Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാങ്ക് ജീവനക്കാരനായ സിപിഎം പ്രാദേശിക നേതാവിന്റെ അനാശാസ്യം ഭാര്യ കൈയോടെ പിടികൂടി; നാട്ടുകാരും ഭാര്യയും നോക്കിനിൽക്കെ നേതാവിന്റെ വീട്ടിൽനിന്ന് ഇറങ്ങിയോടിയത് യുവജന നേതാവ് കൂടിയായ കാമുകി; സംഭവം വിവാദമായപ്പോൾ നേതാവിന് സസ്പെൻഷൻ; കാസർഗോഡ് നീലേശ്വരം ലോക്കൽ കമ്മറ്റിയിലെ ലൈംഗിക വിവാദം ഇങ്ങനെ

ബാങ്ക് ജീവനക്കാരനായ സിപിഎം പ്രാദേശിക നേതാവിന്റെ അനാശാസ്യം ഭാര്യ കൈയോടെ പിടികൂടി; നാട്ടുകാരും ഭാര്യയും നോക്കിനിൽക്കെ നേതാവിന്റെ വീട്ടിൽനിന്ന് ഇറങ്ങിയോടിയത് യുവജന നേതാവ് കൂടിയായ കാമുകി; സംഭവം വിവാദമായപ്പോൾ നേതാവിന് സസ്പെൻഷൻ; കാസർഗോഡ് നീലേശ്വരം ലോക്കൽ കമ്മറ്റിയിലെ ലൈംഗിക വിവാദം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മുൻ നഗരസഭാവൈസ് ചെയർമാൻ സ്ഥാനമുൾപ്പടെ വഹിച്ച സിപിഎം പ്രാദേശിക നേതാവിന്റെ അനാശാസ്യം ഭാര്യ കൈയോടെ പിടികൂടി. തുടർന്ന് നേതാവിനെ പാർട്ടി ലോക്കൽ കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സിപിഎം നീലേശ്വരം ലോക്കൽ കമ്മിറ്റിയാണ് സദാചാരവിരുദ്ധപ്രവർത്തനത്തിലേർപ്പെട്ടതിന് ബാങ്ക് ജീവനക്കാരൻ കൂടിയായ യുവ നേതാവിനെതിരെ നടപടിയെടുത്തത്.

ബാങ്ക് ജീവനക്കാരിയായ ഭാര്യയോടൊപ്പം കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്നിറങ്ങിയ പ്രാദേശിക നേതാവ് ഉച്ചയോടെ ജോലി ചെയ്യുന്ന ബാങ്കിൽ നിന്ന് മുങ്ങി യുവജനനേതാവ് കൂടിയായ കാമുകിയോടൊപ്പം സ്വന്തം വീട്ടിലെത്തുകയായിരുന്നു. അപ്രതീക്ഷിതമായി വീട്ടിലെത്തിയ പ്രാദേശിക നേതാവിന്റെ ഭാര്യ വീടിന്റെ പൂട്ട് താക്കോൽ ഉപയോഗിച്ച് തുറക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. ഇതോടെയാണ് വീട് അകത്തുനിന്ന് താക്കോൽ ഇട്ട് പൂട്ടിയതായി മനസിലാക്കിയത്. ഭർത്താവിനെ സംശയമുണ്ടായിരുന്നതിനാൽ ഭാര്യ അയൽപക്കക്കാരിൽ ചിലരെ വിളിച്ചുവരുത്തി.

അപ്പോഴേക്കും തൊഴുകൈയുമായി ഭർത്താവ് ഭാര്യയുടെ മുന്നിലെത്തി. പിന്നാലെ കാമുകി വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയും ചെയ്തു. യുവതി ഓടുന്നത് നാട്ടുകാരും കണ്ടിരുന്നു. ഇതേ തുടർന്നാണ് അടിയന്തിര ലോക്കൽ കമ്മിറ്റി യോഗം വിളിച്ചുചേർത്ത് പ്രാദേശിക നേതാവിനെ പാർട്ടി ലോക്കൽ കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയത്. സിപിഎം ശക്തികേന്ദ്രമായ മടിക്കൈയിലാണ് യുവതിയുടെ വീട്. പെരിയയിലെ ഗൾഫുകാരന്റെ ഭാര്യയായ യുവതി വർഷങ്ങളായി നീലേശ്വരത്തെ സഹകരണ ബാങ്ക് ജീവനക്കാരനും പാർട്ട പ്രാദേശിക നേതാവുമായ യുവാവുമായി പ്രണയത്തിലായിരുന്നു.

ഈ പ്രണയം പല തീവണ്ടി യാത്രകളിലും പൂത്തുലഞ്ഞതായും ആരോപണമുയർന്നിരുന്നു. യുവതിയുടെ യാത്രകളിൽ പലപ്പോഴും പ്രാദേശിക നേതാവും കൂട്ടായി ഉണ്ടാകാറുണ്ട്. തിരുവനന്തപുരം ആണത്രേ ഇവരുടെ ഇഷ്ട താവളം. ഭരണസിരാകേന്ദ്രത്തിൽ പലപ്പോഴും പ്രാദേശിക നേതാവിന്റെ സാന്നിധ്യം പ്രണയസല്ലാപത്തിനാണെന്നും നാട്ടിൽ സംസാരമുയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP