Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഠനകാലത്ത് ആൺകുട്ടികൾക്ക് അവൾ ഝാൻസീ റാണിയായിരുന്നു! കമന്റടിക്കുന്നവരെ കാതുപൊട്ടെ ചീത്ത വിളിക്കുന്ന സുന്ദരി പെൺകുട്ടി; അച്ചന്റെ മദ്യപാനം ജീവിതം നശിപ്പിച്ചപ്പോഴും പുഞ്ചിരി ചുണ്ടിലണിഞ്ഞു നടന്നു; തേവള്ളി സ്‌കൂളിലും കുട്ടികളുടെ പ്രിയങ്കരിയായ അദ്ധ്യാപിക; ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ രോഗകഥ കേട്ട് വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും സഹപ്രവർത്തകരും; ഇരവിപുരത്തെ സിനിയുടെ ഫെയ്‌സ് ബുക്ക് പേജ് അപ്രത്യക്ഷമാക്കിയതോ?

പഠനകാലത്ത് ആൺകുട്ടികൾക്ക് അവൾ ഝാൻസീ റാണിയായിരുന്നു! കമന്റടിക്കുന്നവരെ കാതുപൊട്ടെ ചീത്ത വിളിക്കുന്ന സുന്ദരി പെൺകുട്ടി; അച്ചന്റെ മദ്യപാനം ജീവിതം നശിപ്പിച്ചപ്പോഴും പുഞ്ചിരി ചുണ്ടിലണിഞ്ഞു നടന്നു; തേവള്ളി സ്‌കൂളിലും കുട്ടികളുടെ പ്രിയങ്കരിയായ അദ്ധ്യാപിക; ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ രോഗകഥ കേട്ട് വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും സഹപ്രവർത്തകരും; ഇരവിപുരത്തെ സിനിയുടെ ഫെയ്‌സ് ബുക്ക് പേജ് അപ്രത്യക്ഷമാക്കിയതോ?

ആർ പീയൂഷ്

കൊല്ലം: യുവാവിനെ ആക്രമിച്ച ശേഷം ആത്മഹത്യ ചെയ്ത ഹൈസ്‌ക്കൂൾ അദ്ധ്യാപിക സിനിയുടെ കോളേജ് കാലത്തെ ഓർമ്മകൾ പങ്ക് വച്ച് സുഹൃത്തുക്കൾ. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ഒരിക്കലും വിശ്വസിക്കാനാവുന്നില്ല എന്നാണ് അവർ പറയുന്നത്. കാരണം കോളേജിലെ ഒരു താരമായിരുന്നു അവൾ എന്നാണ് സുഹൃത്തുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞത്. ആരെയും വകവയ്ക്കാത്ത ഒരു തന്റെടിപ്പെണ്ണ്. പഠനത്തിൽ മിടുക്കിയും. സിനിയെ പറ്റി സുഹൃത്തുക്കൾ മറുനാടനോട് പറഞ്ഞത് ഇങ്ങനെയൊക്കെയാണ്.

കോളേജിൽ ഏറെ തന്റേടിയായിരുന്ന സിനി സുഹൃത്തുക്കൾക്ക് ഏറെ പ്രിയങ്കരിയായിരുന്നു. കോളേജിൽ ആരെങ്കിലും കമന്റടിച്ചാൽ തിരിഞ്ഞു നിന്നു ചീത്ത വിളിക്കുന്ന പ്രകൃതമായിരുന്നു. അതിനാൽ പൂവാലന്മാരൊന്നും പരിസരത്ത് പോലും ചെന്നിട്ടില്ല. കാരണം ഒരു പെണ്ണിന്റെ വായിൽ നിന്നും വെറുതെ ചീത്തവിളികേൾക്കണ്ടല്ലോ എന്നത് തന്നെ കാരണം. ഏറ്റവും അടുത്ത സുഹൃത്തുക്കളെ എടാ, പോടാ എന്നല്ലാതെ മറ്റൊന്നും വിളിച്ചിരുന്നില്ല. നിവർന്ന് നിന്ന് ചീത്ത വിളിക്കുന്ന ആ സുന്ദരി പെൺകുട്ടി എന്നും സുഹൃത്തുക്കളായ ഞങ്ങളുടെ ഇടയിൽ ഒരു അത്ഭുതമായിരുന്നു.

ആൺകുട്ടികൾക്ക് അവൾ ഝാൻസീ റാണിയായിരുന്നതിനാൽ ആരും സൗഹൃദങ്ങൾക്ക് പോയിരുന്നില്ല. എന്നാൽ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നവർക്കറിയാം ഇത്രയും ഹൃദയശുദ്ധിയുള്ള പെൺകുട്ടി വേറെയുണ്ടാവില്ല എന്നാണ് കൂട്ടുകാർ ഓർത്തെടുക്കുന്നത്. തേവള്ളി ബോയിസ് ഹയർ സെക്കന്ററി സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു അവർ. സ്‌കൂളിലും വളരെ പക്വതയോടെ പെരുമാറുന്ന അദ്ധ്യാപിക. മോഡേണായി എത്തുന്ന അദ്ധ്യാപികയെ കുട്ടികളും കൗതുകത്തോടെയാണ് നോക്കി കണ്ടത്.

പലർക്കും പലവിധ സഹായങ്ങൾ ചെയ്തു കൊടുത്തിരുന്നു. പഠിക്കാൻ മിടുക്കിയായവൾക്ക് സാമ്പത്തിക സഹായം ചെയ്തും പ്രണയത്തിന് താങ്ങും തണലായി നിന്നും അങ്ങനെ നിരവധി. കോളേജിൽ പുഞ്ചിരിച്ചു മാത്രം നടന്നിരുന്ന അവളുടെ ഉള്ളിൽ ഒരുപാട് ദുഃഖങ്ങൾ ഉണ്ടായിരുന്നു. അച്ഛന്റെ മദ്യപാനം മൂലം സ്വസ്ഥതയില്ലാത്ത കഥ ഏറെ വേദനയോടെയാണ് വിവരിച്ചത്. ആൺപിള്ളേർ ഏറെ ഭയത്തോടെ കണ്ടിരുന്ന സിനിയുടെ ഉള്ളിലെ പൊള്ളുന്ന അനുഭവങ്ങൾ ഏറെ ഞെട്ടലോടെയാണ് കേട്ടിരുന്നത് എന്നും സുഹൃത്തുക്കൾ സിനിയെ കുറിച്ച് ഓർക്കുന്നു.

കോളേജ് കാലഘട്ടത്തിന് ശേഷം സിനിയുടെ ജീവിതെ ഏറെ മാറിയിരുന്നു. ഒരു പ്രേമ ബന്ധത്തിലകപ്പെടുകയും വിവാഹം കഴിയുകയും ചെയ്തു. എന്നാൽ ആ ബന്ധത്തിൽ വലിയ വിള്ളലുണ്ടായി. ഇപ്പോൾ ഭർത്താവുമായി പിരിഞ്ഞ് കഴിയുകയാണ്. ഇതിനിടയിൽ മാതാപിതാക്കളുടെ മരണവും കൂടിയായപ്പോൾ ആകെ ഒറ്റപ്പെട്ടുപോയി. ഇതിനിടെയാകും മറ്റ് ബന്ധങ്ങളിലേക്ക് സിനി വഴുതി വീണതെന്നാണ് കൂട്ടുകാർ കരുതുന്നത്. മരിച്ച ശേഷം സിനിയുടെ ഫെയ്‌സ് ബുക്ക് പേജും അപ്രത്യക്ഷമായി. ഇതിന് പിന്നിലും ദുരൂഹത ആരോപിക്കുന്നുണ്ട്.

തീർത്തും അപ്രതീക്ഷിതമായാണ് സിനി തുങ്ങി മരിച്ചത്. വീട്ടിലുണ്ടായിരുന്ന മലപ്പുറത്തെ പയ്യൻ ഓടിയിറങ്ങിയപ്പോൾ നാട്ടുകാർ ഓടിക്കൂടി. നാണക്കേട് കാരണം തൂങ്ങി മരിച്ചു. ഇതിന് മുമ്പ് എങ്ങനെ സിനി ഫെയ്‌സ് ബുക്ക് പേജ് അപ്രത്യക്ഷമാക്കുമെന്നതാണ് ഉയരുന്ന ചോദ്യം. സിനിയുടെ ഫെയ്‌സ് ബുക്ക് പേജ് മറ്റാരോ ഉപയോഗിച്ചുവെന്നതിന് തെളിവായി ഇതിനെ വിലയിരുത്തുന്നു. പൊലീസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഫെയ്‌സ് ബുക്കിൽ വളരെ ആക്ടീവായിരുന്നു സിനി. പഴയ സൗഹൃദങ്ങളും ഇതിലൂടെ പൊടി തട്ടിയെടുക്കാൻ ശ്രമിച്ചു.

ഏറെ നാളുകൾക്ക് ശേഷം ഫെയ്സ് ബുക്കിൽ വീണ്ടും കണ്ടുമുട്ടിയെങ്കിലും പഴയ സുഹൃത്തുക്കളോട് അത്ര അടുപ്പം കാട്ടിയിരുന്നില്ലെന്ന് കോളേജ് സുഹൃത്ത് പറയുന്നു. ഫെയ്സ് ബുക്കിൽ എപ്പോഴും ആക്ടീവായിരുന്ന സിനി ചിരിച്ചു കൊണ്ട് നിൽക്കുന്ന ഫോട്ടോകളായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ അവൾ ആയത് എന്ന്ത് ഇപ്പോൾ അതിശയം തോന്നുകയാണ്. പണ്ടത്തെ ആ കളിയും ചിരിയുമുള്ള ഗൗരവക്കാരിയായ സുന്ദരി പെൺകുട്ടിയുടെ വേർപാടും അതിന് പിന്നിലെ വാർത്തകളും ഞെട്ടലോടെ കാണാനെ കഴിയുന്നുള്ളൂ എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

ഫെയ്‌സ് ബുക്ക് കാമുകനെ വിളിച്ചുവരുത്തി അദ്ധ്യാപിക ക്രൂരമായ പീഡനം നടത്തിയ ശേഷം ആത്മഹത്യ ചെയ്ത സംഭവം ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്ന രോഗം മൂലമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് ദിവസംമുൻപ് തൂങ്ങിമരിച്ച കൊല്ലം ബോയ്‌സ് ഹൈസ്‌ക്കൂളിലെ അദ്ധ്യാപികയും അയത്തിൽ ഗോപാലശേരി ജിവി നഗർ ഗുരുലീലയിൽ സാജന്റെ ഭാര്യ സിനി (46) ഈ രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് ദുരൂഹ സാഹചര്യത്തിൽ പൊലീസ് പിടിയിലായ വിഷ്ണുവിനെ പൊലീസ് കേസിൽ പ്രതിചേർക്കാതെ വിട്ടയച്ചത്. മലപ്പുറം സ്വദേശിയായ ബിടെക്കുകാരനെതിരെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഇനി കേസൊന്നും എടുക്കില്ല.

ഇതിനിടെയാണ് ഫെയ്‌സ് ബുക്ക് പേജ് അപ്രത്യക്ഷമായതിൽ സിനിയുടെ സുഹൃത്തുക്കൾ ദുരൂഹത കാണുന്നത്. ഇതിന് പിന്നിൽ ആരോ ഉണ്ടെന്നും ഇക്കാര്യം പൊലീസ് അന്വേഷിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP