Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വളാഞ്ചേരിയിൽ തനിച്ചു താമസിച്ച ഹോംനേഴ്സിനെ കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെ; പ്രതിയായ യുവാവ് നഫീസത്തിനെ പരിചയപ്പെട്ടത് നാലുമാസം മുമ്പ്; തട്ടിയെടുത്തത് പണവും ആഭരണങ്ങളും മൊബൈൽ ഫോണും; പ്രതി അബ്ദുസലം പിടിയിലായത് ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ

വളാഞ്ചേരിയിൽ തനിച്ചു താമസിച്ച ഹോംനേഴ്സിനെ കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെ; പ്രതിയായ യുവാവ് നഫീസത്തിനെ പരിചയപ്പെട്ടത്  നാലുമാസം മുമ്പ്; തട്ടിയെടുത്തത് പണവും ആഭരണങ്ങളും മൊബൈൽ ഫോണും; പ്രതി അബ്ദുസലം പിടിയിലായത് ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: കഴിഞ്ഞ ദിവസം മലപ്പുറം വളാഞ്ചേരി വൈക്കത്തൂരിലെ വാടക ക്വാർട്ടേഴ്‌സിൽ തനിച്ചു താമസിക്കുന്ന ഹോം നഴ്‌സിനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ, തിരുവനന്തപുരം പൂന്തുറ സ്വദേശിനിയായ ഹോംനഴ്സ് സൂഫിയ മൻസിലിൽ നഫീസത്ത് (52) കൊല്ലപ്പെട്ട കേസിലെ പ്രതി കുറുമ്പത്തൂർ അബ്ദുസലാമാണ് അറസ്റ്റിലായത്, മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്ന് സംശയിക്കുന്നു. നാലുമാസം മുമ്പാണ് പ്രതിയായ യുവാവ് നഫീസത്തിനെ പരിചയപ്പെട്ടത്.

ചൊവ്വാഴ്ചയാണ് നഫീസത്തിനെ വൈക്കത്തൂരിലെ വാടക ക്വാർട്ടേഴ്സിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നാല് ദിവസത്തോളം പഴക്കമുണ്ടായിരുന്ന മൃതദേഹം ജീർണ്ണിച്ച് പുഴുവരിച്ച നിലയിലായിരുന്നു. കഴുത്തിൽ ഷാൾ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. നഫീസത്തിന്റെ ആഭരണങ്ങളും പണവും മൊബൈൽ ഫോണും നഷ്ടപ്പെട്ടിരുന്നു. ഈ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്നാണ് വിവരം.

വീട്ടിലെ മുറിക്കുള്ളിൽ കട്ടിലിൽ മലർന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിലെ വസ്ത്രം മാറിടംവരെ ഉയർന്ന് കിടന്നിരുന്നു. നാലുദിവസത്തോളം പഴക്കമുള്ള മൃതദേഹം ജീർണ്ണിച്ച് പുഴുവരിച്ച നിലയിലായിരുന്നു. ബുധനാഴച്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ നൽകിയ വിവരമനുസരിച്ച് കഴുത്തിൽ ഷാൾ മുറുക്കി എന്നതാണ്. പീഡന ശ്രമത്തിനിടയിൽ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് നിഗമനം. പൊന്നാനിയിൽ താമസക്കാരനായ നഫീസത്തിന്റെ മകൻ ഷഫീഖ് ഇവരെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാരെയും വളാഞ്ചേരി പൊലീസിലും അറിയിക്കുകയായിരുന്നു. വീടിന്റെ വാതിലുകൾ തുറന്നിട്ട നിലയിലായിരുന്നു. ടി വിയും ലൈറ്റുകളുമെല്ലാം പ്രവർത്തിച്ചിരുന്നു. തിരൂർ ഡി.വൈ.എസ്‌പി. ജലീൽ തോട്ടത്തിൽ, വളാഞ്ചേരി എസ്.എച്ച്.ഒ. എം. മനോഹരൻ, മലപ്പുറത്ത് നിന്നുള്ള ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

മരിച്ച നഫീസത്തുമായി ബന്ധമുള്ളവർ നാട്ടുകാർ ബന്ധുക്കൾ എന്നിവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നത്.. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ തിരൂർ ഡി.വൈ.എസ്‌പി. ജലീൽ തോട്ടത്തിൽ, വളാഞ്ചേരി എസ്.എച്ച്.ഒ. എം. മനോഹരൻ എന്നിവരാണ് കേസന്വേഷണം നടത്തുന്നത്. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഹോം നേഴ്‌സ് സൂഫിയ മൻസിലിൽ റഫീഖിന്റെ ഭാര്യ നഫീസത്തിനെ(52) വളാഞ്ചേരി വൈക്കത്തൂരിലെ വാടക ക്വാർട്ടേഴിൽ മരിച്ച നിലയിൽ കണ്ടെത്തിത് ചൊവ്വാഴ്‌ച്ചയാണ്,. വീട്ടിലെ മുറിക്കുള്ളിൽ കട്ടിലിൽ മലർന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് പൊന്നാനിയിലുള്ള നഫീസത്തിന്റെ മകൻ ഷഫീഖ് അന്നേദിവസം ഉച്ചയോടെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വാതിലുകൾ തുറന്നിട്ട നിലയിലായിരുന്നു. ടി.വിയും ലൈറ്റുകളും പ്രവർത്തിച്ചിരുന്നു. തിരൂർ ഡി.വൈ.എസ്‌പി. ജലീൽ തോട്ടത്തിൽ, വളാഞ്ചേരി എസ്.എച്ച്.ഒ. എം.മനോഹരൻ, ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയാണ് പരിശോധന നടത്തിയിരുന്നത്. വളാഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി താമസിച്ച് ഹോം നഴ്‌സായി ജോലി ചെയ്യുകയായിരുന്നു നഫീസത്ത്. നാല് മാസം മുമ്പാണ് വൈക്കത്തൂരിലെ ക്വാർട്ടേഴ്‌സിൽ തനിച്ച് താമസം തുടങ്ങിയത്. ശനിയാഴ്ച രാവിലെ വീടിനുപുറത്ത് ഇവരെ കണ്ടിരുന്നതായി സമീപവാസികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP