Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർക്കും എപ്പോഴും എന്തും സംഭവിക്കാം; അതിനാൽ ക്രിസ്മസിനു കഴിയുന്നത്ര കാരുണ്യ പ്രവർത്തനം നടത്തൂ; ടിവി താരത്തെ മരണം കൂട്ടിക്കൊണ്ടു പോയത് ക്രിസ്മസ് നാളിൽ അശരണരായ കുട്ടികൾക്ക് വേണ്ടി കേക്കുകൾ സമാഹരിക്കുന്നതിനിടെ; ബാഹ്യമായ മുറിവോ രക്തപാടോ കാണാത്തതിനാൽ സ്വാഭാവിക മരണമെന്ന നിഗമനത്തിൽ ബന്ധുക്കളും; മകളുടെ മരണം അനാഥയാക്കിയ അമ്മയെ ബന്ധുക്കൾ കൊണ്ടു പോയതോടെ കുറവൻകോണത്തെ വീട് സീൽ ചെയ്ത് പൊലീസ്; ജാഗി ജോണിന്റെ മരണത്തിൽ ഇനി മൊഴി എടുക്കൽ

ആർക്കും എപ്പോഴും എന്തും സംഭവിക്കാം; അതിനാൽ ക്രിസ്മസിനു കഴിയുന്നത്ര കാരുണ്യ പ്രവർത്തനം നടത്തൂ; ടിവി താരത്തെ മരണം കൂട്ടിക്കൊണ്ടു പോയത് ക്രിസ്മസ് നാളിൽ അശരണരായ കുട്ടികൾക്ക് വേണ്ടി കേക്കുകൾ സമാഹരിക്കുന്നതിനിടെ; ബാഹ്യമായ മുറിവോ രക്തപാടോ കാണാത്തതിനാൽ സ്വാഭാവിക മരണമെന്ന നിഗമനത്തിൽ ബന്ധുക്കളും; മകളുടെ മരണം അനാഥയാക്കിയ അമ്മയെ ബന്ധുക്കൾ കൊണ്ടു പോയതോടെ കുറവൻകോണത്തെ വീട് സീൽ ചെയ്ത് പൊലീസ്; ജാഗി ജോണിന്റെ മരണത്തിൽ ഇനി മൊഴി എടുക്കൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ''ആർക്കും എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം, അതിനാൽ ക്രിസ്മസിനു കഴിയുന്നത്ര കാരുണ്യ പ്രവർത്തനം നടത്തൂ''-ജാഗി ജോൺ ഫെയ്‌സ് ബുക്കിൽ ഇട്ട കുറിപ്പാണ് ഇത്. തന്നെ തേടി മരണമെത്തുമോ എന്ന് ഭയം സെലിബ്രട്ടി കുക്കിനുണ്ടായിരുന്നോ എന്ന് സംശയം ഉണ്ടാക്കുന്നതാണ് ഈ ഫെയ്‌സ് ബുക്ക് സംഭാഷണം. ജാഗിയും രത്തനെന്ന സുഹൃത്തും തമ്മിലുള്ള സൗഹൃദത്തിലേക്കും പൊലീസ് അന്വേഷണം നടത്തും.

സ്വന്തം ആഗ്രഹങ്ങൾക്ക് അനുസരിച്ച് സ്വയം രസിക്കാനുള്ള സമയം മാത്രമല്ല ക്രിസ്മസ്. ഇത് പങ്കുവയ്ക്കലുകളുടെ കൂടെയാണ് കേക്ക് ഡൊണേറ്റ് ചെയ്ത എല്ലാവർക്കും നന്ദി. ഗിഫ്റ്റ് ഓഫ് ലൗ എന്ന പദ്ധതിയിൽ 29വരെ കേക്കുകൾ നൽകാം. ദയവായി സ്വാർത്ഥരാകാതിരിക്കൂ. നിങ്ങൾക്ക് ഭക്ഷിക്കാനും സന്തോഷിക്കാനും ഇഷ്ടം പോലെ കാര്യങ്ങളുണ്ട്. ഇതിന് അർത്ഥം താൽപ്പര്യക്കുറവ് കാട്ടണമെന്നല്ല. ഓർമിക്കുക നിങ്ങൾക്ക് എന്തു വേണമെങ്കിലും ഏത് ദിവസവും സംഭവിക്കാം. ഞാൻ എന്റെ ഭാഗം ചെയ്തു. ഞാനും അമ്മയും കൂടി കഷ്ടത അനുഭവിക്കുന്ന കുട്ടികൾക്ക് 50 കേക്ക് കൊടുത്തു. ദയവായി ദയാലുക്കളാകൂ.-ഇതായിരുന്നു ഡിസംബർ 19ന് ജാഗി ഇട്ട ഫെയ്‌സ് ബുക്ക് കുറിപ്പ്. പാവപ്പെട്ടവർക്കായി ക്രിസ്മസ് ദിനത്തിൽ കേക്കുകൾ സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു ജാഗി എന്ന് വ്യക്തമാക്കുന്നതാണ് ഈ കുറിപ്പ്.

മരണത്തിലേക്ക് വിരൽ ചൂണ്ടുന്നതൊന്നും പോസ്റ്റിൽ ഇല്ല. എന്നാൽ ഏത് ദിവസവും എന്തും സംഭവിക്കാമെന്ന വാചകം സോഷ്യൽ മീഡിയ ഗൗരവത്തോടെ ചർച്ച ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജാഗി ജോണിന്റെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചത്. തലയ്‌ക്കേറ്റ ഗുരുതരപരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് ആണ് ഇതിന് കാരണം. മൃതദേഹം കണ്ടെത്തിയ വീടും പരിസരവും പൊലീസും ഫൊറൻസിക് സംഘവും വീണ്ടും പരിശോധിച്ചു. സുഹൃത്തുക്കളെയും ആരാധകരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു ജാഗി ജോണിന്റെ അപ്രതീക്ഷിത മരണം. ഇന്നലെ വൈകിട്ട് കുറവൻകോണത്തെ വീട്ടിലെ അടുക്കളയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമുണ്ടായി ജാഗി വീണതിനെ തുടർന്നാകാം മരണമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാൽ തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പറയുമ്പോൾ എങ്ങനെയാണ് ജാഗി വീണതെന്ന ചോദ്യം സജീവമാകും.

പോസ്റ്റുമോർട്ടത്തിൽ തലക്ക് പിന്നിലേറ്റ പരിക്കാണ് മരണകാരണമെന്നാണ് നിഗമനം. പിടിച്ച് തള്ളി വീഴുമ്പോഴോ, തെന്നിവീണ് ശക്തമായി നിലത്തടിച്ചാലോ ഉണ്ടാകാവുന്ന പരിക്കെന്നാണ് ഫൊറൻസിക് വിദഗ്ദരുടെയും നിഗമനം. ജാഗിയും മാനസിക അസ്വാസ്ഥ്യമുള്ള അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. മകൾ അടുക്കളയിൽ ഉറങ്ങി കിടക്കുന്നുവെന്നും ഭക്ഷണം ലഭിച്ചില്ലെന്നും അമ്മ പറഞ്ഞുവെന്നാണ് അയൽവാസികളുടെ മൊഴി. മരണം എപ്പോൾ സംഭവിച്ചുവെന്നതിലും വ്യക്തത വന്നിട്ടില്ല. ആന്തരികാവയങ്ങളുടെ പരിശോധനാഫലം അടക്കമുള്ള കൂടുതൽ ശാസ്ത്രീയവിവരങ്ങൾ കിട്ടാൻ കാത്തിരിക്കുകയാണ് പൊലീസ്. ടെലിവിഷൻ പരിപാടികളിലും യു ട്യൂബ് കുക്കറി ഷോകളിലുമെല്ലാം തിളങ്ങിനിന്ന ജാഗിക്ക് നിരവധി ആരാധകരുണ്ട്.

കുറവൻകോണത്തെ വീട്ടിലെ അടുക്കളയിൽ തിങ്കളാഴ്ചയാണ്് ജാഗിയെ മരിച്ചനിലയിൽ കാണപ്പെട്ടത്.തറയിൽ മലർന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിൽ നടത്തിയ ഇൻക്വസ്റ്റിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ബാഹ്യമായ മുറിവുകളോ രക്തപാടുകളോ കണ്ടെത്തിയിട്ടില്ല. വീഴ്ചയിൽ ആന്തരിക രക്തസ്രാവം സംഭവിച്ചതാകാം മരണകാരണമെന്ന നിഗമനത്തിലാണ് പൊലീസും. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉടൻ പൊലീസിന് കൈമാറും. ജാഗിയുടെ വീട്ടിൽ വീണ്ടും പരിശോധന നടത്തിയ ഫോറൻസിക് സംഘത്തിന്റെ റിപ്പോർട്ട് നിർണായകമാണ്. വയോധികയായ മാതാവ് പര്‌സപര വിരുദ്ധമായി സംസാരിക്കുന്നതിനാൽ അതു പൊലീസിന് ഒട്ടു സഹായകരമായിട്ടില്ല. കൊലപാതകത്തിനുള്ള സാധ്യതയില്ലെന്ന് തന്നെയാണ് പൊലീസ് നിഗമനം.

ജാഗി ജോണിനെ ജേജിയെന്നാണ് സുഹൃത്തുക്കൾ വിളിച്ചിരുന്നത്. അച്ഛന്റേയും അമ്മയുടേയും പേരിലെ ആദ്യാക്ഷരങ്ങൾ കൂട്ടി ചേർത്തായിരുന്നു ഈ പേര്. ശരീരത്തിൽ മറ്റു മുറിവുകളില്ല.വീട്ടിനുള്ളിൽ ഇന്നലെ പൊലീസ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. അതിനാൽ പെട്ടെന്ന് ബോധരഹിതയായി നിലത്തുവീണതാകാമെന്നും വീഴ്ചയിൽ തലയ്ക്ക് പിന്നിലേറ്റ ക്ഷതമാകാം മരണകാരണമെന്നും പൊലീസ് കണക്കുകൂട്ടന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തതവരൂ. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലവും നിർണായകമാണ്. ഇന്നലെ ഉച്ചയോടെ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം ജന്മനാടായ കൊട്ടാരക്കരയിലേക്ക് കൊണ്ടുപോയി. പ്രായമായ ജേജിയുടെ അമ്മയെയും ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി.

വീട് പൂട്ടി പൊലീസ് സീൽ ചെയ്തു. ജേജിയുടെ കൊച്ചിയിലുള്ള പുരുഷ സുഹൃത്ത് ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. ബോഡി ബിൽഡറായ ഇദ്ദേഹം ഞായറാഴ്ച ഉച്ചയ്ക്ക് ജേജിയുമായി ഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന് വിളിച്ചിട്ട് ഫോൺ എടുത്തില്ല. തിങ്കളാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തുള്ള ഇവരുടെ അടുത്ത സുഹൃത്തായ ഡോക്ടറെ വിവരം അറിയിച്ചു. ഡോക്ടർ കുറവൻകോണം ഹിൽഗാർഡനിലെത്തിയപ്പോൾ വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പേരൂർക്കട പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

വാതിൽ പൊളിച്ചാണ് പൊലീസ് വീട്ടിൽ പ്രവേശിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊട്ടാരക്കര സ്വദേശിയായ ഇവർ വർഷങ്ങളായി കുറവൻകോണത്തെ വീട്ടിലാണ് താമസം. ഏഴു വർഷം മുമ്പ് വിവാഹബന്ധം വേർപെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP