Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജെസ്നയുടെ തിരോധാനത്തിൽ ഹൈക്കോടതിയിൽ സമയം നീട്ടിച്ചോദിച്ച് അന്വേഷണ സംഘം; ലഭിച്ച സൂചനകൾ പരിശോധിക്കാൻ സമയം വേണമെന്ന് ആവശ്യം; ഇതുവരെ കിട്ടിയ ഒരു തെളിവും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല; ശാസ്ത്രീയ പരിശോധനകളും തുടരന്വേഷണത്തിനും സമയം ആവശ്യമെന്നും അന്വേഷണ സംഘത്തലവൻ: ജെസ്ന കേസിൽ പൊലീസ് ഇരുട്ടിൽ തപ്പുന്നുവെന്ന് വ്യക്തം

ജെസ്നയുടെ തിരോധാനത്തിൽ ഹൈക്കോടതിയിൽ സമയം നീട്ടിച്ചോദിച്ച് അന്വേഷണ സംഘം; ലഭിച്ച സൂചനകൾ പരിശോധിക്കാൻ സമയം വേണമെന്ന് ആവശ്യം; ഇതുവരെ കിട്ടിയ ഒരു തെളിവും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല; ശാസ്ത്രീയ പരിശോധനകളും തുടരന്വേഷണത്തിനും സമയം ആവശ്യമെന്നും അന്വേഷണ സംഘത്തലവൻ: ജെസ്ന കേസിൽ പൊലീസ് ഇരുട്ടിൽ തപ്പുന്നുവെന്ന് വ്യക്തം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മുക്കൂട്ടുതറ സ്വദേശിനിയും കോളജ് വിദ്യാർത്ഥിനിയുമായ ജെസ്ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിന് സാവകാശം തേടി പ്രത്യേക അന്വേഷണസംഘത്തലവൻ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തിരുവല്ല ഡിവൈഎസ്‌പി ആർ ചന്ദ്രശേഖരപിള്ള ഇന്ന് രാവിലെ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായാണ് സാവകാശം ചോദിച്ചത്. ജെസ്നയുടെ തിരോധാനം സംബന്ധിച്ച് ചില സൂചനകൾ കിട്ടിയിട്ടുണ്ട്. പക്ഷേ, അവയൊന്നും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ ഒരു നിഗമനത്തിൽ എത്താൻ കഴിയൂ. അതിന് സാവകാശം വേണ്ടി വരും. അന്വേഷണസംഘത്തിന് കൂടുതൽ സമയം ലഭിച്ചെങ്കിൽ മാത്രമേ ഇതിന് കഴിയൂ. മുണ്ടക്കയം ബസ് സ്റ്റാൻഡിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളത് ജെസ്നയാണെന്ന സംശയം മാത്രമേയുള്ളൂ. സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഈ ദൃശ്യത്തിലുള്ളത് താനാണെന്ന് അവകാശപ്പെട്ട് ഒരാളും മുന്നോട്ടു വരാത്ത സാഹചര്യത്തിൽ അത് ജെസ്നയല്ലെന്ന് പൂർണമായും ഉറപ്പിക്കാൻ കഴിയില്ലെന്നും ഡിവൈഎസ്‌പി കോടതിയെ അറിയിച്ചു.

പല സൂചനകളും പലയിടത്തും നിന്ന് കിട്ടുന്നുണ്ട്. ഇവയ്ക്കൊന്നും അന്വേഷണത്തെ സഹായിക്കാൻ കഴിയുന്നില്ല. ഏറെയും ഇൻഫർമേഷൻസ് കേട്ടുകേൾവിയും ഊഹാപോഹങ്ങളും സംശയവും അടിസ്ഥാനമാക്കിയുള്ളതാണ്. ജെസ്ന എവിടെയുണ്ടെന്ന സൂചനയിലേക്ക് വിരൽ ചൂണ്ടുന്ന ഇൻഫർമേഷൻസ് ഒന്നും തന്നെ ലഭിച്ചിട്ടില്ല. നിലവിൽ കൈവശമുള്ള സിസിടിവി ദൃശ്യങ്ങളും മറ്റു വസ്തുതകളും ശാസ്ത്രീയമായി പരിശോധിച്ച് മാത്രമേ മുന്നോട്ടു പോകാൻ കഴിയൂവെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. ജെസ്നയെ കാണാതായിട്ട് ജൂലൈ 22 ന് നാലുമാസം തികയുകയാണ്.

ഇതിനിടെ നിരവധി കള്ളക്കഥകൾ ജെസ്നയുടെ പേരിൽ പ്രചരിച്ചിരുന്നു. അവയൊന്നും ശരിയല്ലെന്നതിന്റെ സ്ഥിരീകരമാണ് പൊലീസ് ഇപ്പോൾ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. ഇടുക്കിയിൽ കഴിഞ്ഞയാഴ്ച കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചും അന്വേഷണ സംഘം സംശയം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഡിഎൻഎ പരിശോധന നടത്തും. അതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിടൂ. ഇടുക്കി വെള്ളത്തൂവലിൽ പാതി കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് പൊലീസ് ഇപ്പോൾ.

ഇതിനിടെയാണ് ആറു യുവാക്കളിലേക്ക് അന്വേഷണം നീളുന്നുവെന്ന സൂചനയുമുണ്ടാിയിരുന്നു. ജസ്‌നയുടെ ഫോൺകോളുകളിൽ നിന്നാണ് മുണ്ടക്കയത്തെ ആറംഗസംഘത്തിലേക്കും അന്വേഷണം നീളുന്നത്. ജസ്‌നയെ കാണാതായ ദിവസവും തൊട്ടടുത്തുള്ള ദിവസങ്ങളിലും ഈ ആറ് യുവാക്കളും തമ്മിൽ നടത്തിയ ഫോൺസംഭാഷണങ്ങളാണ് സംശയങ്ങൾക്ക് ആധാരം. ഇവരുടെ കൂട്ടുകെട്ട് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. മുണ്ടക്കയം,ചോറ്റി, കോരുത്തോട്, കരിനിലം എന്നിവിടങ്ങളിലുള്ളവരാണ് ഈ ആറംഗസംഘത്തിലെ യുവാക്കൾ. എന്നാൽ, ഈ അന്വേഷണമൊന്നും എങ്ങുമെത്തിയില്ല.

കാണാതായ ദിവസം രാവിലെ ആൺസുഹൃത്ത് ജെസ്‌നയെ അങ്ങോട്ട് വിളിച്ചതായാണ് സൈബർ സെല്ലിന്റെ പരിശോധനയിൽ തെളിവുകൾ ലഭിച്ചത്. ഇതേതുടർന്ന് പൊലീസ് സംഘം ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തേടുകയാണ്. അതേസമയം ജെസ്‌ന ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയെന്ന വാർത്തയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ എത്തിയത് ജെസ്‌നയല്ലെന്ന് സ്ഥിരീകരിച്ചു. ബെംഗളുരു കെംപഗൗഡ വിമാനത്താവളത്തിൽ ആഭ്യന്തര സർവീസ് വിഭാഗത്തിലെത്തിയ അനേവഷണസംഘം ജൂൺ അഞ്ചിലെ യാത്രക്കാരുടെ വിവരങ്ങളും റെക്കോർഡ് ചെയ്യപ്പെട്ട ദൃശ്യങ്ങളിലും നടത്തിയ പരിശോധനയിൽ തെളിവുകളൊന്നും ലഭിച്ചില്ല. പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് എസ്‌ഐ ദിനേശ് പറഞ്ഞു. ബെംഗളുരു വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ജെസ്‌നയെ കണ്ടു എന്നു പറയപ്പെടുന്ന ജൂൺ അഞ്ചിലെ യാത്രക്കാരുടെ വിവരങ്ങൾ പരിശോധിച്ചത്.

കഴിഞ്ഞ മാസം ജൂൺ അഞ്ചിന് ജെസ്‌നയോട് രൂപസാദൃശ്യമുള്ള പെൺകുട്ടി ബെംഗളുരു വിമാനത്താവളത്തിൽ നിന്ന് ഹൈദരാബാദിലേക്ക് സഞ്ചാരിച്ചതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം വ്യാഴാഴ്ച രാവിലെ ബെംഗളുരുവിലെത്തിയത്. കഴിഞ്ഞ മാർച്ച് ഇരുപത്തിരണ്ടിനാണ് ജെസ്‌നയെ മുണ്ടക്കയത്തേക്കുള്ള യാത്രാമധ്യേ കാണാതായത്. മുണ്ടക്കയം ബസ് സ്റ്റാൻഡിനു സമീപത്തെ കച്ചവട സ്ഥാപനത്തിന്റെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിലുള്ളതു ജെസ്ന തന്നെയാണെന്നു പൊലീസ് നിഗമനം. മുണ്ടക്കയം സ്വദേശിനി അലീഷയല്ല ദൃശ്യങ്ങളിലുള്ളതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP