Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് നിരോധനാജ്ഞക്കിടയിലും മലപ്പുറത്തെ കടയിൽ ഹാൻസ് വിൽപന; മദ്യവിൽപനയടക്കം നിരോധിച്ചിട്ടും പുല്ലുപോലെ ഹാൻസ് വിറ്റ അബ്ദുൽ സത്താറിനെതിരെ കേസ്

കോവിഡ് നിരോധനാജ്ഞക്കിടയിലും മലപ്പുറത്തെ കടയിൽ ഹാൻസ് വിൽപന; മദ്യവിൽപനയടക്കം നിരോധിച്ചിട്ടും പുല്ലുപോലെ ഹാൻസ് വിറ്റ അബ്ദുൽ സത്താറിനെതിരെ കേസ്

ജംഷാദ് മലപ്പുറം

മലപ്പുറം: ഓണത്തിനിടയിലും പുട്ടുകച്ചവടമെന്ന പോലെ കോവിഡ് നിരോധനാജ്ഞക്കിടയിലും മലപ്പുറത്തെ കടയിൽ ഹാൻസ് വിൽപന. മദ്യവിൽപനയടക്കം നിരോധിച്ചിട്ടും പുല്ലുപോലെ ഹൻസ് വിറ്റ അബ്ദുൽ സത്താറിനെതിരെ പൊലീസ് കേസെടുത്തു. സർക്കാരിന്റെ നിരോധനാജ്ഞ ലംഘിച്ച് കൊണ്ട് ഹാൻസ് വിൽപ്പന നടത്തിയ പനങ്ങാങ്ങര കളത്തിൽ പടി എന്ന് സ്ഥലത്ത് പ്രവർത്തിച്ച കടയുടെ നടത്തിപ്പുകാരനായ പനങ്ങാങ്ങര രാമപുരം സ്വദേശി കിഴക്കേതലക്കൽ അബ്ദുൽ സത്താർ(50)നെതിരെയാണ് പൊലീസ് കേസെടുത്തത്. മങ്കട ഇൻസ്‌പെക്ടർ സി എൻ സുകുമാരൻ , സബ് ഇൻസ്‌പെക്ടർ അബ്ദുൽ അസീസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മൊയ്തീൻ, സിവിൽ പൊലീസ് ഓഫീസർ ശ്രീരാമൻ, പ്രവീൺ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്

സർക്കാരിന്റെ നിരോധനാജ്ഞ ലംഘിച്ച് മങ്കട പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു. വാഹനങ്ങൾ പിടിച്ചെടുത്തു. മങ്കട ഇൻസ്‌പെക്ടർ സി എൻ സുകുമാരൻ , അലവിക്കുട്ടി, സീനിയർ സിവിൽ പൊലീസ് ഓഫീസർ അബ്ദുൽസലാം, നസീർ കൂട്ടിൽ, പൊലീസ് ഓഫീസർ ബാലകൃഷ്ണൻ, രജീഷ് എന്നിവരടങ്ങിയ സ്‌ക്വഡ് ആണ് വാഹനങ്ങൾ പിടിച്ചെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്

അതേ സമയം കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് മലപ്പുറം ജില്ലയിൽ ഇന്ന് പൊലീസ് 111 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 111 പേരെ ഇന്നലെ അറസ്റ്റു ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു. നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ 28 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 573 ആയി. 735 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 115 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അതേ സമയം നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങി അനാവശ്യമായി ബൈക്കിൽ കറങ്ങിയവർെക്കതിരെ ചുമത്തിയത് രണ്ട് വർഷം തടവും 10000 രൂപ പിഴയുംവരുന്ന കേസുകളാണ്.

കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമായി പുറത്തിറങ്ങിയ എട്ടുപേരെയാണ് ഇത്തരംകേസുകൾ ചുമത്തി കൊളത്തൂർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇന്നലെ മുതൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കർശനമായി വീണ്ടും നടപ്പാക്കുവാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് കൂടുതൽ അറസ്റ്റ് നടന്നത്. സംസ്ഥാനത്ത് ജനങ്ങളും വാഹനങ്ങളും കൂടുതലായി നിരത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതായി റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കുവാൻ താഴെ തട്ടിലേക്ക് നിർദ്ദേശം കൊടുത്തിരുന്നു.

ഇന്നലെ രാവിലെ മുതൽ ഉച്ചവരെ നടന്ന വാഹന പരിശോധനയിലാണ് അനാവശ്യമായി കറങ്ങി നടന്ന പാങ്, പള്ളിത്തൊടി, മൊയ്തീൻകുട്ടി 61, ചെറുകുളമ്പ്, പിച്ചാൻ, അബ്ദുൽ റഷീദ് 49, കാരാട്ടുപറമ്പ്, അരങ്ങനാത്ത്, മുഹമ്മദ് അമൽ 21, കൊളത്തൂർ സ്വദേശികളായ ആലിക്കാത്തൊടി അബ്ദുൽ റബീക് 29, ചേലക്കാപുറം അജിത് 20, കൂമുള്ളിക്കളം ലാൽപ്രസാദ് 27, കുരുവമ്പലം താഴത്തേതിൽ മുഹമ്മദ് സലീൽ 22, കൊളത്തൂർ പാലറ മുഹമ്മദ് ഷെരീഫ് 30, പുഴക്കാട്ടീരി പുലാപഴി നൗഷാദ് 37,പുഴക്കാട്ടിരി കരിമ്പനക്കൽ കുഞ്ഞിമൊയ്തീൻ 54, പുഴക്കാട്ടീരി കായാട്ട് അസീസ് 55 എന്നിവരെയാണ് കൊളത്തൂർ സിഐ പി.എം ഷമീർ അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ രണ്ട് വർഷം തടവും 10000 രൂപ പിഴയും ചുമത്താവുന്ന കുറ്റങ്ങൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.പ്രതികള ജാമ്യത്തിൽ വിട്ടയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP