Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോതമംഗലത്തെ കെഎൽഎം ഗ്രൂപ്പ് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾ പലതും കള്ളപ്പണക്കാരുടേതോ? ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ സുപ്രധാന വിവരങ്ങൾ ലഭിച്ചതായി സൂചന

കോതമംഗലത്തെ കെഎൽഎം ഗ്രൂപ്പ് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾ പലതും കള്ളപ്പണക്കാരുടേതോ? ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ സുപ്രധാന വിവരങ്ങൾ ലഭിച്ചതായി സൂചന

പ്രകാശ് ചന്ദ്രശേഖരൻ

കോതമംഗലം: കോതമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന കെഎൽഎം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളിലേറെയും കള്ളപ്പണക്കാരുടെതെന്ന് സംശയം. ഇന്നലെ നടന്ന ഇൻകം ടാക്‌സ് റെയ്ഡിൽ ഇതു സംബന്ധിച്ച് സുപ്രധാന വിവരങ്ങൾ ലഭിച്ചതായിട്ടാണ് അറിയുന്നത്.

കേരള കോൺഗ്രസ് എം ജില്ല പ്രസിഡന്റ് ഷിബു തെക്കുംപുറത്തിന്റെ മുഖ്യ ചുമതലയിലുള്ള കെഎൽഎം ഗ്രൂപ്പിന്റെ കേരളത്തിലെ വിവിധ ജില്ലകളിലുള്ള സ്ഥാപനങ്ങളിൽ ഒരേ സമയമായിരുന്നു റെയ്ഡ്. ഇൻകം ടാക്‌സ് ജോയിന്റ് ഡയറക് ടറുടെ നിർദ്ദേശപ്രകാരം നൂറിൽ പരം ഉദ്യോസ്ഥരാണ് റെയ്ഡിനെത്തിയത്.

രാവിലെ പതിനൊന്നരയോടെയാണ് റെയ്ഡ് ആരംഭിച്ചത്. റെയ്ഡിൽ സ്ഥാപനങ്ങളിലെ ആസ്ഥിവിവരങ്ങൾ സംബന്ധിച്ച മുഴുവൻ രേഖകളും പരിശോധനക്കായി കസ്റ്റഡിയിലെടുത്തു. കെ.എൽ.എം.ഫിനാൻസ്, ഹോം ഷൈൻ അപ്പ്‌ളൈൻസ്, കെ.എൽ.എം.ഫിൻ കോർപ്പ്, ടിയാന ഗോൾഡ് തുടങ്ങി സ്ഥാപനങ്ങളിലും ഇവയുടെ ശാഖകളിലുമാണ് റെയ്ഡ് നടന്നത്്.

മാസങ്ങൾക്ക് മുൻപാണ് കൊച്ചി-മധുര ദേശീയ പാതയിൽ കെ.എൽ.എം. ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫിസ് തുറന്നത്. ഇതിന് ആറ് മാസം മുമ്പാണ് നൂറിൽപരം ആളുകളെ ഷെയർ ചേർത്ത് ടിയാന ഗോൾഡ് എന്ന പേരിൽ സ്വർണ വ്യാപാര സ്ഥാപനം തുടങ്ങിയത്. മന്ത്രിമാരടക്കമുള്ള രാഷ്ട്രിയ നേതൃത്വങ്ങൾക്ക് വരെ സ്വർണ വ്യാപാര സ്ഥാപനത്തിലും മറ്റ് ഷെയർ ബിസിനസിലും പങ്കുള്ളതായാണ് സൂചന. സ്വകാര്യ വാഹനങ്ങളിലാണ് ഉദ്യോഗസ്ഥ സംഘം റെയ്ഡിന് എത്തിയത്. ജീവനക്കാരുടെ മൊബൈൽ ഫോണുകൾ നേരത്തെ തന്നെ മേൽഉദ്യോഗസ്ഥർ വാങ്ങി വച്ചിരുന്നു.

ലഭിച്ച രേഖകൾ വിശദമായ പരിശോധന നടത്തിയാൽ മാത്രമേ ഇടപാടുകൾ സംബന്ധിച്ച കുടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.ഇതിനിടെ റെയ്ഡ് വിവരം മാദ്ധ്യമങ്ങളിൽ നിന്നൊഴിവക്കാൻ ഇന്നലെ രാത്രി ഉന്നതതലത്തിൽ നീക്കും നടന്നു. പ്രാദേശിക പത്രലേഖകരുമായി ഇക്കാര്യത്തിൽ സ്ഥാപന നടത്തിപ്പുകാരുടെ നിരന്തര ഇടപെടലുകളുണ്ടായി. ഇന്നത്തെ പ്രമുഖ പത്രങ്ങളെല്ലാം ഇതുസംബന്ധിച്ച വാർത്ത മുക്കി. ദൃശ്യമാധങ്ങൾ വഴി സംഭവം പുറത്തായതോടെ ഇന്നുരാവിലെ മുതൽ നിക്ഷേപകരും ചിട്ടിചേർന്നിട്ടുള്ളവരും മറ്റും സ്ഥാപനത്തിന്റെ കോതമംഗലത്തെ ആസ്ഥാനത്തേക്ക് പ്രവഹിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP