Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗുണ്ടാ പണിയുമായി നടന്ന അനിൽ ഓട്ടോക്കാരനായത് കടുംബം പുലർത്താൻ; പഴയ വൈരാഗ്യം കൊണ്ടു നടന്ന ശത്രു ഓട്ടോ ഡ്രൈവറെ വെട്ടിയത് അതിക്രൂരമായി; ആശുപത്രിയിൽ എത്തിക്കാൻ വൈകിയപ്പോൾ രക്തം വാർന്ന് മരണവും; ബാർട്ടൺഹില്ലിൽ മരിച്ചത് ഗുണ്ടുകാട് സ്വദേശിയായ നാൽപതുകാരൻ; തലസ്ഥാനത്തെ ഞെട്ടിച്ച് ഗുണ്ടാകുടിപ്പകയുടെ കൊലപാതകം വീണ്ടും; അനിയെ കൊന്ന ജീവന് വേണ്ടി അന്വേഷണവുമായി പൊലീസ്

ഗുണ്ടാ പണിയുമായി നടന്ന അനിൽ ഓട്ടോക്കാരനായത് കടുംബം പുലർത്താൻ; പഴയ വൈരാഗ്യം കൊണ്ടു നടന്ന ശത്രു ഓട്ടോ ഡ്രൈവറെ വെട്ടിയത് അതിക്രൂരമായി; ആശുപത്രിയിൽ എത്തിക്കാൻ വൈകിയപ്പോൾ രക്തം വാർന്ന് മരണവും; ബാർട്ടൺഹില്ലിൽ മരിച്ചത് ഗുണ്ടുകാട് സ്വദേശിയായ നാൽപതുകാരൻ; തലസ്ഥാനത്തെ ഞെട്ടിച്ച് ഗുണ്ടാകുടിപ്പകയുടെ കൊലപാതകം വീണ്ടും; അനിയെ കൊന്ന ജീവന് വേണ്ടി അന്വേഷണവുമായി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാപ്പകയുടെ പേരിൽ കൊലപാതകം. ബാർട്ടൺ ഹില്ലിൽ അനി എന്നയാളാണ് വെട്ടേറ്റ് മരിച്ചത്. നിരവധി കേസുകളിൽ പ്രതിയായ ജീവനാണ് അനിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

ആക്രമണത്തിൽ പരിക്കേറ്റ അനിയെ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരമനയിലും ശ്രീവരാഹത്തും ഈയിടെ മയക്ക് മരുന്ന് മാഫിയയുടെ ഇടപെടലിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ പൊലീസ് റെയ്ഡും മറ്റും ശക്തമാക്കി. എന്നിട്ടും തലസ്ഥാനത്ത് അക്രമം തുടരുകയാണെന്നതിന്റെ സൂചനയാണ് ഇത്.

ഗുണ്ടുകാട് സ്വദേശി എസ്‌പി. അനിൽകുമാറാണ് (40,അനി) മരിച്ചത്. ബാർട്ടൺഹില്ലിൽ നിന്ന് ലാ കോളേജിലേക്ക് പോകുന്ന വഴിയിലെ പാർക്കിന് സമീപത്ത് ശരീരമാസകലം വെട്ടേറ്റ് ചോരയിൽ കുളിച്ചു കിടന്ന അനിലിനെ സുഹൃത്തുക്കളാണ് ആദ്യം കണ്ടത്. ഉടൻ മ്യൂസിയം പൊലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി അവരുടെ വാഹനത്തിൽ അനിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനിൽ ആക്രമണത്തിന് ഇരയായ സ്ഥലത്തിന് സമീപം വീടുകളുണ്ട്. എന്നാൽ ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതായി പൊലീസ് പറഞ്ഞു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന അനിൽ ഇപ്പോൾ ഓട്ടോറിക്ഷാ ഡ്രൈവറാണ്.അനിലും ജീവനും തമ്മിൽ ശത്രുതയുണ്ടായിരുന്നെന്നും പറയപ്പെടുന്നു. പ്രതിയെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കിയതായി മ്യൂസിയം പൊലീസ് പറഞ്ഞു. അനിലിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് ക്രിമിനൽ സംഘങ്ങളുടെ കേന്ദ്രമായിരുന്നു ഒരു കാലത്ത് ഗുണ്ടുകാട്. പിന്നീട് മയക്കുമരുന്ന് മാഫിയ ഈ മേഖലയിൽ പിടിമുറുക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP