Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡ്രൈവറായിട്ടുള്ള ഒരാളുടെ അക്കൗണ്ടിൽ നിന്നും വിദേശത്തുള്ള ജാസ്മിൻഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ ഒഴുകിയെത്തിയത് എന്തിന്? ഷബ്നത്തിന്റെ ആറ് അക്കൗണ്ടിൽ ഒന്നിൽ മാത്രം പരിശോധന പൂർത്തിയായപ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; കണ്ടെത്തിയത് 74 ലക്ഷം രൂപയുടെ തിരിമറി; പ്രതികളായവരുടെ ഭാര്യമാരുടെ അക്കൗണ്ടുകളും പരിശോധിക്കും; യുഎൻഎ സാമ്പത്തിക ക്രമക്കേടിൽ ജാസ്മിൻ ഷായും ഭാര്യയും കുടുങ്ങിയേക്കും

ഡ്രൈവറായിട്ടുള്ള ഒരാളുടെ അക്കൗണ്ടിൽ നിന്നും വിദേശത്തുള്ള ജാസ്മിൻഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ ഒഴുകിയെത്തിയത് എന്തിന്? ഷബ്നത്തിന്റെ ആറ് അക്കൗണ്ടിൽ ഒന്നിൽ മാത്രം പരിശോധന പൂർത്തിയായപ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; കണ്ടെത്തിയത് 74 ലക്ഷം രൂപയുടെ തിരിമറി; പ്രതികളായവരുടെ ഭാര്യമാരുടെ അക്കൗണ്ടുകളും പരിശോധിക്കും; യുഎൻഎ സാമ്പത്തിക ക്രമക്കേടിൽ ജാസ്മിൻ ഷായും ഭാര്യയും കുടുങ്ങിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടിൽ കേസിലെ പ്രതിയും സംഘടനയുടെ ദേശീയ സെക്രട്ടറിയുമായ ജാസ്മിൻ ഷായ്‌ക്കെതിരെ നിലപാട് കടുപ്പിക്കാൻ ക്രൈംബ്രാഞ്ച്. കേസിൽ ജാസ്മിൻ ഷായെ പ്രതിക്കൂട്ടിൽ നിർത്തുന്ന തെളിവുകൾ പുറത്തു വന്നു. ജാസ്മിൻ ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 74 ലക്ഷത്തോളം രൂപ വകമാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ജാസ്മിൻ ഷായുടെ ഭാര്യയും ഈ കേസിൽ പ്രതിയാണ്. ജാസ്മിൻഷായുടെ ഭാര്യയുടെ അക്കൗണ്ട് വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു.

കേസിലെ പ്രതികളായ നാലുപേരിൽ നിന്ന് ഈ അക്കൗണ്ടിലേക്കു തുക എത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ജാസ്മിൻ ഷായുടെ ഭാര്യ വിദേശത്താണ്. അതുകൊണ്ടു തന്നെ നാട്ടിലുള്ള ഈ അക്കൗണ്ടിലേക്കു ഇത്രയധികം പണം എത്തേണ്ട സാഹചര്യം ഇല്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. യുഎൻഎയുടെ അക്കൗണ്ടിൽ നിന്നുള്ള പണം ജാസ്മിൻ ഷാ നേരിട്ട് ഈ അക്കൗണ്ടിലേക്കു നിക്ഷേപിച്ചതെന്നാണ് സംശയം.

കേസിലെ രണ്ടാം പ്രതി ജാസ്മിൻ ഷായുടെ ഡ്രൈവറാണ്. ഇയാളുടെ അക്കൗണ്ടിൽ നിന്ന് 24 ലക്ഷത്തോളം രൂപയാണ് ജാസ്മിൻ ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്കു എത്തിയിരിക്കുന്നത്. ഡ്രൈവറായിട്ടുള്ള ഒരാളുടെ അക്കൗണ്ടിൽ നിന്നും വിദേശത്തുള്ള ജാ്‌സമിൻഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ഇത്രയും തുക എന്തിനെത്തിയെന്നതാണ് ഉയരുന്ന ചോദ്യം. യുഎൻഎയുടെ സംസ്ഥാന കമ്മിറ്റിയുടെ ഓഫീസിലെ പ്യൂണായ ആളുടെ അക്കൗണ്ടിൽ നിന്നും 18 ലക്ഷത്തോളം രൂപ ഭാര്യയുടെ അക്കൗണ്ടിലേക്കു പോയിട്ടുണ്ട്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ഫണ്ട് വകമാറ്റിയതിന് തെളിവായി ഇതെല്ലാം ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു.

ജാസ്മിൻ ഷായുടെ ഭാര്യ ശബ്നത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പല തവണകളായി 73.61 ലക്ഷം രൂപ വകമാറ്റിയതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നത്. കേസിൽ ശബ്നത്തെ നേരത്തേതന്നെ അന്വേഷണസംഘം പ്രതിയാക്കിയിരുന്നു. നഴ്സസ് അസോസിയേഷൻ അക്കൗണ്ടിൽ നിന്ന് 2,98,000 രൂപയും അക്കൗണ്ടിലേക്ക് മാറ്റി. ഇതുൾപ്പടെ 73,61,872 രൂപയാണ് ശബ്നത്തിന്റെ അക്കൗണ്ടിലേക്ക് എത്തിയത്. കേരളത്തിലെ ആറുബാങ്കുകളിൽ ശബ്നത്തിന് അക്കൗണ്ടുണ്ട്. ഇതിൽ ഒരു ബാങ്ക് അക്കൗണ്ടിന്റെ രേഖകളാണ് ലഭ്യമായത്. മറ്റു ബാങ്ക്അക്കൗണ്ടുകളിലേക്കും സമാനരീതിയിൽ പണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

യു.എൻ.എ. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളെല്ലാം ഒളിവിലാണ്. നാലുപ്രതികൾക്കെതിരേ ലുക്കൗട്ട് നോട്ടീസ് നൽകിയിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുകയാണ്. ജാസ്മിൻ ഷാ ഉൾപ്പടെയുള്ള പ്രതികൾ ഖത്തറിലാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. അതേസമയം, കേസിൽ രാഷ്ട്രീയപ്രേരിത നീക്കമാണു നടക്കുന്നതെന്നാണ് യു.എൻ.എയുടെ വാദം. സർക്കാർ അനുകൂലികളായ ഏതാനും പേർക്കു വേണ്ടിയാണ് അനാവശ്യവിവാദമുണ്ടാക്കുന്നതെന്നു യു.എൻ.എ. നേതൃത്വം പറയുന്നു. വിവിധ സാമൂഹികക്ഷേമ പദ്ധതികളുടെ ഭാഗമായാണ് സാമ്പത്തിക ഇടപാടുകൾ നടന്നതെന്നാണ് അവരുടെ വാദം. തൃശൂർ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായിട്ടുള്ളതാണെന്നും യു.എൻ.എ. വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, ഈ വാദം തള്ളിക്കളയുന്നതാണു പുതിയ തെളിവുകൾ. യു.എൻ.എ. നേതാക്കളെ കള്ളക്കേസിൽ കുടുക്കുകയാണെന്നാരോപിച്ചു നഴ്സുമാർ കഴിഞ്ഞദിവസം തൃശൂരിൽ പ്രകടനം നടത്തിയിരുന്നു.

തൃശൂർ സി ജെ എം കോടതിയിലാണ് രേഖകൾ കൈമാറിയിരിക്കുന്നത്. 2017 നവംബർ 16ന് ആയിരുന്നു എറണാകുളത്തു വച്ച് യു എൻ എയുടെ സംസ്ഥാന സമ്മേളനം നടന്നത്. ഇതിന്റെ ചെലവിനായി ജില്ലാ കമ്മിറ്റികൾ ഇരുപതുലക്ഷത്തിലധികം രൂപ നേരിട്ട് ബിബിൻ എൻ പോളിനെ ഏല്പിച്ചിട്ടുണ്ട് എന്ന് പരാതിയിൽ പറഞ്ഞിരുന്നു. ഈ തുകയിൽ നിന്നാകും രണ്ടര ലക്ഷം രൂപ ഷബ്നയുടെ അകൗണ്ടിലേക്ക് നിക്ഷേപിച്ചത് എന്നാണ് സംശയിക്കുന്നത്. കേരളത്തിൽ ആറ് ബാങ്കുകളിൽ ഷബ്‌നയ്ക്കു അക്കൗണ്ട് ഉണ്ട് എന്ന് വ്യക്തമായി. ആക്‌സിസ് ബാങ്ക്, കോട്ടക് മഹിന്ദ്ര ബാങ്ക്, എസ് ബി ഐ, എച് ഡി എഫ് സി, കരൂർ വൈശ്യ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയിൽ ആണ് അകൗണ്ടുകൾ. ഇതിൽ ആക്‌സിസ് ബാങ്ക് അക്കൗണ്ടിന്റെ രേഖകൾ മാത്രമാണ് കോടതിയിൽ ഇപ്പോൾ അന്വേഷണ സംഘം നൽകിയിട്ടുള്ളത്.

സാമ്പത്തിക ക്രമക്കേടിൽ പങ്കെടുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് ഷബ്‌നയെ എട്ടാം പ്രതിയാക്കിയത്. പ്രതിപട്ടികയിൽ ഉൾപ്പെട്ടവരെ കൂടാതെ യുഎൻഎയുടെ ചില ജില്ലാ ഭാരവാഹികളുടെയും അവരുടെ ഭാര്യമാരുടെയും പേരുകളിൽ പണം ഷബ്‌നയുടെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ക്രൈം ബ്രാഞ്ച് പരിശോധിച്ച ആക്‌സിസ് ബാങ്കിന്റെ അക്കൗണ്ടിലേക്ക് ഒരു കോടിയോളം രൂപ വന്നിട്ടുണ്ട്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും അക്കൗണ്ടിലെ 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളുമാണ് പ്രാഥമികമായി ക്രൈം ബ്രാഞ്ച് പരിശോധിച്ചത്.

മറ്റുള്ളർ എന്തിന് ഷബ്‌നയുടെ അക്കൗണ്ടിലേക്ക് പണം നിഷേപിച്ചുവെന്ന് പരിശോധിച്ചുവരുകയാണെന്ന്അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഷബ്‌നയുടെ മറ്റ് അഞ്ച് അക്കൗണ്ടുകളും ജാസ്മിൻഷായുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയാക്കപ്പെട്ട എട്ടുപേരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP