Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പകൽ പാർട്ടിയുടെ ചങ്കായ കറകളഞ്ഞ പ്രവർത്തകൻ; അന്തി മയങ്ങിയാൽ ചാരായം വാറ്റും വിൽപ്പനയും; അഡ്വാൻസ് ബുക്കിങ് നടത്തിയവർക്ക് ചാരായം കൈമാറാൻ പമ്മി പമ്മി വരുംവഴി എക്‌സൈസ് സംഘത്തിന്റെ വലയിൽ; പിടികൂടിയത് ആറ് ലിറ്റർ ചാരായവും 110 ലിറ്റർ കോടയും വാറ്റുപകരണങ്ങളും; ബിജെപിക്കാരൻ റിമാൻഡിൽ

പകൽ പാർട്ടിയുടെ ചങ്കായ കറകളഞ്ഞ പ്രവർത്തകൻ; അന്തി മയങ്ങിയാൽ ചാരായം വാറ്റും വിൽപ്പനയും; അഡ്വാൻസ് ബുക്കിങ് നടത്തിയവർക്ക് ചാരായം കൈമാറാൻ പമ്മി പമ്മി വരുംവഴി എക്‌സൈസ് സംഘത്തിന്റെ വലയിൽ; പിടികൂടിയത് ആറ് ലിറ്റർ ചാരായവും 110 ലിറ്റർ കോടയും വാറ്റുപകരണങ്ങളും; ബിജെപിക്കാരൻ റിമാൻഡിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പകൽ കറകളഞ്ഞ രാജ്യസ്നേഹി. അന്തിമയങ്ങിയാൽ ചാരായം വാറ്റും വിൽപ്പനയും. എക്സൈസ് സംഘം വിരിച്ച വലയിൽ വീണത് ബിജെപിക്കാരൻ. കൈയിലുണ്ടായിരുന്നത് സ്വയമ്പൻ വാറ്റ്. പിന്നീട് നടത്തിയ പരിശോധനയിൽ വാറ്റ് ഉപകരണങ്ങളും വാറ്റാൻ തയാറാക്കി വച്ചിരുന്ന കോടയും കൂടി പൊക്കി. കോന്നി ആവോലിക്കുഴി തറയിലേത്ത് വീട്ടിൽ ടികെ ഉത്തമനെയാ (50)ണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ബിജെ പിയുടെ സജീവ പ്രവർത്തകനായ ഉത്തമൻ പകൽ സമയത്ത് പാർട്ടിയുടെ ചങ്കാണ്. ഇയാളിൽ നിന്ന് ആറ് ലിറ്റർ ചാരായവും 110 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ചാരായം വാറ്റി വിൽപ്പന നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീടും പരിസരവും എക്സൈസ് നിരീക്ഷണത്തിലായിരുന്നു. ഒരു ലിറ്റർ ചാരായത്തിന് 1000 രൂപ നിരക്കിലായിരുന്നു ഇയാൾ വിൽപ്പന നടത്തിയിരുന്നത്.

അഡ്വാൻസ് ബുക്കിങ് നടത്തിയവർക്ക് ചാരായം കൈമാറുന്നതിനായി രാത്രി 10 ന് പമ്മിപ്പതുങ്ങി റോഡിലേക്ക് വരു വഴിയാണ് എക്സൈസ് സംഘം പൊക്കിയത്. ഇയാളുടെ വീടും പരിസരവും പരിശോധിച്ചപ്പോൾ വാറ്റുപകരണങ്ങളും മറ്റും കണ്ടെത്തുകയായിരുന്നു. എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ എസ്എസ് ജയകുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്. അബ്കാരി കേസ് രജിസ്റ്റർ ചെയ്തതായി എക്സൈസ് സംഘം അറിയിച്ചു. പ്രിവന്റീവ് ഓഫീസർ എം പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ അയൂബ്ഖാൻ, ഡി അജയകുമാർ, ഡ്രൈവർ സുരേഷ് കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP