Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

34കാരി പരിചയപ്പെട്ടപ്പോൾ തന്നെ ആവശ്യപ്പെട്ടത് മദ്യവും വാങ്ങി വീട്ടിലേക്ക് വരാൻ; വാക്ക് വിശ്വസിച്ച് എത്തിയപ്പോൾ കിട്ടിയത് മർദ്ദനവും ഭീഷണിയും; ഷഹനാസിനൊപ്പം ഇരുത്തി ഫോട്ടോ എടുത്ത് വാട്‌സാപ്പിൽ ഇടുമെന്ന് പറഞ്ഞ് പണവും ബൈക്കും വരെ തട്ടിയെടുത്തു; കാറിൽ കൊണ്ടു വന്ന് വഴിയിൽ യുവാവിനെ തള്ളുന്നത് പൊലീസ് കണ്ടത് നിർണ്ണായകമായി; കൂത്തുപറമ്പിൽ പിടികൂടിയത് ഹണിട്രാപ്പ് തട്ടിപ്പ് സംഘത്തെ തന്നെ

34കാരി പരിചയപ്പെട്ടപ്പോൾ തന്നെ ആവശ്യപ്പെട്ടത് മദ്യവും വാങ്ങി വീട്ടിലേക്ക് വരാൻ; വാക്ക് വിശ്വസിച്ച് എത്തിയപ്പോൾ കിട്ടിയത് മർദ്ദനവും ഭീഷണിയും; ഷഹനാസിനൊപ്പം ഇരുത്തി ഫോട്ടോ എടുത്ത് വാട്‌സാപ്പിൽ ഇടുമെന്ന് പറഞ്ഞ് പണവും ബൈക്കും വരെ തട്ടിയെടുത്തു; കാറിൽ കൊണ്ടു വന്ന് വഴിയിൽ യുവാവിനെ തള്ളുന്നത് പൊലീസ് കണ്ടത് നിർണ്ണായകമായി; കൂത്തുപറമ്പിൽ പിടികൂടിയത് ഹണിട്രാപ്പ് തട്ടിപ്പ് സംഘത്തെ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൂത്തുപറമ്പ്: യുവാവിനെ മുറിയിൽ പൂട്ടിയിട്ട് പണം കവരുകയും സ്ത്രീയോടൊപ്പം നിർത്തിയെടുത്ത ഫോട്ടോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണമോതിരവും ബൈക്കും കൈക്കലാക്കുകയും ചെയ്ത സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു.

ചെറുപ്പക്കാരെയും സാമ്പത്തിക ശേഷിയുള്ളവരെയും വലയിലാക്കി പിടിച്ചുപറിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങൾ കവരുന്ന ഹണിട്രാപ്പ് സംഘത്തിലെ അംഗങ്ങളാണ് പിടിയാലായത്. മമ്പറത്ത് വാടക വീട്ടിൽ താമസിക്കുന്ന തലശ്ശേരി പുന്നോൽ എപി ഹൗസിൽ റസാഖിന്റെ ഭാര്യ എസ്.ഷഹനാസ്(34), ധർമടം പാലയാട് രജീഷ് നിവാസിൽ എം.റനീഷ്(28) എന്നിവരെയാണ് എസ്‌ഐ പി.റഫീഖ് അറസ്റ്റ് ചെയ്തത്. സംഘത്തിന്റെ സൂത്രധാരക തലശ്ശേരി പിലാക്കൂൽ കെപി ഹൗസിൽ റനീഷിന്റെ ഭാര്യ കെ.പി.അസ്ബീറ(28)യെ പിടികിട്ടിയില്ല.

തലശ്ശേരി സ്വദേശിയുടെ പരാതിയിൽ കൂത്തുപറമ്പ് എസ്‌ഐ. പി.റഫീഖാണ് ഇവരെ അറസ്റ്റുചെയ്തത്. ഈ മാസം 22-ന് കൂത്തുപറമ്പ് മൂന്നാംപീടികയിലെ വീട്ടിൽവച്ചായിരുന്നു സംഭവം. കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മൂന്നാംപ്രതിയെ കണ്ടെത്താനും സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷണം തുടങ്ങി. നേരത്തെ പരിചയപ്പെട്ടതിനെ തുടർന്ന് വീട്ടിലെത്തിയ യുവാവിനെ ഷഹനാസും കൂട്ടുപ്രതിയും ചേർന്ന് സ്വീകരിച്ചിരുത്തുകയും തുടർന്ന് സ്ഥലത്തെത്തിയ റനീഷ് ഇയാളെ മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയും ഒന്നരലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തത്രെ.

പിന്നീട് ഷഹനാസിനെ ചേർത്തുനിർത്തിക്കൊണ്ട് പരാതിക്കാരന്റെ ഫോട്ടോ എടുക്കുകയും ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 4800 രൂപയും അര പവൻ തൂക്കം വരുന്ന സ്വർണമോതിരവും മോഷ്ടിക്കുകയും ചെയ്തു. ഇയാളുടെ ബൈക്കും തിരിച്ചറിയൽ കാർഡുകളടങ്ങുന്ന പേഴ്‌സും കൈക്കലാക്കുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ബൈക്കും പേഴ്‌സും പിന്നീട് പിടിച്ചെടുത്തു.

ഒന്നാം പ്രതി ഷഹനാസ് ഇക്കഴിഞ്ഞ 22ന് തലശ്ശേരിയിൽ യുവാവിനെ പരിചയപ്പെടുകയായിരുന്നു. ഇവരുടെ നിർദ്ദേശ പ്രകാരം മദ്യവും വാങ്ങി നിർമലഗിരി മൂന്നാംപീടികയിലെ ഒരു വീട്ടിൽ എത്തിയപ്പോൾ അസ്ബീറയും ഷഹനാസും ചേർന്ന് യുവാവിനെ മുറിയിലിട്ട് പൂട്ടി നെഞ്ചിലും മുഖത്തും മർദിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി ഒരു കാറിൽ കൂത്തുപറമ്പിൽ ഇറക്കിവിട്ട യുവാവ് പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് പ്രതികളെ വലയിലാക്കാനായത്. യുവാവിനെ ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടുപോയ കാറും യുവാവിൽ നിന്ന് തട്ടിയെടുത്ത വസ്തുക്കളും കസ്റ്റഡിയിൽ എടുത്തതായി എസ്‌ഐ റഫീഖ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP