Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

`എല്ലാം ശരിയാകും` ഇതിനെ ഒന്ന് ചവിട്ടി താഴ്‌ത്തി പാതാളത്തിൽ എത്തിക്കേണ്ട താമസമേ ഉള്ളൂ; കെഎസ്ഇബി പത്തനംതിട്ട സെക്ഷൻ വാട്‌സാപ്പ് ഗ്രൂപ്പിൽ ഓണാശംസകൾ വന്നത് വാമനൻ അരിവാൾ ചുറ്റിക നക്ഷത്രം ചവിട്ടിതാഴ്‌ത്തുന്ന ചിത്രം സഹിതം; വിവാദത്തിൽപ്പെട്ട കരാറുകാരനെ സംരക്ഷിക്കാൻ രംഗത്തുള്ളത് പാർട്ടിക്കാരും; കിട്ടുന്ന കമ്മിഷന്റെ നന്ദിയെന്ന് എതിർപക്ഷത്തിന്റെ ആരോപണം; തിരുവനന്തപുരത്തുകാരൻ മണികണ്ഠൻ ദിവാകരൻ എല്ലാ പാർട്ടിക്കാരുടെയും ഇഷ്ടതോഴൻ

`എല്ലാം ശരിയാകും` ഇതിനെ ഒന്ന് ചവിട്ടി താഴ്‌ത്തി പാതാളത്തിൽ എത്തിക്കേണ്ട താമസമേ ഉള്ളൂ; കെഎസ്ഇബി പത്തനംതിട്ട സെക്ഷൻ വാട്‌സാപ്പ് ഗ്രൂപ്പിൽ ഓണാശംസകൾ വന്നത് വാമനൻ അരിവാൾ ചുറ്റിക നക്ഷത്രം ചവിട്ടിതാഴ്‌ത്തുന്ന ചിത്രം സഹിതം; വിവാദത്തിൽപ്പെട്ട കരാറുകാരനെ സംരക്ഷിക്കാൻ രംഗത്തുള്ളത് പാർട്ടിക്കാരും; കിട്ടുന്ന കമ്മിഷന്റെ നന്ദിയെന്ന് എതിർപക്ഷത്തിന്റെ ആരോപണം; തിരുവനന്തപുരത്തുകാരൻ മണികണ്ഠൻ ദിവാകരൻ എല്ലാ പാർട്ടിക്കാരുടെയും ഇഷ്ടതോഴൻ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കെഎസ്ഇബിയിലെ ഉയർന്ന ഉദ്യോഗസ്ഥരും ജീവനക്കാരും കരാറുകാരനും ഉൾപ്പെട്ട ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ സിപിഎമ്മിനെ പരിഹസിക്കുന്ന തരത്തിലുള്ള ഓണാശംസകൾ പോസ്റ്റ് ചെയ്ത കെഎസ്ഇബി കരാറുകാരനെ പൊതിഞ്ഞു പിടിച്ച് സംരക്ഷിക്കാൻ പാർട്ടിക്കാർ തന്നെ രംഗത്ത്. കെഎസ്ഇബി പത്തനംതിട്ട സെക്ഷന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് കരാറുകാരൻ വിളയാടിയത്. കഴിഞ്ഞ അഞ്ചിനാണ് വിവാദമായ പോസ്റ്റ് തിരുവനന്തപുരം സ്വദേശിയായ കരാറുകാരൻ മണികണ്ഠൻ ദിവാകരൻ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.

വാമനൻ സിപിഎമ്മിന്റെ ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം പാതാളത്തിലേക്ക് ചവിട്ടി താഴ്‌ത്തുന്ന ചിത്രത്തിന് അടിയിൽ 'എല്ലാം ശരിയാകും ഇതിനെ ഒന്ന് ചവിട്ടി പാതാളത്തിൽ എത്തിക്കേണ്ട താമസമേ ഉള്ളൂ..എല്ലാം ശരിയാകും ഓണാശംസകൾ എന്ന കുറിപ്പുമുണ്ട്. ചിത്രം ഗ്രൂപ്പിൽ വന്നതിന് പിന്നാലെ സിപിഎം അനുഭാവികളും പ്രവർത്തകരുമായ ജീവനക്കാർ എതിർപ്പ് അറിയിച്ചു. എന്നിട്ടും പോസ്റ്റ് പിൻവലിക്കാൻ ഇയാൾ തയാറായില്ല. ഒടുവിൽ ഗ്രൂപ്പ് അഡ്‌മിൻ ഇടപെട്ട് കരാറുകാരനെ ഗ്രൂപ്പിൽ നിന്ന് നീക്കുകയായിരുന്നു. മണികണ്ഠൻ ദിവാകരൻ ഒരു പാർട്ടിയോടും ആഭിമുഖ്യമുള്ള ആളല്ലെന്ന് തൊഴിലാളികൾ പറയുന്നു.

പത്തനംതിട്ട ജില്ലയിലെയും പ്രത്യേകിച്ച് ശബരിമലയിലെയും കെഎസ്ഇബി കരാറുകൾ മുഴുവൻ മണികണ്ഠന്റെ കുത്തകയാണ്. ഇതിന്റെ നല്ലൊരു വിഹിതം ഉന്നത ഉദ്യോഗസ്ഥരുടെ പോക്കറ്റിലേക്കും പോകുന്നു. സംസ്ഥാനം ഭരിക്കുന്നത് ഏതു മുന്നണി ആയാലും മണികണ്ഠന് ആരും മണികെട്ടാറില്ല. എന്നും പത്തനംതിട്ട ജില്ലയിലെ കരാർ ഇദ്ദേഹത്തിന്റെ കുത്തകയാണ്. പാർട്ടിക്കാർക്കും പ്രിയങ്കരനാണ് മണികണ്ഠൻ. തകരാറുകൾ സംബന്ധിച്ച പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിന് കൂടി വേണ്ടിയായിരുന്നു പത്തനംതിട്ട കെഎസ്ഇബി സെക്ഷൻ വാട്സാപ്പ് ഗ്രൂപ്പിൽ ഇയാളെയും അംഗമാക്കിയിരുന്നത്. എന്നാൽ, ഇയാൾ പാർട്ടിക്കെതിരേ പോസ്റ്റ് ഇട്ടതോടെ ജീവനക്കാരിൽ വലിയൊരു വിഭാഗത്തിന് കലിപ്പായി. ഇതേ തുടർന്നാണ് അഡ്‌മിൻ മണികണ്ഠനെ റിമൂവ് ചെയ്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP