Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യപിച്ചെത്തി വീട്ടിൽ വഴക്കും മർദ്ദനവും പതിവായി; സഹികെട്ട ഭാര്യ വീടു വിട്ടു പോയതോടെ ഭർത്താവിന്റെ വൈരാഗ്യം കൂടി; ജോലിക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങയ യുവതിയെ ബസ് സ്‌റ്റോപ്പിൽ കാത്തു നിന്ന് കണ്ട ഭർത്താവ് ബ്ലേഡ് കൊണ്ട് കഴുത്തു മുറിച്ചു: ഭർത്താവ് അറസ്റ്റിൽ

മദ്യപിച്ചെത്തി വീട്ടിൽ വഴക്കും മർദ്ദനവും പതിവായി; സഹികെട്ട ഭാര്യ വീടു വിട്ടു പോയതോടെ ഭർത്താവിന്റെ വൈരാഗ്യം കൂടി; ജോലിക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങയ യുവതിയെ ബസ് സ്‌റ്റോപ്പിൽ കാത്തു നിന്ന് കണ്ട ഭർത്താവ് ബ്ലേഡ് കൊണ്ട് കഴുത്തു മുറിച്ചു: ഭർത്താവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശേരി: ഭാര്യയെ കഴുത്തറുത്തുകൊല്ലാൻ ശ്രമിച്ചതിന് ഭർത്താവ് അറസ്റ്റിൽ. റോഡിലൂടെ നടന്നു പോയ ഭാര്യയെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത കൊല്ലാൻ ശ്രമിച്ച കേസിൽ പൊട്ടശേരി പനംപതിക്കൽ പ്രശോഭിനെ (35) തൃക്കൊടിത്താനം പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രശോഭുമായി പിണങ്ങി പാത്താമുട്ടത്ത് താമസിക്കുന്ന സിനിയെ(34) ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കൊലപാതക ശ്രമത്തിന് പ്രശോഭിനെ പൊലീസ് കസ്റ്റഡിയിലെടുക്കുക ആയിരുന്നു.

ഇന്നലെ രാവിലെ കടമാഞ്ചിറയിലായിരുന്നു സംഭവം. പ്രശോഭിന്റെ ബ്ലേഡ് ആക്രമണത്തിൽ രക്തം വാർന്നു റോഡിൽ വീണ സിനിയെ ഇതുവഴിയെത്തിയ വൈദികനും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ സിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു പൊലീസ് അറിയിച്ചു. പ്രശോഭിനെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സിഐ സാജു വർഗീസിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തു.

കൊടിനാട്ടുകുന്ന് അങ്കണവാടിയിലെ ഹെൽപർ ആണ് സിനി. വിഡിയോഗ്രഫറായ പ്രശോഭ് മദ്യപിച്ചെത്തി സിനിയുമായി വഴക്കുണ്ടാക്കുകയും സിനിയെ മർദിക്കുകയും ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വഴക്കും മർദ്ദനവുംിനി വീടു വിട്ടു പോയി. യുവതി തന്നെ വിട്ട് മറ്റൊരിടത്ത് താമസം തുടങ്ങിയതാണ് പ്രകോപനത്തിനു കാരണമെന്നു പൊലീസ് പറയുന്നു.

ഇന്നലെ രാവിലെ പാറേൽ പള്ളിക്കു സമീപത്തെ ബസ് സ്റ്റോപ്പിൽ കാത്തുനിന്ന പ്രശോഭ്, ജോലിക്കു പോകുന്നതിനായി സിനി എത്തിയതോടെ വിശേഷങ്ങൾ പറഞ്ഞ് കുറച്ചു ദൂരം ഒപ്പം നടന്നു. ബ്ലേഡ് കയ്യിലെടുത്ത്, കൊല്ലാൻ പോവുകയാണ് എന്ന് പ്രശോഭ് പറഞ്ഞെങ്കിലും തമാശയാണെന്നു കരുതി സിനി അവഗണിച്ചു. ഇതോടെ ബ്ലേഡ് ഉപേക്ഷിച്ചു. ആൾത്തിരക്കില്ലാത്ത പ്രദേശത്ത് എത്തിയപ്പോൾ മറ്റൊരു ബ്ലേഡ് ഉപയോഗിച്ച് പ്രശോഭ് സിനിയുടെ കഴുത്തിൽ മുറിവേൽപിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP