Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തട്ടം ധരിക്കുന്ന നിന്നെ എനിക്ക് ഇഷ്ടമല്ല; എന്റെ കൂടെ ജീവിക്കണമെങ്കിൽ മോഡേണാകണമെന്ന് ഭർത്താവിന്റെ വാട്‌സാപ്പ് മെസേജ്; ഉപേക്ഷിക്കരുതെന്ന് കാല് പിടിച്ച് അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ല; `ഉപ്പയുടേയും ഉമ്മയുടേയും കൂടെ ജീവിച്ച് എനിക്ക് കൊതി തീർന്നില്ല`; ഇവിടെ ഈ പീഡനം സഹിക്കാൻ ഇനിയും എനിക്ക് കരുത്തില്ല; ഭർതൃ വീട്ടിൽ ഫിദ നേരിട്ടത് ക്രൂരമായ പീഡനം; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവും പിതാവും അറസ്റ്റിൽ

തട്ടം ധരിക്കുന്ന നിന്നെ എനിക്ക് ഇഷ്ടമല്ല; എന്റെ കൂടെ ജീവിക്കണമെങ്കിൽ മോഡേണാകണമെന്ന് ഭർത്താവിന്റെ വാട്‌സാപ്പ് മെസേജ്; ഉപേക്ഷിക്കരുതെന്ന് കാല് പിടിച്ച് അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ല; `ഉപ്പയുടേയും ഉമ്മയുടേയും കൂടെ ജീവിച്ച് എനിക്ക് കൊതി തീർന്നില്ല`; ഇവിടെ ഈ പീഡനം സഹിക്കാൻ ഇനിയും എനിക്ക് കരുത്തില്ല; ഭർതൃ വീട്ടിൽ ഫിദ നേരിട്ടത് ക്രൂരമായ പീഡനം; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവും പിതാവും അറസ്റ്റിൽ

രഞ്ജിത്ത് ബാബു

കണ്ണൂർ: ഭർതൃമതിയായ യുവതി വീടിനകത്ത് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനേയും ഭർതൃപിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി നിട്ടൂർ ചിറമ്മലിലെ കുന്നുമ്മൽകണ്ടി വീട്ടിൽ അഷറഫിന്റെ മകൾ ഫിദ (23) കോടിയേരിയിലെ വാടകവീട്ടിൽ ആത്മഹത്യ ചെയ്ത കേസിലാണ് ഭർത്താവ് പാറാൽ ബൈത്തൂൽ സയാനിലെ മുഹമ്മദ് സഹീർ (28) പിതാവ് അബൂബക്കർ സിദ്ദിഖ് (57) എന്നിവരെ തലശ്ശേരി ഡി.വൈ. എസ്. പി. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 2 ാം തീയ്യതിയാണ് ഫിദയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരു വർഷം മുമ്പാണ് നിയമബിരുദധാരിയായ ഫിദയെ ഖത്തറിൽ ജോലി ചെയ്യുന്ന സഹീർ വിവാഹം ചെയ്തത്. വിവാഹശേഷം ഭർതൃവീട്ടുകാരും ഭർത്താവും തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി കാണിച്ച് നാല് പേജുള്ള കത്തെഴുതിവച്ചാണ് ഫിദ ജീവനൊടുക്കിയത്. തട്ടമൊന്നും ധരിക്കാതെ മോഡേണായി ജീവിക്കണം. നിന്നെ എനിക്ക് ഇഷ്ടമല്ല. എന്നിങ്ങനെ നിരവധി വാട്സാപ്പ് മെസേജുകൾ ഫിദക്ക് ഭർത്താവായ സഹീർ അയച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തന്നെ ഉപേക്ഷിക്കരുതെന്ന അപേക്ഷയുമായി ഫിദ സഹീറിന് സന്ദേശമയച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു.

ഉപ്പയുടേയും ഉമ്മയുടേയും കൂടെ ജീവിച്ച് കൊതി തീർന്നിട്ടില്ലെന്നും എന്നാൽ ഭർത്താവിന്റെയും ഭർതൃപിതാവിന്റേയും പീഡനം കാരണം ജീവിക്കാൻ സാധ്യമല്ലെന്നും ആത്മഹത്യാ കുറിപ്പിൽ ഫിദ എഴുതി വെച്ചിരുന്നു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സഹോദരിക്കും ഫിദ സന്ദേശമയച്ചിരുന്നു. വിവാഹ ശേഷം ഭർതൃവീട്ടിലെ പീഡനം സഹിക്കാനാവാതെ ഫിദ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നു. തലശ്ശേരി ടൗൺ പൊലീസ് അന്വേഷിച്ച കേസ് ഡി.വൈ. എസ്‌പി. കെ.വി വേണുഗോപാൽ ഏറ്റെടുക്കുകയായിരുന്നു. അതേ തുടർന്നായിരുന്നു അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP