Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാംഗ്ലൂരിൽ കണ്ടത് ജെസ്‌നയല്ലെന്ന് സ്ഥിരീകരിച്ച പൊലീസ് മുണ്ടക്കയത്തെ ദൃശ്യം ജെസ്‌നയടേത് തന്നെയെന്ന് വിശ്വസിക്കാൻ താൽപ്പര്യം; ആൺ സുഹൃത്തിന്റെ ഫോൺ വിശദാംശങ്ങൾ കണ്ടെത്തി അന്വേഷണം തുടരുന്നു; നിർണായക തെളിവുകൾ ലഭിച്ചുവെന്ന് അവകാശപ്പെട്ട ഡിജിപി പിന്നെ ഒന്നും പറയാതായപ്പോൾ ഉത്തരം കണ്ടെത്താൻ ശ്രമിച്ചു പൊലീസ്

ബാംഗ്ലൂരിൽ കണ്ടത് ജെസ്‌നയല്ലെന്ന് സ്ഥിരീകരിച്ച പൊലീസ് മുണ്ടക്കയത്തെ ദൃശ്യം ജെസ്‌നയടേത് തന്നെയെന്ന് വിശ്വസിക്കാൻ താൽപ്പര്യം; ആൺ സുഹൃത്തിന്റെ ഫോൺ വിശദാംശങ്ങൾ കണ്ടെത്തി അന്വേഷണം തുടരുന്നു; നിർണായക തെളിവുകൾ ലഭിച്ചുവെന്ന് അവകാശപ്പെട്ട ഡിജിപി പിന്നെ ഒന്നും പറയാതായപ്പോൾ ഉത്തരം കണ്ടെത്താൻ ശ്രമിച്ചു പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ജെസ്‌ന തിരോധാനത്തിൽ തുമ്പില്ലാതെ പൊലീസ് വലയുന്നതിനിടെ നിർണായക വഴിത്തിരിവെന്ന് അവകാശപ്പെട്ട പൊലീസ്. മുണ്ടക്കയത്ത് നിരീക്ഷണ ക്യാമറയിൽ കണ്ട ദൃശ്യത്തിലുള്ളത് ജെസ്‌നയെന്നുറപ്പിച്ച അവസ്ഥയിലാണ് പൊലീസ്. ഇത് താനാണ് എന്ന് അവകാശപ്പെട്ട് ഇതുവരെ മറ്റാരും വന്നിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ പറഞ്ഞു. അതുകൊണ്ട് തന്നെ അത് ജെസ്‌നയാണെന്നാണ് പൊലീസ് നിഗമനം. അതിനിടെ അതിനിടെ ബെംഗളൂരു വിമാനത്താവളത്തിലെ നിരീക്ഷണക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നത് തുടരുന്നു. ഇവിടെ ജെസ്നയെ കണ്ടെന്ന് ഒരാൾ അറിയിച്ചിരുന്നു. വിമാനത്താവള രേഖകളും പരിശോധിക്കുന്നുണ്ട്. എന്നാൽ, ഇതുവരെ ലഭിച്ച സൂചനകളിൽ നിന്നും വിമാനത്താവളത്തിൽ കണ്ടത് ജെസ്‌ന അല്ലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

മുണ്ടക്കയം ബസ് സ്റ്റാൻഡിന് സമീപത്തെ കച്ചവട സ്ഥാപനത്തിന്റെ സിസിടിവിലാിരുന്നു ജെസ്‌നയുടേതിന് സമാന യുവതിയുടെ ദൃശ്യങ്ങൽ പതിഞ്ഞത്. മുണ്ടക്കയം സ്വദേശിനി അലീഷയല്ല ദൃശ്യങ്ങളിലുള്ളതെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ജസ്നയ്ക്ക് പിന്നാലെ ആൺസുഹൃത്തും വരുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയും. മാർച്ച് 22 ന് പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്ന മുണ്ടക്കയത്ത് എത്തിയിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്.

ഇതേ ദൃശ്യത്തിൽ അൽപ്പ സമയത്തിന് ശേഷം ജെസ്നയുടെ ആൺസുഹൃത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നെന്നു പറഞ്ഞ് ഇറങ്ങിയ ജെസ്നയെ എരുമേലിയിൽ രാവിലെ 10.30ന് ബസിൽ ഇരിക്കുന്നതു കണ്ടതായി സാക്ഷി മൊഴിയുണ്ടായിരുന്നു. ഇതിനു തെളിവായി സിസിടിവി ദൃശ്യങ്ങളും കിട്ടിയിരുന്നു. എന്നാൽ പിന്നീട് യാതൊരു തുമ്പും ലഭിച്ചിരുന്നില്ല.

മുണ്ടക്കയം ബസ് സ്റ്റാന്റിന് സമീപത്തെ കടയിലെ സിസിടിവി ദൃശ്യത്തിലാണ് ജെസ്നയെ കണ്ടെത്തിയത്. ഈ ക്യാമറ ദൃശ്യങ്ങൾ നേരത്തെ ഇടിമിന്നലിൽ നഷ്ടപ്പെട്ടിരുന്നു. എന്നാൽ പൊലീസിന്റെ സാങ്കേതിക വിദഗ്ദ്ധർ നടത്തിയ പരിശ്രമത്തിൽ ഇവ വീണ്ടെടുത്തു. കാണാതായ ദിവസം പകൽ 11.44 നാണ് ജെസ്ന മുണ്ടക്കയം ബസ് സ്റ്റാന്റിന് സമീപത്തെ കടയ്ക്ക് മുന്നിലൂടെ നടന്നുപോയത് കണ്ടത്. ആറ് മിനിറ്റ് കഴിഞ്ഞ് 11.50 ന് ജെസ്നയുടെ ആൺസുഹൃത്തും ഈ ഭാഗത്തുകൂടി തന്നെ നടന്നുപോകുന്നത് കണ്ടു.

എന്നാൽ രാവിലെ ജെസ്ന വീട്ടിൽ നിന്നിറങ്ങുന്നത് കണ്ടവർ നൽകിയ മൊഴി പ്രകാരം ജെസ്ന ചുരിദാറായിരുന്നു ധരിച്ചത്. മുണ്ടക്കയത്തെ വീഡിയോയിൽ ജെസ്ന ധരിച്ചത് ജീൻസും ടോപ്പുമാണ്. മുണ്ടക്കയത്ത് ജെസ്ന ഷോപ്പിങ് നടത്തിയിരിക്കണമെന്നും അവിടെ വച്ച് തന്നെ വസ്ത്രം അഴിച്ചുമാറ്റി പുതിയത് ധരിച്ചിരിക്കാമെന്നുമാണ് പൊലീസിന്റെ നിഗമനം. ഏറ്റവും ചുരുങ്ങിയത് അര മണിക്കൂറെങ്കിലും ജെസ്ന ഇവിടെ ഏതെങ്കിലും വസ്ത്ര വ്യാപാര സ്ഥാപനത്തിൽ സമയം ചെലവഴിച്ചിരിക്കുമെന്നാണ് കരുതുന്നത്.

അതിനിടെ കാണാതായ ദിവസം രാവിലെ ജെസ്‌നയുടെ ഫോണിൽ ആൺ സുഹൃത്ത് വിളിക്കുകയും 10 മിനിറ്റ് സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസിന് ലഭിക്കുന്ന വിവരം. സൈബർ സെല്ലിന്റെ പരിശോധനയിലാണ് ഈ തെളിവുകൾ ലഭിച്ചത്. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തേടുകയാണ് പൊലീസ്.

ഇതേ സമയം ജെസ്‌നയെ തേടി ബെംഗളൂരുവിലെത്തിയ അന്വേഷണസംഘം ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് മാർച്ച് 22 മുതൽ ഒരാഴ്ച വിദേശത്തേക്കും ഹൈദരാബാദ് ഉൾപ്പെടെ മറ്റു സ്ഥലങ്ങളിലേക്കും പോയ യാത്രക്കാരുടെ വിവരം ശേഖരിക്കുന്നു. ജെസ്‌നയോടു സാമ്യമുള്ള പെൺകുട്ടിയെ മെയ്‌ അഞ്ചിന് വിമാനത്താവളത്തിൽ കണ്ടെന്ന് കാഞ്ഞിരപ്പള്ളി സ്വദേശി അറിയിച്ചതിനെത്തുടർന്നാണ് പൊലീസ് ബെംഗളൂരുവിലെത്തിയത്. വിമാനത്താവളത്തിൽ ജോലിയുള്ള ഏതാനും മലയാളികളോടു വിവരങ്ങൾ ആരാഞ്ഞെങ്കിലും അവരാരും ഇത്തരത്തിൽ ഒരു പെൺകുട്ടിയെ കണ്ടിട്ടില്ലെന്നാണ് അറിയിച്ചത്.

വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും എമിഗ്രേഷൻ രേഖകളും പരിശോധിക്കാൻ പൊലീസിനായില്ല. സംസ്ഥാന പൊലീസ് മേധാവി ബന്ധപ്പെട്ട് ഇതിനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയാൽ മാത്രമേ രേഖകളും ദൃശ്യങ്ങളും പരിശോധിക്കാനാകൂ. എസ്‌ഐ ദിനേശ്കുമാറിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് ബെംഗളൂരുവിൽ അന്വേഷണത്തിനെത്തിയത്.

ഇപ്പോഴത്തെ നിലയിൽ ആൺസുഹൃത്തിനെ കേന്ദ്രീകരിച്ചു തന്നെയാകും പൊലീസിന്റെ അന്വേഷണം. ഒരുവർഷത്തിനിടെ ആയിരത്തിലേറെ തവണ ആൺസുഹൃത്ത്് വിളിച്ചതായി പൊലീസ് വെളിപ്പെടുത്തിയിട്ടുണട്്. ഈ സുഹൃത്ത് ചോദ്യം ചെയ്യലിനോട് വേണ്ടവിധത്തിൽ സഹകരിക്കാത്തതാണ് അന്വേഷണത്തെ തടസപ്പെടുത്തുന്നതെന്ന സൂചയാണ് പൊലീസ് നൽകുന്നത്. കേസുമായി ബന്ധപ്പെട്ട ഒരു സാധ്യതയു തള്ളിക്കളയുന്നില്ലെന്ന് പത്തനംതട്ട എസ്‌പിയും വ്യക്തമാക്കിയിരുന്നു. ഏറെയും വിവരങ്ങൾ ലഭിച്ചത് പൊലീസ് വച്ച വിവരശേഖരണപെട്ടികളിൽ നിന്നാണ്.

ജെസ്നയുടെ വീടിനു സമീപമാണ് ആൺസുഹൃത്തു താമസിക്കുന്നത്. ഇരുവരും സഹപാഠികളുമാണ്. ആയിരത്തിലേറെ തവണ ഇരുവരും സംസാരിച്ചിരുന്നതായാണു വിവരം. 'അയാം ഗോയിങ് ടു ഡൈ' എന്ന തന്റെ അവസാന സന്ദേശം ജെസ്ന അയച്ചതും ആൺസുഹൃത്തിനാണെന്നു കണ്ടെത്തിയിട്ടുണ്ട്. എല്ലാ സാധ്യതകളും പരിശോധിച്ചായിരിക്കും അന്വേഷണമെന്നു സംഘത്തലവനായ എസ്‌പി പറഞ്ഞു. ചെന്നൈ, ബെംഗളൂരു പുണെ, ഗോവ എന്നിവിടങ്ങളിലേക്കു പൊലീസ് പോയിരുന്നു. മുണ്ടക്കയം, എരുമേലി കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്. ലഭിക്കുന്ന വിവരങ്ങളെല്ലാം ഒരെണ്ണം പോലും വിടാതെ പരിശോധിക്കുന്നുണ്ട്. മിക്കയിടത്തും പോയിത്തന്നെ എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP