Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെന്റ് ആലബർട്ട് സ്‌കൂളിലെ പ്ലസ് ടുക്കാരിയുമായി ഹുണ്ടായി ഷോറൂമിലെ ജീവനക്കാരൻ അടുത്തത് ഒരു വർഷം മുമ്പ്; കാമുകി അകന്നു മാറാൻ തുടങ്ങിയപ്പോൾ തേച്ചിട്ട് പോകുമോ എന്ന സംശയം ബലപ്പെട്ടു; തന്ത്രത്തിൽ കാറിൽ കയറ്റിയത് അനുനയ ശ്രമത്തിലൂടെ വീണ്ടും പ്രണയം തുടരാൻ; ലക്ഷ്യം പാളിയപ്പോൾ രണ്ട് ദിവസം മുമ്പ് വാങ്ങി വച്ച കത്തി കൊണ്ട് തുരുതുരാ കുത്തി; ഇരുട്ടിൽ എവിടെയോ ഉപേക്ഷിച്ചു; ഈവയെ മലക്കപ്പാറയിൽ എത്തിച്ചത് ആരും അറിയാതെ കൊലപ്പെടുത്താൻ; സഫർ ഷാ കുടുങ്ങുമ്പോൾ

സെന്റ് ആലബർട്ട് സ്‌കൂളിലെ പ്ലസ് ടുക്കാരിയുമായി ഹുണ്ടായി ഷോറൂമിലെ ജീവനക്കാരൻ അടുത്തത് ഒരു വർഷം മുമ്പ്; കാമുകി അകന്നു മാറാൻ തുടങ്ങിയപ്പോൾ തേച്ചിട്ട് പോകുമോ എന്ന സംശയം ബലപ്പെട്ടു; തന്ത്രത്തിൽ കാറിൽ കയറ്റിയത് അനുനയ ശ്രമത്തിലൂടെ വീണ്ടും പ്രണയം തുടരാൻ; ലക്ഷ്യം പാളിയപ്പോൾ രണ്ട് ദിവസം മുമ്പ് വാങ്ങി വച്ച കത്തി കൊണ്ട് തുരുതുരാ കുത്തി; ഇരുട്ടിൽ എവിടെയോ ഉപേക്ഷിച്ചു; ഈവയെ മലക്കപ്പാറയിൽ എത്തിച്ചത് ആരും അറിയാതെ കൊലപ്പെടുത്താൻ; സഫർ ഷാ കുടുങ്ങുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

തൃശ്ശൂർ: ഒരു വർഷമായി സ്നേഹത്തിലായിരുന്നു. അകന്നുമാറുതായി സംസാരത്തിൽ നിന്നും ബോദ്ധ്യമായി.കൊല്ലാനുറപ്പിച്ച് രണ്ട് ദിവസം മുമ്പ് കത്തി വാങ്ങി വച്ചു. ഇന്നലെ സ്‌കൂളിൽ നിന്നിറങ്ങിയപ്പോൾ തന്ത്രത്തിൽ കാറിൽക്കയറ്റി. കൊല നടത്തിയത് മലക്കപ്പാറ ചെക്ക് പോസ്റ്റ് കടന്ന ശേഷം വിജനമായ പ്രദേശത്തുവച്ച്. എത്ര തവണ കുത്തിയെന്ന് നിശ്ചയമില്ല. കൃത്യം നടത്തിയ സ്ഥലവും അറിയില്ല. കടുംകൈ ചെയ്തത് അനുനയശ്രമം നടക്കില്ലെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ-ഇവയെ വകവരുത്തിയതിനെ കുറിച്ച് സഫർ മൊഴി നൽകിയത് ഇങ്ങനെയാണ്.

മരട് സ്വദേശിനി ഈവ (21) യെ കൊലപ്പെടുത്തി തമിഴ്‌നാട്ടിലെ തേയിലത്തോട്ടത്തിൽ തള്ളിയ കൊച്ചി സ്വദേശി സഫർ ഷാ കേരള -തമിഴ്‌നാട് സംഘത്തോട് കുറ്റ സമ്മതം നടത്തിയതാണ് കേസ് അന്വേഷണത്തിൽ നിർണ്ണായകമായത്. ഇതോടെയാണ് മൃതദേഹം കണ്ടെത്തിയതും. മലക്കപ്പാറ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് ശെയിക്കൽമുടി പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് സഫർ പിടിയിലാവുന്നത്. കാറിൽ രക്തക്കറ കണ്ടതാണ് നിർണ്ണായക വിവരങ്ങൾ പുറത്തുവരാൻ കാരണം.

ഈവ തന്നെ തേച്ചിട്ട് പോകുമെന്നുള്ള സംശയം തോന്നിയിട്ട് കുറച്ചുനാളായിരുന്നെന്നും ഇത് മനസ്സിലാക്കി പലതവണ അനുനയത്തിനും ബന്ധം തുടർന്ന് കൊണ്ടുപോകുന്നതിനും ശ്രമിച്ചിരുന്നെന്നും എന്നാൽ ഇത് ഫലപ്രാപ്തിയെലെത്തില്ലന്ന് മനസ്സിലായെന്നും തുടർന്നാണ് കൊലപ്പെടുത്താൻ ആസൂത്രിത നീക്കങ്ങൾ നടത്തിയതെന്നുമാണ് തമിഴ്‌നാട് -കേരള പൊലീസ് സംഘങ്ങൾ സംയുക്തമായി നടത്തിയ പ്രഥമീക ചോദ്യം ചെയ്യലിൽ സഫർ വെളിപ്പെടുത്തിയിട്ടുള്ളത്. ശെയിക്കൽമുടി പൊലീസ് അറിയിച്ചതുപ്രകാരം രാത്രി തന്നെ മലക്കപ്പാറ എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാർ കണ്ടെത്തിയ പ്രദേശത്ത് എത്തി.

തുടർന്ന് ഇരുസംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർ സഫറിനെ ചോദ്യം ചെയ്തു. കൂടെയുണ്ടായിരുന്നത് കാമുകിയാണെന്നും കൊന്ന് തേയിലക്കാട്ടിൽ ഉപേക്ഷിച്ചെന്നും ചോദ്യം ചെയ്യലിൽ സഫർ സമ്മതിച്ചു. തുടർന്ന് കേരള -തമിഴ്‌നാട് പൊലീസ് സംഘങ്ങൾ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് വാൽപ്പാറയ്ക്ക് പോകുന്ന പാതയിൽ വരട്ടുപാറയിലെ തേയിലത്തോട്ടത്തിൽ അർദ്ധരാത്രി 12.45 ഓടെ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു. രക്തത്തത്തിൽകുളിച്ച നിലയിലായിരുന്നു മൃതദേഹം. വൈകിട്ട് 6.35 -ഓടെ സഫർ ഓടിച്ചിരുന്ന കാർ മലക്കപ്പാറ ചെക്ക്പോസ്റ്റ് കടന്നുപോയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു .ഈ സമയം പെൺകുട്ടി കാറിന്റെ മുൻ സീറ്റിലുണ്ടായിരുന്നതായും പൊലീസ് തെളിവെടുപ്പിൽ വ്യക്തമായി.

ചെക്ക് പോസ്റ്റിൽ നിന്നും മൃതദ്ദേഹം കണ്ടെത്തിയ വരട്ടുപാറയിലേയ്ക്ക് കഷ്ടി 7 കിലോമീറ്റർ ദൂരമേയുള്ളു.ഇത്രയും ദൂരത്തെ യാത്രയ്ക്കിടയിൽ കൊലനടത്തിയെന്നും തുടർന്ന് മൃതദേഹം ഉപേക്ഷിച്ചെന്നുമാണ് സഫർ പൊലീസിനെ അറിയിച്ചിട്ടുള്ളത്. നേരം ഇരുട്ടിയതിനാൽ കൊലനടത്തിയ കൃത്യമായ സ്ഥലം തനിക്ക് അറിയില്ലെന്നാണ് സഫർ പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്. ഇന്ന് ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മലക്കപ്പാറ ചെക്ക്േപാസ്റ്റുമുതൽ വരട്ടുപാറവരെയുള്ള പാതയിൽ സഫറുമായി എത്തി കേരള-തമിഴ്്നാട് പൊലീസ് സംഘം വിശദമായ പരിശോധന നടത്തുമെന്നാണ് സൂചന. മൃതദ്ദേഹം കണ്ടെത്തിയതു മുതൽ പ്രദേശം പൊലീസ് നിരീക്ഷണ വലയത്തിലാക്കിയിരുന്നു. ഫോറൻസിക് വിദഗ്ധരെത്തി പരിശോധനകൾക്ക് ശേഷമായിരിക്കും ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കുക എന്നാണ് പൊലീസിൽ നിന്നും ലഭിച്ചിട്ടുള്ള വിവരം.

കൊച്ചി സെൻട്രൽ പൊലീസ് സംഘം വരട്ടുപാറയിലെത്തിയിട്ടുണ്ട്. ഈവയെ കാണാനില്ലന്ന പരാതിയിൽ സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. ഇതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് സഫർ പെൺകുട്ടിയെ കാറിൽക്കയറ്റിക്കൊണ്ടുപോയതായ വിവരം പൊലീസിന് ലഭിച്ചത്. തുടർന്നുനടന്ന വ്യാപകമായ അന്വേഷണത്തിൽ കാർ മലക്കപ്പാറ ചെക്ക്പോസ്റ്റ് വഴികാർ പൊള്ളാച്ചി ഭാഗത്തേയ്ക്ക് പോകുന്നതായി സൂചന ലഭിച്ചു. ഉടൻ വിവരം മലക്കപ്പാറ പൊലീസിന് കൈമാറുകയും ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശെയിക്കൽമുടി പൊലീസ് കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം.

സംഭവുമായി ബന്ധപ്പെട്ട് മരട് പൊലീസിലും കേസെടുത്തിട്ടുണ്ട്. വൈറ്റലയിലെ ഹുണ്ടായി ഷോറൂമിൽ സർവ്വീസിനേൽപ്പിച്ച കാർ കാണാതായതിനാണ് ഷോറും നടത്തിപ്പുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുള്ളത്. പാലാരിവട്ടം സ്വദേശിയുടെതായിരുന്നുകാർ. സർവ്വീസിന് ശേഷം ഉടമയ്ക്ക് എത്തിച്ചുനൽകുന്നതിനാണ് ഇവടുത്തെ ജീവനക്കാരനായിരുന്ന സഫറിനെ ഏൽപ്പിച്ചതെന്നാണ് ഷോറൂം അധികൃതർ പൊലീസിനെ അറിയിച്ചിരുന്നത്. കൊച്ചി സെന്റ് ആൽബർട്ട് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു കൊല്ലപ്പെട്ട ഈവ.

സഫറും ഈവയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും കൊലപാതകത്തിലേയ്ക്കെത്തിയ സംഭവപരമ്പരകളെക്കുറിച്ചും വിശദമായ അന്വേഷണത്തിന് ശേഷമേ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാവു എന്നാണ് പൊലീസ് നിലപാട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP