Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിമിഷ മതംമാറിയത് സെക്രട്ടറിയേറ്റിന് തൊട്ട് പിന്നിലുള്ള സലഫി സെന്ററിൽ വച്ച്; കൂട്ടുകാരികളുടെ സ്വാധീനത്തൽ വീണ പെൺകുട്ടിയെ പരിചയപ്പെട്ട യുവാവിനെ നാലാം നാൾ മതംമാറി കെട്ടി: ഐസിസ് ബന്ധം ആരോപിക്കുന്ന പെൺകുട്ടിെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

നിമിഷ മതംമാറിയത് സെക്രട്ടറിയേറ്റിന് തൊട്ട് പിന്നിലുള്ള സലഫി സെന്ററിൽ വച്ച്; കൂട്ടുകാരികളുടെ സ്വാധീനത്തൽ വീണ പെൺകുട്ടിയെ പരിചയപ്പെട്ട യുവാവിനെ നാലാം നാൾ മതംമാറി കെട്ടി: ഐസിസ് ബന്ധം ആരോപിക്കുന്ന പെൺകുട്ടിെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐസിസ് ബന്ധം ആരോപിക്കപ്പെട്ട തിരുവനന്തപുരം സ്വദേശിനി നിമിഷ ഇസ്ലാമിലേക്ക് മതം മാറിയത് കൂട്ടുകാരുടെ സ്വാധീനത്താലാണെന്ന് പൊലീസ് വ്യക്തമാക്കി. തലസ്ഥാനത്തുവച്ചാണ് മതംമാറ്റ ചടങ്ങുകൾ യുവതി പൂർത്തിയാക്കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മൂന്നുവർഷം മുമ്പ് സെക്രട്ടേറിയറ്റിനു പിന്നിലുള്ള ഊറ്റുകുഴിയിലെ സലഫി സെന്ററിൽ വച്ചാണ് നിമിഷ മതം മാറിയത്. ഇസ്സാമിൽ ആകൃഷ്ടരായതിനാലാണ് നിമിഷ മതം മാറിയതെന്നും ഇതിന് പിന്നിൽ സഹപാഠികളുടെ സ്വാധീനമുണ്ടെന്നു അന്വേഷണത്തിൽ വ്യക്തമായി.

കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജ് അവസാനവർഷ വിദ്യാർത്ഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവർത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചതെന്ന് പൊലീസ് രേഖകൾ പറയുന്നു. ഐസിസിൽ ചേർന്നതായി സംശയിക്കുന്ന പെൺകുട്ടിയെ കാസർകോട്ട് പഠിച്ചുകൊണ്ടിരിക്കെ കഴിഞ്ഞ നവംബറിൽ കാണാതായിരുന്നു. കാണാതായ സമയത്ത് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ േപാലീസ് അന്വേഷണം നടത്തി. കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ടിലാണ് നിമിഷയുടെ മതപരിവർത്തനത്തെക്കുറിച്ചും മറ്റും വിവരിക്കുന്നത്.

കാസർകോട് ജില്ലാ പൊലീസ് സൂപ്രണ്ട് കഴിഞ്ഞ നവംബറിൽ അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാറിനു സമർപ്പിച്ച റിപ്പോർട്ടിൽ പെൺകുട്ടിയുടെ ജീവിതരീതിയിലുണ്ടായ മാറ്റത്തെക്കുറിച്ചും പറയുന്നുണ്ട്. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. ഇയാൾ കേരള നദ്വത്തുൽ മുജാഹിദീനിലെ സജീവ അംഗമായിരുന്നു. ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

പഠനത്തിൽ മിടുക്കിയാണെങ്കിലും പൊലീസിന്റെ ചോദ്യം ചെയ്യലിൽ തീവ്രവാദ സൂചനകളുള്ള മറുപടിയായിരുന്നു നിമിഷയിൽ നിന്നും ലഭിച്ചത്. സ്പെഷൽ ബ്രാഞ്ച് സിഐ മുമ്പാകെ ചോദ്യം ചെയ്യപ്പെട്ട നിമിഷ തനിക്ക് ഭഗവത് ഗീതയെക്കാളും ബൈബിളിനേക്കാളും ഖുർആൻ പ്രബോധനങ്ങളോടാണ് താത്പര്യമെന്ന് വ്യക്തമാക്കുകയുണ്ടായി. അതേസമയം തീവ്രവാദ നിലപാടുകളോടും നിമിഷയ്ക്ക് താൽപ്പര്യമുണ്ടായിരുന്നു എന്നാണ് സൂചന.

പിന്നീട് നിമിഷ ഫാത്തിമ നദ്വത്തുൽ മുജാഹിദീന്റെ യോഗങ്ങളിലും ക്ലാസുകളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. പഠിച്ചിരുന്ന കോേളജിലെ സീനിയർ വിദ്യാർത്ഥികളും നദ്വത്തുൽ മുജാഹിദീന്റെ സജീവപ്രവർത്തകരുമായ ആയിശ, മറിയ എന്നിവർ വഴിയാണ് ബെക്സൻ വിൻസെന്റ് എന്ന ഈസയെ നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹംകഴിക്കുന്നതും.

ബന്ധുക്കൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് കോടതിയിൽ ഹാജരായപ്പോൾ, നിമിഷ ഫാത്തിമ ബുർഖ ധരിച്ചിരുന്നുവെന്ന് അമ്മ ബിന്ദു പറയുന്നു. പ്രായപൂർത്തിയായ പെൺകുട്ടി ഭർത്താവിനൊപ്പം പോകാൻ താത്പര്യം പറഞ്ഞപ്പോൾ കോടതി അന്ന് അതംഗീകരിക്കുകയായിരുന്നു. വെറും നാലു ദിവസത്തെ പരിചയം െവച്ചാണ് അവർ വിവാഹിതരായതെന്നാണ് പെൺകുട്ടിയുടെ സുഹൃത്തുക്കൾ വീട്ടുകാർക്കു നൽകിയ സൂചന.

പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിലെ പഠനകാലത്ത് പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും നിമിഷയിലുണ്ടായ മാറ്റം സംബന്ധിച്ച് ഒരു സൂചനപോലും കോളേജ് അധികാരികൾ തങ്ങൾക്കു നൽകാതിരുന്നതിൽ ദുരൂഹതയുണ്ടെന്നും ബിന്ദു പറഞ്ഞു. അസ്വാഭാവിക സാഹചര്യത്തിൽ കാണാതായ നിമിഷയുമായി കഴിഞ്ഞ ജൂൺ 4ന് ശേഷം വീട്ടുകാർക്കു ബന്ധപ്പെടാനായിട്ടില്ല. നിമിഷയുടെ മതംമാറ്റം നടന്ന സലഫി സെന്റർ കെട്ടിടത്തിന്റെ മുകളിൽനിന്ന് നാലുവർഷം മുമ്പ് പാറശ്ശാല സ്വദേശിയായ ഒരു യുവാവ് ദുരൂഹസാഹചര്യത്തിൽ വീണുമരിച്ചിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച അന്വേഷണം ഇപ്പോൾ മരവിച്ച മട്ടാണ്.

പാലക്കാട് സ്വദേശി ഈസയുമായി ബന്ധപ്പെട്ടതോടെയാണ് തീവ്രവാദ നിലപാടുമായി നിമിഷ അടുത്തത്. ദൈവരാജ്യ സങ്കൽപ്പത്തിൽ ലയിച്ചു പോയ നിമിഷ ഒടുവിൽ പഠനം ഉപേക്ഷിച്ചു. ഈസയെ വിവാഹം കഴിക്കുകയും ചെയ്തു. അതോടെ സ്വന്തം കുടുംബത്തേയും അവൾ ഉപേക്ഷിച്ചു. ഈസയോയൊപ്പം ദൈവരാജ്യത്തേക്കുള്ള പ്രയാണത്തിലായി അവൾ. സ്പെഷൽ ബ്രാഞ്ച് പൊലീസിന്റെ കണ്ടത്തലുകൾ അവഗണിച്ചതാണ് കാസർഗോഡു നിന്നും ഐസീസിലേക്കുള്ള ഇത്രയും പേരുടെ പലായനത്തിന് കാരണമായത്. യഥാസമയം ഇക്കാര്യത്തിലിടപെടാൻ അന്നത്തെ സംസ്ഥാന ആഭ്യന്തര വകുപ്പും അലംഭാവം കാട്ടി. ഐസിസിയിലേക്കുള്ള യുവാക്കളെ ആകർഷിക്കുകയും പ്രബോധനം നടത്തുകയും ചെയ്യുന്ന ഒരാൾ തളിപ്പറമ്പുകാരനാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള അന്വേഷണവും നടന്നു വരികയാണ്.

കേരളത്തിൽ നിന്നും ഐസീസിലേക്കു പോയ സംഘം ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെത്തിയതായി എമിഗ്രേഷൻ രേഖകൾ വഴി രഹസ്യാന്വേഷണ വിഭാഗത്തിന് വ്യക്തമായിട്ടുണ്ട്. പാസ്പ്പോർട്ട് വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെയാണ് ഇവർ ടെഹ്റാനിൽ ഇറങ്ങിയത്. കഴിഞ്ഞ രണ്ടു മാസങ്ങളിലായി വിവിധ ഗൾഫ് രാജ്യങ്ങളിലൂടെ മൂന്നോ നാലോ സംഘങ്ങളായാണ് ഇവർ ടെഹ്റാനിലെത്തിയത്. ടെഹ്റാനിൽ നിന്നും ഇറാൻ സേനയുടെ കണ്ണുവെട്ടിച്ച് വേണം ഇസ്ലാമിക്ക് സ്റ്റേറ്റ്സ് എന്നറിയപ്പെടുന്ന സിറിയയിലെത്താൻ. എന്നാൽ നിമിഷയുൾപ്പെടെയുള്ളവർ തങ്ങൾ ശ്രീലങ്കയിലാണെന്നും ഉടൻ ജോലിയിൽ പ്രവേശിക്കുമെന്നും വാട്സ് ആപ്പ് സന്ദേശം വഴി അറിയിച്ചത് തെറ്റിദ്ധരിപ്പിക്കാനാണെന്നും അറിവായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP