Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിഷപ്പിനെ അകത്താക്കിയ നിന്നെ ശരിപ്പെടുത്തുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണി; ഫ്രാങ്കോ മുളയ്ക്കൽ ജയിലിലായത് മുതൽ വീടിന് ചുറ്റും അപരിചിതർ ചുറ്റിക്കറങ്ങി; വീടിന് മുന്നിലെ ഗേറ്റ് തള്ളിത്തുറന്നും അസമയത്ത് കതകിൽ മുട്ടി ഭീഷണിയും പതിവ്; ആരോടും ഒന്നും മിണ്ടാതെ കുര്യാക്കോസ് കാട്ടുതറ കഴിഞ്ഞത് ജീവ ഭയത്തിൽ; വൈദികനെ അവസാനമായി കണ്ടത് ഇന്നലെ ഉച്ചയ്ക്ക്; ജാമ്യം ലഭിച്ച ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും സംശയത്തിന്റെ നിഴലിൽ

ബിഷപ്പിനെ അകത്താക്കിയ നിന്നെ ശരിപ്പെടുത്തുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണി; ഫ്രാങ്കോ മുളയ്ക്കൽ ജയിലിലായത് മുതൽ വീടിന് ചുറ്റും അപരിചിതർ ചുറ്റിക്കറങ്ങി; വീടിന് മുന്നിലെ ഗേറ്റ് തള്ളിത്തുറന്നും അസമയത്ത് കതകിൽ മുട്ടി ഭീഷണിയും പതിവ്; ആരോടും ഒന്നും മിണ്ടാതെ കുര്യാക്കോസ് കാട്ടുതറ കഴിഞ്ഞത് ജീവ ഭയത്തിൽ; വൈദികനെ അവസാനമായി കണ്ടത് ഇന്നലെ ഉച്ചയ്ക്ക്; ജാമ്യം ലഭിച്ച ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും സംശയത്തിന്റെ നിഴലിൽ

മറുനാടൻ മലയാളി ബ്യൂറോ

ജലന്ധർ: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കഴിഞ്ഞിരു്ന്നത് അതീവ ജീവഭയത്തിൽ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡനക്കേസിൽ അകത്തായത് മുതൽ കുര്യാക്കോസ് കാട്ടുതറയ്ക്ക് നേരിടേണ്ടി വന്നത് വലിയ രീതിയിലുള്ള മാനസിക സംഘർഷങ്ങളാണ്. ഇദ്ദേഹത്തിന്റെ ജലന്ധറിലെ വീടിന് പരിസരത്ത് സദാ സമയവും ഗുണ്ടകളും അപരിചിതരും കറങ്ങി നടന്നിരുന്നു. ഭീഷണി കോളുകളായിരുന്നു നിരന്തരം. ബിഷപ്പിനെ അകത്താക്കിയ നിന്നെ ശരിപ്പെടുത്തും എന്നതായിരുന്ന എല്ലാ ഭീഷണികളും

ഇത്തരത്തില് ഭീഷണികൾ സജീവമായതോടെ കുര്യാക്കോസ് കാട്ടുതറ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും പിൻവലിഞ്ഞിരുന്നു. രാത്രി കാലങ്ങളിൽ ഇദ്ദേഹത്തിന്റെ വീട്ടിലെ ഗേറ്റ് തള്ളിത്തുറക്കുന്ന ശബ്ദവും വീട്ടിലെ കതകിന് പുറത്ത് മുട്ടുന്നതും പതിവായിരു്‌നനു. ആകെ ഭയത്തിൽ ജീലവിതം മുന്നോട്ട പോയപ്പോഴും പൊലീസിൽ പരാതി നൽകാൻ അദ്ദേഹം തയ്യാറായില്ല. ആരോടും സ്വകാര്യ സംഭാഷണത്തിൽ പോലും ഈ കേസിനെ കുറിച്ച് സംസാരിക്കനും അദ്ദേഹം ത്യയാറായിരുന്നില്ല.

ജലന്ധറിന് സമീപം ജസ്‌വായിലാണ് വൈദികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാദർ കുര്യാക്കോസ് കാട്ടുതറയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഭോഗ്പുരിലെ പള്ളിയിലെ സ്വന്തം മുറിയിൽ മരിച്ച നിലയിലാണ് ഫാ. കുര്യാക്കോസിനെ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഒരുവിഭാഗം വൈദികരും ബന്ധുക്കളും ആരോപിച്ചിട്ടുണ്ട്.

ഫാ. കുര്യാക്കോസ് കാട്ടുതറയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. അദ്ദേഹത്തെ രൂപതയുടെ ചുമതലകളിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഫാ. കുര്യാക്കോസിന് ഭീഷണിയുണ്ടായിരുന്നെന്നും വൈദികന്റെ സഹോദരൻ ജോസ് കാട്ടുതറ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കാണ് വൈദികനെ അവസാനമായി കണ്ടത്. ഇന്ന് വീട്ടുജോലിക്കാരനാണ് കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മൃതദേഹത്തിൽ അസാധാരണമായ മുറിവുകളോ മറ്റ് അക്രമം നടന്ന പാടുകളോ ഒന്നും തന്നെ ഇല്ല.

ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ഫാ. കുര്യാക്കോസ് സഹായങ്ങൾ നൽകുകയും ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തിരുന്നു. ബിഷപ്പിനെതിരെ അദ്ദേഹം മൊഴി നൽകുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് ഗുണ്ടകളുടെ ഭീഷണിയുണ്ടായിരുന്നെന്നും താമസസ്ഥലത്തിനു നേരെ കല്ലെറിയുകയും വാഹനം തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നതായും ബന്ധുക്കൾ ആരോപിച്ചു.

മുമ്പ് കന്യാസ്ത്രീകളുടെ വൊക്കേഷണൽ ട്രെയിനർ കൂടിയായിരുന്ന തന്നോട് കന്യാസ്ത്രീകൾ പലതവണ ബിഷപ്പിനെതിരെ പരാതിപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. രൂപതയുടെ കീഴിൽ കന്യാസ്ത്രീകൾക്കായി മിഷണറീസ് ഓഫ് ജീസസ് സ്ഥാപിച്ച മുൻ ബിഷപ്പ് സിംഫോറിയൻ കീപ്പുറത്തിനൊപ്പം പ്രവർത്തിച്ച വൈദികൻ കൂടിയാണ് ഫാ. കുര്യാക്കോസ് കാട്ടുതറ. ആലപ്പുഴ പള്ളിപ്പുറം സ്വദേശിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP