Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസിനെ കുട്ടിച്ചോറാക്കിയത് പി ചിദംബരം തന്നെ; ഖജനാവ് കൊള്ളയടിച്ച് അടിച്ചുമാറ്റിയ ശതകോടികൾ മകന്റെ പേരിൽ ലോകമെമ്പാടും നിക്ഷേപിച്ചു; കാർത്തിക്ക് കമ്പനികളില്ലാത്ത രാജ്യങ്ങൾ കുറവ്; രേഖകൾ കണ്ട് ഞെട്ടി ആദായനികുതി വകുപ്പ്

കോൺഗ്രസിനെ കുട്ടിച്ചോറാക്കിയത് പി ചിദംബരം തന്നെ; ഖജനാവ് കൊള്ളയടിച്ച് അടിച്ചുമാറ്റിയ ശതകോടികൾ മകന്റെ പേരിൽ ലോകമെമ്പാടും നിക്ഷേപിച്ചു; കാർത്തിക്ക് കമ്പനികളില്ലാത്ത രാജ്യങ്ങൾ കുറവ്; രേഖകൾ കണ്ട് ഞെട്ടി ആദായനികുതി വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്രത്തിൽ അധികാരമുണ്ടായിരുന്ന കോൺഗ്രസ് 44 എംപിമാരുടെ നിലയിലേക്ക് എത്തിയത് എങ്ങനെയാണെന്ന് ചോദിച്ചാൽ സ്വന്തം കൈയിലിരുപ്പു കൊണ്ടു തന്നെ എന്നാകും ഭൂരിപക്ഷം ആളുകളുടെയും ഉത്തരം. സോണിയാ ഗാന്ധിയും മരുമകൻ റോബർട്ട് വധേരയും പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവുമെല്ലാം ഭരണത്തിന് പുറത്തുള്ള ബാഹ്യശക്തികളായി നിന്ന് പാർട്ടിക്ക് തലവേദന ഉണ്ടാക്കിയിട്ടുണ്ട്. അധികാരത്തിന്റെ ബലത്തിൽ കോടികൾ സമ്പാദിച്ചു കൂട്ടുകയും എല്ലാം കഴിഞ്ഞപ്പോൾ പാർട്ടി വേദികളിൽ നിന്നും തന്നെ അപ്രത്യക്ഷമാകുകയും ചെയ്ത നേതാവെന്ന് ചീത്തപ്പേരും ചിദംബരത്തിനുണ്ട്. എന്തായാലും മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം പി ചിദംബരത്തിന് മേലും പിടി വീണിരുന്നു. വാസൻ ഐ കെയർ എന്ന സ്ഥാപനത്തിൽ മകൻ കാർത്തിക്കുണ്ടായിരുന്ന ഷെയറും ദുരൂഹമായി തുടരുകയായിരുന്നു. വാസൻ ഐ കെയറുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിന്റെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിന്റെ വിവരങ്ങൾ പുറത്തുവന്നപ്പോൾ വ്യക്തമായത് വൻ സ്വത്തുക്കളുടെ വിവരമാണ്.

ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ പേരിൽ വിദേശ രാജ്യങ്ങളിൽ നിരവധി കമ്പനികൾ ഉണ്ടെന്ന വിവരമാണ് പുറത്തുവന്നത്. ചിദംബരം ധനമന്ത്രിയായിരുന്ന വേളയിൽ അനധികൃതമായി സമ്പാദിച്ചു കൂട്ടിയ സ്വത്തുക്കളെല്ലാം വിദേശത്തേക്ക് കടുത്തിയെന്ന ആരോപണമാണ് പ്രതിപക്ഷവും ശക്തമായി ഉന്നയിക്കുന്നത്. റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചപ്പോൾ ആദായനികുതി വകുപ്പ് അധികൃതർ ശരിക്കും ഞെട്ടുകയായിരുന്നു. ഏഷ്യയിലും ആഫ്രിക്കയിലും അമേരിക്കയിലും യൂറോപ്പിലു അടക്കം ലോകത്തിന്റെ നാനാ ഭാഗത്ത് മുൻധനമന്ത്രിയുടെ പുത്രന് സമ്പാദ്യം ഉണ്ടെന്ന വിവരമാണ് പുറത്തുവന്നത്. മിക്കയിടത്തും പല വിധത്തിലുള്ള വാണിജ്യ ബന്ധങ്ങളാണ് ചിദംബരത്തിന് ഉള്ളത്. ഇങ്ങനെ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ പങ്കാളികളാകാൻ കാർത്തിക്ക് എവിടെ നിന്നും പണം ലഭിച്ചുവെന്നാണ് ചോദ്യം. ഈ വിഷയത്തെ ചൊല്ലി പാർലമെന്റിന്റെ ഇരുസഭകളിലും ബഹളമുണ്ടാകുകയും ചെയ്തു.

14 രാജ്യങ്ങളിലായാണ് ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് നിക്ഷേപമുള്ളത്. ലണ്ടൻ, ദുബായി, സൗത്താഫ്രിക്ക, ഫിലിപ്പീൻസ്, തായ്‌ലന്റ്, സിങ്കപ്പൂർ, മലേഷ്യ, ശ്രീലങ്ക, ബ്രിട്ടീഷ് വിർജിൻ ഐലന്റ്, ഫ്രാൻസ്, യുഎസ്എ, സ്വിറ്റ്‌സർലണ്ട്, സ്‌പെയിൻ, ഗ്രീസ് എന്നിവിടങ്ങളിലാണ് കാർത്തിക്ക് നിക്ഷേപമുള്ളത്. എയർസെൽ - മാക്‌സിസ്് ഇടപാടുമായി ബന്ധപ്പെട്ട് അടുത്തിടെ എൻഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിലാണ് കാർത്തിയുടെ ദുരൂഹ ഇടപാടുകളെ കുറിച്ച് വ്യക്തമായത്.

വിദേശ രാജ്യങ്ങളിലെ റിയൽ എസ്റ്റേറ്റ് മേഖലകളിലായാണ് കാർത്തി നിക്ഷേപം ഇറക്കിയിരിക്കുന്നത്. അഡ്വന്റേജസ് സ്ട്രാറ്റജിക്‌സ് കൺസൽട്ടിങ് വിങ്ങിന്റേതുമായി ബന്ധപ്പെട്ടാണ് കാർത്തിയുടെ സിങ്കപ്പൂരിലെ റിയൽ എസറ്റേറ്റ് മേഖലയിലാണ് ഈ ബന്ധങ്ങൾ. ഈ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ തേടുന്നതിനായി അന്താരാഷ്ട്ര ഏജൻസികളെ സമീപിക്കാനും അന്വേഷണ സംഘം ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. സിങ്കപ്പൂരിലെ കാർത്തിയുടെ ബിസിനസ് ഇടപാടുകളെ കുറിച്ചുള്ള ഇടപാടുകൾ കൈമാറാൻ കമ്പനിയോടും ആവശ്യപ്പെട്ടിട്ടുണ്ട. ചിദംബരം മന്ത്രിയായിരുന്ന കാലത്താണ് മകൻ വിദേശത്ത് കോടാനുകോടികളുടെ ഇടപാടുകൾ നടത്തിയത്. ഇത് കോൺഗ്രസിനെ ശരിക്കും വെട്ടിലാക്കുന്നതാണ്.

സിങ്കപ്പൂരിലുള്ള കാർത്തിയുടെ കമ്പനി 88 ഏക്കർ സ്ഥലം യഉകെയിൽ വാങ്ങിക്കൂട്ടിയെന്നും കണ്ടെത്തലുണ്ട്. 2011 സെപ്റ്റംബർ മാസത്തിലായിരുന്നു ഈ ഇടപാട്. സോമർസെറ്റിലാണ് ഇത്രയും ഏക്കർ സ്ഥലം ഒരു മില്യൺ പൗണ്ട് മുടക്കി വാങ്ങിയത്. കാർത്തിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ശ്രീലങ്കയിൽ വൻ കിട റിസോർട്ടിന്റെ ഭൂരിഭാഗം ഷെയറും കൈവശം വെക്കുന്നതെന്നും എൻഫോഴ്‌സ്‌മെന്റിന് ലഭിച്ച രേഖകളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ലങ്കാ ഫോർച്യൂൺ റെസിഡൻസ് എന്നാണ് ഈ റിസോർട്ടിന്റെ പേര്. ശ്രീലങ്കയിലുള്ള ഈ കമ്പനിയുമായി ചേർന്ന് ലങ്കയിൽ പലയിടത്തും നിക്ഷേപം ഇറക്കിയിട്ടുണ്ട്.

കാർത്തിയുടെ ഇടപാടുകൾ അവിടം കൊണ്ടു തീരുന്നില്ല. ദുബായിലും ദക്ഷിണാഫ്രിക്കയിലും ഫാമുകൾ വാങ്ങറിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ മുന്തിരിതോപ്പുകളാണ് വാങ്ങിക്കൂട്ടിയത്. ഇതിനോക്കെ നൂറ് കണക്കിന് കോടികളാണ് ചെലവായതെന്നാണ് എൻഫോഴ്‌സ്‌മെന്റ് വകുപ്പിന്റെ കണ്ടെത്തൽ. ഫിലിപ്പീൻസ് കമ്പനിയുമായി ചേർന്നും അഡ്വന്റേജസ് സിങ്കപ്പൂർ പ്രൈവറ്റ് ലിമിറ്റഡ് നിക്ഷേപം ഇറക്കിയിട്ടുണ്ട്. ഇന്റർനാഷണൽ പ്രീമിയർ ടെന്നിസ് ലീഗ്(ഏഷ്യ)യുമായിണ് ഫിലിപ്പീൻസ് ബന്ധം. ഇത് കൂടാതെ സിങ്കപ്പൂരിൽ റിയൽ ബിയോണ്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ചേർന്നും റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപമിറക്കി. തായ്‌ലന്റിലും സ്‌പെയിനിലേക്കും മറ്റും കാർത്തി നടത്തിയ ഇടപെടുകളെ കുറിച്ചും എൻഫോഴ്‌സ്‌മെന്റ് കൂടുത്‌ല# അന്വേഷണം നടത്തുകയാണ്.

കാർത്തിയുടെ പങ്കാളിത്തത്തിലുള്ള അഡ്വെന്റേജ് സ്ട്രാറ്റജിക് കൺസൾട്ടിങ് എന്ന കമ്പനി യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും പണമിടപാടുകൾ നടത്തിയിരുന്നു. ഇതേക്കുറിച്ചൊക്കെ ആദായനികുതി വകുപ്പ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. എയർസെൽ മാക്‌സിസ് കേസിൽ കഴിഞ്ഞ ഓഗസ്റ്റിൽ ഈ കമ്പനിയുടെ രണ്ട് ഡയറക്ടർമാരെ എൻഫോഴ്‌സ്‌മെൻ അധികൃതർ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും കള്ളപ്പണം വെളുപ്പിച്ചുന്നെ കുറ്റം ചുമത്തുകയും ചെയ്തിരുന്നു. എയർസെൽ മാക്‌സിസുമായി ഈ റണ്ട് കമ്പനികളും 200 കോടിയുടെ അനധികൃത പണമിടപാട് നടത്തിയെന്നാണ് അന്ന് നേരിട്ട ആരോപണം. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരം അനുസരിച്ച് കള്ളപ്പണം പല രാജ്യങ്ങളിലുമായി നിക്ഷേപം നടത്തിയെന്നാണ് അറിയുന്നത്.

പി ചിദംബരം മന്ത്രിയായിരുന്ന വേളയിൽ മകനെ ഉപയോഗിച്ച് അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കടത്തുകയായിരുന്നു എന്നാണ് ആരോപണം. നേരത്തെ വാസൻ ഐ കെയറിന്റെ അപ്രതീക്ഷിത വളർച്ചയ്ക്ക് പിന്നിലും കാർത്തി ചിദംബരമാണെന്ന് വ്യക്തമായിരുന്നു. കാർത്തിയുടെ വരവോടെ 2009-10 മുതൽ വാസനിലേക്ക് കോടികൾ ഒഴുകിയെത്തിയിരുന്നു. കാർത്തി ഓഹരികൾ സ്വന്തമാക്കി മൂന്നുമാസത്തിനുള്ളിൽ മൗറീഷ്യസിൽനിന്ന് 50 കോടിയുടെ നിക്ഷേപം ക്ലിനിക്കിന് ലഭിച്ചു. ട്രിച്ചിയിൽനിന്ന് വാസന്റെ ആസ്ഥാനം ചെന്നൈയിലേക്ക് മാറ്റി. ഒരുവർഷത്തിനിടെ, മൗറീഷ്യസിലെ നിക്ഷേപകൻ മറ്റൊരു 50 കോടി കൂടി വാസന് കൈമാറി.

2009 മുതൽ 2014 വരെയുള്ള രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്താണ് വാസൻ വളർന്നുപന്തലിച്ചത്. 2009-10ൽ 16 കോടിയായിരുന്നു ആദായമെങ്കിൽ 201011 സാമ്പത്തിക വർഷം അത് 311 കോടിയായി വർധിച്ചു. 2011-12ൽ 462 കോടിയും 201213ൽ 604 കോടിയുമായിരുന്നു ആദായം. ഒരുവർഷം കൊണ്ട് 20 മടങ്ങും മൂന്നുവർഷത്തിനിടെ 38 മടങ്ങും വർധനയുണ്ടായി. 2008 ഏപ്രിൽ വരെ വാസൻ ഐ കെയറിന് 25 ക്ലിനിക്കുകൾ മാത്രമാണ് ഉണ്്ടായിരുന്നതെങ്കിൽ 2012-13 ആയപ്പോഴേക്കും 175ൽപ്പരം ക്ലിനിക്കുകളായി അത് വർധിച്ചു. 800ലധികം ഒഫ്താൽമോളജിസ്റ്റുകൾ വാസനിൽ ജീവനക്കാരായി. 8000ലേറെ ഐ കെയർ അംഗങ്ങളും. ഓഹരിവിപണിയിൽ ഇക്കാലത്ത് വാസന്റെ ഓഹരികൾക്കും വിലവർധിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP