Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സാറേ, ഒരു പെണ്ണ് സാറിനെ വിളിക്കും.. മധുരമായി സംസാരിക്കും.. ഒരു കാരണവശാലും അനുകൂലമായി പ്രതികരിക്കരുത്.. പ്രതികരിച്ചാൽ പണി കിട്ടും.. ഇവിടെ ചിലർക്ക് കിട്ടി ഇരിക്കുകയാണ്! സ്ഥലംമാറി എത്തിയ ഡിവൈഎസ്‌പി തേൻകെണിയിൽ കുടുങ്ങാതിരിക്കാൻ വനിതാ പൊലീസുകാരി നൽകിയ മുന്നറിയിപ്പ് ഇങ്ങനെ; എസ്‌ഐക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയുടെ വലയിൽ വീണത് നിരവധി ഉദ്യോഗസ്ഥരെന്നും ആക്ഷേപം; ബലാത്സംഗ കേസിൽ എസ്‌ഐ കുടുങ്ങുമ്പോൾ പൊലീസുകാർക്ക് പറയാനുള്ള കഥ ഇങ്ങനെ

'സാറേ, ഒരു പെണ്ണ് സാറിനെ വിളിക്കും.. മധുരമായി സംസാരിക്കും.. ഒരു കാരണവശാലും അനുകൂലമായി പ്രതികരിക്കരുത്.. പ്രതികരിച്ചാൽ പണി കിട്ടും.. ഇവിടെ ചിലർക്ക് കിട്ടി ഇരിക്കുകയാണ്! സ്ഥലംമാറി എത്തിയ ഡിവൈഎസ്‌പി തേൻകെണിയിൽ കുടുങ്ങാതിരിക്കാൻ വനിതാ പൊലീസുകാരി നൽകിയ മുന്നറിയിപ്പ് ഇങ്ങനെ; എസ്‌ഐക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയുടെ വലയിൽ വീണത് നിരവധി ഉദ്യോഗസ്ഥരെന്നും ആക്ഷേപം; ബലാത്സംഗ കേസിൽ എസ്‌ഐ കുടുങ്ങുമ്പോൾ പൊലീസുകാർക്ക് പറയാനുള്ള കഥ ഇങ്ങനെ

ആർ കനകൻ

തിരുവനന്തപുരം: കേരളാ പൊലീസിന് എന്തു കൊണ്ടും കഷ്ടകാലം. ഉരുട്ടിക്കൊല, ലോക്കപ്പ് മർദനം, തീവച്ചു കൊല, കെവിൻ, ശ്രീജിത്ത് അങ്ങനെ നീളുന്നു പൊലീസിന് നാണക്കേട് സമ്മാനിച്ച സംഭവങ്ങൾ. ഇപ്പോഴിതാ പെൺകെണിയിലും വീണിരിക്കുന്നു. തിരുവനന്തപുരത്ത് ഒരു യുവതി കെണിയിൽ വീഴ്‌ത്തിയിരിക്കുന്നത് നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥരാണ്. ഇതിലൊരാൾക്കെതിരേ യുവതി മ്യൂസിയം പൊലീസിൽ പരാതിയും നൽകി. ഇതു സംബന്ധിച്ച് അന്വേഷണത്തിന് ഇന്റലിജൻസ് എഡിജിപി ടികെ വിനോദ്കുമാർ ഉത്തരവിട്ടു.

യുവതിയുടെ കെണിയിൽ വീണിരിക്കുന്നത് പ്രോട്ടോക്കോൾ അനുസരിച്ച് നോക്കിയാൽ ഡിവൈഎസ്‌പി മുതൽ താഴേക്കാണ്. ശ്രീകാര്യം സ്വദേശിയായ യുവതി മുൻപൊരു ബലാൽസംഗക്കേസിലെ ഇരയാണ്. ഈ കേസിന്റെ അന്വേഷണ കാലയളവിലാണ് പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കുന്നത്. തിരുവനന്തപുരത്ത് പുതുതായി എത്തുന്ന ഏതൊരു ഉദ്യോഗസ്ഥനും യുവതിയുടെ കെണിയിൽ വീഴുക പതിവാണ്. അടുത്ത കാലത്ത് മധ്യതിരുവിതാംകുറിൽ നിന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലം മാറിയെത്തിയ ഒരു ഡിവൈഎസ്‌പിയോട് ഒരു വനിതാ കോൺസ്റ്റബിൾ കൊടുത്ത മുന്നറിയിപ്പ് ഇങ്ങനെ:

സാറേ, --എന്ന പേരോടു കൂടിയ ഒരു പെണ്ണ് സാറിനെ വിളിക്കും. മധുരമായി സംസാരിക്കും. ഒരു കാരണവശാലും അനുകൂലമായി പ്രതികരിക്കരുത്. പ്രതികരിച്ചാൽ പണി കിട്ടും. ഇവിടെ ചിലർക്ക് കിട്ടി ഇരിക്കുകയാണ്. ഡിവൈഎസ്‌പി ഈ നിർദ്ദേശം അക്ഷരം പ്രതി അനുസരിച്ചതിനാൽ ഇപ്പോൾ വന്നിരിക്കുന്ന ലിസ്റ്റിൽ ഇല്ല. പരാതിക്കാരിയുടെ ലക്ഷ്യം ബ്ലാക് മെയിലിങ് ആണെന്നു പറയുന്നു. അതേസമയം, യുവതിയുമായി ചില ഉദ്യോഗസ്ഥർക്ക് അടുത്ത ബന്ധമുണ്ടെന്നും പറയുന്നു. ഫേസ്‌ബുക്കിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ ശേഷമാണ് പരാതി നൽകിയിരിക്കുന്നത്. ഈ വിവരം പൊലീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിൽ പാറിക്കളിക്കുകയാണ്.

എസ്‌പി, ഡിവൈഎസ്‌പിമാരുടെ സ്ഥലം മാറ്റം വരെ തീരുമാനിക്കുന്ന മറ്റൊരു യുവതിയും പൊലീസിന് തലവേദനയാണ്. ഇവർ പേരൂർക്കടക്കാരിയാണ്. ഡിവൈഎസ്‌പി മുതൽ മുകളിലേക്കുള്ള റാങ്കിലുള്ളവരാണ് ഇവരുടെ ലക്ഷ്യം. ബന്ധം സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നെ ഇവർ ഉദ്യോഗസ്ഥനുമായി കൂടുതൽ അടുക്കും. പിന്നെ ഭാര്യാ- ഭർത്താക്കന്മാരെപ്പോലെയാണ് ജീവിതം. ഇതിനിടെ ബന്ധം മുറിച്ച് രക്ഷപ്പെടാൻ ഉദ്യോഗസ്ഥൻ ശ്രമിച്ചാൽ പിന്നെ ബ്ലാക്ക് മെയിലിങ്ങാണ്. ഇങ്ങനെ ബ്ലാക് മെയിലിങ്ങിൽ വീണ് കിടപ്പാടം വരെ നഷ്ടമായ ഒരു ഡിവൈഎസ്‌പി കൊല്ലം ജില്ലയിലുണ്ട്. ഇദ്ദേഹത്തിന് ഏതു ലോക്കൽ സ്റ്റേഷനിൽ പോസ്റ്റിങ് വന്നാലും യുവതി ഉടൻ എത്തും.

25 ലക്ഷം രൂപയാണ് പടി. ഇത് മുൻകൂർ കൊടുക്കണം. അല്ലെങ്കിൽ ഉന്നതങ്ങളിലേക്ക് പരാതി പോകും. ഇതു പേടിച്ച് പണം കൊടുത്ത് തലയൂരുന്നുവരുമുണ്ട്. കൊടുക്കാതിരുന്നവർക്ക് കിട്ടിയ പോസ്റ്റിങ് റദ്ദാക്കിയ ചരിത്രവുമുണ്ട്. പൊലീസിലെ ഒരു വിഭാഗം ഡിപ്പാർട്ട്മെന്റിലെ തന്റെ ശത്രുക്കളെ ഒതുക്കാൻ ഇവരെ നിയോഗിക്കുന്നുണ്ട്. കണ്ണായ സ്റ്റേഷനുകളിൽ പോസ്റ്റിങ് കിട്ടുന്നവരെ ഒതുക്കാൻ യുവതിയെ ഇളക്കി വിടും. ഇവർ പരാതിയുമായി ചെല്ലുമ്പോൾ ഉന്നത സ്ഥാനത്തിരിക്കുന്ന വനിതാ ഉദ്യോഗസ്ഥർ തട്ടിപ്പുകാരിക്കൊപ്പമാകും നിൽക്കുക. കെണിയിൽ വീണു പോയ പൊലീസ് ഉദ്യോഗസ്ഥന് മിക്കവാറും പണി കിട്ടുകയും ചെയ്യും.

നിരന്തരമായി ഇങ്ങനെ ഒരു ഡിവൈഎസ്‌പിയെ ബ്ലാക്ക്മെയിൽ ചെയ്തു കൊണ്ടിരുന്ന യുവതിയെ പിടിച്ച് അകത്തിടാൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അടുത്തിടെ ഉത്തരവിട്ടിരുന്നു. അന്ന് ഓടിപ്പോയ ഇവരെ പിന്നീട് ആ വഴി കണ്ടിട്ടില്ല. ഇവർ പരാതി കൊടുത്ത ഒരു ഡിവൈഎസ്‌പിക്കെതിരേ അന്വേഷണം നടത്തിയ എസ്‌പി അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകുകയും പരാതിക്കാരിയെ ബ്ലാക് മെയിലിങ്ങിന് അറസ്റ്റ് ചെയ്യണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. വരും ദിനങ്ങളിൽ കേരളാ പൊലീസിനെ പിടിച്ചു കുലുക്കാൻ പോകുന്നത് ഈ ലൈംഗികാരോപണങ്ങൾ ആയിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP