Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അത്താണിയിലെ സിസിടിവിൽ ഓട്ടോ പതിഞ്ഞുവെങ്കിലും നമ്പർ കിട്ടിയില്ല; പാലിയേക്കര വഴി ചാലക്കുടി വരെ പോയതായും കണ്ടെത്തി; ഫോട്ടോയുമായി ഷാഡോ പൊലീസ് അന്വേഷണത്തിന് ഇറങ്ങിയപ്പോൾ മുമ്പിലെത്തിയത് 'ദൈവ ദൂതുമായി' യാത്രക്കാരി; വലിയ ലൈറ്റും ഫാൻസി സ്റ്റിക്കറും ഉള്ള ഓട്ടോയെ തേടിയെത്തിയവർ വീട്ടിന് മുമ്പിൽ കണ്ടത് സിസിടിവിൽ പതിഞ്ഞ അതേ ചെരുപ്പും; പൂമാലയിലെ സുശീലയെ കൊല്ലാൻ ശ്രമിച്ചത് കാമുകനും കാമുകിയും; ജാഫറിനേയും സിന്ധുവിനേയും കുടുക്കിയത് കമ്മീഷണർ ആദിത്യയുടെ മികവ്

അത്താണിയിലെ സിസിടിവിൽ ഓട്ടോ പതിഞ്ഞുവെങ്കിലും നമ്പർ കിട്ടിയില്ല; പാലിയേക്കര വഴി ചാലക്കുടി വരെ പോയതായും കണ്ടെത്തി; ഫോട്ടോയുമായി ഷാഡോ പൊലീസ് അന്വേഷണത്തിന് ഇറങ്ങിയപ്പോൾ മുമ്പിലെത്തിയത് 'ദൈവ ദൂതുമായി' യാത്രക്കാരി; വലിയ ലൈറ്റും ഫാൻസി സ്റ്റിക്കറും ഉള്ള ഓട്ടോയെ തേടിയെത്തിയവർ വീട്ടിന് മുമ്പിൽ കണ്ടത് സിസിടിവിൽ പതിഞ്ഞ അതേ ചെരുപ്പും; പൂമാലയിലെ സുശീലയെ കൊല്ലാൻ ശ്രമിച്ചത് കാമുകനും കാമുകിയും; ജാഫറിനേയും സിന്ധുവിനേയും കുടുക്കിയത് കമ്മീഷണർ ആദിത്യയുടെ മികവ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂർ തിരൂരിൽ ബസ് കാത്തു നിന്ന് വയോധികയെ വീട്ടിലാക്കാമെന്നു പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ശേഷം തലയ്ക്കടിച്ച് ആഭരണം തട്ടിയെടുത്തത് ദമ്പതികളെ കുടുക്കിയത് പൊലീസിന്റെ ആത്മാർത്ഥമായ അന്വേഷണം.

ഇടുക്കി സ്വദേശികളായ ജാഫറും സിന്ധുവുമാണ് വയോധികയെ ആക്രമിച്ച ഓട്ടോയിൽ എത്തിയ അക്രമികളെന്ന് പൊലീസ് തിരിച്ചറിയുന്നത് കരുതലോടെ നടത്തിയ അന്വേഷണത്തിലാണ്.. ഇരുവരേയും ഷാഡോ പൊലീസ് ചാലക്കുടിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഓട്ടോയിലെത്തിയായിരുന്നു ആക്രമണം. വീട്ടിലേക്കുള്ള ബസ് കാത്തുനിൽക്കുകയായിരുന്നു എഴുപതുകാരി സുശീലയെ ഓട്ടോയിൽ കയറ്റി കൊണ്ടു പോയി മാല തട്ടിയെടുത്ത ശേഷം ഡാമിൽ തള്ളിയിടാനായിരുന്നു പദ്ധതി.

ഓട്ടോയുടെ നമ്പർ പൊലീസിന് കിട്ടിയിരുന്നില്ല. അത്താണിയിലെ സിസിടിവിയിൽ നിന്ന് ഓട്ടോയുടെ ദൃശ്യം കിട്ടിയെങ്കിലും നമ്പർ വ്യക്തമായിരുന്നില്ല. എന്നാൽ സിസിടിവികളിലൂടെ ഓട്ടോയെ അന്വേഷിച്ച് പോയത് വെറുതെയായില്ല. പാലിയേക്കര ടോൾപ്ലാസയുടെ കാമറയിലെ ദൃശ്യങ്ങളിലും ഓട്ടോ കടന്നു പോയതായി കണ്ടെത്തി. ചാലക്കുടിയിലെ ചില സിസിടിവികളിലും ഓട്ടോ ഉണ്ട്. നമ്പർ വ്യക്തമായിരുന്നില്ല. ഇതോടെ സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യ ഷാഡോ പൊലീസിനെ രംഗത്തിറക്കി. ഓട്ടോക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് ഈ ഓട്ടോയുടെ ചിത്രം അയച്ചു. എട്ട് സംഘങ്ങളേയും രൂപീകരിച്ചു.

ആളുകൾക്ക് ഓട്ടോയുടെ ചിത്രം കാണിച്ചു കൊടുത്തു. ചില ഓട്ടോക്കാർ പറഞ്ഞു ''തൊടുപുഴ, മൂവാറ്റുപുഴ മേഖലകളിൽ കാണുന്ന ഓട്ടോകൾക്കാണു മുകളിൽ രണ്ടു വലിയ ലൈറ്റുകൾ ഇങ്ങനെ സ്ഥാപിക്കാറുള്ളത്. ഓട്ടോയിൽ പതിച്ച ഫാൻസി സ്റ്റിക്കറും ഈ മേഖലയിൽ കണ്ടിട്ടുണ്ട്''. ഹൈറേഞ്ച് കേന്ദ്രീകരിച്ചുള്ള ഓട്ടോകളെ കേന്ദ്രീകരിച്ചായി അന്വേഷണം. തൃശൂർ ജില്ലയിലെ നാലായിരം ഓട്ടോകൾ പരിശോധിച്ചു. ആകെയുള്ള രണ്ടു ഓട്ടോകൾക്കു മാത്രം ഈ ലൈറ്റുണ്ട്. ഇവരെ സംശയിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. ചാലക്കുടി മേലൂരിലൂടെ ഷാഡോ പൊലീസ് സംഘം ഫോട്ടോയുമായി നടന്നു. ഓട്ടോ സ്റ്റാൻഡിൽ ഡ്രൈവർമാർക്ക് ഫൊട്ടോ കാണിക്കുന്നതിനിടെ അതുവഴി വന്ന യാത്രക്കാരിയും ഫൊട്ടോ കണ്ടു. അവർ ഷാഡോ പൊലീസിനോട് ഒരു കാര്യം പറഞ്ഞു.

ഇവിടെ ഒരു പുരുഷനും സ്ത്രീയും വന്ന് താമസിക്കുന്നുണ്ട്. രണ്ടു മാസമായി. ഇതുപോലെ ഒരു ഓട്ടോയിലാണ് അവർ പോകുന്നത്. രാവിലെ ആറു മണിക്കു പോകും രാത്രി പതിനൊന്നു മണിയ്‌ക്കേ വരാറുള്ളൂ. നാട്ടുകാരോട് ആരോടും സംസാരിക്കാറില്ലെന്ന് അവർ പറഞ്ഞു. സിസിടിവി കാമറയിൽ പതിഞ്ഞ ഓട്ടോയുടെ ദൃശ്യത്തിൽ ഒരു ചെരിപ്പും പതിഞ്ഞിരുന്നു. പുറകിലിരുന്ന സ്ത്രീയുടെ കാലിലെ ചെരുപ്പിന്റെ ഒരു ഭാഗം. മേലൂരിലെ വഴിയാത്രക്കാരി പറഞ്ഞ വീട്ടിൽ എത്തിയപ്പോൾ അവിടെ ആരുമില്ലായിരുന്നു. വീട് പൂട്ടി പുറത്തു പോയിരിക്കുന്നു. പക്ഷേ സിസിടിവി ദൃശ്യത്തിൽ കണ്ട സ്ത്രീയുടെ കാലിലെ ചെരിപ്പ് വീടിനു പുറത്ത് കിടന്നിരുന്നു. ഇതോടെ എല്ലാം പൊലീസ് ഉറപ്പിച്ചു. ആ രാത്രി മുഴുവൻ പൊലീസ് സംഘം വീടിന്റെ പരിസരത്തു തുടർന്നു.

ഇതിനിടെ ഓട്ടോ എത്തി. വീടിന്റെ മുറ്റത്തു എത്തിയ ശേഷം വീണ്ടും ഓട്ടോ തിരിച്ച് പോകുന്നു. പൊലീസ് സംഘം പിന്നാലെ പാഞ്ഞു. പൊലീസ് വണ്ടി ഓട്ടോയുടെ കുറുകെയിട്ട് തടഞ്ഞു. ഓട്ടോയിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച യുവതിയെ വനിതാ പൊലീസ് കയ്യോടെ പിടിച്ചു. ഇതോടെ കള്ളവും പുറത്തായി. തൃശ്ശൂർ മുളങ്കുന്നത്തുകാവ് പൂമാല വട്ടായി കരിമ്പത്ത് സുശീല എന്ന 70 കാരിക്കെതിരെയാണ് ഫെബ്രുവരി 9ന് ക്രൂരമായ ആക്രമണം നടന്നത്. ഓട്ടോയിൽ ലിഫ്റ്റ് നൽകിയ ശേഷം തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ച് കവർന്ന മല മുക്കുപണ്ടമാണെന്ന് സുശീല പറഞ്ഞതോടെ ഇവരെ റോഡരികിൽ തള്ളിയാണ് ഓട്ടോ ഡ്രൈവറും ഒരു യുവതിയും അടങ്ങുന്ന സംഘം കടന്നു കളഞ്ഞത്.

കേസിൽ ഓട്ടോ ഡ്രൈവറും കാമുകിയും പിടിയിൽ. ചാലക്കുടിയിലെ മേലൂരിൽ വാടകയ്ക്കു താമസിക്കുന്ന തൊടുപുഴ ഏഴല്ലൂർ ദേശം കുമാരമംഗലം പാഴേരിയിൽ ജാഫർ (32), തൊടുപുഴ കാഞ്ഞിമറ്റം ആലപ്പാട്ട് സിന്ധു (40) എന്നിവരെയാണ് ഷാഡോ പൊലീസ് സംഘം പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP