Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീടുകളിലെ രാത്രി ഒളിഞ്ഞു നോട്ടത്തിന്റെ പരിചയ മികവ് കവർച്ചയിൽ മുതൽകൂട്ടാക്കിയ പെരുമണ്ണക്കാരൻ; അച്ഛനും അമ്മയോടും ഒത്ത് കിടക്കുന്ന കുട്ടികളെ അവരറിയാതെ പൊക്കാൻ മിടുമിടുക്കൻ; ആഭരണങ്ങൾ ഊരിയെടുത്ത് കുട്ടിയെ ടെറസ്സിൽ ഉപേക്ഷിക്കുന്ന മോഷണ സ്‌റ്റൈൽ; വളഞ്ഞ വഴിയിൽ പണമുണ്ടാക്കിയത് ഗോവയിൽ അടിച്ചു പൊളിക്കാനും മയക്കുമരുന്നിൽ ഉന്മാദം കണ്ടെത്താനും; ഹ്യുണ്ടായ് അനസ് ആളു ചില്ലറക്കാരനല്ല; കോഴിക്കോടിന്റെ രാത്രി പേടിക്ക് അവസാനമാകുമോ?

വീടുകളിലെ രാത്രി ഒളിഞ്ഞു നോട്ടത്തിന്റെ പരിചയ മികവ് കവർച്ചയിൽ മുതൽകൂട്ടാക്കിയ പെരുമണ്ണക്കാരൻ; അച്ഛനും അമ്മയോടും ഒത്ത് കിടക്കുന്ന കുട്ടികളെ അവരറിയാതെ പൊക്കാൻ മിടുമിടുക്കൻ; ആഭരണങ്ങൾ ഊരിയെടുത്ത് കുട്ടിയെ ടെറസ്സിൽ ഉപേക്ഷിക്കുന്ന മോഷണ സ്‌റ്റൈൽ; വളഞ്ഞ വഴിയിൽ പണമുണ്ടാക്കിയത് ഗോവയിൽ അടിച്ചു പൊളിക്കാനും മയക്കുമരുന്നിൽ ഉന്മാദം കണ്ടെത്താനും; ഹ്യുണ്ടായ് അനസ് ആളു ചില്ലറക്കാരനല്ല; കോഴിക്കോടിന്റെ രാത്രി പേടിക്ക് അവസാനമാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: രാത്രികാലങ്ങളിൽ ഇറങ്ങി നടന്നു വീടുകളിൽ ഒളിഞ്ഞുനോക്കുന്ന ശീലമാണ് അനസിനെ മോഷ്ടാവാക്കിയത്. ഒളിഞ്ഞു നോക്കുന്നതിലെ ഹരം തീർന്നപ്പോൾ കവർച്ചയിലും ആനന്ദം കണ്ടെത്തി. ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ശരീരത്തിൽ നിന്ന് അതിവിദഗ്ധമായി ആഭരണങ്ങളും വീട്ടിനുള്ളിൽ നിന്നു മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന ഹ്യുണ്ടായ് അനസ്(32) പൊലീസ് പിടിയിലാകുമ്പോൾ ചുരുളഴിയുന്നത് കോഴിക്കോട്ടെ മോഷണ കഥകളാണ്. ടെറസ് വഴി അകത്ത് കടന്നും ജനൽ വഴിയും മറ്റും എന്തും കൈക്കലാക്കാൻ അനസിന് കഴിയുന്നത് ഒളിഞ്ഞു നോട്ട ശീലത്തിലെ പരിചയ മികവ് കാരണമാണ്,

മെയ്‌ മാസത്തിൽ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കാട്ടൂരിനടുത്ത് ഗോശാലക്കുന്ന് ഹുസൈൻ എന്നയാളുടെ വീട്ടിൽ ഉമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുബാലികയെ എടുത്തുകൊണ്ടുപോയി പോയി ആഭരണങ്ങൾ കവർന്നെടുക്കുകയും ശേഷം കുഞ്ഞിനെ ടെറസിൽ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് മാതാപിതാക്കൾ ചെന്നുനോക്കുമ്പോൾ മഴയത്ത് കിടന്ന് കരയുന്ന കുഞ്ഞിനെയാണ് കണ്ടത്. പേടിച്ചുപോയ കുഞ്ഞിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ആഴ്ചകളോളം ചികിത്സ ആവശ്യമായി വന്നു. രണ്ടാഴ്ചയ്ക്കുശേഷം പ്രതി താമസിക്കുന്ന പെരുമണ്ണ പാറക്കണ്ടത്തുള്ള ഫ്‌ളാറ്റിന് സമീപം താമസിക്കുന്ന മാമുക്കോയ എന്നയാളുടെ വീട്ടിലും സമാനമായ രീതിയിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ എടുത്തുകൊണ്ടുപോയി പോയി. ചെയിനും തണ്ടയും അരഞ്ഞാണവും കവർന്നെടുത്ത് കുഞ്ഞിനെ ടെറസിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞിരുന്നു.

ഒറ്റ നില ടെറസ് വീടുകളിൽ അകത്ത് നിന്നു ടെറസിലേക്കുള്ള കോണിപ്പടികൾ ഉള്ള വീടുകളിലാണ് അനസ് കൂടുതൽ മോഷണങ്ങളും നടത്തിവന്നത്. ടെറസിൽ നിന്ന് വീട്ടിനുള്ളിലേക്കുള്ള പടികളിലേക്കുള്ള വാതിൽ പൊളിച്ച് അകത്ത് കടന്നും ഉഷ്ണമേറിയ കാലാവസ്ഥയിൽ ജനൽ തുറന്നിട്ട് ഉറങ്ങുന്ന വീടുകളിൽ ജനൽ വഴി കൈ കടത്തിയും കമ്പ് ഉപയോഗിച്ചും ആയിരുന്നു അനസ് മോഷണം നടത്തി വരാറുള്ളത്. പല വീടുകളിൽ നിന്നും മൊബൈൽഫോൺ മോഷ്ടിച്ചിട്ടുണ്ടെങ്കിലും പൊലീസ് പിടികൂടാൻ സാധ്യതയുള്ളതിനാൽ പുഴയിലും മറ്റും ഉപേക്ഷിക്കുകയാണ് പതിവ്. പന്തീരാങ്കാവ് പൊലീസ് ഇൻസ്‌പെക്ടർ ബൈജു.കെ. ജോസിന്റെയും സബ് ഇൻസ്‌പെക്ടർ വി എം ജയന്റെയും നേതൃത്വത്തിലാണ് ഹുണ്ടായ് അനസിനെ പിടികൂടിയത്.

ഒളവണ്ണ കൊടശ്ശേരി പറമ്പ് സ്വദേശിയാണ്. ഇപ്പോൾ പെരുമണ്ണക്ക് അടുത്ത് പാറക്കണ്ടത്തുള്ള ഫ്‌ളാറ്റിൽ വാടകയ്ക്കാണ് താമസം. കോഴിക്കോട് മെഡിക്കൽ കോളജ്, പന്തീരാങ്കാവ്, നല്ലളം പൊലീസ് സ്റ്റേഷൻ പരിധികളിലെ നിരവധി കേസുകൾക്ക് ഇയാളുടെ അറസ്റ്റോടെ തുമ്പുണ്ടായി. പുത്തൂർ മഠം, പെരുമണ്ണ, പന്തീരാങ്കാവ് ഭാഗങ്ങളിൽ ഇത്തരത്തിൽ മോഷണങ്ങൾ തുടർക്കഥയാകുന്നത് പൊലീസിനും നാട്ടുകാർക്കും വലിയ തലവേദനയായിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ശ്രീ.എ.വി.ജോർജിന്റെ നിർദ്ദേശപ്രകാരം ഇത്തരത്തിൽ മോഷണ രീതിയുള്ള കള്ളന്മാരുടെ പട്ടിക തയാറാക്കി അന്വേഷണം നടത്തി വരവെ പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരം ലഭിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ അനസിനെ രഹസ്യമായി നിരീക്ഷിച്ച പൊലീസ്, ശാസ്ത്രീയമായി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. പല സ്റ്റേഷനുകളിലായി നൂറോളം കേസുകൾ നിലവിലുണ്ട്. മോഷണമുതലുകൾ വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ ജൂവലറികളിൽ വിൽപ്പന നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷണമുതൽ വിറ്റുകിട്ടുന്ന പണം മുംബൈ, ഗോവ പോലുള്ള സ്ഥലങ്ങളിൽ ആർഭാട ജീവിതം നയിക്കുന്നതിനും മയക്കുമരുന്ന് ഉപയോഗത്തിനും വേണ്ടിയായിരുന്നു പ്രധാനമായും ചെലവഴിച്ചത്. മോഷണത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

പെരുമണ്ണ പൊന്നാരിത്താഴം അബ്ദുൽ സലീമിന്റെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ ശരീരത്തിൽ നിന്ന് സ്വർണ്ണത്തിന്റെ രണ്ട് ചെയിനും 2 ബ്രെയ്സ്ലറ്റും 2 മുത്തുവളകളും പാറക്കണ്ടത്ത് മുഹമ്മദലിയുടെ വീട്ടിൽനിന്ന് മൂന്നേമുക്കാൽ പവൻ സ്വർണ്ണവും പാറക്കണ്ടത്ത് ഷിനോജിന്റെ വീട്ടിൽ നിന്ന് 3 പവൻ സ്വർണാഭരണങ്ങളും വെള്ളായിക്കോട് പിലാതോട്ടത്തിൽ ബഷീറിന്റെ വീട്ടിൽനിന്ന് ഒന്നര പവന്റെ മാലയും ഇരിങ്ങല്ലൂർ എളവനമീത്തൽ പുൽപറമ്പിൽ ഷിജിത്തിന്റെ ഭാര്യയുടെ താലിമാലയും നല്ലളം കയറ്റിയിൽ കൂനാടത്ത് സുമയ്യയുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും കവർന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

സിറ്റി സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, എം.മുഹമ്മദ് ഷാഫി, എം.സജി, എം.ഷാലു, കെ.അഖിലേഷ്, ഹാദിൽ കുന്നുമ്മൽ, എൻ.നവീൻ, എം.ജിനേഷ് പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്‌ഐ മുരളീധരൻ, ഉണ്ണി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP