Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടം വാങ്ങിയ വൻ തുകയ്ക്ക് പകരം 'പെട്രോൾ പമ്പ്' തരാമെന്ന വാക്കുകൾ നിരസിച്ചപ്പോൾ പക ഇരട്ടിച്ചു; രണ്ട് കോടി രൂപ കടം തന്നയാളെയും കുടുംബത്തേയും വീട്ടിൽ കയറി ആക്രമിച്ച കാരാടൻ സുലൈമാനെ തൊടാൻ പൊലീസിന് ഭയമോ? കോഴിക്കോട്ട് മലബാർ ഹിൽസിൽ ഇക്‌ബാലിനെ ആക്രമിച്ച കേസിൽ പിടിയിലായത് വെറും രണ്ട് പേർ; ഇടതു-വലതു മുന്നണികളിൽ ഉന്നത സ്വാധീനമുള്ള സുലൈമാൻ നാട്ടിലുണ്ടെന്നും പൊലീസിന് തൊടാൻ ഭയമെന്നും ആരോപണം

കടം വാങ്ങിയ വൻ തുകയ്ക്ക് പകരം 'പെട്രോൾ പമ്പ്' തരാമെന്ന വാക്കുകൾ നിരസിച്ചപ്പോൾ പക ഇരട്ടിച്ചു; രണ്ട് കോടി രൂപ കടം തന്നയാളെയും കുടുംബത്തേയും വീട്ടിൽ കയറി ആക്രമിച്ച കാരാടൻ സുലൈമാനെ തൊടാൻ പൊലീസിന് ഭയമോ? കോഴിക്കോട്ട് മലബാർ ഹിൽസിൽ ഇക്‌ബാലിനെ ആക്രമിച്ച കേസിൽ പിടിയിലായത് വെറും രണ്ട് പേർ; ഇടതു-വലതു മുന്നണികളിൽ ഉന്നത സ്വാധീനമുള്ള സുലൈമാൻ നാട്ടിലുണ്ടെന്നും പൊലീസിന് തൊടാൻ ഭയമെന്നും ആരോപണം

കെ.വി നിരഞ്ജൻ

കോഴിക്കോട്: വീട്ടിൽ കയറി ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ച കേസിൽ ദിവസങ്ങൾ ഏറെ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാവാതെ പൊലീസ്. കോഴിക്കോട് കെ.പി ചന്ദ്രൻ റോഡിൽ മലബാർ ഹിൽസിൽ താമസിക്കുന്ന ഇക്‌ബാലിനും കുടുംബത്തിനും വാച്ച്മാനും നേരെയാണ് ജൂൺ 28 ന് അക്രമമുണ്ടായത്. കാരാടൻ സുലൈമാന്റെ നേതൃത്വത്തിൽ പത്തോളം വരുന്ന സംഘമാണ് അക്രമം അഴിച്ചുവിട്ടത്. മലബാർ ഹിൽസിലെ താമസക്കാരനായ അബ്ദുൾ കരീമിന്റെ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തെങ്കിലും കാരാട് സുലൈമാൻ ഉൾപ്പെടെയുള്ള പ്രധാന പ്രതികളെ പിടികൂടാത്തത് അവരുടെ ഉന്നത രാഷ്ട്രീയ ബന്ധം കാരണമാണെന്നാണ് ആക്ഷേപം ശക്തമായിട്ടുള്ളത്.

ഒന്നാം പ്രതിയായ കാരാടൻ സുലൈമാൻ, സഹോദരൻ ഹാരിസ് എന്നിവർ ജില്ലാ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇവർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലമ്പൂർ കാട്ടുമുണ്ട നടുവത്ത് നജ്മൽ (28), ചങ്ങരംകുളം കാരാടൻവീട്ടിൽ അബ്ദുൾ ഗഫൂർ(47) എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലുൾപ്പെട്ട അഞ്ചോളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമത്തിന് നേതൃത്വം നൽകിയ കാരാടൻ സുലൈമാൻ ഒളിവിലാണ്. ഇയാളെ ഉടൻ പിടികൂടാനാവുമെന്നും നടക്കാവ് പൊലീസ് അറിയിച്ചു. രാത്രി ഒൻപത് മണിയോടെയായിരുന്നു അക്രമം. ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരനെ അക്രമിച്ച ശേഷമാണ് ഇക്‌ബാലിനും കുടുംബത്തെയും അക്രമിച്ചത്. ഫ്ളാറ്റിൽ എട്ട് കുടുംബങ്ങളാണ് താമസിക്കുന്നത്.

പ്രവാസി വ്യവസായിയാണ് ഇക്‌ബാൽ. ഗൾഫിൽ സർക്കാർ പേപ്പറുകൾ ശരിയാക്കി നൽകുന്ന യുണൈറ്റഡ് ബിസിനസ്സ് ഗ്രൂപ്പ് എന്ന സ്ഥാപനം നടത്തുന്നത് ഇക്‌ബാലാണ്. നൂറോളം ജീവനക്കാർ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. രണ്ട് കോടി രൂപ കാരാടൻ സുലൈമാൻ ഇക്‌ബാലിൽ നിന്നും കടം വാങ്ങിയിരുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന സുലൈമാൻ നല്ല സുഹൃത്ത് ആയതുകൊണ്ടാണ് പണം കടം നൽകിയതെന്നാണ് ഇക്‌ബാലുമായി ബന്ധമുള്ളവർ പറയുന്നത്. ഇതിന് എല്ലാവിധ രേഖകളും നൽകിയിരുന്നു. എന്നാൽ പണം തിരികെ നൽകുമെന്ന് പറഞ്ഞ തീയ്യതി വന്നപ്പോഴാണ് കാരാടൻ സുലൈമാന്റെ മകളുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞത്. അതുകൊണ്ട് തന്നെ മധ്യസ്ഥർ മുഖേന ഇക്‌ബാൽ ഡേറ്റ് നീട്ടിക്കൊടുത്തു. എന്നാൽ ആ തീയ്യതിക്കും പണം നൽകാതെ വന്നതോടെ ഇക്‌ബാൽ പ്രയാസത്തിലായി.

കോഴിക്കോട് ഉൾപ്പെടെ വിവിധ ബിസിനസ്സ് സ്ഥാപനങ്ങൾ നടക്കുന്ന ഇക്‌ബാൽ, പണം കിട്ടാതെ വന്നതോടെ താൻ നേരിടുന്ന പ്രയാസങ്ങൾ സുലൈമാനെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹം പണം തിരികെ നൽകിയില്ലെന്നാണ് ആക്ഷേപം. പ്രശ്നം രൂക്ഷമായതിനെത്തുടർന്ന് ബീച്ചിൽ തന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പ് ഇക്‌ബാലിന് എഴുതിക്കൊടുക്കാമെന്ന് മധ്യസ്ഥർ മുഖേന കാരാടൻ സുലൈമാൻ അറിയിച്ചു. എന്നാൽ ഈ പമ്പ് ഏത് വഴിയിലൂടെയാണ് കാരാടൻ സ്വന്തമാക്കിയതെന്ന് വ്യക്തതയില്ലാത്തതുകൊണ്ട് തന്നെ തനിക്ക് പമ്പ് വേണ്ടെന്നും കാശ് തിരികെ ലഭിച്ചാൽ മതിയെന്നും ഇക്‌ബാൽ അറിയിക്കുകയായിരുന്നു.

ഇതിന് ശേഷമാണ് കാരാടന്റെ നേതൃത്വത്തിലുള്ള സംഘം ഇക്‌ബാലിനെയും കുടുംബത്തെയും ആക്രമിച്ചത്. നിലമ്പൂർ സ്വദേശിയായ കാരാടൻ സുലൈമാൻ ഇപ്പോൾ കോഴിക്കോട്ടാണ് താമസം. ഇയാൾ നാട്ടിൽ തന്നെയുണ്ടെന്ന് ഉറപ്പുണ്ടെന്നും എന്നാൽ പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്നും ഇക്‌ബാലുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു. ഓരോ മുന്നണി അധികാരത്തിലെത്തുമ്പോഴും അവരുടെ ആളായി മാറുന്നയാളാണ് കാരാടൻ സുലൈമാൻ. യുഡിഎഫ് ഭരിക്കുമ്പോൾ യുഡി എഫുകാരുടെ പ്രിയപ്പെട്ടവനും എൽഡിഎഫ് ഭരണത്തിൽ അവർക്ക് വേണ്ടപ്പെട്ടവനുമായി ഇയാൾ മാറുമെന്നാണ് ആക്ഷേപം. ബിനോയ് കോടിയേരി പ്രതിയായ സ്ത്രീ പീഡന കേസ് ഒത്തുതീർപ്പാക്കുന്നതിന് സുലൈമാൻ മുംബൈയിൽ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നും ആക്ഷേപമുണ്ട്.

ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയം ഉയർന്നപ്പോൾ പെൺകുട്ടിയുമായി സംസാരിക്കാൻ ഇയാൾ പോയിട്ടുണ്ടെന്നും ഉന്നത രാഷ്ട്രീയ നേതാക്കളുമായി ഇയാൾക്കുള്ള വലിയ ബന്ധം കാരണമാണ് അന്വേഷണം എവിടെയും എത്താത്തതെന്നും ആരോപണം ഉയരുന്നുണ്ട്. ഇക്‌ബാലിനെയും കുടുംബത്തെയും ആക്രമിക്കുന്നതെല്ലാം ക്യാമറയിൽ കുടുങ്ങിയിട്ടുണ്ട്. ഈ വീഡിയോ ദൃശ്യങ്ങളും പണമിടപാട് സംബന്ധിച്ച മറ്റെല്ലാ രേഖകളും പൊലീസിന് നൽകിയിട്ടുണ്ടെന്ന് ഇക്‌ബാൽ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP