Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭിമന്യുവിനെ കൊന്നവരെ പിടിക്കാനാവാത്തത് പൊലീസിലെ 'പച്ചവെളിച്ചം'കാരുടെ നീക്കമെന്ന് ഇന്റലിജന്റ്‌സ് റിപ്പോർട്ട്; റെയ്ഡ് വിവരങ്ങൾ പോലും ചോരുന്നതായി ആശങ്കപ്പെട്ട് പൊലീസ്; ആശങ്ക റിപ്പോർട്ടായി എഴുതിയ ഡിവൈഎസ് പിക്ക് മതം പറഞ്ഞുള്ള തെറിയഭിഷേകം; മഹാരാജാസിന് മൂന്നു കിലോമീറ്റർ ചുറ്റളവിൽ നാലു പൊലീസ് സ്‌റ്റേഷൻ ഉണ്ടായിട്ടും കുത്തിയ പ്രതികളെ പൊക്കാൻ കഴിയാതിരിക്കുന്നതിന്റെ നാണക്കേട് മറച്ചു വെക്കാൻ പൊലീസ്

അഭിമന്യുവിനെ കൊന്നവരെ പിടിക്കാനാവാത്തത് പൊലീസിലെ 'പച്ചവെളിച്ചം'കാരുടെ നീക്കമെന്ന് ഇന്റലിജന്റ്‌സ് റിപ്പോർട്ട്; റെയ്ഡ് വിവരങ്ങൾ പോലും ചോരുന്നതായി ആശങ്കപ്പെട്ട് പൊലീസ്; ആശങ്ക റിപ്പോർട്ടായി എഴുതിയ ഡിവൈഎസ് പിക്ക് മതം പറഞ്ഞുള്ള തെറിയഭിഷേകം; മഹാരാജാസിന് മൂന്നു കിലോമീറ്റർ ചുറ്റളവിൽ നാലു പൊലീസ് സ്‌റ്റേഷൻ ഉണ്ടായിട്ടും കുത്തിയ പ്രതികളെ പൊക്കാൻ കഴിയാതിരിക്കുന്നതിന്റെ നാണക്കേട് മറച്ചു വെക്കാൻ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊലചെയ്യപ്പെട്ട കേസിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിക്കാത പോകുന്നത് പൊലീസിലെ പച്ചവെളിച്ചം കാരുടെ പ്രവർത്തനത്തിന്റെ ഫലമായെന്ന സൂചന. പ്രതികൾക്കായി പൊലീസ് തിരച്ചിൽ നടത്തുന്ന വേളയിലൊക്കെ റെയഡ് വിവരം ചോരുകയാണ്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്റെ വീട്ടിൽ നടത്തിയ പരിശോധനയും ഫലമില്ലാതെ പോയത് പൊലീസി ഈ ഒറ്റുകാരുടെ പ്രവർത്തന ഫലമാണെന്ന ആരോപണം ശക്തമാണ്.

വാഴക്കാട് എളമരത്തുള്ള വീട്ടിലും അടുത്തുള്ള ക്വാട്ടേഴ്സിലുമാണ് പരിശോധന നടത്തിയത്. വാഴക്കാട് പൊലീസും സ്പെഷ്യൽ ബ്രാഞ്ചുമാണ് മൂന്ന് മണിക്കൂറോളം നീണ്ട പരിശോധന നടത്തിയത്. എന്നാൽ, റെയ്ഡിന്റെ വിവരം നാസറുദ്ദീൻ മുൻകൂട്ടി അറ്ഞ്ഞു എന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. പൊലീസിലെ പച്ചവെളിച്ചം എന്ന ഗ്രൂപ്പിലുള്ള ചില പൊലീസുകാരെ നിരീക്ഷിക്കാൻ ഉന്നതപൊലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.

അഭിമന്യുവിനെ കുത്തിക്കൊന്ന കൊലപാതകികളെയെല്ലാം പിടിക്കുവാൻ പൊലീസിന് ഇതേവരെയും സാധിച്ചിട്ടില്ല. അറസ്റ്റിലേക്കുള്ള വഴി കണ്ടെത്തണമെങ്കിൽ എസ് ഡി പി ഐ സംസ്ഥാന ഭാരവാഹികളിലേക്ക് അന്വേഷണവും ചോദ്യം ചെയ്യലും നീളേണ്ടി വരും. ഇസ്ലാമിക് തീവ്രവാദ സംഘടനകളുടെ നെറ്റ്‌വർക്ക് ഉപയോഗിച്ച് പ്രതികളെ രഹസ്യകേന്ദ്രങ്ങളിൽ ഒളിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളും ഉടൻ പിടിയിലാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നു അദ്ദേഹം അറിയിച്ചു.

പച്ചവെളിച്ചം കാരുടെ പ്രവർത്തനം എറണാകുളത്തും ശക്തമാണെന്നാണ് വിലയിരുത്തൽ.എറണാകുളം റൂറൽ ജില്ലയിലെ സബ് ഇൻസ്‌പെക്ടർക്കെതിരെ സ്‌പെഷൽ ബ്രാഞ്ച് തെളിവു ശേഖരിച്ചു. പ്രതികളെ സഹായിച്ചതായി സംശയിക്കുന്ന ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്. സംഭവം സ്‌പെഷൽ ബ്രാഞ്ച് ആസ്ഥാനത്തേക്കു റിപ്പോർട്ട് ചെയ്ത മൂവാറ്റുപുഴയിലെ ഡിവൈഎസ്‌പിയെ അജ്ഞാതൻ ജാതി പറഞ്ഞു ഫോണിൽ ഭീഷണിപ്പെടുത്തി. പൊലീസിലെ വർഗീയ ചേരിതിരിവു വ്യക്തമാക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് പരിശോധിക്കുന്നു.

അഭിമന്യുവിനു കുത്തേറ്റു പത്തു മിനിറ്റിനകം കൊച്ചിയിലെ ടൗൺ സൗത്ത്, സെൻട്രൽ, ടൗൺ നോർത്ത്, കടവന്ത്ര പൊലീസ് സ്റ്റേഷനുകളിൽ വിവരമറിഞ്ഞു. കുത്തേറ്റ് അഞ്ചുമിനിറ്റിനകം മഹാരാജാസിനു തൊട്ടടുത്തുള്ള എറണാകുളം ജനറൽ ആശുപത്രിയിൽ അഭിമന്യുവിനെ എത്തിച്ചിരുന്നു. ആശുപത്രിയിൽനിന്നു പൊലീസ് കൺട്രോൾ റൂമിലേക്കു വിവരം കൈമാറി. എന്നിട്ടും പൊലീസ് പ്രതികരിക്കാൻ അരമണിക്കൂറിലേറെ വൈകിയതാണു സംശയങ്ങൾക്കിടയാക്കിയത്. ഇത് ചില എങ്ങനെ സംഭവിച്ചു എന്നും വിലയിരുത്തുന്നുണ്ട്.

മഹാരാജാസ് കോളജിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിലാണു നാലു സ്റ്റേഷനുകളും. അർധരാത്രിക്കു ശേഷം നഗരത്തിലെ മുഴുവൻ റോഡുകളും ഒഴിഞ്ഞുകിടക്കുന്ന സമയത്തു അഞ്ചു മിനിറ്റ് കൊണ്ട് എത്താമായിരുന്നിട്ടും നാലു സ്റ്റേഷനുകളിലെയും പൊലീസ് വൈകി. നാലിടത്തും അന്നു ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെയും മുൻകൂട്ടി അറിയിക്കാതെ അവധിയെടുത്തവരുടെയും വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്.

കൊലപാതക വിവരം അറിഞ്ഞിട്ടും സമീപത്തെ പൊലീസ് സ്റ്റേഷനുകളോടു ചേർന്നുള്ള എംജി റോഡ്, ഷൺമുഖം റോഡ്, ബാനർജി റോഡ്, സഹോദരൻ അയ്യപ്പൻ റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു പരിശോധന നടത്തിയില്ല. പ്രതികൾക്കു നഗരത്തിനു പുറത്തുകടക്കാനുള്ള വഴികൾ ഇവ മാത്രം. അര മണിക്കൂറിനുള്ളിൽ നാലു പ്രതികൾ ഓട്ടോറിക്ഷയിൽ കടന്നുപോയതു സൗത്ത് സ്റ്റേഷനു മുന്നിലൂടെ. കൊച്ചി നഗരത്തിലെ പതിവു നൈറ്റ് പട്രോളിങ്ങും വാഹനപരിശോധനയും അന്നു മുടങ്ങിയെന്നത് ഞെട്ടിക്കുന്ന വിവരമാണ്.

പൊലീസിന്റെ നിരീക്ഷണ ക്യാമറകളിൽ ഒന്നിൽനിന്നു പോലും പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചില്ല. ലഭിച്ചതു സ്വകാര്യ ക്യാമറകളിൽ നിന്നു മാത്രമാണെന്നതും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്. കേരളാ പൊലീസിൽ തീവ്രവാദികളുടെ സൈബർ സാന്നിധ്യം സ്ഥിരീകരിച്ച കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പ് നേരത്തെ അവഗണിക്കപ്പെടുകയാണ് ഉണ്ടായത്. പച്ചവെളിച്ചം എന്ന പേരിൽ തീവ്ര ആശയക്കാരായ ചില പൊലീസുകാർ ചേർന്ന് ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. ഇക്കാര്യത്തെ കുറിച്ചാണ് ഐബി മുമ്പ് റിപ്പോർട്ട് നൽകിയതും. കൊല്ലം, കരുനാഗപ്പള്ളി, ആലപ്പുഴ, തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളിലെ അറുപതോളം പൊലീസുകാർ ഈ ഗ്രൂപ്പിൽ സജീവമാണ്.

എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജ്, എം.ജി. കോളജ്, ചെമ്പഴന്തി എസ്.എൻ. കോളജ് എന്നിവിടങ്ങളിൽ മതതീവ്രവാദസംഘടനകളുടെ പ്രവർത്തനം ശക്തമാക്കണമെന്നും മുൻ എസ്‌പി: എ.വി. ജോർജ് അപകടകാരിയാണെന്നുമുള്ള സന്ദേശങ്ങൾ പച്ചവെളിച്ചമെന്ന വാട്സ്ആപ് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷണം ഒരു ഘട്ടതത്തിൽ നടന്നെങ്കിലും പിന്നീട് എല്ലാം മന്ദഗതിയിലായി.

വിഘടനവാദത്തെ എതിർക്കുന്ന ഉദ്യോഗസ്ഥരുടെ 'ഹിറ്റ്ലിസ്റ്റ്' തയാറാക്കുക, പൊലീസിൽ തീവ്ര ആശയസംഹിതകളെ അനുകൂലിക്കുന്നവരുടെ പ്രാതിനിധ്യം വർധിപ്പിക്കുക, പൊലീസ് അസോസിയേഷനിൽ സ്വാധീനമുറപ്പിക്കുക തുടങ്ങിയവയായിരുന്നു 'പച്ചവെളിച്ച'ത്തിന്റെ ലക്ഷ്യങ്ങൾ. തീവ്രനിലപാടുള്ള പൊലീസുകാർക്കു പുറത്തുനിന്നുള്ള സഹായവും ലഭിച്ചിരുന്നതായാണു സൂചന. വാട്സ്ആപ് ഗ്രൂപ്പിൽ പ്രചരിച്ച പല സന്ദേശങ്ങളും ഐ.ബി. പിടിച്ചെടുത്ത് കേന്ദ്ര ആഭ്യന്തരവകുപ്പിനു െകെമാറിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP