Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിൽ 'പ്രവർത്തനമണ്ഡലം' സ്ഥാപിച്ചതായി അവകാശവാദം; ഇഷ്ഫാഖ് അഹമ്മദ് സോഫിയെ സേന വധിച്ചതിന് പിന്നാലെ ആക്രമത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുത്തു; ഒരു കേന്ദ്രത്തിൽ നിന്നുള്ള നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിലാണ് കിലോ മീറ്ററുകൾക്കകലെയുള്ള ഒരു രാജ്യത്ത് തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു പ്രവിശ്യ രൂപീകരിക്കുന്നതെന്നും ഐസിസ്; വിലായ ഓഫ് ഹിന്ദ് പ്രഖ്യാപനത്തെ ഗൗരവത്തോടെ എടുത്ത് സുരക്ഷാ സേനയും

ഇന്ത്യയിൽ 'പ്രവർത്തനമണ്ഡലം' സ്ഥാപിച്ചതായി അവകാശവാദം; ഇഷ്ഫാഖ് അഹമ്മദ് സോഫിയെ സേന വധിച്ചതിന് പിന്നാലെ ആക്രമത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുത്തു; ഒരു കേന്ദ്രത്തിൽ നിന്നുള്ള നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിലാണ് കിലോ മീറ്ററുകൾക്കകലെയുള്ള ഒരു രാജ്യത്ത് തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു പ്രവിശ്യ രൂപീകരിക്കുന്നതെന്നും ഐസിസ്; വിലായ ഓഫ് ഹിന്ദ് പ്രഖ്യാപനത്തെ ഗൗരവത്തോടെ എടുത്ത് സുരക്ഷാ സേനയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിൽ പ്രവർത്തനമണ്ഡലം സ്ഥാപിച്ചതായി അവകാശവാദമുന്നയിച്ച് ഇസ്ലാമിക് സ്റ്റേറ്റ് രംഗത്തെത്തുമ്പോൾ രാജ്യത്തുടനീളം ജാഗ്രത ശക്തമാക്കുകയാണ് സുരക്ഷേ സേന. നിരോധിത ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള ഭീകരനെ കശ്മീരിൽ സുരക്ഷാ സേന വധിച്ചതിന് പിന്നാലെയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ അവകാശവാദം. ഇതാദ്യമായാണ് ഇന്ത്യയിൽ സ്വന്തം പ്രവിശ്യയ്ക്കു രൂപം നൽകിയെന്ന് ഐസിസ് ഭീകരരുടെ അവകാശവാദം എത്തുന്നത്. ജമ്മു കശ്മീരിൽ ഷോപ്പിയാൻ ജില്ലയിലെ ആംഷിപ്പൊരയിൽ കഴിഞ്ഞദിവസമുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ തങ്ങളാണെന്ന് അവകാശപ്പെടുകയാണ് ഐസിസ്. പുതിയ പ്രവിശ്യയുടെ പേരും സ്വന്തം വാർത്താ ഏജൻസിയായ അമാഖ് വഴി ഐസിസ് പുറത്തുവിട്ടു: വിലായ ഓഫ് ഹിന്ദ്(ഇന്ത്യയിലെ പ്രവിശ്യ). ഇറാഖിലും സിറിയയിലും സ്വയം നിയന്ത്രിത പ്രദേശങ്ങൾ രൂപീകരിച്ചതിന്റെ തുടർച്ചയായാണ് ഇന്ത്യയിലും പ്രവിശ്യ രൂപവൽക്കരിച്ചതെന്ന് ഐസിസ് പറയുന്നു. ഇതോടെ കാശ്മീരിൽ സേന നിരീക്ഷണങ്ങൾ ശക്തമാക്കി.

മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ കശ്മീരിലെ വിഘടനവാദികൾ നാല് ദശാബ്ദങ്ങളിലധികമായി സ്വയംഭരണത്തിനായി ഇന്ത്യൻ സേനകൾക്കെതിരെ സായുധ പോരാട്ടത്തിലാണ്. കശ്മീരിന് സ്വാതന്ത്ര്യം നൽകുകയോ അല്ലെങ്കിൽ പാക്കിസ്ഥാനിൽ ചേരാനുള്ള അനുവാദം നൽകുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം. ഇവർ ഇസ്ലാമിക് സ്റ്റേറ്റിന്റെ മേൽക്കോയ്മ സ്വീകരിക്കാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നു. ഇതിനൊപ്പമാണ് ഐസിസിന്റെ പുതിയ പ്രഖ്യാപനം. ഷോപിയാനിൽ ഭീകരവാദികളുമായി ഏറ്റുട്ടലുണ്ടായെന്നും അതിൽ ഇഷ്ഫാഖ് അഹമ്മദ് സോഫി എന്ന ഭീകരൻ കൊല്ലപ്പെട്ടതായും കശ്മീർ പൊലീസിന്റെ സ്ഥിരീകരണമുണ്ട്. എന്നാൽ അത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണോ എന്ന കാര്യത്തിൽ ഇതു വരെ ഔദ്യോഗിക സ്ഥിരീകരണമില്ല.

സോഫി കശ്മീരിലെ പല നിരോധിത ഭീകരസംഘടനകളുമായി ബന്ധപ്പെട്ട് ഒരു ദശാബ്ദത്തിലധികമായി പ്രവർത്തിച്ചു വരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സേനയുടെ സ്ഥിരീകരണമുണ്ട്. ശ്രീനഗർ ആസ്ഥാനമായുള്ള ഒരു ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല മാസികയും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. പ്രദേശത്ത് സൈന്യത്തിനും സുരക്ഷാ സേനകൾക്കും പൊലീസിനും നേരെ നിരവധി ഗ്രനേഡ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ഭീകരനായിരുന്നു ഇഷ്ഫാഖ് അഹമ്മദ് സോഫി. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടാകാൻ സാദ്ധ്യതയുള്ള പ്രദേശത്തെ ഒരേയൊരു ഭീകരനായിരുന്നു സോഫിയെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങളും വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ ഐസിസ് ഘടകങ്ങൾ കാശ്മീരിൽ പ്രവർത്തിക്കുന്നുവെന്ന അവകാശ വാദത്തെ ഗൗരവത്തോടെയാണ് സുരക്ഷാ സേനകളും എടുക്കുന്നത്.

ഇറാഖിലും സിറിയയിലുമുള്ള ശക്തി കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് കിലോമീറ്ററുകളിൽ ഐസിസിനായിരുന്നു നിയന്ത്രണം. ഇത് ഈയിടെ നഷ്ടമായിരുന്നു. സ്വയം പ്രഖ്യാപിത സാമ്രാജ്യത്തിൽ നിന്നും ഏപ്രിൽ മാസത്തോട് കൂടി നിഷ്‌കാസനം ചെയ്യപ്പെട്ടതിന് ശേഷം പുതിയ മേഖലകളിലേക്ക് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാൻ ഐസിസ് ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായിരുന്നു ഈസ്റ്റർ ദിനത്തിലെ ഐസിസിന്റെ ഭീകരാക്രമണങ്ങൾ. ഈസ്റ്റർ ദിവസം ശ്രീലങ്കയിലെ കൃസ്ത്യൻ പള്ളികളിലുണ്ടായ സ്‌ഫോടങ്ങളിൽ 253 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദിത്വവും ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.

യാതൊരു ഭരണസ്വാധീനവുമില്ലാത്ത മേഖലകളിൽ പുതിയ പ്രവിശ്യ സ്ഥാപിച്ചുവെന്നുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ അവകാശവാദം ശുദ്ധ അസംബന്ധമാണെന്ന വിലയിരുത്തലിലാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗങ്ങൾ ഉള്ളത്. എന്നാൽ രാജ്യത്തിനുള്ളിൽ നിന്ന് സഹായം ലഭിക്കുന്ന സാഹചര്യമുണ്ടായാൽ അത്തരമൊരു സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും അവർ നിരീക്ഷിക്കുന്നു. ഇറാഖിലും സിറിയയിലും 'ഖലീഫ ഭരണം' അവസാനിപ്പിച്ചതായി ഏപ്രിലിൽ ഐ.എസ്. അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കശ്മീരിൽ പ്രവിശ്യയ്ക്ക് രൂപം കൊടുത്തതായുള്ള അവരുടെ അവകാശവാദം പുറത്തുവരുന്നത്. പുതിയ പ്രവിശ്യ രൂപീകരിച്ചെന്ന അവകാശവാദത്തിന് ബലം നൽകുന്ന തെളിവുകളും ന്യൂസ് ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. ഇറാഖിലും സിറിയയിലുമെന്നപോലെ ഒരു കേന്ദ്രത്തിൽ നിന്നുള്ള നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിലാണ് കിലോ മീറ്ററുകൾക്കകലെയുള്ള ഒരു രാജ്യത്ത് തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു പ്രവിശ്യ രൂപീകരിക്കുന്നതെന്നും ഐ.എസ് അവകാശപ്പെടുന്നു.

ഇരുനൂറിലധികം ആളുകളെ കൊലപ്പെടുത്തിയ ശ്രീലങ്കൻ സ്ഫോടനം ഉൾപ്പെടെ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്തെന്നും അമാഖ് ന്യൂസ് എജൻസി വ്യക്തമാക്കുന്നു. ശക്തമായ ഒരു ഭരണം നിലനിൽക്കുന്ന സ്ഥലത്ത് ഒരു പ്രവിശ്യ രൂപീകരിക്കുകയെന്നത് അസംബന്ധമാണ്. എന്നാലും ഇത് എഴുതിത്ത്ത്ത്തള്ളാനാകില്ലെന്ന് വിലയിരുത്തലുണ്ട്. വിഘടനവാദികൾ കശ്മിരിലെ ഇന്ത്യയ്‌ക്കെതിരെ ശക്തമായ ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. എന്നാൽ ഇവർ ഐസിസിനെപോലുള്ള സംഘടനയുടെ സ്വാധീനം ഇഷ്ടപ്പെടുന്നില്ല.

ഇവരിൽ നിന്ന് ഐ.എസിന് ആവശ്യമായ പിന്തുണ ലഭിക്കില്ലെങ്കിലും സ്വാധീനമേഖലയിൽ വർധിപ്പിക്കാൻ അവർ ശ്രമിക്കുമെന്നത് യാഥാർത്ഥ്യമാണ്. ഇത് ഉൾക്കൊണ്ടാണ് സുരക്ഷാ സേന നിരീക്ഷണങ്ങൾ കർശനമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP