Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മേരാ പ്യാർ, വിഐപി, പൻചീ...! മുൻ മുഖ്യമന്ത്രിയുടെ സല്ലാപ വീഡിയോ പുറത്തു വന്നത് വിനയായി; രഹസ്യ കോഡുകൾ കണ്ടെത്തിയതിന് പിന്നാലെ അന്വേഷണ സംഘ തലവന് സ്ഥലം മാറ്റം; വമ്പന്മാരെ കുടുക്കിയത് ലിപ്സ്റ്റിക്കിലും കൂളിങ് ഗ്ലാസിലും വരെ ഒളിക്യാമറ ഘടിപ്പിച്ച്; കണ്ടെത്തിയ ഡയറിയിലുള്ളത് വമ്പന്മാരുടെ പേരുകൾ; മധ്യപ്രദേശ് ഹണി ട്രാപ്പിൽ അട്ടിമറിക്കളികളും സജീവം

മേരാ പ്യാർ, വിഐപി, പൻചീ...! മുൻ മുഖ്യമന്ത്രിയുടെ സല്ലാപ വീഡിയോ പുറത്തു വന്നത് വിനയായി; രഹസ്യ കോഡുകൾ കണ്ടെത്തിയതിന് പിന്നാലെ അന്വേഷണ സംഘ തലവന് സ്ഥലം മാറ്റം; വമ്പന്മാരെ കുടുക്കിയത് ലിപ്സ്റ്റിക്കിലും കൂളിങ് ഗ്ലാസിലും വരെ ഒളിക്യാമറ ഘടിപ്പിച്ച്; കണ്ടെത്തിയ ഡയറിയിലുള്ളത് വമ്പന്മാരുടെ പേരുകൾ; മധ്യപ്രദേശ് ഹണി ട്രാപ്പിൽ അട്ടിമറിക്കളികളും സജീവം

മറുനാടൻ മലയാളി ബ്യൂറോ

ഭോപാൽ : മേരാ പ്യാർ, വിഐപി, പൻചീ... രാജ്യത്തെ ഏറ്റവും വലിയ പെൺകെണിയായ മധ്യപ്രദേശിലെ തട്ടിപ്പിൽ ഇരകളെ സൂചിപ്പിക്കാൻ ഡയറിയിൽ കുറിച്ച രഹസ്യ കോഡുകളാണിവ. പ്രത്യേക അന്വേഷണ സംഘമാണു (എസ്‌ഐടി) നിർണായക തെളിവായേക്കാവുന്ന ഡയറി പിടിയിലായ യുവതിയിൽനിന്നു കണ്ടെത്തിയത്.

ഇതു കണ്ടെത്തിയതിന് പിന്നാലെ മദ്ധ്യപ്രദേശിലെ ഹണിട്രാപ്പ് റാക്കറ്റിനെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന് വീണ്ടും സ്ഥാനമാറ്റം. അന്വേഷണ സംഘത്തെ നയിച്ചുവന്ന സഞ്ജീവ് ഷാമിയെയാണ് സർക്കാർ തൽസ്ഥാനത്തുനിന്ന് നീക്കിയത്. സൈബർ സെല്ലിലെ സ്പെഷൽ ഡി.ജി.പിയായ രാജേന്ദ്ര കുമാറാണ് പുതിയ തലവൻ. ഇത് അന്വേഷണത്തെ അട്ടിമറിക്കാനാണെന്നാണ് ആരോപണം. 9 ദിവസത്തിനിടെ എസ്‌ഐടിയിലെ രണ്ടാമത്തെ അഴിച്ചുപണിയാണിത്.

ഡയറിക്കു പുറമേ, അറസ്റ്റിലായ യുവതിയുടെ ഭോപാലിലെ റിവേറയിലെ വീട്ടിൽ നിന്ന് കൂടുതൽ വിഡിയോ ദൃശ്യങ്ങളും ഫോട്ടോകളും കണ്ടെത്തിയിട്ടുണ്ട്. പണം വാങ്ങിയതിന്റെ കണക്കുകളും ഒട്ടേറെ രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രമുഖരുടെ പേരുകളും ഡയറിയിലുണ്ട്. അറസ്റ്റിലായ യുവതിയുടെ ഭർത്താവിന്റെ എൻജിഒ സംഘടനയുടെ വിവരങ്ങളും ഡയറിയിൽ നിന്നു ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു, രാഷ്ട്രീയ ഉന്നതരുടെയും എംപിമാരുടെയും മുൻ മന്ത്രിമാരുടെയും പേരുകൾ ഡയറിയിൽ കണ്ടതും പരിശോധിച്ചു വരികയാണ്. ഡൽഹിയിൽ ഉന്നതപദവി വഹിക്കുന്ന മധ്യപ്രദേശിലെ പ്രമുഖ്യ വ്യക്തിയെയും പരാമർശിക്കുന്നു. നേരത്തെ ലഭിച്ച നാലായിരത്തോളം ഡിജിറ്റൽ ഫയലുകളും പരിശോധിക്കുന്നുണ്ട്.

പെൺവാണിഭ സംഘം തന്നെ ഭീഷണിപ്പെടുത്തി 3 കോടി രൂപ ആവശ്യപ്പെട്ടതായുള്ള ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ എൻജിനീയർ ഹർഭജൻ സിങ്ങിന്റെ പരാതിയാണു ഏതാനും വർഷമായി നടന്നുവരുന്ന പെൺകെണിയുടെ ചുരുളഴിച്ചത്. തുടർന്നു സംഘത്തിലെ പ്രധാനിയായ ശ്വേത സ്വപ്ന ജെയിൻ, ആരതി ദയാൽ ഉൾപ്പെടെ 5 യുവതികൾ അറസ്റ്റിലാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. മുൻ മുഖ്യമന്ത്രിയുടെ വീഡിയോ പോലും പുറത്തായി. ഹണി ട്രാപ്പ് റാക്കറ്റിനെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ കേസന്വേഷണം നടത്താനായി പ്രത്യക അന്വേഷണ സംഘം പ്രഖ്യാപിച്ചത്.

സെക്‌സ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ, ഉദ്യോഗസ്ഥരുമൊത്തുള്ള നഗ്‌നദൃശ്യങ്ങൾ, ഓഡിയോ ക്ലിപ്പുകൾ തുടങ്ങി നാലായിരത്തോളം തെളിവുകളാണ് ഇതുവരെ കണ്ടെത്തിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണിട്രാപ്പ് തട്ടിപ്പാണിതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുവരെ സംഘം കണ്ടെത്തിയ തെളിവുകളുടെ ഡിജിറ്റൽ ശേഖരം മാത്രം 5000 ത്തിലേക്ക് നീങ്ങുകയാണ് .മെമ്മറി കാർഡുകളിൽനിന്ന് തട്ടിപ്പുസംഘം മായ്ച്ചുകളഞ്ഞ ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ് .

ഹണിട്രാപ് സംഘങ്ങളുടെ കെണിയിൽ അകപ്പെട്ടത് മുന്മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരാണ്. ലിപ്സ്റ്റിക്കിലും കൂളിങ് ഗ്ലാസിലും വരെ ഒളിക്യാമറ വച്ചാണ് ഇവർ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഒരു പെൺകുട്ടിയോടൊപ്പമുള്ള ദൃശ്യങ്ങളാണ് ഒരു വീഡിയോയിലുള്ളത്. എട്ട് മുന്മന്ത്രിമാർ, 12 ഐ.എ.എസ്. ഉദ്യോഗസ്ഥർ, ചലച്ചിത്ര താരങ്ങൾ എന്നിവരുടെ വീഡിയോകളാണു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ചിത്രങ്ങൾ ചോർന്നത് സംബന്ധിച്ചു പൊലീസിൽ പരസ്പരം പഴിചാരൽ തുടങ്ങിയിട്ടുണ്ട്. പൊലീസ് മേധാവി വി.കെ. സിങ്ങും സ്പെഷൽ ഡയറക്ടർ ജനറൽ(സൈബർ സെൽ) പുരുഷോത്തം ശർമയുമാണ് പരസ്പരം ഏറ്റുമുട്ടുന്നത്.

സംസ്ഥാന പൊലീസിന്റെ നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കരുതെന്നു ശർമ പരസ്യമായി ആവശ്യപ്പെട്ടതാണു വിവാദത്തിനു കാരണമായത്. അദ്ദേഹത്തിനെതിരേ മുഖ്യമന്ത്രി കമൽ നാഥ് ഉടൻ നടപടിയെടുക്കുമെന്നാണു സൂചന. തട്ടിപ്പുകാരിലൊരാളുടെ ഫ്ളാറ്റിൽ ശർമ താമസിച്ചതായി ഡി.ജി.പിയും തിരിച്ചടിച്ചു. പത്ത് വർഷത്തോളമായി സംസ്ഥാനത്ത് ഹണിട്രാപ്പ് സംഘം പ്രവർത്തിച്ചുവരുന്നതായാണു റിപ്പോർട്ടുകൾ. സംഘം കോടികൾ സ്വന്തമാക്കിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP