Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മതംമാറ്റി വിദേശത്തേക്കു കടത്തുന്ന പ്രത്യേകസംഘങ്ങളുടെ സാന്നിധ്യം പരിശോധിക്കുന്നു; കോട്ടയം സ്വദേശിയുടെ മകളുടെ തിരോധാനത്തിലൂടെ കൂടുതൽ വിവരങ്ങൾ; മഞ്ചേരിയിലെ സത്യസരണി കേന്ദ്രീകരിച്ച് ദുരൂഹതകൾ ഉയരുമ്പോൾ ഹിന്ദു ഐക്യവേദി മാർച്ചുമായി രംഗത്ത്; നേരിടാൻ പോപ്പുലർ ഫ്രണ്ട്

മതംമാറ്റി വിദേശത്തേക്കു കടത്തുന്ന പ്രത്യേകസംഘങ്ങളുടെ സാന്നിധ്യം പരിശോധിക്കുന്നു; കോട്ടയം സ്വദേശിയുടെ മകളുടെ തിരോധാനത്തിലൂടെ കൂടുതൽ വിവരങ്ങൾ; മഞ്ചേരിയിലെ സത്യസരണി കേന്ദ്രീകരിച്ച് ദുരൂഹതകൾ ഉയരുമ്പോൾ ഹിന്ദു ഐക്യവേദി മാർച്ചുമായി രംഗത്ത്; നേരിടാൻ പോപ്പുലർ ഫ്രണ്ട്

എം പി റാഫി

മലപ്പുറം: മതം മാറ്റി വിദേശത്തേക്ക് കടത്തുന്ന സംഘങ്ങളെ തേടി അന്വേഷണസംഘം. കോട്ടയത്തുനിന്നും കാണാതായ പെൺകുട്ടിയുടെ മതം മാറ്റവും സിറിയയിലേക്ക് കടത്താൻ ശ്രമമുണ്ടെന്ന അഛന്റെ പരാതിയുമാണ് സംഭവം കൂടുതൽ ഗൗരവത്തോടെ പരിശോധിക്കാൻ ഇടയാക്കിയിരിക്കുന്നത്. മതം മാറ്റത്തിനും മതം മാറ്റിയ ശേഷം വിദേശത്തേക്കു കടത്താനുമായി പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നതായുള്ള വിവരം മറുനാടൻ മലയാളി നേരത്തെ പുറത്തു വിട്ടിരുന്നു. പാലക്കാട് ചെർപ്പുളശ്ശേരിയിലെ ആതിരയെയും മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നും കാണാതായ അഖിൽ അബ്ദുള്ളയെയും മതം മാറ്റിയത് ഒരേ ആളുകളാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇതോടെയാണ് മതംമാറ്റ സംഘങ്ങളെപ്പറ്റി ആദ്യം അന്വേഷണസംഘം കൂടുതൽ പഠിച്ച് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ കണ്ടെത്തിയ നിച്ച് ഓഫ് ട്രൂത്ത് പ്രവർത്തകൻ പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി നൗഫലും മറ്റു ചിലരുമാണ് മതം മാറ്റത്തിന് നേതൃത്വം നൽകിയത്. ഇവരുടെ നേതൃത്വത്തിൽ നിരവധി പേർ മതം മാറ്റലിന്് വിധേയമായതായും ഇതിൽ അധികം പേരെയും മതം മാറ്റി വിദേശത്തേക്ക് കടത്തിയതായും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ മിക്ക സംഭവങ്ങളിലും പരാതിയില്ലാതെ കിടക്കുകയാണ്.

അഖിൽ എന്ന അബ്ദുള്ളയുടെയും ആതിരയുടെയും സംഭവത്തിനു തൊട്ടു പിന്നാലെയാണ് കോട്ടയം വൈക്കം സ്വദേശിയായ യുവതിയുടെ അഛൻ അശോകൻ മകളെ കാണാനില്ലെന്നും മതം മാറ്റി വിദേശത്തേക്ക് കടത്താൻ ശ്രമം നടക്കുന്നതായും പരാതിപ്പെട്ടത്. പെരിന്തൽമണ്ണ കേന്ദ്രീകരിച്ചുള്ള സംഘമാണ് കോട്ടയം സ്വദേശിയുടെ മതം മാറ്റത്തിനു പിന്നിലും. ബിഎച്ച്എംഎസ് ബിരുദധാരിയായ മകളെ കാണാനില്ലെന്നു കാണിച്ച് ആദ്യം അഛൻ അശോകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതി മഞ്ചേരിയിലെ സത്യസരണി കേന്ദ്രീകരിച്ച് ഉണ്ടെന്നു കണ്ടെത്തി. എന്നാൽ യുവതി വീട്ടുകാർക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.

കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ മതം മാറ്റിയ ആളുകളോടൊപ്പമായിരുന്നു പെൺകുട്ടി എത്തിയിരുന്നത്. എന്നാൽ പെൺകുട്ടി വീട്ടുകാർക്കൊപ്പം പോകാൻ തയ്യാറായില്ല. ഈ സാഹചര്യത്തിൽ അഛൻ ഹൈക്കോടതിയിൽ ഹേർബിയസ് കോർപ്പസ് ഹരജി ഫയൽ ചെയ്തു. മകളെ സിറിയയിലേക്കു കടത്താൻ ശ്രമം നടക്കുന്നതായും മതം മാറ്റത്തിനു പിന്നിൽ ഗൂഢ ഉദ്ദേശമുണ്ടെന്നും പിതാവ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ദിവസം ഇതു പരിഗണിച്ച ഹൈക്കോടതി പെൺകുട്ടി രാജ്യം വിടുന്നത് നിരീക്ഷിക്കാനും സത്യസരണിയിൽ റെയ്ഡ് നടത്താനും പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്നലെ മഞ്ചേരിയിലെ സത്യസരണിയിൽ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് മഞ്ചേരിയിലെ സത്യസരണി. എന്നാൽ മുജാഹിദ് നേതാവായ എം.എം അക്‌ബറിനും അക്‌ബറിന്റെ അടുപ്പക്കാർക്കും ഈ സ്ഥാപനവുമായി അടുത്ത ബന്ധമുണ്ട്. ആതിരയെ മതം മാറ്റി ഒളിവിൽ താമസിപ്പിച്ച സംഭവത്തിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ഷീന ഫർസാന, നാസർ എന്നിവർ അറസ്റ്റിലായിരുന്നു. ആതിരയെ മതം മാ്റ്റിയ ശേഷം ഇവർ കൂടെ താമസിപ്പിക്കുകയായിരുന്നു. എന്നാൽ ആദ്യ സിറ്റിംഗുകളിൽ വീട്ടുകാർക്കൊപ്പം പോകാൻ വിസമ്മതിച്ച ആതിര ഹൈക്കോടതിയിൽ വച്ച് വീട്ടുകാർക്കൊപ്പം പോകുകയായിരുന്നു. ഈ സംഭവത്തിൽ ഇനിയും പ്രതികളുണ്ട്. ഇവർക്കു വേണ്ടി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇവർ ഒളിവിലാണ്. റിമാൻഡിലായ രണ്ടു പേരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്്തിരുന്നു. കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് ഇവർ ആതിരയെ കൂടെ താമസിപ്പിച്ചതെന്നും മറ്റു ചിലരോടൊപ്പമായിരുന്നു ആതിരയെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്.

മതംമാറി വിദേശത്തേക്ക് കടന്ന അഖിൽ അബ്ദുള്ളയുടെ കേസും എൻ.ഐ.എയും സംസ്ഥാന ഇന്റലിജൻസും അന്വേഷിച്ചു വരികയാണ്. ഇതിനിടെയായിരുന്നു കോട്ടയത്തു നിന്നും മറ്റൊരു പെൺകുട്ടിയെ മതം മാറ്റി സിറിയയിലേക്കു കടത്താൻ ശ്രമം ഉണ്ടെന്ന പിതാവിന്റെ പരാതി ലഭിച്ചത്. അഛൻ അശോകൻ മകളുമായി സംസാരിച്ചെങ്കിലും തനിക്ക് സുഖമാണെന്നും കൂടുതൽ പഠനം നടത്തുന്നതിനായി സിറിയയിലേക്കു പോകുന്നുവെന്നും പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു അശോകൻ ഹൈക്കോടതിയെ സമീപിച്ചത്. ഈ മൂന്ന് മതം മാറ്റ കേസുകളും ഓരേ സ്വഭാവമുള്ളതും ഒരേ വ്യക്തികൾക്ക് പങ്കുള്ളതാണെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

കേസിലെ മുഖ്യ കണ്ണി പെരിന്തൽമണ്ണയിലെ നൗഫൽ ജൂൺ മാസം വിദേശത്തേക്ക് കടന്നിരുന്നു. മതം മാറ്റി വിദേശത്തേക്കു കടത്തുന്നതുമായി ബന്ധപ്പെട്ട സംഘടിതമായ നീക്കങ്ങളാണ് ഇപ്പോൾ അന്വേഷണ സംഘം പരിശോധിച്ചു വരുന്നത്. മഞ്ചേരി സത്യസരണിയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പുകഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ സ്ഥാപനത്തിലേക്ക് സംസ്ഥാന ഹിന്ദു ഐക്യവേദി നാളെ മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ മാർച്ച് തടയുമെന്ന പരസ്യ ആഹ്വാനവുമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ക്രമസമാധാന പ്രശ്‌നം കൂടി ഉടലെടുത്തിരിക്കുകയാണ്. ഇരു സംഘടനകളും നാളെ പരസ്യ വെല്ലുവിളിയുമായി എത്തിയത് പൊലീസിനും തലവേദനയായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP