Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരേ ട്രെയിനിൽ സ്ലീപ്പറിലും എസിയിലും ടിക്കറ്റ് എടുത്ത് സ്ഥിരം യാത്ര; മാന്യമായി വസ്ത്രം ധരിച്ചുള്ള ട്രെയിൻ യാത്രയ്ക്കിടെ ആർക്കും സംശയം തോന്നാത്ത വിധത്തിൽ മോഷ്ടിക്കും; ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് സ്റ്റേഷനിൽ എത്തി യാത്രക്കാരുടെ ലിസ്റ്റ് നോക്കി ഗൂഗിളിൽ സെർച്ച് ചെയ്ത് മോഷ്ടിക്കുന്നവരുടെ പട്ടിക തയ്യാറാക്കും; കുടുങ്ങിയത് വിവാഹഭ്രാന്ത് തലയ്ക്ക് പിടിച്ചപ്പോൾ: മലേഷ്യയിലെ ഹോട്ടൽ മുതലാളി കേരളത്തിലെ മോഷ്ടാവായതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഒരേ ട്രെയിനിൽ സ്ലീപ്പറിലും എസിയിലും ടിക്കറ്റ് എടുത്ത് സ്ഥിരം യാത്ര;  മാന്യമായി വസ്ത്രം ധരിച്ചുള്ള ട്രെയിൻ യാത്രയ്ക്കിടെ ആർക്കും സംശയം തോന്നാത്ത വിധത്തിൽ മോഷ്ടിക്കും; ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് സ്റ്റേഷനിൽ എത്തി യാത്രക്കാരുടെ ലിസ്റ്റ് നോക്കി ഗൂഗിളിൽ സെർച്ച് ചെയ്ത് മോഷ്ടിക്കുന്നവരുടെ പട്ടിക തയ്യാറാക്കും; കുടുങ്ങിയത് വിവാഹഭ്രാന്ത് തലയ്ക്ക് പിടിച്ചപ്പോൾ: മലേഷ്യയിലെ ഹോട്ടൽ മുതലാളി കേരളത്തിലെ മോഷ്ടാവായതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

 ചെന്നൈ: മലേഷ്യയിൽ ഹോട്ടൽ മുതലാളിയാണെങ്കിലും ശീലിച്ച് പോയത് മാറ്റാൻ ഷാഹുൽ ഹമീദിന് ആയില്ല. ഒപ്പം മാറി മാറി വിവാഹം കഴിക്കാനുള്ള അടങ്ങാത്ത മോഹവും. പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും എന്നു പറഞ്ഞത് പോലെ ട്രെയിനിലെ മോഷണത്തിൽ വിരുതനും തൃശൂർ സ്വദേശിയാുമായ ഈ 39 കാരൻ പിടിയിലായപ്പോൾ പുറത്തുവരുന്നത് കൗതുകം നിറഞ്ഞ കഥകളാണ്.

മലേഷ്യയിലെ കോലാലംപൂരിലാണ് ഇയാൾക്ക് ഹോട്ടലുള്ളത്. രണ്ടാം വിവാഹത്തിൽ മനം മടുത്ത മൂന്നാം വിവാഹത്തിന് ഒരുങ്ങുകയായിരുന്നു. കൂടുതൽ പണം സമ്പാദിക്കാനുള്ള തിരക്കിട്ട മോഷണത്തിനിടെ വെള്ളിയാഴ്ച പിടിവീണു. കേരളത്തിൽ നിന്നും ചെന്നൈയിലേക്കും തിരിച്ചുമുള്ള റൂട്ടുകളിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലാണ് ഷാഹുൽ പതിവായി മോഷണം നടത്തി വന്നിരുന്നത്. ചെന്നൈ റെയിൽവേ സ്റ്റേഷനിൽ മാന്യൻ എന്ന് തോന്നിക്കും വിധം വസ്ത്രധാരണം നടത്തി അലക്ഷ്യമായി നടക്കുന്നതിനിടെയാണ് ഷാഹുൽ അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതിന് പിന്നാലെ വൻ തട്ടിപ്പിന്റെ പിന്നാമ്പുറ കഥയാണ് പുറത്ത് വന്നത്.

കണ്ടാൽ മാന്യൻ; ഇരകൾ ഒറ്റയ്ക്ക് സഞ്ചരിക്കുന് സ്ത്രീകൾ

2016 മുതലാണ് ഷാഹുൽ ഹമീദ് ട്രെയിനിൽ മോഷണം തുടങ്ങിയത്. മലേഷ്യയിൽ നിന്ന് ചെന്നൈയിലേക്ക് ഫ്ളൈറ്റിൽ എത്തുന്ന ഇയാൾ തുടർന്ന് കേരളത്തിലേക്കുള്ള ട്രെയിനിൽ കയറി യാത്ര ചെയ്ത് മോഷണം നടത്തും. ഇയാളിൽ നിന്ന് 28 ലക്ഷം രൂപ മൂല്യം വരുന്ന 110 ആഭരണങ്ങൾ പിടിച്ചെടുത്തു. ഒരു ട്രെയിനിൽ തന്നെ സ്ലീപ്പർ ക്ലാസ്, എസി ടിക്കറ്റുകൾ എടുത്ത് കോച്ചുകൾ മാറിമാറിയാണ് മോഷണം നടത്തിയിരുന്നത്. പ്രധാനമായും ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്ന സ്ത്രീകളാണ് ഇയാളുടെ ഇരകൾ.

ഭാര്യയ്ക്കും മറ്റൊരു പങ്കാളിക്കും ഒപ്പമാണ് ഇയാൾ മലേഷ്യയിൽ ഹോട്ടൽ നടത്തുന്നത്. മൂന്നാമത്തെ പങ്കാളിയുടെ ഓഹരി കൂടി വാങ്ങാനുള്ള പണം കണ്ടെത്താനാണ് മോഷണം നടത്തിയിരുന്നത്. ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് ഇയാൾ റെയിൽവേ സ്റ്റേഷനിൽ എത്തും തുടർന്ന് അതേ ട്രെയിനിലെ യാത്രക്കാരെ നിരീക്ഷിച്ച് മോഷണം നടത്തേണ്ടവരെ കണ്ടുവയ്ക്കും തുടർന്ന് അർദ്ധരാത്രിക്ക് ശേഷം മോഷണം നടത്തും. താൻ ഇതുവരെ നടത്തിയ മുഴുവൻ മോഷണങ്ങളുടെയും വിവരങ്ങൾ ഇയാൾ ലാപ്ടോപ്പിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

മോഷ്ടിച്ച് ആഭരണങ്ങൾ തൃശൂരിലും മുംബൈയിലുമായി വിൽക്കുകയോ പണയം വച്ചോ പണമായി മാറ്റുകായിരുന്നു ഇയാളുടെ രീതി. ഈ പണവുമായി മലേഷ്യയിലേക്ക് കടക്കും. നെതർലാന്റിൽ നിന്ന് മാസ്റ്റർ ഡിഗ്രി കരസ്ഥമാക്കിയിട്ടുണ്ട്. 11 വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സ്പാനിഷും ഫ്രഞ്ചും ഉൾപ്പെടെ ആറോളം ഭാഷകൾ നന്നായി കൈകാര്യം ചെയ്യും. എല്ലാ മാസവും അൾജീരിയയിൽ നിന്നും ഫ്രാൻസിൽ നിന്നുമൊക്കെ മേഡലുകളെ കൊണ്ടുവന്ന് തന്റെ ഹോട്ടലിൽ ഫാഷൻ ഷോ നടത്തുന്നതും ഇയാളുടെ പതിവായിരുന്നു.

മോഷണരീതി

ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് സ്റ്റേഷനിലെത്തുന്ന ഹമീദ് കൊള്ളയടിക്കാൻ പറ്റിയ യാത്രക്കാരെ കണ്ടുപിടിച്ചു പിന്തുടരും. മോഷണം നടത്തുന്ന യാത്രക്കാരുടെ വിവരങ്ങൾ സ്വന്തം ലാപ്ടോപിൽ കൃത്യമായി രേഖപ്പെടുത്തുക ചെയ്യും. മോഷ്ടിക്കപ്പെടുന്ന ആഭരണങ്ങൾ പണയംവച്ചും വിറ്റും പണമാക്കി മാറ്റും. ഈ പണവുമായാണു മലേഷ്യയിലെ ഹോട്ടൽ സാമ്രാജ്യത്തിലേക്കുള്ള യാത്ര.

പതിനൊന്നു വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തിയ ഷാഹുൽ ഹമീദ് ഫ്രഞ്ചും സ്പാനിഷും ഉൾപ്പെടെ ആറോളം ഭാഷകളും സംസാരിക്കും. നെതർലൻഡിൽനിന്ന് മാസ്റ്റർ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യയ്ക്കും മറ്റൊരു സുഹൃത്തിനുമൊപ്പമാണ് ഇയാൾ മലേഷ്യയിൽ ഹോട്ടൽ നടത്തുന്നത്. റെയിൽവേ ഡിജിപി സി.ശൈലേന്ദ്രബാബു,ഡിഐജി വി.ബാലകൃഷ്ണൻ എന്നിവരുടെ സംഘമാണു പ്രതിയെ പിടികൂടിയത്.

ട്രെയിൻ മോഷണങ്ങൾ പെരുകുന്നുവെന്ന് റിപ്പോർട്ട്

രാജ്യത്ത് കഴിഞ്ഞ പത്തുവർഷത്തിനിടെ 1.71 ലക്ഷം മോഷണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിവരാവകാശനിയമപ്രകാരം പുറത്തുവന്ന കണക്കുകൾ പറയുന്നു. ഏറ്റവും കൂടുതൽ മോഷണം നടന്നത് 2018ലാണ്. 36,584 കേസുകളാണ് ആ വർഷം രജിസ്റ്റർ ചെയ്തത്. 2009നും 18നുമിടയിൽ മോഷണ കേസുകൾ അഞ്ചു മടങ്ങായാണ് വർദ്ധിച്ചത്. റെയിൽവെ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ് കണക്കുകൾ.

റെയിൽവെ ക്രമസമാധാനപാലനം സംസ്ഥാന വിഷയമാണെന്നാണ് റെയിൽവെ മന്ത്രാലയം നൽകുന്ന വിശദീകരണം. കുറ്റകൃത്യം തടയൽ, കേസെടുക്കൽ, അവയുടെ അന്വേഷണം, റെയിൽവെ പരിസരങ്ങളിലും ട്രെയിനിനകത്തുമുള്ള ക്രമസമാധാനപാലനം തുടങ്ങിയവ അതത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്. ഗവൺമെന്റ് റയിൽവെ പൊലീസിനാണ് (ജി.ആർ.പി)ഈ ചുമതലകൾ. അതത് ജില്ലാ പൊലീസിന് കീഴിലാണ് റെയിൽവെ പൊലീസ്. ലോകത്തെ രണ്ടാമത്തെ വലിയ റെയിൽവെയാണ് ഇന്ത്യയുടേത്.

19,000ത്തിലധികം ട്രെയിനുകളിലായി ദിവസേന കുറഞ്ഞത് 1.3കോടി യാത്രക്കാർ സഞ്ചരിക്കുന്നുവെന്നാണ് കണക്ക്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ദിവസേന ഏകദേശം 2,500 മെയിൽ, എക്സപ്രസ് ട്രെയിനുകളിൽ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും ഏകദേശം 2,200 ട്രെയിനുകളിൽ റെയിൽവെ പൊലീസും എസ്‌കോട്ട് പോകുന്നുണ്ടെന്നും '- റെയിൽമന്ത്രാലയം വ്യക്തമാക്കുന്നു.

ട്രെയിൻ യാത്രക്കാരുടെ പണം പിടിച്ചുപറിച്ച കേസുകളിൽ കഴിഞ്ഞ നാലുവർഷത്തിനിടെ 73,837 ഭിന്നലിംഗക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2015ൽ 13,546, 2016ൽ 19,800,2017ൽ 18,526, 2018ൽ 20,566 പേരും ഇത്തരം കേസുകളിൽ അറസ്റ്റിലായി. 2019ൽ ജനുവരിയിൽ മാത്രം അറസ്റ്റിലായത് 1,399 പേരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP