Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛൻ അമ്മയെ പാതിരാത്രിയിൽ കിടപ്പുമുറിയിൽ വെട്ടിക്കൊല്ലുമ്പോൾ തൊട്ടടുത്ത മുറിയിൽ പെൺമക്കൾ ഇരുവരും ഉറക്കത്തിൽ; ബഹളം കേട്ട് മക്കളെത്തിയപ്പോൾ കണ്ടത് കട്ടിലിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മയെ; നിലവിളി കേട്ടെത്തിയ അയൽക്കാർ പൊലീസിനെ വിളിച്ചു വരുത്തി; ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ മാവിലായിക്കാർ

അച്ഛൻ അമ്മയെ പാതിരാത്രിയിൽ കിടപ്പുമുറിയിൽ വെട്ടിക്കൊല്ലുമ്പോൾ തൊട്ടടുത്ത മുറിയിൽ പെൺമക്കൾ ഇരുവരും ഉറക്കത്തിൽ; ബഹളം കേട്ട് മക്കളെത്തിയപ്പോൾ കണ്ടത് കട്ടിലിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മയെ; നിലവിളി കേട്ടെത്തിയ അയൽക്കാർ പൊലീസിനെ വിളിച്ചു വരുത്തി; ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ മാവിലായിക്കാർ

രഞ്ജിത്ത് ബാബു

കണ്ണൂർ: പെരളശ്ശേരിക്കടുത്ത മാവിലായി കുഴിക്കലായിയിൽ യുവാവ് ഭാര്യയെ കിടപ്പുമുറിയിൽ വെട്ടിക്കൊന്നു. കുഴിക്കലായിയിലെ പനത്തറ വീട്ടിൽ ശ്രീലത (43)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭർത്താവ് പ്രദീപനെ (45) എടക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് സംഭവത്തിന് കാരണം.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് പ്രദേശവാസികളെ നടുക്കിയ അറുംകൊല നടന്നത്. പാറപ്രം സ്വദേശിനിയാണ് കൊല്ലപ്പെട്ട ശ്രീലത. മുഴപ്പിലങ്ങാട് ഹയർ സെക്കന്ററി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി ശ്രദ്ധ, ചെറുമാവിലായി യു.പി.യിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയ എന്നിവർ മക്കളാണ്.

അച്ഛൻ അമ്മയെ പാതിരാത്രിയിൽ കിടപ്പുമുറിയിൽ വെട്ടിക്കൊല്ലുമ്പോൾ തൊട്ടടുത്ത മുറിയിൽ പെൺമക്കൾ ഇരുവരും ഉറങ്ങിക്കിടപ്പായിരുന്നു. ബഹളം കേട്ട് മക്കളെത്തിയപ്പോൾ കട്ടിലിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മയെയാണ് കണ്ടത്. മക്കളുടെ നിലവിളി കേട്ടെത്തിയ അയൽക്കാരാണ് എടക്കാട് പൊലീസിനെ വിളിച്ചു വരുത്തിയത്. പ്രതിയെ നാട്ടുകാർ പൊലീസിൽ ഏൽപിച്ചു.

പതിനാറ് വർഷം മുമ്പാണ് പാറപ്രം കള്ള്ഷാപ്പിനടുത്ത അച്യുതന്റെയും രോഹിണിയുടെയും മകളായ ശ്രീലതയെ കിണർ കുഴിക്കൽ ജോലിക്കാരനായ പ്രദീപൻ വിവാഹം ചെയ്തത്. പിന്നീട് പ്രദീപൻ തികഞ്ഞ മദ്യപാനിയായി. ഇതിനിടയിൽ ഇരുവരും തമ്മിൽ വഴക്കും നിത്യസംഭവമായി. ഇരുവരും പരസ്പരം സംശയാലുക്കളായിരുന്നു. വഴക്ക് മൂർച്ഛിച്ചതിനാൽ കഴിഞ്ഞ ദിവസം ശ്രീലത സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇന്നലെ പ്രദീപൻ തിരിച്ചുവിളിച്ചു കൊണ്ടുവന്നതായിരുന്നു. വീട്ടിലെ കൊടുവാൾ ഉപയോഗിച്ചാണ് കൊല നടത്തിയത്. വെട്ടേറ്റ് കഴുത്ത് അറ്റനിലയിലാണുള്ളത്. കഴുത്തിന് വെട്ടുന്നതിനിടയിൽ ചുമലിലും വെട്ടേറ്റ് മാംസം ചിതറി തെറിച്ചിരുന്നു.

കൊല്ലപ്പെട്ട ശ്രീലതയുടെ മൃതദേഹം കണ്ണൂർ സിറ്റി സിഐ. പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ എടക്കാട് പ്രിൻസിപ്പൽ എസ്‌ഐ. മഹേഷ് കണ്ണമ്പേത്ത് ഇൻക്വസ്റ്റ് നടത്തി. അഡി.എസ്‌ഐ. എം.പുരുഷോത്തമനും കൂടെയുണ്ടായിരുന്നു. . മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP