1 usd = 71.20 inr 1 gbp = 92.65 inr 1 eur = 79.00 inr 1 aed = 19.38 inr 1 sar = 18.99 inr 1 kwd = 234.44 inr

Jan / 2020
21
Tuesday

അന്വേഷണക്കണ്ണുകൾ രഹസ്യം തിരയുന്നത് ആ 52 പേരിൽ നിന്ന്; കംപ്യൂട്ടർ മുറിയിൽ പ്രവേശനാനുമതിയുള്ള ഇവരെ ഗ്രിൽ ചെയ്യാൻ ഉറച്ച് പൊലീസ്; കൊച്ചി കപ്പൽ നിർമ്മാണശാലയിൽ ഐഎൻഎസ് വിക്രാന്തിൽ നിന്ന് മോഷണം പോയത് കപ്പലിന്റെ രൂപരേഖയെന്ന് നിഗമനം; ഗുരുതര സുരക്ഷാവീഴ്ച സംഭവിച്ചതായി വിജയ് സാഖറെയുടെ റിപ്പോർട്ട് ഡിജിപിക്ക്; ആഭ്യന്തര അട്ടിമറി കപ്പൽശാലയെ പിന്നോട്ടടിക്കാനെന്നും സംശയം

September 20, 2019 | 06:06 PM IST | Permalinkഅന്വേഷണക്കണ്ണുകൾ രഹസ്യം തിരയുന്നത് ആ 52 പേരിൽ നിന്ന്; കംപ്യൂട്ടർ മുറിയിൽ പ്രവേശനാനുമതിയുള്ള ഇവരെ ഗ്രിൽ ചെയ്യാൻ ഉറച്ച് പൊലീസ്; കൊച്ചി കപ്പൽ നിർമ്മാണശാലയിൽ ഐഎൻഎസ് വിക്രാന്തിൽ നിന്ന് മോഷണം പോയത് കപ്പലിന്റെ രൂപരേഖയെന്ന് നിഗമനം; ഗുരുതര സുരക്ഷാവീഴ്ച സംഭവിച്ചതായി വിജയ് സാഖറെയുടെ റിപ്പോർട്ട് ഡിജിപിക്ക്; ആഭ്യന്തര അട്ടിമറി കപ്പൽശാലയെ പിന്നോട്ടടിക്കാനെന്നും സംശയം

മറുനാടൻ മലയാളി ബ്യൂറോ


കൊച്ചി: കൊച്ചി കപ്പൽശാലയിൽ നാവികസേനയ്ക്ക് വേണ്ടി നിർമ്മിക്കുന്ന വിമാന വാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിൽ നിന്ന് ചോർന്നത് നിർണായക രഹസ്യങ്ങളെന്ന് സംശയം. കപ്പലിൽ നിന്ന് മോഷണം പോയത് കപ്പലിന്റെ രൂപരേഖയെന്ന നിഗമനത്തിലാണ് പൊലീസ്. ഇതുസംബന്ധിച്ച് കൊച്ചി കമ്മീഷണർ വിജയ് സാഖറെ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഗുരുതര സുരക്ഷാ വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ വിലയിരുത്തുന്നു, കപ്പലിൽ സ്ഥാപിച്ചിരുന്ന 31 കംപ്യൂട്ടറുകളിൽ അഞ്ചെണ്ണത്തിൽ നിന്നാണ് ഹാർഡ് ഡിസ്‌ക് ഉൾപ്പടെയുള്ള പ്രധാനഭാഗങ്ങൾ മോഷണം പോയിരിക്കുന്നത്. ഇവയിൽ അതീവ രഹസ്യസ്വഭാവമുള്ള കപ്പലിന്റെ രൂപരേഖയും യന്ത്രസാമഗ്രികൾ വിന്യസിച്ചിരുന്നതിന്റെ കുറച്ചുവിവരങ്ങളും ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്.

നിലവിൽ കപ്പലിൽ കംപ്യൂട്ടർ ഇരിക്കുന്ന ഭാഗത്ത് 52 പേർക്കാണ് പ്രവേശിക്കാൻ അനുമതി ഉള്ളത്. ഇതോടൊപ്പം പുറത്തുനിന്നുള്ള ഏജൻസി ഏർപ്പാടാക്കിയ 82 പേരും കപ്പലിൽ ജോലി ചെയ്യുന്നുണ്ട്. ഇതിൽ കപ്യൂട്ടർ കൈകാര്യം ചെയ്തിരുന്ന 52 പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം ന 500 കരാർ തൊഴിലാളികൾ വിക്രാന്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ഇവരെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്.

20,000 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന വിമാനവാഹിനിക്കപ്പലിലേയ്ക്ക് എങ്ങനെ, ഏതെല്ലാം ഭാഗങ്ങളിലൂടെ പ്രവേശിക്കാം എന്നതുൾപ്പടെയുള്ള വിവരങ്ങൾ ഈ രൂപരേഖയിൽ ഉണ്ടായിരിക്കാം. അങ്ങനെയെങ്കിൽ ഇതു കടുത്ത സുരക്ഷാ പ്രശ്‌നത്തിലേയ്ക്ക് നയിച്ചേക്കാമെന്നതാണ് കപ്പൽശാലാ അധികൃതരെ ആശങ്കയിലാഴ്‌ത്തുന്നത്. അതുകൊണ്ടു തന്നെ ഹാർഡ് ഡിസ്‌ക് മോഷണം ഗൗരവമായാണ് പൊലീസ് കാണുന്നത്. അന്വേഷണം പുരോഗമിക്കുന്നതായി കമ്മിഷണർ ഡിജിപിയെ അറിയിച്ചു.

സൈനിക ആവശ്യത്തിനുള്ള സമുദ്രയാനങ്ങൾ നിർമ്മിക്കാൻ മാലദ്വീപ്, മൗറീഷ്യസ് സർക്കാരുകൾ കൊച്ചിൻ ഷിപ്യാർഡുമായി ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കിയ സന്ദർഭത്തിലാണു വിക്രാന്തിലെ മോഷണം. സമീപകാലത്തു കപ്പൽ നിർമ്മാണ മേഖലയിൽ മുതൽ മുടക്കിയ സ്വകാര്യ കമ്പനിയും ഈ വിദേശ രാജ്യങ്ങളുമായി നിർമ്മാണ കരാറിൽ ഏർപ്പെടാൻ ശ്രമം തുടങ്ങിയിരുന്നു. അതുകൊണ്ടു തന്നെ കപ്പൽ നിർമ്മാണശാലയുടെ ബിസിനസ് അട്ടിമറിക്കാനുള്ള ശ്രമമാണോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. കപ്പൽ ശാലയിൽ സുരക്ഷാ പാളിച്ചകൾ ഉണ്ടെന്നു വന്നാൽ വൻ പദ്ധതികൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

20,000 കോടി രൂപയുടെ വിമാനവാഹിനി കപ്പലിന്റെ നിർമ്മാണം പൂർത്തിയാക്കിയതിനു ശേഷം സേനയ്ക്കു വേണ്ടി രണ്ടാമത്തെ വിമാനവാഹിനി നിർമ്മിക്കാൻ കേന്ദ്രസർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. 40,000 കോടി രൂപയോളം ചെലവു വരുന്ന ഈ കപ്പലിന്റെ നിർമ്മാണത്തിനുള്ള സാങ്കേതിക സൗകര്യങ്ങൾ ഇപ്പോൾ തന്നെ കൊച്ചി കപ്പൽശാലയ്ക്കുണ്ട്. ഈ സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞ തുകയ്ക്കു കരാർ ഏറ്റെടുക്കാനുള്ള സാധ്യത കൽപിക്കുന്നതും കൊച്ചിക്കാണ്. ഇതാണ് സംശയങ്ങളുടെ അടിസ്ഥാനം.

ഇതിനു പുറമേ 45,000 കോടി രൂപയുടെ അന്തർവാഹിനി കപ്പൽ പദ്ധതിയിൽ നിന്നു കൊച്ചി കപ്പൽശാലയെ ഒഴിവാക്കാൻ വൻ ചരടുവലികളാണ് നടന്നത്. പദ്ധതിയുടെ ടെൻഡർ നടപടികൾക്കു മുന്നോടിയായുള്ള യോഗ്യതാ പട്ടികയിൽ നിന്നു പോലും കപ്പൽശാലയെ ഒഴിവാക്കിയിരുന്നു. കൊച്ചി ഒഴികെയുള്ള കേന്ദ്ര പൊതുമേഖലാ കപ്പൽശാലകൾക്കു പുറമേ ഭരണ സ്വാധീനമുള്ള 4 സ്വകാര്യ കപ്പൽശാലകളും അന്തർവാഹിനി നിർമ്മാണ പദ്ധതിയുടെ യോഗ്യതാ പട്ടികയിൽ കടന്നു കൂടിയിട്ടുണ്ട്.

ആഭ്യന്തര അട്ടിമറി എന്ന് ആദ്യമേ സംശയം

കൊച്ചി കപ്പൽ നിർമ്മാണ ശാലയിലെ ഹാർഡ് ഡിസ്‌ക് മോഷണം ആഭ്യന്തര ആട്ടിമറിയെന്ന് ആദ്യമേ സംശയം ഉയർന്നിരുന്നു. വൻസുരക്ഷാ വീഴ്ചയിലേക്ക് പഴുതടച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. നിർമ്മാണത്തിലിരിക്കുന്ന കപ്പലിന്റെ സുരക്ഷ സിഐഎസ്എഫിനാണ്. കടലിൽ നിന്നോ കരയിൽ നിന്നോ ഉള്ള ആക്രമണം ചെറുക്കുകയാണ് ഇവരുടെ ചുമതല. ആഭ്യന്ത്ര സുരക്ഷ ഡിആർഎസ് എന്ന കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്.

ദൈനംദിന സുരക്ഷ ഒരുക്കേണ്ടതും ഈ കമ്പനിയുടെ ചുമതല തന്നെ. ഹാർഡ് ഡിസ്‌കുമായി കടന്നുകളയാൻ ഉള്ളിൽ നിന്ന സഹായം കിട്ടിയോയെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. കൊച്ചിൽ കപ്പൽശാലയിലെ അതീവസുരക്ഷാ മേഖലയിൽ നിന്ന് ഇലട്രിക്കൽ ഉപകരണങ്ങളും നാല് ഹാർഡ് ഡിസ്‌കുകളും പ്രോസസറുകളുമാണ് നഷ്ടമായത്. കേരള പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിഷയം വളരെ ഗൗരവമായാണ് കാണുന്നതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു.

കപ്പൽശാല അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2021 ൽ കടലിൽ പരീക്ഷണങ്ങൾക്ക് തയ്യാറെടുക്കുകയാണ് ഐഎൻഎസ് വിക്രാന്ത്. 2023 ൽ ഈ കപ്പൽ കമ്മീഷൻ ചെയ്യുമെന്നും കരുതുന്നു. അതുകൊണ്ട് തന്നെ മോഷണം സാരമല്ലെന്ന് പറയുന്നുണ്ടെങ്കിലും, അങ്ങനെ കരുതാൻ വയ്യ. കൊച്ചി ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായി കപ്പൽശാലയിലെ ചില ജീവനക്കാരെ ചോദ്യം ചെയ്തു. ഇതിന് പുറമേ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികളും അന്വേഷണത്തിനായി കൊച്ചയിൽ എത്തിക്കഴിഞ്ഞു.

പത്തു വർഷം മുൻപാണ് നാവികസേനയുടെ പുതിയ കപ്പലിന്റെ പണി കൊച്ചിയിൽ ആരംഭിച്ചത്. മൊത്തം 20,000 കോടി രൂപയാണ് കപ്പലിന്റെ നിർമ്മാണച്ചെലവ്. തിരിച്ചറിയൽ രേഖകൾ ഹാജരാക്കുന്ന പരിശോധന ചുരുങ്ങിയത് രണ്ടിടത്തെങ്കിലുമുണ്ട്. ഇത്രയും സുരക്ഷയുള്ള സ്ഥലത്ത് മോഷണം നടന്നതാണ് അധികൃതരെ കുഴയ്ക്കുന്നത്. 2021ൽ പൂർത്തിയാക്കുക ലക്ഷ്യമിട്ട് 2009ലാണ് കൊച്ചി കപ്പൽശാലയിൽ കപ്പൽ നിർമ്മാണം തുടങ്ങിയത്. തുടക്കം മുതലേ വൻ സുരക്ഷയിലായിരുന്നു കപ്പൽശാല. മറ്റു വസ്തുക്കൾ കാര്യമായൊന്നും മോഷ്ടിക്കാതെ കംപ്യൂട്ടറിൽ വിവരങ്ങൾ ശേഖരിക്കുന്ന ഹാർഡ് ഡിസ്‌ക് എടുത്തത് സംശയങ്ങൾക്ക് ഇടവരുത്തിയിട്ടുണ്ട്. കപ്പൽ നാവിക സേനയ്ക്കു കൈമാറാത്തതിനാൽ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌കല്ല മോഷണം പോയതെന്നാണു നിഗമനം. സുരക്ഷാ വിവരങ്ങളൊന്നും കപ്പലിലില്ലെന്നും ആശങ്ക വേണ്ടെന്നും കൊച്ചിൻ ഷിപ്പ്യാർഡ് നിർമ്മിക്കുന്ന വിമാനവാഹിനിക്കപ്പൽ മാത്രമാണിതെന്നുമാണ് കപ്പൽശാല അധികൃതരുടെ വാദം. ഏതായാലും വൻ സുരക്ഷാവീഴ്ചയാണ് നടന്നിട്ടുള്ളതെന്ന വിലയിരുത്തതിലാണ് പൊലീസ്.കപ്പൽ സേനയുടെ ഭാഗാമായിട്ടില്ലാത്തതിനാൽ സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് നാവിക സേനയും വ്യക്തമാക്കി.

ചൈനയെ നിരീക്ഷിക്കുക ഐഎൻഎസ് വിക്രാന്തിന്റെ ലക്ഷ്യം

ചൈനയെ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നേവിയുടെ സാന്നിധ്യം വർധിപ്പിക്കുകയാണ് ഇന്ത്യ. നിരീക്ഷിക്കാൻ വേണ്ട കൂടുതൽ സംവിധാനങ്ങൾ ഉടൻ നടപ്പിലാക്കാനും നീക്കം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തന്ത്രപ്രധാന ഭാഗങ്ങളിൽ കപ്പലുകൾ സ്ഥിരമായി നിലയുറപ്പിക്കാനാണ് നേവിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ വിക്രാന്ത് നിശ്ചയിച്ച പ്രകാരം 2021ൽ തന്നെ കമ്മീഷൻ ചെയ്യുമെന്നാണ് സൂചന്. റഷ്യയിൽ നിന്നും കരാർ പ്രകാരം ലഭിക്കേണ്ട സാമഗ്രികൾ വൈകുന്നത് വിക്രാന്തിന്റെ പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ എല്ലാം പരിഹരിച്ച് കപ്പൽ രണ്ടു വർഷത്തിനകം നാവികസേനയുടെ ഭാഗമാകും.

40,000 ടൺ ഭാരമുള്ള സ്റ്റോബാൻ വിഭാഗത്തിൽപെട്ട ഐഎൻഎസ് വിക്രാന്തിന് 3,500 കോടി രൂപയാണ് നിർമ്മാണച്ചെലവ്. 30 പോർവിമാനങ്ങൾ, പത്തോളം ഹെലികോപ്ടറുകൾ ഒരേസമയം ലാൻഡ് ചെയ്യിക്കാൻ വിക്രാന്തിന് ശേഷിയുണ്ട്. കൊച്ചി കപ്പൽ ശാലയിൽ നിർമ്മിച്ച ഈ വിമാനവാഹിനിക്കപ്പലിന് ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ പേര് തന്നെയാണ് നൽകിയിരിക്കുന്നത്. നിർമ്മാണം ആരംഭിച്ച ശേഷം റഷ്യയിൽ നിന്നും ഉരുക്കെത്തിക്കാനുള്ള പദ്ധതി ആദ്യം തകിടം മറഞ്ഞു. ഡിആർഡിഒയുടെ സഹായത്തിൽ കപ്പലിന് ആവശ്യമായ ഉരുക്ക് സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കുകയാണ് ഇന്ത്യ ചെയ്തത്. ഈ തടസ്സങ്ങളൊക്കെ നീങ്ങിയപ്പോഴേക്കും 2011ൽ നിശ്ചയിച്ചിരുന്ന നീറ്റിലിറക്കൽ 2013 ഓഗസ്റ്റ് 12 വരെ നീണ്ടു.

ഇതിനു പിന്നാലെയാണ് റഷ്യയിൽ നിന്നുള്ള ഏവിയേഷൻ സാമഗ്രികളുടെ ഇറക്കുമതിയിലുണ്ടായ കാലതാമസം വീണ്ടും ഐഎൻഎസ് വിക്രാന്തിനെ വൈകിപ്പിച്ചത്. വിക്രാന്ത് കൂടി വരുന്നതോടെ കടലിൽ ചൈനയ്‌ക്കെതിരെ വൻ വെല്ലുവിളി ഉയർത്താൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്ത് ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പലാണിത്. 262 മീറ്റർ നീളമുള്ള കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള കപ്പലിന് ഏകദേശം 1500 നാവികരെ വഹിക്കാനാവും. കൂടാതെ 30 എയർക്രാഫ്റ്റുകളും വഹിക്കാൻ ഐഎൻഎസ് വിക്രാന്തിന് പറ്റും.

കൊച്ചി കപ്പൽ ശാലയിൽ നിർമ്മിക്കുന്ന ഇന്ത്യയുടെ വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്തിന് കരുത്തേകുന്നത് റഷ്യൻ സാങ്കേതിക വിദ്യകളെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. കൂടാതെ വിക്രാന്തിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സംവിധാനം (ഐപിഎംഎസ്) ഒരുക്കുന്നതു ബെംഗളുരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡാണ് (ഭെൽ). കപ്പലുകളുടെയും അന്തർവാഹിനികളുടെയും എൻജിൻ ഉൾപ്പെടെയുള്ള ഭാഗങ്ങളെയും മെക്കാനിക്കൽ, ഇലക്ട്രിക്കൽ പ്രവർത്തനങ്ങളെയും നിയന്ത്രിക്കാനുള്ള സംവിധാനമാണ് ഐപിഎംഎസ്. പവർ മാനേജ്‌മെന്റ് സംവിധാനവും ഉൾപ്പെടുന്ന ഐപിഎംഎസ് ആണു ഐഎൻഎസ് വിക്രാന്തിനു വേണ്ടി ബെൽ തയാറാക്കുന്നത്.

2009 ഫെബ്രുവരി 28നാണു ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണജോലികൾ കൊച്ചി കപ്പൽശാലയിൽ ആരംഭിച്ചത്. 2013 ഓഗസ്റ്റ് 12ന് ഔദ്യോഗിക ലോഞ്ചിങ് നടത്തി. ആദ്യഘട്ട ജോലികൾ പൂർത്തിയായതോടെ കഴിഞ്ഞ ജൂണിൽ കപ്പൽ വീണ്ടും നീറ്റിലിറക്കിയിരുന്നു. കപ്പലിന്റെ രണ്ടാംഘട്ട ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. വെള്ളത്തിലെ സഞ്ചാരത്തിനുൾപ്പെടെയുള്ള സംവിധാനങ്ങളുമെല്ലാം രണ്ടാംഘട്ടത്തിലാണ് ഒരുക്കുക. ഇതിനു ശേഷമാണു മൂന്നാം ഘട്ടത്തിൽ കടലിലെ പരീക്ഷണങ്ങൾക്കു വേണ്ടി കപ്പൽ മാറ്റുക.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പുലർച്ചെ വിനോദസഞ്ചാരികളെ കാണാതെ വന്നതോടെ ഡോർ തട്ടിയിട്ടും തുറന്നില്ല; ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തുറന്നതോടെ കണ്ടത് കുട്ടികളും സ്ത്രീകളുമടക്കം എട്ടുപേരും അബോധാവസ്ഥിയിൽ കിടക്കുന്ന നിലയിൽ; ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരികരിച്ചു; തണുപ്പ് അകറ്റാൻ ജനലുകൾ അടച്ച് ഹീറ്റർ ഓൺ ചെയ്തത് വില്ലനായി; കാർബൺ മോണോക്‌സൈഡ് ചോർന്നത് മരണകാരണമായെന്ന് പ്രാഥമിക നിഗമനം; ഞെട്ടലോടെ മലയാളികൾ
പ്രവാചകനെ നിന്ദിച്ച താങ്കളുടെ പ്രവർത്തി ഒരു മുസ്ലിം എന്ന നിലയിൽ സഹിക്കാനാവില്ലെന്ന് പറഞ്ഞത് എൻഐഎ ഉദ്യോഗസ്ഥൻ; ഭാര്യയെ മർദിക്കുമെന്നും അമ്മയെ നോക്കാത്തവനും ഒക്കെ പ്രചരിപ്പിച്ചത് കന്യാസ്ത്രീകളും വൈദികരും; പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 'മരിച്ചുപോയെങ്കിൽ കുഴപ്പമില്ലായിരുന്നു' എന്ന് പ്രതികരിച്ചത് കോളജ് മാനേജർ; ഇടതുകൈ കൊണ്ട് പ്രൊ. ടി ജെ ജോസഫ് എഴുതിയ 431 പേജുകളുള്ള 'അറ്റുപോവാത്ത ഓർമ്മകളിൽ' നിറയുന്നത് പൊള്ളുന്ന ജീവിതാനുഭവങ്ങൾ
മോഹൻലാലിനായി മുടക്കുന്നത് ഭീമൻ തുക; മത്സരാത്ഥികൾക്ക് തുക വേറേയും; കോടികൾ ചെലവിട്ട് ബിഗ്‌ബോസ് സീസൺ രണ്ട് എത്തിയിട്ടും കാണാൻ ആളില്ല! ബാർക്ക് റേറ്റിങ്ങിൽ ഏഷ്യാനെറ്റിന്റെ ഒന്നാം നമ്പർ ഷോ വനമ്പാടി; രണ്ടാംസ്ഥാനം നീലക്കുയിലും; മൂന്നാം സ്ഥാനത്ത് കസ്തൂരിമാനും റേറ്റിങ്ങിൽ കുതിച്ച് തന്നെ; പ്രണയവും സംഘട്ടനവും ഒന്നുമില്ലാത്ത ബിഗ്‌ബോസ് ഷോ വേണ്ടെന്ന് പ്രേക്ഷകർ; ഗെയിം പ്ലാനിൽ പോലും മത്സരാർത്ഥികൾ പിന്നോട്ട്; ആകെ ആശ്രയം ഫുക്രുവും രജിത് കുമാറും
സുഭാഷ് വാസുവിനൊപ്പം സെൻകുമാർ വാർത്താസമ്മേളനത്തിനെത്തിയത് യാദൃശ്ചികമല്ല; വരാൻ പോകുന്നത് അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിക്കുന്ന വെള്ളാപ്പള്ളിക്കും മകനുമിട്ടുള്ള മുട്ടൻ പണി; സുഭാഷ് വാസുവിനെ ബിജെപി കൈവിടില്ലെന്ന് സൂചന; സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന വെല്ലുവിളിയും ബിജെപിയുടെ ബലത്തിൽ; മുൻ ഡിജിപിയെ മുൻനിർത്തി എസ്എൻഡിപി പിടിക്കാൻ ബിജെപി നീക്കം; വിരണ്ടുപോയ വെള്ളാപ്പള്ളി യൂണിയൻ നേതാക്കളുടെ പിന്തുണ തേടി; എൻഫോഴ്സ്മെന്റ് പേടിയിലും വെള്ളാപ്പള്ളിയും മകനും
ഗൾഫിൽ നിന്ന് നേപ്പാൾ യാത്ര പ്ലാൻ ചെയ്തത് കുടുംബ സുഹൃത്തുക്കൾ; കോഴിക്കോട് നിന്നുള്ള സുഹൃത്തുക്കളെയും കൂട്ടി പോയതുകൊച്ചിയിൽ നിന്ന്; ഗൾഫിൽ എഞ്ചിനീയറായ പ്രവീൺ കൊച്ചിയിലെ ഭാര്യ വീട്ടിലേക്ക് കുടുംബത്തിനൊപ്പം എത്തിയത് യാത്രയ്ക്കായി; ചെങ്കോട്ടുകോണത്തെ സ്വന്തം വീട്ടിൽ പ്രവീൺ എത്തിയത് കഴിഞ്ഞ ഓണത്തിനും; ശരണ്യയുടെയും രണ്ടുകുട്ടികളുടെയും പ്രവീണിന്റെയും ദാരുണാന്ത്യത്തിൽ നടുങ്ങി ബന്ധുക്കളും നാട്ടുകാരും
'ബംഗാളിൽ നിന്ന് സിപിഎം സർക്കാരാണ് എന്നെ പുറത്താക്കിയത്; എന്നെ സംരക്ഷിച്ചാൽ മുസ്ലിം വോട്ട്ബാങ്ക് നഷ്ടമാവുമെന്ന് അവർ കരുതി; പക്ഷേ ബംഗാളിൽ സിപിഎമ്മിനെ രക്ഷിക്കാൻ ആർക്കും കഴിഞ്ഞില്ല; മതം കൊണ്ടുള്ള കളി തീക്കളിയാണെന്ന് ഇനിയെങ്കിലും ഇടതുപക്ഷം മനസ്സിലാക്കണം; ഇന്ത്യൻ ബുദ്ധി ജീവികൾ ഇസ്ലാമിക തീവ്രവാദികൾക്കെതിരെ മിണ്ടാത്തത് എന്തുകൊണ്ടാണ്; യഥാർഥ ജനാധിപത്യമെന്നത് ഏതെങ്കിലും മതപക്ഷത്തെ സഹായിക്കലല്ല; തസ്ലീമ നസ്രീൻ തുറന്നടിക്കുന്നു
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
'ഒറ്റയടിക്ക് നൂറോളം ഐസിസുകാരെ ഞങ്ങൾ നരകത്തിലേക്ക് അയച്ചു; ഒരു സ്ത്രീയാൽ വധിക്കപ്പെട്ടാൽ നേരിട്ട് നരകത്തിൽ പോകുന്ന അവർക്ക് ഇതിനേക്കാൾ വലിയ തിരിച്ചടി കൊടുക്കാനില്ല'; കലാഷ്നിക്കോവും മെഷീൻഗണ്ണുമേന്തി സിറിയൻ മലനിരകളിൽ ഈ വനിതകളുടെ ആഹ്ലാദം; സിറിയൻ സൈന്യവും ഇസ്ലാമിക ഭീകരവാദികൾക്കും ഇടയിൽപെട്ടിട്ടും അവർ തോക്കെടുത്ത് പോരാടി ജയിക്കുന്നു; തിരിച്ചുവരാൻ ഒരുങ്ങിയ ഐസിസിനെ തീർത്ത തോക്കെടുത്ത സുന്ദരിമാരുടെ കഥ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ