1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
20
Wednesday

ഫേസ്‌ബുക്കിൽ ഐസിസിനെ പിന്തുണക്കുന്നവരെ കണ്ടെത്തി ഗൾഫ് രാഷ്ട്രങ്ങൾ നാടുകടത്തുന്നു; കൊച്ചി സ്വദേശികളായ രണ്ട് പേരെ യുഎഇ നാടുകടത്തി; കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയേക്കും; ദുബായിൽ നിന്നും കയറ്റിവിട്ട് കരിപ്പൂരിൽ പിടിയിലായ ആളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു

September 03, 2015 | 07:53 AM IST | Permalinkഫേസ്‌ബുക്കിൽ ഐസിസിനെ പിന്തുണക്കുന്നവരെ കണ്ടെത്തി ഗൾഫ് രാഷ്ട്രങ്ങൾ നാടുകടത്തുന്നു; കൊച്ചി സ്വദേശികളായ രണ്ട് പേരെ യുഎഇ നാടുകടത്തി; കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയേക്കും; ദുബായിൽ നിന്നും കയറ്റിവിട്ട് കരിപ്പൂരിൽ പിടിയിലായ ആളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ലോകത്ത് കഴുത്തറക്കുന്ന ഭീകരത പ്രചരിപ്പിക്കുന്ന ഐസിസ് തീവ്രവാദികളെ ഗൾഫ് നാടുകളിലും മറ്റുമിരുന്ന് ഫേസ്‌ബുക്കിലൂടെ പിന്തുണക്കുന്നവർക്കെതിരെ ശക്തമായ നടപടിയുമായി ഗൾഫ് സർക്കാറുകൾ. ഇസ്ലാമിക് സ്‌റ്റേറ്റിനെ പിന്തുണക്കുന്ന ഇന്ത്യക്കാരെ അടക്കം നിരീക്ഷിക്കുകയാണ് യുഎഇ സർക്കാർ ചെയ്യുന്നത്. നവമാദ്ധ്യമങ്ങളിൽ ഐസിസിനെ പിന്തുണയ്ക്കുന്നവരെയാണ് യുഎഇ നിരീക്ഷിക്കുന്നത്. രണ്ട് മലയാളികളെ യുഎഇ തിരിച്ചയച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇത്തരത്തിൽ യുഎഇ തിരിച്ചയച്ച രണ്ടുപേരും കൊച്ചി സ്വദേശികളാണെന്നാണ് റിപ്പോർട്ട്.

സോഷ്യൽമീഡിയ വഴിയാണ് ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. അതുകൊണ്ടാണ് സോഷ്യൽമീഡിയ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം യുഎഇ ശക്തമാക്കിയത്. ഇതിനിടയിലാണ് ചില ഇന്ത്യക്കാർ ഐസിസി അനുകൂല പോസ്റ്റുകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെയാണ് ഇവരെ യുഎഇ സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങിയത്. ഐഎസ് ഉൾപ്പടെയുള്ള തീവ്രവാദ സംഘടനകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ ഗൾഫ് രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. അടുത്തകാലത്തായി ഗൾഫ് രാജ്യങ്ങളിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചുവരുന്നതിനാൽ അതീവജാഗ്രതയാണ് ഇക്കാര്യത്തിൽ യുഎഇ ഉൾപ്പടെയുള്ള രാജ്യങ്ങൾ പുലർത്തുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി കർശന നിരീക്ഷണത്തിലായിരുന്നു. ഇങ്ങനെ കണ്ടെത്തിയ 10 ഇന്ത്യക്കാരെ ഘട്ടംഘട്ടമായി നാട്ടിലേക്കു മടക്കി അയയ്ക്കാനാണ് അധികൃതരുടെ നീക്കം. ഇതിൽ രണ്ടുപേരെയാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിച്ചത്. തൽക്കാലം ഇവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ വേണ്ടായെന്നും കൗൺസിലിങ് നൽകി നാട്ടിലേക്കു മടക്കി അയയ്ക്കാനുമാണ് തീരുമാനം.

കഴിഞ്ഞദിവസം ഐസിസ് ബന്ധം സംശയിച്ച് കരിപ്പൂരിൽ യുവാവ് പിടിയിലായ വാർത്ത പുറത്തുവന്നിരുന്നു. ഫേസ്‌ബുക്കിൽ ഐസിസിനെ പിന്തുണക്കുന്നവരെ കണ്ടെത്തി നാടുകടത്താൻ ഗൾഫ് രാജ്യങ്ങൾ തീരുമാനിച്ചതിന്റെ ഭാഗമായി ഇത്തരത്തിൽ നാടുകടത്തപ്പെട്ട വ്യക്തിയെയാണ് കരിപ്പൂരിൽ ഐബി ചോദ്യം ചെയ്തത്. വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇയാളെ ഒടുവിൽ വിട്ടയക്കുകയായിരുന്നു. ഐസിസുമായി ബന്ധമില്ലെന്ന് തെളിഞ്ഞതിനെ തുടർന്നാണ് തിരുന്നാവായ സ്വദേശിയായ യുവാവിനെ ഐബി വിട്ടയച്ചത്.

ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലും ജിഹാദിനെ അനുകൂലിക്കുന്ന 'ഐസിസ്' ബന്ധമുള്ള പോസ്റ്റുകൾ ഷെയർ ചെയ്ത നിരവധി യുവാക്കളെ മാസങ്ങൾക്കു മുമ്പ് അബുദാബി പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്ത് ഭൂരിഭാഗം അന്യരാജ്യക്കാരെയും വിസ റദ്ദാക്കി നാട്ടിലേക്കയച്ചു. ഈ സംഘത്തിൽപ്പെട്ടയാളാണ് പിടിയിലായ തിരുന്നാവായ സ്വദേശി. തനിക്ക് ജിഹാദിൽ വിശ്വാസമുണ്ടെന്നാണ് ഇയാൾ അബുദാബി പൊലീസിനു നൽകിയ മൊഴി. തുടർന്ന് ഇങ്ങനെയൊരാൾ തങ്ങളുടെ രാജ്യത്തിൽ നിൽക്കുന്ന അപകടകരമാണെന്ന് കണ്ടാണ് ഇദ്ദേഹത്തെ നാട്ടിലേക്ക് കയറ്റി അയച്ചത്. ഇക്കാര്യം കേന്ദ്ര ഇന്റലിജൻസിനും കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ 29നു കരിപ്പൂരിലെത്തിയ യുവാവിനെ ഐ.ബിയും എമിഗ്രേഷൻ വിഭാഗവുംചേർന്ന് പിടികൂടിയത്.

അഞ്ചുവർഷം മുമ്പു വിദേശത്തേക്കുപോയ ഇയാളുടെ പഠനവും വിദേശത്തായിരുന്നതായാണു സൂചന. വിവിധ രാജ്യങ്ങളിൽ പോയതായും ഇന്റലിജൻസ് ബ്യൂറോക്ക് വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറം ഐസിസിന്റെ റിക്രൂട്ട്‌മെന്റ് കേന്ദ്രമാണെന്ന വിധത്തിലുള്ള വിലയിരുത്തലും അന്വേഷണ ഏജൻസികൾക്കുണ്ട്. അഞ്ചുവർഷംമുമ്പ് ഗൾഫ് മേഖലയിലേക്ക് പോയ ഇയാൾ സൗദി അറേബ്യയിൽ നിന്നും സിറിയയിലേക്ക് കടന്നതായി ഇന്റലിജൻസ് ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഒക്കെ അടിസ്ഥാനത്തിലാണ് ഐബി ഇയാളെ കസ്റ്റഡിയിൽ എടുത്തതും ചോദ്യം ചെയ്തതും.

ഗൾഫ് കേന്ദ്രമാക്കി തീവ്രവാദ പ്രവർത്തനം നടത്തുന്നവരുടെ പട്ടിക കേന്ദ്ര സർക്കാർ തയ്യാറാക്കിയിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിനിടെ ഈ പട്ടിക യുഎഇയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ പട്ടികയിലെ മലയാളിയാണ് പിടിയിലായതെന്നാണ് സൂചന. ഇന്ത്യ നൽകിയ പട്ടികയിൽപ്പെട്ടവരെ യുഎഇ നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ കരിപ്പൂരിലേക്ക് വിമാനം കയറിയത് അന്വേഷണ ഏജൻസികൾ അറിയുന്നത്.

ഇത്തരത്തിൽ ഐബി നൽകിയ പട്ടികയിലുള്ളവരുടെ വിശദാംശങ്ങൾ യുഎഇ പൊലീസ് ശേഖരിക്കുന്നുണ്ട്. ഫെയ്‌സ് ബുക്കിലൂടെ ഇന്ത്യയിൽ സംഘർഷമുണ്ടാക്കുന്ന പോസ്റ്റുകൾ ഇടുന്നവരാണ് ഇതിലുള്ളത്. ഇവരിൽ പലരും ഐസിസിന്റെ ഏജന്റുമാരാണെന്നാണ് റോയുടേയും ഐബിയുടേയും കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് തുന്നാവായ സ്വദേശിക്കായി ഐബി വലയൊരുക്കി കാത്തിരുന്നത്. ചോദ്യം ചെയ്യലിൽ ഇയാളിൽ നിന്ന് നിർണ്ണായകമായ വിവരങ്ങൾ ലഭിക്കുമെന്നാണ് സൂചന. നൂറിലേറെ മലയാളികൾ ഐസിസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുവെന്നാണ് സൂചന. ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാക്കാനാണ് ചോദ്യം ചെയ്യുന്നത്. പാലക്കാട്ടെ പത്രപ്രവർത്തകൻ അബു താഹിർ ഐ.എസ്സിൽ ചേർന്നു പ്രവർത്തിക്കുന്നതായ വിവരം പുറത്തുവന്നതിനെത്തുടർന്ന് ഇന്റലിജൻസ് ഏജൻസികളും റോയും അന്വേഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഇയാൾ നാട്ടിലേക്ക് മടങ്ങിയതെന്നാണ് വിവരം. ഈ മാദ്ധ്യമ പ്രവർത്തകനുമായും പിടിയിലായ വ്യക്തിക്ക് ബന്ധമുണ്ടെന്നാണ് സൂചന.

ഇതോടൊപ്പം ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി റിക്രൂട്ടിങ് നടത്തുകയും ഇവരുടെ അനുബന്ധ സംഘടനകളിൽ പ്രവർത്തനം ശക്തമാക്കുകയും ചെയ്ത അഞ്ചു മലയാളികളെക്കുറിച്ചുള്ള വിശദാംശങ്ങൾ റോ അധികൃതർക്ക് ലഭ്യമായിട്ടുണ്ട്. ഇവരെ സംബന്ധിച്ച അന്വേഷണവും ശക്തമാക്കിയിട്ടുണ്ട്. യുഎഇ, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതിമാരോടും ഈ രാജ്യങ്ങളിലെത്തിയശേഷം മുങ്ങിയ മലയാളികളെക്കുറിച്ച് വിശദവിവരങ്ങൾ ശേഖരിക്കാൻ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവും മുൻ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ മേധാവിയുമായ അജിത് ഡോവലും അടിയന്തര സന്ദേശങ്ങളിലുടെ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയ്ക്ക് എതിരെ ഭീകര പ്രവർത്തകരെ തിരിച്ചുവിടാൻ സോഷ്യൽ മീഡിയയെ സമർത്ഥമായി ഉപയോഗിക്കുന്നവരുണ്ട്. ഇവരിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് അറബ് രാഷ്ട്രങ്ങളിലാണ്. ഇവിടെയിരുന്നാണ് ഇന്ത്യയ്ക്ക് എതിരായ യുദ്ധ പ്രഖ്യാപനം. ഇത്തരം പ്രചരണങ്ങൾ തടുക്കാൻ ഇന്ത്യയ്‌ക്കൊപ്പം യുഎഇയും ചേരുന്നതിന്റെ വ്യക്തമായ സൂചനയാണ് കരിപ്പൂരിലെ അറിസ്റ്റ്. ഇത്തരക്കാരെ നിരീക്ഷിക്കുകയും നിയന്ത്രിക്കുയും ചെയ്യുന്നതിന്റെ ആവശ്യം യുഎഇ സർക്കാരിനെ മോദി ധരിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ ഡോവൽ തുടർ ചർച്ച നടത്തി വ്യക്തമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഡോവലിന്റെ ഈ നിർദ്ദേശങ്ങൾ യുഎഇ അംഗീകരിച്ചതാണ് ആ രാജ്യത്തിരുന്ന് ഇന്ത്യയുടെ ആത്മാഭിമാനം തകർക്കുന്ന തരത്തിൽ പോസ്റ്റുകളിടുന്നവർ കുടുങ്ങാൻ കാരണം. ഇവരെ പിടികൂടിയാൽ ഉടൻ ഇന്ത്യയ്ക്ക് കൈമാറുന്ന തരത്തിലേക്ക് ചർച്ചകളെ എത്തിക്കാനായിരുന്നു ഡോവലിന്റെ ശ്രമം. എന്നാൽ അതിനപ്പുറമുള്ള സഹകരണത്തിന് യുഎഇ തയ്യാറായതിന്റെ സൂചനയാണ് ഇപ്പോഴത്തെ അറസ്റ്റ്.

അടുത്തിടെ ഐസിസിനെ ഫേസ്‌ബുക്കിലൂടെ പിന്തുണച്ച് ഒരു പ്രമുഖ ഫേസ്‌ബുക്ക് ഗ്രൂപ്പിൽ തന്നെ പോസ്റ്റുകൾ വന്നിരുന്നു. ഈ ഗ്രൂപ്പിലെ അംഗങ്ങളിൽ നല്ലൊരു ശതമാനവും ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്നവരാണ്. അവിടെ തങ്ങളെ ആരുംപിടിക്കില്ലെന്ന ധൈര്യത്തിലാണ് ഇത്തരം തീവ്രവാദി ഗ്രൂപ്പുകളെ ഇവർ പിന്തുണക്കുന്നത്. എന്നാൽ, അജിത് ഡോവലിന്റെ ഇടപെടലോട് ഇത്തരക്കാരെ കുറിച്ചുള്ള വിവരം കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ഗൾഫ് രാഷ്ട്രങ്ങൾ കൈമാറുന്നുണ്ട്. ഇതോടെ ഫേസ്‌ബുക്കിലെ ഐസിസ് പിന്തുണക്കാർക്ക് മേൽ കൂടുതൽ പിടിവീഴുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ബോംബ് പൊട്ടിയാണ് മരിക്കുന്നതെങ്കിൽ വീട്ടിൽ വരുന്ന ശവപ്പെട്ടി തുറന്നു നോക്കരുത്; വീട്ടുകാർക്ക് മരിച്ചയാളുടെ പര്യവസാനം ഉറപ്പിക്കാനായി ആചാരപരമായി ചെയ്യുന്ന ഒരു കാര്യമാണ് ഈ പെട്ടി അയക്കൽ! പട്ടാളക്കാരന്റെ ജോലി എന്നാൽ മറ്റേതൊരാളുടെയും ജോലി പോലെ എന്ന് പറയുന്ന ഫേസ്‌ബുക്ക് ബുദ്ധിജീവികളോട് ഒരു ലോഡ് പുച്ഛം; തീവ്രവാദികളെ ഉണ്ടാക്കുന്നത് അറിവിന്റെ അഭാവവും; ഭീകരവാദം: ഇതൊരു ചെറിയ കളിയല്ല: മുരളി തുമ്മാരുകുടി എഴുതുന്നു
തദ്ദേശിയരുടെ സഹായത്തോടെ ജെയ്‌ഷെ നേതാക്കളുടെ ലിസ്റ്റ് തയ്യാറാക്കി അക്രമത്തിന് കോപ്പ് കൂട്ടി സേന; ഇന്ത്യക്കൊപ്പം എന്ന വ്യാജേന കാശ്മീരിൽ ഭീകര പ്രവർത്തനം നടത്തുന്ന എല്ലാ സംഘടനകളേയും കൈവിട്ടതോടെ കുറച്ചു പേർ തല്ലി ചാകുമെന്ന് കണക്ക് കൂട്ടൽ; കൊല്ലപ്പെടാതിരിക്കാൻ സാധാരണ ജനങ്ങൾക്കും സേനയുടെ മുന്നറിയിപ്പ്; ഏത് നിമിഷവും യുദ്ധത്തിനുള്ള തയ്യാറെടുപ്പോടെ സൈന്യം മുമ്പോട്ട്; ഒപ്പം തുണയുമായി സിആർപിഎഫും ബിഎസ്എഫും
എന്തുകൊണ്ടാണ് ഐഎസിനും, അൽഖായിദക്കും ഇസ്രയേലിന്റെ രോമത്തിൽപോലും തൊടാൻ കഴിയാത്തത്! രാജ്യത്തെ സാമ്പത്തികമായ തകർക്കുന്ന യുദ്ധമല്ല കാശ്മീരിലെ കൊലകൾക്ക് പോംവഴി; ഇല്ലാതാക്കേണ്ടത് ജെയ്‌ഷേ മുഹമ്മദിനെയും അതിന്റെ തലവൻ മൗലാനാ മസൂദ് അസറിനെയുമാണ്; അതിനു ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കൂട്ടുപിടിച്ച് ഇസ്രായിലിന്റെ പാതയാണ് നാം പിന്തുടരേണ്ടത്; വികാര പ്രകടനങ്ങളും ബഡായികളുമല്ല വിവേകമാണ് രാജ്യത്തെ നയിക്കേണ്ടത്
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; 'മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ'; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
സൗദി രാജകുമാരൻ ഇമ്രാൻ ഖാനെ ആശ്ലേഷിച്ച് ഒറ്റപ്പെട്ട പാക്കിസ്ഥാന് പിന്തുണ അറിയിച്ചപ്പോൾ ഇന്ത്യ മുഖം കറുപ്പിച്ചു; ഇസ്ലാമബാദിൽ നിന്ന് നേരേ ഡൽഹിക്ക് വിമാനം കയറാതെ സൗദിയിലേക്ക് കിരീടാവകാശിയുടെ മടക്കം; പാക് സന്ദർശനവുമായി കൂട്ടിക്കെട്ടാതെ യാത്ര ഇങ്ങോട്ട് മാത്രമാക്കിയപ്പോൾ നീരസം മറന്ന് മോദി; രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ എംബിഎസിനെ നേരിട്ടെത്തി ആശ്ലേഷിച്ച് മോദി; ബുധനാഴ്ച മോദിയുമായുള്ള ചർച്ചയിൽ ഒപ്പുവയ്ക്കുക അഞ്ചുസുപ്രധാന കരാറുകൾ
മോദി സർ തന്റെ ഭർത്താവ് ഡാനിയൽ വെബ്ബറിന് ഇന്ത്യൻ പൗരത്വം നൽകിയാൽ ബിജെപിക്ക് വേണ്ടി സംസാരിക്കാമെന്ന് സണ്ണി ലിയോൺ; കഴിഞ്ഞ പ്രാവശ്യം താൻ 'രാജ്നാഥ് ജി'ക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്ന് രാഖി സാവന്ത്; ശമ്പളമായി 90 ശതമാനവും കള്ളപ്പണമായാലും കുഴപ്പമില്ലെന്ന് ചില താരങ്ങൾ; ഒരുമെസേജ് അയയ്ക്കാൻ രണ്ടുലക്ഷം മുതൽ 50 ലക്ഷം വരെ; ഓപ്പറേഷൻ കരോക്കെ സ്റ്റിങ് ഓപ്പറേഷൻ വഴി 36 സെലിബ്രിറ്റികളെ കുടുക്കി കോബ്ര പോസ്റ്റ്
ബുഷിന്റെ തലവെട്ടി സൂപ്പുണ്ടാകുമെന്നു പറഞ്ഞ സദാം ഹുസൈൻ എവിടെ? അമേരിക്കയെ ബോംബിട്ടു മരുഭൂമി ആകുമെന്ന് പറഞ്ഞ ഗദ്ദാഫിക്ക് എന്തു പറ്റി? ബ്രിട്ടീഷ് സാമ്രാജ്യം തകർത്തു എന്ന് വീമ്പിളക്കിയ ഇദി ആമീനും അമേരിക്ക തകർന്നു കഴിഞ്ഞു എന്ന് അവകാശപ്പെട്ട ഒസാമ ബിൻ ലാദനും എന്തുപറ്റി? ഇന്ത്യയുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രിയെ പരിഹസിച്ച് സോഷ്യൽ മീഡിയ
ദുബൈയിൽ ടാക്‌സി ഓടിച്ച് തുടക്കം; കിട്ടുന്ന കാശിൽ മിച്ചം പിടിച്ച് മൂന്ന് ലോറിസ്വന്തമാക്കിയെങ്കിലും ഒരു ലോറി മറിഞ്ഞതോടെ പ്രവാസ ജീവിതത്തിൽ കാത്തിരുന്നത് പട്ടിണിയും സാമ്പത്തിക ബാധ്യതയും; ഇളയകുഞ്ഞിന് പാല് വാങ്ങാൻ പോലും കാശില്ലാത്ത അവസ്ഥയിൽ നിന്നും ഇപ്പോൾ എത്തി നില്ക്കുന്നത് മമ്മൂട്ടി ചിത്രത്തിന്റെ നിർമ്മാതാവായി; 30 കോടി മുടക്കി മധുരരാജ നിർമ്മിക്കുന്ന കുന്നംകുളം കാരനായ നെൽസൺ ഐപ്പിന്റെ കഥ
'ടിക്ക് ടോക്കിൽ' തലവെച്ച് മരണത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക് ! കടലുണ്ടിക്കടവ് പാലത്തിന് മുകളിൽ നിന്നും ചാടി ടിക്ക് ടോക്ക് വീഡിയോ എടുക്കാൻ ശ്രമിച്ച പത്തു വിദ്യാർത്ഥികളുടെ പ്രാണൻ രക്ഷിച്ചത് മത്സ്യത്തൊഴിലാളികൾ; സംഭവം ഹർത്താൽ ദിനത്തിൽ; പേടി തൊട്ടുതീണ്ടാത്ത ഇവർ പാലത്തിൽ നിന്നും ചാടുന്ന ദൃശ്യങ്ങളും മത്സ്യത്തൊഴിലാളികൾ രക്ഷിക്കുന്നതും സമൂഹ മാധ്യമത്തിൽ
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം
എന്തുകൊണ്ടാണ് ഐഎസിനും, അൽഖായിദക്കും ഇസ്രയേലിന്റെ രോമത്തിൽപോലും തൊടാൻ കഴിയാത്തത്! രാജ്യത്തെ സാമ്പത്തികമായ തകർക്കുന്ന യുദ്ധമല്ല കാശ്മീരിലെ കൊലകൾക്ക് പോംവഴി; ഇല്ലാതാക്കേണ്ടത് ജെയ്‌ഷേ മുഹമ്മദിനെയും അതിന്റെ തലവൻ മൗലാനാ മസൂദ് അസറിനെയുമാണ്; അതിനു ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കൂട്ടുപിടിച്ച് ഇസ്രായിലിന്റെ പാതയാണ് നാം പിന്തുടരേണ്ടത്; വികാര പ്രകടനങ്ങളും ബഡായികളുമല്ല വിവേകമാണ് രാജ്യത്തെ നയിക്കേണ്ടത്
മഞ്ജു ചേച്ചിയോട് നിങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ച് ആരൊക്കെയോ ധരിപ്പിച്ചിട്ടുണ്ട്; അക്കാര്യം മനസ്സിലാക്കിയതോണ്ടാ നിന്റെ വിവാഹത്തിനു ദിലീപേട്ടൻ സമ്മതിച്ചത്; മഞ്ജു ചേച്ചിയുടെ കണ്ണ് മൂടിക്കെട്ടാൻ ഒരു തന്ത്രം; നിന്നെ മറ്റാർക്കും വിട്ടു കൊടുക്കില്ല എന്നാണ് ദിലീപേട്ടൻ എന്നോട് പറഞ്ഞത്; നിങ്ങൾ രണ്ടുപേരും ഒപ്പം വേണമെന്നാണ് ദിലീപേട്ടന്റെ ആഗ്രഹം; 'ചതിക്കാത്ത സുജ' പറഞ്ഞതുകേട്ട് ഞെട്ടി കാവ്യ: ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്- പല്ലിശ്ശേരിയുടെ പരമ്പര തുടരുന്നു
മുൻനിരയിൽ ഇരിപ്പിടം ലഭിച്ചില്ല; ദുബായിലെ ലോകകേരള സഭാ വേദിയിൽ പൊട്ടിത്തെറിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്; ഞാൻ ആരാണെന്നാണ് കരുതിയത്? സംസ്ഥാനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇങ്ങനെയാണോ ഇരിപ്പിടം ഒരുക്കുന്നതെന്ന് ചോദിച്ച് കോപം കൊണ്ടു ജ്വലിച്ചു; മുഖ്യമന്ത്രി വേദിയിലിരിക്കെ സദസ് വിട്ട് പോകാനൊരുങ്ങിയ ചീഫ്സെക്രട്ടറിയെ അനുനയിപ്പിക്കാൻ പണിപ്പെട്ട് നോർക്ക ഉദ്യോഗസ്ഥർ; ഒടുവിൽ ചീഫ് സെക്രട്ടറിക്കായി പ്രത്യേക നിര ഒരുക്കി; പ്രവാസി വ്യവസായികൾക്ക് മുന്നിൽ ഇന്നലെ നടന്ന 'കസേരകളി'യുടെ കഥ
കാശ്മീരിനെ രക്ഷിക്കാൻ യുദ്ധം ഏതുനിമിഷവും: മിന്നലാക്രമണമോ മിസൈൽ ആക്രമണമോ ആദ്യം തുടങ്ങേണ്ടതെന്ന് ആലോചന; സർവ സന്നാഹവുമായി ഉത്തരവ് കാത്ത് കര, വ്യോമ സേനകളുടെ കമാൻഡോ വിഭാഗങ്ങൾ; കപ്പലുകൾ എല്ലാം മിസൈലുകൾ തൊടുക്കാവുന്ന നിർണായക പോർമുഖങ്ങളിലേക്ക്; അതിർത്തിയിൽ ആകാശ് മിസൈലുകൾ വിന്യസിച്ചു; ബിൻലാദനെ അമേരിക്ക ഇല്ലാതാക്കിയ പോലെ മസൂദ് അസറിനെ ഇന്ത്യൻ കമാൻഡോ ഓപ്പറേഷനിൽ തീർക്കണമെന്നും ആവശ്യം; ഇന്ന് നാലുപേർ കൂടി കൊല്ലപ്പെട്ടതോടെ ശത്രുക്കളെ തുടച്ചുനീക്കാൻ ശപഥം ചെയ്ത് സേന
ജയിച്ചാലും തോറ്റാലും സ്വർഗം കിട്ടുന്ന അപൂർവ ഗെയിം; പ്രതീക്ഷിക്കുന്നത് മദ്യപ്പുഴയും 72 ഹൂറിമാരുമൊക്കെയുള്ള മത സ്വർഗ്ഗം; ഓരോ ജിഹാദിയും വിശ്വസിക്കുന്നു ഇത് വിശുദ്ധയുദ്ധമാണെന്ന്; മതം തന്നെയാണ് ഭീകരത! ജെയ്ഷെ മുഹമ്മദ് എന്ന വാക്കിന്റെ അർഥം തന്നെ മുഹമ്മദിന്റെ സൈന്യം എന്നും; ഈ വീഡിയോ നിങ്ങളിലെത്തുമ്പോഴെക്കും ഞാൻ സ്വർഗത്തിലെത്തിയിരിക്കുമെന്ന് ചാവേർ പറഞ്ഞതും ഈ വിശ്വാസത്താൽ; ആടുമെയ്‌ക്കൽ സംഘങ്ങൾ പലതവണയുണ്ടായ കേരളവും കശ്മീരിൽ നിന്നുപഠിക്കണം ഒരുപാട്
എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും യുഡിഎഫ് തരംഗം; ആറ്റിങ്ങലിലും കൊല്ലത്തും എൽഡിഎഫ് മുന്നേറ്റം; കടുത്ത മൽസരം നടക്കുന്ന ആലപ്പുഴയിലും തിരുവനന്തപുരത്തും യുഡിഎഫിന് നേരിയ മുൻതൂക്കം; തിരുവനന്തപുരത്ത് ഒരു ശതമാനം വോട്ടിൽ ബിജെപി മൂന്നാമത്; മുഴുവൻ മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം പുറത്തുവരുമ്പോൾ 9 സീറ്റുമായി എൽഡിഎഫും 11 സീറ്റുമായി യുഡിഎഫും മുന്നിൽ; ബിജെപിക്ക് ബാക്കിയാകുന്നത് കുമ്മനത്തെ ഇറക്കിയാൽ തിരുവനന്തപുരം പിടിക്കാം എന്ന പ്രതീക്ഷ മാത്രം
എട്ട് മാസമായി വീട്ടിൽ നിന്നും ഇറങ്ങിയിട്ട്; ചർച്ചകളും സ്‌ക്രിപ്റ്റുമൊക്കെയായി എപ്പോഴും തിരക്ക്; തലയിലും മുഖത്തും നര വീണു; ഇനിയും സംവിധാനമെന്ന് പറഞ്ഞിറങ്ങിയാൽ ഞാനും ആലിയും മുംബൈയിലേക്ക് തിരിച്ച് പോകുമെന്ന ഭീഷണിയുമായി സുപ്രിയ; താനൊരു സാത്താൻ ആരാധകനാണോയെന്ന ചോദ്യങ്ങൾക്ക് മറുപടി നല്കി പൃഥിയും; താരകുടുംബത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
ഒരു രസത്തിനു തുടങ്ങി അടിമയായി പോയ യുവതി; ഭർത്താവിന്റെ മദ്യപാനശീലവും ബോധം കെട്ടുള്ള ഉറക്കവും ലൈംഗിക വൈകൃതങ്ങൾ ബാലന് മേൽ പ്രയോഗിക്കാൻ പ്രേരണയായി; ഒൻപതുകാരന്റെ അമ്മയുമായി ഉണ്ടായിരുന്ന അടുപ്പം നാലാം ക്ലാസുകാരനെ യുവതിയുടെ അടുക്കൽ എത്തിച്ചു; കുട്ടിയുടെ രോഗം പറഞ്ഞ് പണം പിരിച്ച് അടിച്ചു പൊളിച്ചു; ഡോക്ടറോട് പറഞ്ഞത് പൊലീസിനോടും കുട്ടി ആവർത്തിച്ചപ്പോൾ പീഡകയ്ക്ക് പോക്‌സോയിൽ ജയിൽ വാസം; കാടപ്പാറ രാജിയുടെ വൈകൃതങ്ങൾ പിടിക്കപ്പെടുമ്പോൾ
മദ്യപിച്ച് ഭർത്താവുറങ്ങുമ്പോൾ അതേ മുറിയിൽ നാലാം ക്ലാസുകാരനുമായി കാമകേളി; ഇഷ്ടങ്ങൾ മുഴുവൻ നടത്തിച്ച് സംതൃപ്തി നേടി യുവതി നയിച്ചത് അടിപൊളി ജീവിതം; റെയിൽവേ സ്റ്റേഷനിൽ അഭയം തേടിയ അമ്മയ്ക്കും മകനും മാനസിക പിന്തുണ നടിച്ചെത്തി ചെയ്തതുകൊടുംക്രൂരത; ലിവർ കാൻസർ രോഗിയായ ഒൻപതു വയസ്സുകാരനുമായി ഇരുപത്തിയഞ്ചുകാരി ഗോവയിലും ചുറ്റിക്കറങ്ങി; കുട്ടിയുടെ ദേഹത്തെ തടിപ്പുകളും വ്രണങ്ങളും സംശയമായപ്പോൾ കൗൺസിലിങ്; രാജി കാട്ടിക്കൂട്ടിയത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
വിവാഹ ചിത്രത്തിൽ വധുവിന് വരനേക്കാൾ പ്രായം കൂടുതൽ തോന്നിയാൽ സദാചാര കമ്മറ്റിക്കാർക്ക് എന്താണ് പ്രശ്നം? കണ്ണൂർ ചെറുപുഴയിലെ 25കാരൻ യുവാവ് 48കാരിയെ വധുവാക്കിയെന്ന് വിവാഹ പരസ്യത്തിലെ ചിത്രം ചൂണ്ടി സൈബർ ലോകത്ത് കുപ്രചരണം; പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ അടുപ്പം വിവാഹത്തിൽ കലാശിച്ചപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാതായത് കുന്നായ്മക്കാർക്ക്; വധുവിന് പ്രായം കുറവെന്ന് വീട്ടുകാർ തറപ്പിച്ചു പറഞ്ഞിട്ടും കുപ്രചരണം തുടരുന്നതിൽ മനോവിഷമത്തിൽ നവദമ്പതികൾ
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
കാവ്യമാധവനിൽ നിന്നും ഊറ്റി എടുക്കാവുന്നതെല്ലാം എടുത്ത ശേഷം ദിലീപ് ഒഴിവാക്കാൻ ശ്രമിച്ചു..! തന്ത്രം മനസിലാക്കിയ കാവ്യ മറ്റ് നായകർക്കൊപ്പം സിനിമ കമ്മിറ്റ് ചെയ്തപ്പോൾ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പു നൽകി കൂടെ നിർത്തി; ലയൺ സിനിമയിലെ വിവാഹരംഗം സിനിമാ സീഡിയിൽ കവർ അടിക്കാൻ പ്ലാൻ ചെയ്തു; സിനിമയിൽ നിന്നും പി ശ്രീകുമാറിനെ മാറ്റിയത് തന്ത്രപരമായി; അനൂപ് ചന്ദ്രനെയും ഇല്ലാക്കഥ പറഞ്ഞ് സിനിമയിലെ വഴിമുടക്കി: പല്ലിശേരിയുടെ തുറന്നു പറച്ചിൽ തുടരുന്നു
ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്....; ഞാൻ എന്തു ചെയ്യണം; ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടരുത്; കല്ല്യാണ നിശ്ചയകാര്യം കാവ്യ അറിയിച്ചത് നിയന്ത്രണംവിട്ട കരച്ചിലിലൂടെ; കരഞ്ഞാൽ താനും നിയന്ത്രണം വിട്ടു കരയുമെന്ന നമ്പറിൽ എല്ലാം പറഞ്ഞൊതുക്കി നായകന്റെ സൂപ്പർ ഇടപെടൽ; ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞ് മഞ്ജുവും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു
നാലാം വയസിൽ സ്‌കൂൾ സ്‌കിറ്റിനായി വിവാഹം; 22 വർഷങ്ങൾക്ക് ശേഷം പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിൽ വെച്ച് ആ 'കുട്ടിക്കളി'യിലെ കഥാപാത്രങ്ങൾ ജീവിതത്തിൽ ഒരുമിച്ചു; 'നമുക്ക് ഒന്നുകൂടി വിവാഹം ചെയ്താലോ' എന്ന ആർമ്മി ക്യാപ്ടന്റെ സന്ദേശത്തിന് യേസ് മൂളി വനിതാ ഡോക്ടർ; സിനിമാക്കഥകളിലെ അനശ്വര വിവാഹ മുഹൂർത്തങ്ങളെ അനുസ്മരിപ്പിക്കും വിധത്തിൽ ആര്യശ്രീയുടെ കഴുത്തിൽ താലികെട്ടി ശ്രീരാം
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം
ചീഫ് ജസ്റ്റീസിന്റെ പതിവില്ലാത്ത ഗൗരവവും രോഷവും താക്കീതും നൽകുന്ന സൂചനയെന്ത്? ചീഫ് ജസ്റ്റീസും ജസ്റ്റീസ് ഖാൻവിൽക്കറും മൗനം പാലിച്ചത് എന്തുകൊണ്ട്? ജസ്റ്റീസ് നരിമാൻ പല തവണ ഇടപെട്ടിട്ടും വിധിയെ അനുകൂലിക്കുന്ന ജസ്റ്റീസ് ചന്ദ്രചൂഡ് പ്രതികരിക്കാത്ത് എന്തുകൊണ്ട്? ജസ്റ്റീസ് ഇന്ദു മൽഹോത്ര ഹിന്ദുമതാചാര നിയമം ചോദിച്ചത് എന്തിന്? ശബരിമല പുനപരിശോധനാ ഹർജികളിലെ വിധിയിൽ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പ്രതീക്ഷ പുലർത്തുന്നത് മൂന്ന് ജഡ്ജിമാരുടെ മൗനവും ശരീര ഭാഷയും വിലയിരുത്തി