Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇജാസിന്റെ ഭാര്യ റിഫൈല പെൺകുട്ടിയെ പ്രസവിച്ചെന്ന് വീട്ടിലേക്ക് വാട്‌സ്ആപ്പ് സന്ദേശം; ഐസിസിലേക്ക് റിക്രൂട്ട്‌മെന്റിൽ മലയാളികളുണ്ടെന്നതിന് തെളിവില്ലെന്ന് ഇറാനും അഫ്ഗാനും; കേരളത്തിൽ നിന്ന് കാണാതായവരെ കുറിച്ച് ഇനിയും വ്യക്തതയില്ല

ഇജാസിന്റെ ഭാര്യ റിഫൈല പെൺകുട്ടിയെ പ്രസവിച്ചെന്ന് വീട്ടിലേക്ക് വാട്‌സ്ആപ്പ് സന്ദേശം; ഐസിസിലേക്ക് റിക്രൂട്ട്‌മെന്റിൽ മലയാളികളുണ്ടെന്നതിന് തെളിവില്ലെന്ന് ഇറാനും അഫ്ഗാനും; കേരളത്തിൽ നിന്ന് കാണാതായവരെ കുറിച്ച് ഇനിയും വ്യക്തതയില്ല

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: തൃക്കരിപ്പൂർ ചന്തേര പൊലീസ് പരിധിയിൽ പടന്നയിൽ നിന്ന് കാണാതായി ഐസിസിൽ ചേർന്നതായി സംശയിക്കുന്ന ഡോ. ഇജാസിന്റെ ഭാര്യ റിഫൈല പ്രസവിച്ചതായി ബന്ധുക്കൾക്ക് സന്ദേശം. ഇന്ന് പുലർച്ചെയാണ് പടന്നയിലെ ഇജാസിന്റെ സഹോദരിയുടെ ഫോണിലേക്ക് സന്ദേശമെത്തിയത്. അതിനിടെ കേരളത്തിൽനിന്ന് ഭീകര സംഘടനയായ ഐഎസിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടന്നതിന് തെളിവുകളില്ലെന്ന് അഫ്ഗാനിസ്ഥാനും ഇറാനും അറിയിച്ചതായും റിപ്പോർട്ടുകളെത്തി.

ഡോക്ടർ ഇജാസിന്റെ ഭാര്യയുടെ പ്രസവ സന്ദേശം പൊലീസ് പരിശോധിക്കുന്നുണ്ട്. വാട്‌സ്ആപ്പിൽ ടെലഗ്രാം സന്ദേശമായാണ് റിഫൈല പ്രസവിച്ചു. പെൺകുട്ടിയാണ് എന്ന സന്ദേശം എത്തിയിരിക്കുന്നത്. ഡോ. ഇജാസിനെയും കുടുംബത്തെയും നാടുവിടാൻ സഹായിച്ചുവെന്ന് കരുതുന്ന അഷ്ഹാഖിന്റെ ഫോണിൽ നിന്നാണ് സന്ദേശം എത്തിയിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന എൻ.ഐ.എക്ക് വീട്ടുകാർ സന്ദേശം കൈമാറിയിട്ടുണ്ട്. റിഫൈല നേരത്തെ അവരുടെ പിതാവിന് ഫോണിൽ ഇതുപോലെ സന്ദേശം അയച്ചിരുന്നു. അന്ന് താൻ ജോലി തേടിയാണ് നാടുവിട്ടതെന്നും തന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നുമായിരുന്നു സന്ദേശം.

തീവ്രവാദത്തിനല്ല വീടുവിട്ടതെന്ന് വ്യക്തമാക്കിയെങ്കിലും സന്ദേശം എവിടെ നിന്നാണ് വന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. സന്ദേശം എവിടെ നിന്നാണ് വന്നതെന്നത് സംബന്ധിച്ച അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും ഇന്ന് പുലർച്ചെ സന്ദേശമെത്തിയിരിക്കുന്നത്. ഇജാസിന്റെ രണ്ട് വയസുള്ള കുട്ടി, സഹോദരൻ ഷിഹാസ്, ഭാര്യ അജ്മല എന്നിവരുൾപ്പെടെ ചന്തേര പൊലീസ് പരിധിയിൽ നിന്ന് 17 പേരെ കാണാതായത് സംബന്ധിച്ചാണ് എൻ.ഐ.എ അന്വേഷിക്കുന്നത്. എന്നാൽ കേരളത്തിൽനിന്ന് കാണാതായ 21 പേരെക്കുറിച്ച് വിവരങ്ങളൊന്നുമില്ലെന്നും ഇവർ ഇറാൻ വഴി അഫ്ഗാനിസ്ഥാനിലെത്തിയെന്നുമുള്ള കാര്യം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്നും ഇരുരാജ്യങ്ങളും ഇന്ത്യയെ അറിയിച്ചുവെന്ന് ഒരു ദേശീയ മാദ്ധ്യമമാണ് റിപ്പോർട്ടു ചെയ്തിരിക്കുന്നത്.

കേരളത്തിൽനിന്ന് കാണാതായവർ ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽനിന്ന് അഫ്ഗാനിസ്ഥാനിലേയ്ക്ക് കടന്നതായി രേഖകൾ വ്യക്തമാക്കുന്നതായി വാർത്തകളുണ്ടായിരുന്നു. ഇവരുടെ യാത്ര സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ഇന്ത്യൻ അധികൃതർ അഫ്ഗാനിസ്ഥാനുമായും ഇറാനുമായും ബന്ധപ്പെട്ടത്. തുടർന്നാണ് ഇവരുടെ യാത്ര സംബന്ധിച്ച് തങ്ങൾക്ക് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇരു രാജ്യങ്ങളും അറിയിച്ചത്. ജൂലായ് മാസത്തിൽ കാസർഗോഡ്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് 21 പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്.

ഇതിൽ ഒരു സംഘം മസ്‌കറ്റ്, ദുബായ് എന്നിവടങ്ങളിലൂടെ തെഹ്‌റാനിലെത്തിയതായി ദേശീയ അന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചിരുന്നു. ഇവരിൽ ചിലർ ലക്ഷ്യസ്ഥാനത്ത് എത്തിയതായി കേരളത്തിലെ ബന്ധുക്കൾക്ക് സന്ദേശമയയ്ക്കുകയും ചെയ്തിരുന്നു. ഇവർ അഫ്ഗാനിലുണ്ടെന്നായിരുന്നു എൻഐഎയുടെ പ്രാഥമിക നിഗമനം. ഇറാനും അഫ്ഗാനും മറിച്ച് പറഞ്ഞതോടെ കൂടുതൽ അന്വേഷണം നടത്തേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്നത്തെ വാട്‌സ്ആപ്പ് സന്ദേശം എൻഐഎ വിശദപരിശോധനയ്ക്ക് വിധേയമാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP