Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കക്കാടംപൊയിൽ റിസോർട്ട് സെക്‌സ് റാക്കറ്റിൽ പെൺകുട്ടികളെ തിരഞ്ഞ് പൊലീസ്; എസ്‌ഐ റിസോർട്ടിലെ പതിവ് സന്ദർകൻ ആയിരുന്നെന്ന് വിവരം കൈമാറി ഇന്റലിജൻസ്; താമരശ്ശേരിയിൽ പുതിയ ഡിവൈ എസ്‌പി ചുമതലയേറ്റാൽ ഉടൻ ഇക്കാര്യത്തിലും അന്വേഷണം; പിടിയിലായ ജോർജും റിസോർട്ട് ഉടമയും തമ്മിൽ നടന്ന ഇടപാടുകളും നിരീക്ഷണത്തിൽ

കക്കാടംപൊയിൽ റിസോർട്ട് സെക്‌സ് റാക്കറ്റിൽ പെൺകുട്ടികളെ തിരഞ്ഞ് പൊലീസ്; എസ്‌ഐ റിസോർട്ടിലെ പതിവ് സന്ദർകൻ ആയിരുന്നെന്ന് വിവരം കൈമാറി ഇന്റലിജൻസ്; താമരശ്ശേരിയിൽ പുതിയ ഡിവൈ എസ്‌പി ചുമതലയേറ്റാൽ ഉടൻ ഇക്കാര്യത്തിലും അന്വേഷണം; പിടിയിലായ ജോർജും റിസോർട്ട് ഉടമയും തമ്മിൽ നടന്ന ഇടപാടുകളും നിരീക്ഷണത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കക്കാടം പൊയിലിലെ റിസോർട്ട് കേന്ദ്രീകരിച്ചുള്ള അനാശാസ്യവുമായി ബന്ധപ്പെട്ട് പെൺകുട്ടികളെ പിടികൂടാൻ അന്വേഷണം ഊർജിതം. പൊലീസ് അറസ്റ്റ് ചെയ്ത തിരുവമ്പാടി തണ്ണിക്കോട്ട് ടി.ജെ. ജോർജിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടികളുടെ താമസസ്ഥലം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

ഇവരെ എത്രയും പെട്ടെന്ന് പിടികൂടി സംഭവത്തിലെ ദുരുഹതയുടെ ചുരുളഴിക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്. തിരുവമ്പാടി പൊലീസും റിസോർട്ട് ഉടമയും തമ്മിൽ ഒത്തുകളിച്ചു എന്ന ആക്ഷേപം ഇതിനകം ഉയർന്നുകഴിഞ്ഞ സാഹചര്യത്തിൽ നിജസ്ഥിതി എത്രയും പെട്ടെന്ന് തെളിയിക്കാൻ ഉത്തരമേഖലാ ഐജി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം തിരുവമ്പാടി എസ്ഐ പെൺവാണിഭം നടന്ന റിസോർട്ടിലെ പതിവ് സന്ദർശകൻ ആയിരുന്നുവെന്ന വിവരം ഇന്റലിജൻസ് പൊലീസിന് കൈമാറിയിട്ടുണ്ട്. റിസോർട്ടിന്റെ നിർമ്മാണ പ്രവൃത്തികൾ നടത്തിയ കരാറുകാരനാണ് ബാലുശേരിയിലെ എസ്ഐയുടെ വീടുപണിയുടേയും കരാർ ഏറ്റെടുത്തിരിക്കുന്നത്. ഈ കാര്യങ്ങളും അന്വേഷണപരിധിയിൽ വരുമെന്നാണ് ലഭിക്കുന്ന വിവരം. തിങ്കളാഴ്ച താമരശേരി ഡിവൈ എസ്‌പിയായി ഇ.പി.പൃഥിരാജ് ചുമതലയേൽക്കും. അതിനുശേഷം തിരുവമ്പാടി എസ്ഐയുമായി ബന്ധപ്പെട്ട ആരോപണങ്ങളെകുറിച്ച് അന്വേഷിക്കുമെന്നാണ് റൂറൽ എസ്‌പി അറിയിച്ചത്.

ബ്ളാക്ക് മെയിലിങ് കേസ് തിരുവമ്പാടിപൊലീസും റിസോർട്ട് ഉടമയും തമ്മിൽ ആസൂത്രണം ചെയ്ത നാടകമാണോ എന്ന കാര്യവും നിലവിൽ അന്വേഷണസംഘം അന്വേഷിക്കുന്നുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത ജോർജും റിസോർട്ട് ഉടമയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. റിസോർട്ട് ഉടമയുടെ ബന്ധുവിന്റെ സ്ഥലമിടപാടുമായി ബന്ധപ്പെട്ട് ജോർജും റിസോർട്ട് ഉടമയും തമ്മിൽ പിന്നീട് തർക്കം ഉണ്ടായിരുന്നു. തിരുവമ്പാടി അങ്ങാടിയുടെ ഹൃദയഭാഗത്ത് കോടികളുടെ കച്ചവടമാണ് നടന്നത്. ഈ ഒരു സാഹചര്യത്തിൽ ബ്ളാക്ക് മെയിലിംഗുമായി ബന്ധപ്പെട്ട് ജോർജിനെതിരേ റിസോർട്ട് ഉടമ കേസ് നൽകാനുണ്ടായ സാഹചര്യവും ദൂരുഹത വർധിപ്പിക്കുന്നതാണ്.

റിസോർട്ട് ഉടമയക്കെതിരായ അന്വേഷണത്തിൽ ഇയാളെകുറിച്ച് മുൻപും സമാന പരാതികൾ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ ബ്ലാക്ക് മെയിലിങ് കേസിന്റെ പിന്നാമ്പുറ കഥകൾ വ്യക്തമാകൂ. നിലവിൽ ജോർജിനേയും കൂമ്പാറ ഇടിമുളയിൽ ഡോൺ ഫ്രാൻസിസ് എന്നയാളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP