Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനംമയക്കുന്ന കണ്ണുകളുള്ള സുന്ദരിയുടെ ചിത്രത്തോടെ സുന്ദരമായ മസാജിന് ക്ഷണം! കാറിന്റെ വിൻഡോയിലോ വിൻഡ് ഷീൽഡിലോ തിരുകി കയറ്റിയ തിളങ്ങുന്ന ബിസിനസ് കാർഡുകൾ; ഫേസ്‌ബുക്ക് വഴിയും ഫ്‌ളാറ്റുകളിലെ സുഖവ്യാപാരത്തിന് ക്ഷണം; വലയിൽ വീണാലുടൻ സ്ത്രീകൾ ചേർന്ന് നഗ്നരാക്കും; കെട്ടിയിട്ട് തേപ്പുപെട്ടി ചൂടാക്കി ജീവനെടുക്കുമെന്ന് ഭീഷണി മുഴക്കും; അനധികൃത മസാജ് പാർലറുകൾ നടത്തുന്ന ആഫ്രിക്കൻ വനിതാഗാങ്ങുകളുടെ വശീകരണത്തിൽ വീഴരുതെന്ന് ദുബായ് പൊലീസ്

മനംമയക്കുന്ന കണ്ണുകളുള്ള സുന്ദരിയുടെ ചിത്രത്തോടെ സുന്ദരമായ മസാജിന് ക്ഷണം! കാറിന്റെ വിൻഡോയിലോ വിൻഡ് ഷീൽഡിലോ തിരുകി കയറ്റിയ തിളങ്ങുന്ന ബിസിനസ് കാർഡുകൾ; ഫേസ്‌ബുക്ക് വഴിയും ഫ്‌ളാറ്റുകളിലെ സുഖവ്യാപാരത്തിന് ക്ഷണം; വലയിൽ വീണാലുടൻ സ്ത്രീകൾ ചേർന്ന് നഗ്നരാക്കും; കെട്ടിയിട്ട് തേപ്പുപെട്ടി ചൂടാക്കി ജീവനെടുക്കുമെന്ന് ഭീഷണി മുഴക്കും; അനധികൃത മസാജ് പാർലറുകൾ നടത്തുന്ന ആഫ്രിക്കൻ വനിതാഗാങ്ങുകളുടെ വശീകരണത്തിൽ വീഴരുതെന്ന് ദുബായ് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: മസാജ് പാർലറിൽ സുന്ദരികളുടെ സേവനം, കാറിന്റെ വിൻഡോ ഷീൽഡിൽ കൊരുത്തിയിട്ടിരിക്കുന്ന മോഹിപ്പിക്കുന്ന ബിസിനസ് കാർഡുകൾ കണ്ടാലുടൻ ഒന്നുട്രൈ ചെയ്യണമെന്ന് തോന്നുന്നുണ്ടെങ്കിൽ ..വരെട്ട ഒന്നാലോചിക്കൂ..എന്നാണ് ദുബായ് പൊലീസിന് പറയാനുള്ളത്. പലവട്ടം പുരുഷന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടും കാർഡുകളിലെ നമ്പറുകളിൽ വിളിച്ച് കുടുങ്ങുന്നവർ ഏറെ. ആഫ്രിക്കൻ വനിതാ ഗാങ്ങുകൾ നടത്തുന്ന അനധികൃത മസാജ് പാർലറുകളാണ് കാമമോഹിതരെ വലയിലാക്കുന്നത്. വശീകരിച്ച് നഗ്നരാക്കി വീഡിയോ ഷൂട്ട് ചെയ്ത് ബ്ലാക്ക്‌മെയിൽ ചെയ്യുക, മർദ്ദിച്ച് പണം തട്ടുക ഇതൊക്കെയാണ് ഇത്തരം സ്ത്രീ ഗാങ്ങുകളുടെ സ്ഥിരം പരിപാടി.

അനധികൃത മസാജ് പാർലറുകളിലെ ഇത്തരം ബ്ലാക്ക്‌മെയിലിങ് കൂടുന്നതല്ലാതെ കുറവൊന്നുമില്ല. കത്തി കാട്ടി വസ്ത്രമഴിപ്പിക്കുക, പടമെടുക്കുക, പണവും, ക്രഡിറ്റ് കാർഡും തട്ടിയെടുക്കുക ഇങ്ങനെ പോകുന്നു അവരുടെ വിനോദങ്ങൾ. 28 നും 33 നും മധ്യേ പ്രായമുള്ള നാലുസ്ത്രീകളാണ് സമാനമായ കേസുകളിൽ പുരുഷന്മാരെ വലയിയാക്കിയതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മസാജിനായി ക്ഷണിച്ചിട്ട് രണ്ടുപുരഷന്മാരെ മുറിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു. ഇവരെ നഗ്നരാക്കി ചിത്രീകരിച്ച ശേഷം സംഭവം പൊലീസിനോട് പറഞ്ഞാൽ തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യത്തെയാളുടെ പക്കൽ നിന്ന് 60,300 ദിർഹവും, രണ്ടാമന്റെ കൈയിൽ നിന്ന് 4500 ദിർഹവും തട്ടിയെടുത്തു. കഴിഞ്ഞ വർഷം ജൂൺ 10 നാണ് സംഭവം.

ഈ കേസിൽ ദുബായ് കോടതി നാലു സ്ത്രീകൾക്ക് ശിക്ഷ വിധിച്ചു. ആറു മാസം തടവാണു നാലു സ്ത്രീകൾക്കും വിധിച്ചത്. ബിസിനസ് കാർഡിലെ പരസ്യം കണ്ടാണ് ദുബായിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന നേപ്പാളി പൗരൻ മസാജിനായി ഇവരുടെ അടുത്തേക്ക് പോയത്.
അന്യായമായി തടങ്കലിൽ വയ്ക്കുക, ഭീഷണിപ്പെടുത്തുക, ശാരീരിക പീഡനം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. റോഡിൽ വെച്ച് കിട്ടിയ ബിസിനസ് കാർഡിലാണ് മസാജ് സെന്ററിന്റെ ഫോൺ നമ്പർ നേപ്പാൾ പൗരന് ലഭിച്ചത്. നമ്പറിൽ വാട്‌സാപ് വഴി ബന്ധപ്പെട്ട ഇയാളോട് ഫ്‌ളാറ്റിൽ വരാൻ നിർദ്ദേശിക്കുകയായിരുന്നു. അകത്ത് കയറിയപ്പോഴാണ് ചതിയിൽ അകപ്പെട്ടുവെന്ന് ഇയാൾക്ക് മനസിലായത്.

നാലു സ്ത്രീകൾ ചേർന്ന് നേപ്പാളി പൗരനെ കെട്ടിയിട്ടു. ക്രൂരമായി മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. പഴ്‌സിൽ 300 ദിർഹവും പോക്കറ്റിൽ 60,000 ദിർഹവുമായിരുന്നു ഉണ്ടായിരുന്നത്. പണം അപഹരിച്ച ശേഷം പൊലീസിനെ അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തി യുവാവിനെ വിട്ടയക്കുകയായിരുന്നു പ്രതികളുടെ ഫ്‌ളാറ്റിൽ നിന്ന് രക്ഷപെട്ട ഇയാൾ അൽ റഫാ പൊലീസ് സ്റ്റേഷനിലാണ് പരാതിപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് സ്ത്രീകൾ ഇവിടെ നിന്ന് ഓടി പോവുകയായിരുന്നുവെന്ന് സെക്യൂരിറ്റി പറഞ്ഞു.

പിന്നീട് നാല് പ്രതികളെയും പൊലീസ് പിടികൂടി. സമാനമായ രീതിയിൽ ഇവർ വേറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തെ കുറിച്ച് 33 വയസ്സുള്ള നേപ്പാളി ഡ്രൈവർ പറയുന്നത് ഇങ്ങനെ: 'ലഭിച്ച കാർഡിൽ നിന്നും കിട്ടിയ നമ്പറിൽ വാട്‌സാപ്പിലൂടെ ഞാൻ അവരുമായി ബന്ധപ്പെട്ടു. ഒരു ഫ്‌ളാറ്റിലേക്ക് വരാനാണ് പറഞ്ഞത്. ഞാൻ അകത്ത് കയറിയതും എട്ട് ആഫ്രിക്കൻ സ്ത്രീകൾ എന്നെ ആക്രമിക്കുകയായിരുന്നു'. ആക്രമണം നടത്തിയ സ്ത്രീകളിൽ ചിലരെ യുവാവ് പൊലീസ് സ്റ്റേഷനിൽ തിരിച്ചറിഞ്ഞു.

മറ്റൊരു സംഭവത്തിൽ രണ്ടുനൈജീരിയൻ വനിതാ വിനോദ സഞ്ചാരികൾ
ഒരുവ്യവസായിയെ മസാജിനായി ക്ഷണിച്ചുവരുത്തിയ ശേഷം കത്തി കാട്ടി കവർന്നത് 100000 ദിർഹമാണ്. അൽബർഷയിലെ ഒരുഹോട്ടൽമുറിയിലാണ് ഇയാളെ കെട്ടിയിട്ടത്. ഫേസ്‌ബുക്ക് വഴി പരസ്യം നൽകിയതാണ് മറ്റൊരു സംഭവം. തന്റെ ഫ്‌ളാറ്റിലേത്ത് 35 കാരിയായ നൈജീരിയൻ യുവതി ഒരു എഞ്ചിനീയറെ മസാജിനായി വിളിച്ചുവരുത്തി. തേപ്പുപെട്ടി കൊണ്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ 179,000 ദിർഹം തട്ടിയത്. മറ്റൊരു കേസിൽ 26ം ും 37 ും വയസുള്ള നൈജീരിയൻ യുവതികൾ നായിഫിലെ ഹോട്ടൽമുറിയിൽ വിനോദസഞ്ചാരിയെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. സ്വർണ തലമുടിയുള്ള സുന്ദരിയുടെ ഫോട്ടോ കാട്ടിയാണ് ഇവർ ഇരയെ ആകർഷിച്ചത്. ഇത്തരം കൊള്ളക്കാർക്കെതിരെ കർശനമായ ശിക്ഷയാണ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെടാറുള്ളത്. എന്നിരുന്നാലും ജാഗ്രതക്കുറവ് മൂലം ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP