Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്ത്രീകളുടെ ഫോൺ നമ്പർ തപ്പിയെടുത്ത് മാന്യൻ ചമഞ്ഞ് വിളി തുടങ്ങും; ഫെയ്‌സ് ബുക്ക് സ്‌ക്രീൻ ഷോട്ടുമായി ഭർത്താവിനെതിരെ വ്യാജ അവഹിതം ആരോപിച്ച് കണ്ണിലുണ്ണിയാകും; കുടുംബം കലങ്ങിയാൽ പിന്നെ സ്‌ക്‌സ് ചാറ്റിലേക്ക് അടവുമാറ്റം; ഇരയായ ഒരു സ്ത്രീയോട് പറഞ്ഞത് നീ എന്റെ 68-ാമത്തെ ഇരയെന്നും; ലക്ഷ്യമിട്ടത് 2021ന് മുമ്പ് 100 സ്ത്രീകളെ ചതിവലയിൽ കുടുക്കാൻ; ഒടുവിൽ സെഞ്ച്വറിക്ക് ഏതാനും റൺസ് അകലെ ഇരുപത്തിയഞ്ചുകാരൻ ക്ലീൻ ബൗൾഡ്; പീഡന വീരൻ ഹരിയുടെ ചൂഷണ വഴികൾ ഇങ്ങനെ

സ്ത്രീകളുടെ ഫോൺ നമ്പർ തപ്പിയെടുത്ത് മാന്യൻ ചമഞ്ഞ് വിളി തുടങ്ങും; ഫെയ്‌സ് ബുക്ക് സ്‌ക്രീൻ ഷോട്ടുമായി ഭർത്താവിനെതിരെ വ്യാജ അവഹിതം ആരോപിച്ച് കണ്ണിലുണ്ണിയാകും; കുടുംബം കലങ്ങിയാൽ പിന്നെ സ്‌ക്‌സ് ചാറ്റിലേക്ക് അടവുമാറ്റം; ഇരയായ ഒരു സ്ത്രീയോട് പറഞ്ഞത് നീ എന്റെ 68-ാമത്തെ ഇരയെന്നും; ലക്ഷ്യമിട്ടത് 2021ന് മുമ്പ് 100 സ്ത്രീകളെ ചതിവലയിൽ കുടുക്കാൻ; ഒടുവിൽ സെഞ്ച്വറിക്ക് ഏതാനും റൺസ് അകലെ ഇരുപത്തിയഞ്ചുകാരൻ ക്ലീൻ ബൗൾഡ്; പീഡന വീരൻ ഹരിയുടെ ചൂഷണ വഴികൾ ഇങ്ങനെ

എം മനോജ് കുമാർ

കോട്ടയം: സൈബർ വലയിൽ കുരുക്കി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പ്രദീഷ് കുമാർ എന്ന ഹരിയെ ചോദ്യം ചെയ്തപ്പോൾ കോട്ടയം പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. 2021-നു മുൻപ് നൂറു സ്ത്രീകളെ വലയിലാക്കി പീഡിപ്പിക്കാനുള്ള ലക്ഷ്യവുമായി മുന്നോട്ടു പോകവേയാണ് 50 ലധികം സ്ത്രീകളെ പീഡിപ്പിച്ച ഹരി വലയിലാകുന്നത്. സ്ത്രീകളുടെ ഫോൺ നമ്പർ തപ്പി എടുത്തശേഷം അവരുമായി ബന്ധം സ്ഥാപിച്ചശേഷമാണ് ഇവരെ ലൈംഗികമായി ഉപയോഗപ്പെടുത്തിയിരുന്നത്. ഹരിയുടെ വലയിൽ കുരുങ്ങിയ ഏറ്റുമാനൂർ സ്വദേശിയായ യുവതി നൽകിയ പരാതിയാണ് നൂറു സ്ത്രീകളെ ചതിയിൽ കുരുക്കുക എന്ന ലക്ഷ്യത്തിനു മുൻപേ ഹരിയുടെ കയ്യിൽ വിലങ്ങു വീഴ്‌ത്തിയത്.

സോഷ്യൽ മീഡിയാ ചാറ്റിങ്മുഖേനയാണ് ഹരി സ്ത്രീകളെ വലയിലാക്കുന്നത്. ഭർത്താക്കന്മാരുടെ അവിഹിതമാണ് ഹരിയുടെ കയ്യിലെ ആയുധം. ഭർത്താക്കന്മാർ അവിഹിതത്തിലേർപ്പെർപ്പെടുന്നതായി യുവതികൾ വിശ്വസിച്ച് തുടങ്ങുന്നതോടെയാണ് ഹരി പണി ആരംഭിക്കുന്നത്. കൃത്രിമ തെളിവുകൾ സഹിതമാണ് ഹരി ഭർത്താക്കന്മാരുടെ അവിഹിതം യുവതികൾക്ക് മുൻപിൽ സ്ഥാപിക്കുന്നത്. ഇര കുടുങ്ങി എന്ന് മനസിലാക്കിയാൽ ചാറ്റിങ് പിന്നെ അവിഹിതത്തിലേക്ക് തിരിക്കുകയായി.

ആദ്യ ശ്രമങ്ങൾ വിജയിച്ചതോടെയാണ് ഹരി കൂടുതൽ സ്ത്രീകളെ ലക്ഷ്യമാക്കി നീങ്ങിയത്. ഇതിന്നിടയിലാണ് 100 സ്ത്രീകളെ 2021 നു മുൻപ് പീഡിപ്പിക്കുക എന്ന ലക്ഷ്യവും ഇയാൾ മനസിൽ കരുതിയത്. അൻപതിലേറെ സ്ത്രീകളുടെ കുടുംബമാണ് അവിഹിതം വഴി ഇയാൾ തകർത്തിരിക്കുന്നത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ ഇയാളുടെ ഭാഷയിൽ ഇരകളാണ്. ഈ ഇരകളെ നിർബന്ധപൂർവം നിരന്തരം ലൈംഗിക ബന്ധത്തിനു ഹരി വിധേയനാക്കിയിട്ടുമുണ്ട്.

സ്ത്രീകളെ പരിചയപ്പെട്ടുകഴിഞ്ഞാൽ മാന്യമായി പെരുമാറി അടുപ്പം സ്ഥാപിക്കും. പിന്നെ ഫെയ്സ് ബുക്ക്, വാട്ട്‌സ് അപ്പ് വഴി ബന്ധം ശക്തമാക്കും. അതിനുശേഷം നിരന്തരം ചാറ്റിങ്ങിൽ ഏർപ്പെടും. ഇങ്ങിനെയുള്ള ബന്ധം തുടരവെയാണ് സ്വന്തം ഭർത്താവ് അവിഹിതങ്ങൾ ഉള്ളയാളായാണ് എന്ന് യുവതിയെ ബോധ്യപ്പെടുത്തുക. ഭർത്താവിന്റെ വിവരങ്ങൾ മനസിലാക്കി ഏതെങ്കിലും സ്ത്രീയുടെ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കും. ഭർത്താവുമായി ലൈംഗിക ചുവയോടെ ചാറ്റ് ചെയ്യും. ഈ സ്‌ക്രീൻ ഷോട്ടുകൾ ഭാര്യക്ക് അയച്ചുകൊടുക്കും. ഭർത്താവിനെയും ഭാര്യയെയും തമ്മിലകറ്റും. ഇതിനുശേഷമാണ് ഭാര്യയെ ആകർഷിക്കാനുള്ള അടവുകൾ പുറത്തെടുക്കുന്നത്. ഇതിനുശേഷം ചാറ്റിങ് സെക്‌സിലേക്ക് തിരിച്ചുവിടുകയും ലൈംഗികമായി ഉപയോഗപ്പെടുത്തുകയും ചെയ്യും.

പൊലീസിനെ അമ്പരപ്പിച്ചത് ഒരേ സമയം നിരവധി യുവതികളുമായാണ് ഇയാൾ ബന്ധം പുലർത്തിയിരുന്നത് എന്ന കാര്യത്തിലാണ്. ഇവർക്കൊക്കെ ഇയാൾ ഓരോ കോഡും ഏർപ്പെടുത്തിയിരുന്നു. പരസ്പരം മാറിപ്പോകാതിരിക്കാനാണ് ഈ കോഡുകൾ ഉപയോഗിച്ചിരുന്നത്. യുവതികൾക്കും ഓരോ കോഡ് ഇയാൾ കൈമാറിയിരുന്നു. ഈ കോഡ് ഉപയോഗിച്ച ശേഷം മാത്രമേ യുവതികളും ഇയാളുമായി സംസാരിക്കാൻ പാടുള്ളൂ. ഇങ്ങിനെ വിചിത്രവും എന്നാൽ ബുദ്ധിപരവുമായ ഈ രീതികളിലാണ് ഇയാൾ യുവതിയുമായുള്ള ബന്ധം തുടർന്ന് പോന്നത്.

ഇരകൾക്ക് മേൽ മാനസിക അടിമത്തം നിലനിർത്തിയാണ് യുവതികളെ ഇയാൾ ലൈംഗികമായി ഉപയോഗിച്ച് വന്നത്. വലയിൽ കുരുങ്ങിയവർ ഒരിക്കലും ഊരിപ്പോകാതിരിക്കാനാണ് ഈ മാനസിക അടിമത്തം ഇയാൾ ഉപയോഗിച്ചത്. ഇരയായ സ്ത്രീകളുടെ ജീവിതത്തിന്റെ നിയന്ത്രണം ഹരി ഏറ്റെടുക്കും. എപ്പോൾ ആവശ്യപ്പെട്ടാലും എവിടെയും എത്തണം. ഭർത്താവുമായി അടുപ്പം പാടില്ല. ഭർത്താവുമായി ഒന്നിച്ച് എവിടെയും പോകാൻ പാടില്ല. വിളിക്കുന്ന സമയത്ത് ഫോൺ എടുക്കണം. വാട്സാപ്പ് അയക്കുന്ന മെസ്സേജുകൾക്ക് ഉടൻ തന്നെ മറുപടി അയക്കണം. രാത്രി എത്ര വൈകിയാലും ചാറ്റ് ചെയ്യാനും വീഡിയോ കാൾ അറ്റൻഡ് ചെയ്യുകയും ചെയ്യണം. എവിടെ പോകണമെങ്കിലും അനുവാദം ചോദിക്കണം. ഇങ്ങനെയാണ് മാനസിക അടിമത്തം ഇയാൾ തുടർന്ന് പോന്നത്.

ഇരയായ ഒരു സ്ത്രീയോട് ഇയാൾ പറഞ്ഞത് നീ എന്റെ 68-ാമത്തെ ഇരയാണ് എന്നാണ്. 2021 നു മുൻപ് നൂറു തികയ്ക്കും. തന്റെ ഇംഗിതങ്ങൾക്ക് വശംവദരാകാതിരുന്ന പലരുടെയും കുടുംബ ജീവിതം തകർത്തിട്ടുണ്ടെന്നു ഇയാൾ പറയും. ഇതോടെ ഇയാളിൽ നിന്നും രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥ വരും. ഇങ്ങിനെയാണ് യുവതികളെ ഇയാൾ ഉപയോഗിച്ച് വന്നത്. അതേസമയം പൊലീസിലെ ബന്ധങ്ങളെക്കുറിച്ച് എപ്പോഴും ഓർമ്മിപ്പിക്കും. ഇരകൾ പൊലീസിനെ സമീപിക്കാതിരിക്കാനാണ് ഇങ്ങിനെ ചെയ്യുന്നത്. തന്റെ വലയിലുള്ള ഇരകളെ ഇയാൾ എപ്പോഴും പിന്തുടരും. ഇവർ തന്റെ അധീനതയിലാണ് എന്ന് കാണിക്കാൻ ഇവർ പോയ സ്ഥലങ്ങളും കണ്ട ആളുകളെക്കുറിച്ചും പറയും. തന്റെ കയ്യിൽ നിന്ന് രക്ഷയില്ല എന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യും.

തന്റെ ഭർത്താവ് മറ്റ് സ്ത്രീകളുമായി ചാറ്റ് ചെയ്യുന്നുണ്ടെന്ന് ബോധ്യമാകുന്ന കുടുംബിനികൾ ഭർത്താവുമായി അകലുന്നതോടെ ഇയാൾ വീഡിയോ ചാറ്റിനു കുടുംബിനികളെ ക്ഷണിക്കുകയും തന്ത്രപൂർവ്വം ഫോട്ടോ കരസ്ഥമാക്കുകയും ചെയ്യും. ഫോട്ടോകൾ എഡിറ്റ് ചെയ്ത് നഗ്‌നഫോട്ടോകൾ ആക്കിയ ശേഷം ഭർത്താവിനും ബന്ധുക്കൾക്കും അയച്ചു കൊടുക്കുമെന്നും കുടുംബം തകർക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു ചൂഷണം. അരീപ്പറമ്പിലെ ഇയാളുടെ കുടുംബ വീടിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലാണ് സ്ത്രീകളെ കൊണ്ടുവന്നിരുന്നത്. ഇയാളുടെ ലാപ് ടോപ്പിൽ നിരവധി സ്ത്രീകളുടെ നഗ്‌നചിത്രങ്ങൾ മോർഫ് ചെയ്തത് സൂക്ഷിച്ചിട്ടുണ്ട്. എപ്പോൾ ആവശ്യപ്പെട്ടാലും പറയുന്ന സ്ഥലത്ത് എത്തണം. ഭർത്താവുമായി അധികം സഹകരണം പാടില്ല. ഭർത്താവുമൊത്ത് എവിടെയും പോകാൻ പാടില്ല. വിളിക്കുന്ന സമയത്ത് കൃത്യമായി ഫോൺ എടുക്കണം. വാട്‌സ്ആപ് സന്ദേശങ്ങൾക്ക് ഉടൻ തന്നെ മറുപടി അയക്കണം. രാത്രി എത്ര വൈകിയാലും ചാറ്റ് ചെയ്യണം. വീഡിയോ കോൾ അറ്റൻഡ് ചെയ്യണം. എവിടെ പോകണമെങ്കിലും അനുവാദം ചോദിക്കണം തുടങ്ങി ഒട്ടേറെ നിബന്ധനകളും- ഇയാൾ ഇരകളുടെ മേൽ അടിച്ചേൽപ്പിച്ചിരുന്നു.

ഇരകൾ തന്നെയാണ് ചാറ്റ് ചെയ്യുന്നതെന്ന് ഉറപ്പിക്കാൻ ഇയാൾ ഓരോരുത്തർക്കും നൽകിയിട്ടുള്ള പ്രത്യേക കോഡ് ടൈപ്പ് ചെയ്യണമെന്നും വാട്‌സ്ആപ്പിലെ ചാറ്റുകൾ ഓരോ ദിവസവും ക്ലിയർ ചെയ്ത് സ്‌ക്രീൻ ഷോട്ടുകൾ അയക്കണമെന്നും നിർബന്ധിച്ചിരുന്നു. ഇരകളെ ഫോളോ ചെയ്യുകയും അവർ എവിടെയെല്ലാം പോകുന്നുവെന്ന് മനസിലാക്കുകയും ചെയ്യും. ഇരകൾ സഞ്ചരിച്ച വഴികളെ പറ്റി അവരോടു പറയുകയും എപ്പോഴും തന്റെ നിരീക്ഷണവലയമുണ്ടെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യും. ഇരകളെ ഇയാൾ കൈത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നാളെ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നും അതിനു ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും കേസ് അന്വേഷിക്കുന്ന ഏറ്റുമാനൂർ സിഐ മഞ്ജുലാൽ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP