Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടുത്ത മദ്യപാനിയായ മോഹൻദാസ്; സങ്കടങ്ങൾ ഉള്ളിലൊതുക്കി എല്ലാവരോടും മാന്യമായി പെരുമാറിയ കുടുംബശ്രീ അയൽക്കൂട്ടം സെക്രട്ടറിയും തൊഴിലുറപ്പ് മേറ്റും ആയ ജ്യോതി; ദമ്പതികളെ വീട്ടിന് പുറത്ത് കാണാത്തതിനെ തുടർന്നുള്ള അന്വേഷണം എത്തിയത് താൽകാലിക വീട്ടിനുള്ളിൽ; ഇലക്ട്രിക് വയർ ഉപയോഗിച്ച് ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തെന്ന് പൊലീസ്; ഇരിട്ടിയെ ഞെട്ടിച്ച് മുഴക്കുന്നിലെ മരണങ്ങൾ

കടുത്ത മദ്യപാനിയായ മോഹൻദാസ്; സങ്കടങ്ങൾ ഉള്ളിലൊതുക്കി എല്ലാവരോടും മാന്യമായി പെരുമാറിയ കുടുംബശ്രീ അയൽക്കൂട്ടം സെക്രട്ടറിയും തൊഴിലുറപ്പ് മേറ്റും ആയ ജ്യോതി; ദമ്പതികളെ വീട്ടിന് പുറത്ത് കാണാത്തതിനെ തുടർന്നുള്ള അന്വേഷണം എത്തിയത് താൽകാലിക വീട്ടിനുള്ളിൽ; ഇലക്ട്രിക് വയർ ഉപയോഗിച്ച് ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തെന്ന് പൊലീസ്; ഇരിട്ടിയെ ഞെട്ടിച്ച് മുഴക്കുന്നിലെ മരണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ഇരിട്ടി: മുഴക്കുന്നിൽ ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ഇലക്ട്രിക് വയർ ഉപയോഗിച്ച് കഴുത്ത് മുറുക്കി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചതാണെന്നാണ് മരണത്തെക്കുറിച്ച് പൊലീസ് വ്യക്തമാക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്നാണ് പൊലീസിന്റെ സ്ഥിരീകരണം. ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മുഴക്കുന്ന്, കടുക്കാപാലം ഗ്രാമങ്ങളെ നടുക്കത്തിലാഴ്‌ത്തി.

പൂവളപ്പിൽ മോഹൻദാസ് ഭാര്യ ജ്യോതി എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനെ ഉത്തരത്തിൽ തൂങ്ങിയ നിലയിലും ഭാര്യയെ താഴെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മദ്യപാനിയായ മോഹനൻ ഭാര്യ ജ്യോതിയെ മദ്യപിച്ചെത്തി മർദ്ദിക്കുന്നത് പതിവായിരുന്നെന്ന് ബന്ധുക്കൾ നേരത്തെ മൊഴി നൽകിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ പുറത്തു നിന്നാർക്കും ഇതിൽ പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്.

ദമ്പതികളെ വീടിന് പുറത്ത് കാണത്തതിനെത്തുടർന്ന് ബന്ധു നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിഞ്ഞത്. മക്കളുടെ വിവാഹത്തിന്‌ശേഷം മോഹൻദാസും, ജ്യോതിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഒറ്റമുറി വീടിന്റെ വാതിൽ ചാരിയിരുന്നെങ്കിലും, പൂട്ടിയിരുന്നില്ല. ബന്ധുവിവരമറിയിച്ചതിനെത്തുടർന്ന് മുഴക്കുന്ന് പൊലീസ് സ്ഥലത്തെത്തി. കടുത്ത മദ്യപാനിയായിരുന്ന മോഹൻദാസ് ജ്യോതിയുമായി നിരന്തരം വഴക്കിടാറുണ്ടെന്ന് അയൽവാസികൾ പൊലീസിന് മൊഴിനൽകി. സഹോദരിയുടെ ചികിത്സാർത്ഥം ജ്യോതിയുടെ വീട്ടിൽ നിന്ന് മാറി നിന്നിരുന്നു.

രണ്ടു ചെറിയ കട്ടിൽ ഇടാൻ പറ്റുന്ന ഒറ്റമുറിയിൽ ഒരു കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിൽ ജ്യോതി. അടുത്ത കട്ടിലിനു മുകളിൽ കഴുക്കോലിൽ തൂങ്ങിയ നിലയിലായിരുന്നു മോഹനൻ. മകൻ ജിഷ്ണുദാസ് ചത്തീസ്ഗഢിൽ ജോലി ആയതിനാൽ ഭാര്യയും ഒപ്പം അവിടെയാണ് താമസം. മകളും വിവാഹിതയായി മാനന്തേരി ഭർതൃവീട്ടിൽ ആയതിനാൽ മോഹനനും ജ്യോതിയും മാത്രമാണ് ഇവിടെയുള്ളത്.

ജ്യോതിയുടെ ഒരു സഹോദരി കാൻസർ ബാധിതയാണ്. ഇവരുടെ ചികിൽസയ്ക്ക് ജ്യോതിയും മറ്റൊരു സഹോദരിയും മാറിമാറി ശുശ്രൂഷയ്ക്കായി പോകുമായിരുന്നു. ഇതിന്ം വീട്ടിൽ നിന്ന് മാറി നിൽക്കുന്നതു പോലും മോഹനന് ഇഷ്ടമില്ലായിരുന്നു. ഇതിന്റെ പേരിലും കലഹമുണ്ടായിരുന്നു. ജ്യോതിയുടെ ദുരന്തത്തോടെ സഹോദരിയുടെ രോഗജീവിതം കൂടുതൽ ദുരിതപൂർണമാവുമോയെന്ന ആശങ്കയും ഉണ്ട്.

ബാങ്ക് വായ്പയും കടബാധ്യതകളും മറ്റു പ്രശ്നങ്ങളും മൂലം ഇവരുടെ വീട് പണി നീളുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. നിലവിലെ വീട് പൊളിച്ച് പുതിയ വീട് പണിയാനാണ് ഒറ്റ മുറിയിൽ താൽക്കാലിക സൗകര്യം ക്രമീകരിച്ചത്. കുടുംബശ്രീ അയൽക്കൂട്ടം സെക്രട്ടറിയും തൊഴിലുറപ്പ് മേറ്റും ആയ ജ്യോതി ഒള്ളിലെ സങ്കടങ്ങൾ പുറമെ കാണിക്കില്ലായിരുന്നു. മറ്റുള്ളവരോട് സൗഹൃദത്തോടെ പെരുമാറുന്ന വ്യക്തിയായിരുന്നെന്നാണു ജ്യോതി.

പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു ജോസ് (മുഴക്കുന്ന്), പി.പി.സുഭാഷ് (തില്ലങ്കേരി), ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രശാന്തൻ മുരിക്കോളി, ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി, കോൺഗ്രസ് നേതാവ് വി.രാജു എന്നിങ്ങനെ വിവിധ മേഖലയിൽ നിന്നുള്ളവർ സ്ഥലത്ത് എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP