Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റാഷിദും ഡോക്ടർ ഇജാസും സഞ്ചരിച്ച വഴികൾ കണ്ടെത്താൻ രഹസ്യാന്വേഷണ വിഭാഗം; ആളുകളെ ആകർഷിക്കാൻ ഉപയോഗിച്ചത് 'ദാബിഖ്'; കണ്ണൂരിലും കാസർഗോഡും അപ്രത്യക്ഷരായവർ ഇരുന്നൂറിലേറെ പേർ; ഐസിസ് ബന്ധം സ്ഥിരീകരിക്കാനാവാതെ പൊലീസും

റാഷിദും ഡോക്ടർ ഇജാസും സഞ്ചരിച്ച വഴികൾ കണ്ടെത്താൻ രഹസ്യാന്വേഷണ വിഭാഗം; ആളുകളെ ആകർഷിക്കാൻ ഉപയോഗിച്ചത് 'ദാബിഖ്'; കണ്ണൂരിലും കാസർഗോഡും അപ്രത്യക്ഷരായവർ ഇരുന്നൂറിലേറെ പേർ; ഐസിസ് ബന്ധം സ്ഥിരീകരിക്കാനാവാതെ പൊലീസും

രഞ്ജിത് ബാബു

കണ്ണൂർ: കേരളത്തിൽ കാണാതായവർക്ക് ഐസിസുമായുള്ള ബന്ധത്തിന് സ്ഥിരീകരണം നൽകാൻ കേന്ദ്ര ആഭ്യന്തര വകുപ്പിന് പോലും കഴിയുന്നില്ല. കേരളത്തിലെ അപ്രത്യക്ഷമാകൽ കേസുകൾ രഹസ്യാന്വേഷണ വിഭാഗങ്ങൾ പരിശോധിക്കുകയുമാണ്. ഈ സാഹചര്യത്തിൽ കാസർഗോഡ് -കണ്ണൂർ ജില്ലകളിൽ നിന്നും കാണാതാവുന്നവരുടെ എണ്ണം കൂടുന്നുവെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇവരൊക്കെ ഐസിസിൽ ചേരാൻ പോയവരാണെന്ന് സ്ഥിരീകരിക്കാൻ ആർക്കും കഴിയുന്നതുമില്ല. ഐസിസ് വിവാദത്തോടെ കേരളത്തിൽ അപ്രത്യക്ഷരായവരെ കണ്ടെത്താൻ പൊലീസ് ഊർജ്ജിത ശ്രമം തുടങ്ങിയെന്നതാണ് വസ്തുത.

ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ കാസർഗോഡ് ജില്ലയിൽ നിന്നും 117 പേരും കണ്ണൂർ ജില്ലയിൽ നിന്നും നൂറിലേറേപ്പേരും വരും. കാസർഗോഡ് ജില്ലയിലെ അമ്പതോളം പേർ അതീവ സംശയത്തിന്റെ നിഴലിലാണ്. ഏറ്റവും കൂടുതൽ കാണാതായ സ്ഥലം തൃക്കരിപ്പൂർ പടന്നയിലാണ്. 19 പേർ. ഇതിൽ 17 പേരും ഐ.എസിൽ എത്തിച്ചേരാൻ ശ്രമിച്ചവരാണെന്നാണ് സൂചന. കണ്ണൂർ ജില്ലയിൽ നിന്നും കാണാതായ നൂറിലേറെപ്പേരിൽ 20 ലേറെപ്പേർ ദുരൂഹ സാഹചര്യത്തിൽ സ്ഥലം വിട്ടവരാണ്. കാസർഗോഡ് ജില്ലയിലെ അമ്പതോളം പേരും കണ്ണൂർ ജില്ലയിലെ 20 ഓളം പേരും സംശയത്തിന്റെ മുൾ മുനയിലാണ്. അസ്വാഭാവികമായി കാണാതായവരെക്കുറിച്ചും അവരുടെ നാട്ടിലെ പ്രവർത്തനങ്ങളെക്കുറിച്ചും പൊലീസും രഹസ്യാന്വേഷണ വിഭാഗവും വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

'ദാബിഖ് ' എന്ന ഓൺലൈൻ സംവിധാനം വഴിയാണ് ലോകമെങ്ങുമുള്ള യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകർഷിക്കാനുള്ള മാദ്ധ്യമമായി തീവ്രവാദ പ്രസ്ഥാനങ്ങളിലെ ബുദ്ധി ജീവികൾ ആസൂത്രണം ചെയ്തത്. നിരവധി വ്യാജ വെബ്സൈറ്റുകൾ വഴിയും ദാബിഖിന്റെ പ്രചാരണം രഹസ്യമായി നടത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. മറ്റു മതങ്ങളിലെ ആത്മീയ ഗ്രന്ഥങ്ങളുടെ പേരിലും ദാബിഖിനെ തിരുകി കയറ്റാറുണ്ട്. ഇതിന്റെ വ്യാപനം തടയാൻ ശ്രമിക്കുമ്പോഴും ആധുനിക സംവിധാനം വഴി പ്രചാരണം ശക്തമാക്കുകയാണ്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ യുവാക്കളെ ജിഹാദി പ്രബോധനം വഴി ഇപ്പോഴും ആകർഷിച്ചു വരുന്നു.

ഇത്തരം പ്രബോധനങ്ങളിൽ കുടുങ്ങിയാണ് കാസർഗോഡുനിന്നുള്ള സംഘം ഐസിസിൽ ആകർഷിക്കപ്പെട്ടത്. ഇവർ ഇന്ത്യയിൽ തന്നെ പലയിടത്തും ജിഹാദി സന്ദേശമുയർത്തുന്ന ക്ലാസുകൾ നടത്തിയിട്ടുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. കാസർഗോഡും മലപ്പുറവുമാണ് കേരളത്തിലെ ഇവരുടെ പ്രധാന തട്ടകം. എന്നാൽ മലപ്പുറത്ത് കാര്യമായ സ്വാധീനം ഐസിസ് ആശയങ്ങൾക്ക് ലഭിച്ചിരുന്നില്ല. ബംഗളൂരു, ഹൈദരബാദ്, മുംബൈ, എന്നിവിടങ്ങളിൽ നിരവധി തവണ ക്ലാസുകൾ നടത്താൻ കാസർഗോഡു നിന്നും കാണാതായ എഞ്ചിനീയർ അബ്ദുൾ റാഷിദും ഡോ. ഇജാസും പോയിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. ആവഴിക്ക് റോ, ഐബി തുടങ്ങിയ ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്.

ഗൾഫിൽ കച്ചവടവും ഉദ്യോഗവും കൊണ്ട ്സമ്പൽ സമൃദ്ധിയിൽ ജീവിച്ച മലയാളി കുടുംബങ്ങളിലെ യുവാക്കളാണ് ഐസീസുമായി ബന്ധപ്പെട്ടവരിൽ ഭൂരിഭാഗവും. അതിരു കവിഞ്ഞ സമ്പത്തും അടിപൊളി ജീവിതവും നയിക്കുന്ന യുവാക്കളാണ് ഐസീസിൽ ആകർഷിക്കപ്പെടുന്നത്. ശരിയായ മതബോധനമോ ഖുറാനിലെ മാനവികതയോ ദർശിക്കാതെ വിശുദ്ധ യുദ്ധത്തിന്റെ പേരിൽ ഇവർ ഐസീസുമായി ബന്ധപ്പെടുകയാണ്. യു.എ.ഇ സർക്കാർ ഇത്തരക്കാരെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ തടവിലിട്ടിരുന്നു. ജയിൽ വാസം കഴിഞ്ഞ ഉടനെ ഇവരെ ഇന്ത്യയിലേക്ക് കയറ്റി അയക്കുകയും ചെയ്തു. തീവ്രവാദ ബന്ധമുള്ള മലയാളികൾ യു.എ.ഇ . ജയിലുകളിൽ ഇപ്പോഴും കഴിയുന്നുണ്ട്. തീവ്രവാദ പ്രവർത്തനത്തെ യു.എ.ഇ. ആഭ്യന്തര വകുപ്പ് ശക്തമായി പ്രതിരോധിക്കുന്നു.

മക്കൾ അജ്ഞാത സാഹചര്യത്തിൽ കാണാതായാൽ വിവരമറിയിക്കണമെന്ന് ആഭ്യന്തര വകുപ്പ് നിയമം മൂലം അറിയിച്ചിട്ടുണ്ട്. അതോടെ ഐ.സീസിലെത്തിയ മക്കളെക്കുറിച്ച് വിവരം നൽകാത്ത രക്ഷിതാക്കൾക്കെതിരേയും യു.എ.യിൽ നടപടിയുണ്ടായി. ചില മലയാളികൾ ഇങ്ങനെ ജയിലിലായിട്ടുണ്ട്. അവർ പടുത്തുയർത്തിയ സ്ഥാപനങ്ങൾ പോലും യു.എ.ഇ .സർക്കാർ അടച്ചു പൂട്ടി. ശിക്ഷ കഴിഞ്ഞ ഉടൻ വിസ റദ്ദാക്കി ഇന്ത്യയിലേക്ക് തിരിച്ചയച്ചു. യു.എ. ഇ പൊലീസ് പിടികൂടിയ ഒരു മലബാർ യുവാവിന്റെ വീട്ടിൽ മൂന്ന് ബൻസ് കാർ. മറ്റ് ആർഭാടങ്ങളും ആധുനിക ഉപകരണങ്ങളും. വീട്ടുകാരെ അനുസരിക്കാത്ത ഇയാൾ ഒടുവിൽ ഐ.സീസിൽ ചേർന്നു.

മറ്റൊരാൾ സുഖവാസത്തിനായി ലോകം ചുറ്റലായിരുന്നു. സിങ്കപ്പൂർ, മലേഷ്യ, തായ്ലന്റ്, എന്നിവിടങ്ങളിലും ചെലവഴിക്കുന്നതിലായിരുന്നു അയാൾക്ക് താത്പര്യം. വീട്ടുകാരുമായി അടുപ്പമേ ഉണ്ടായിരുന്നില്ല. രക്ഷാ കർത്താക്കൾ കർശന നിലപാടെടുത്തപ്പോൾ ഇയാൾ താവളം തേടിയത് ഐസീസിലാണ്. പിന്നീട് ഇവരെക്കുറിച്ച് വീട്ടുകാർക്ക് യാതൊരു വിവരവുമുണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP