Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎം നേതാക്കളുടെ തട്ടിപ്പിനെപ്പറ്റി കോൺഗ്രസുകാർ ഒരക്ഷരം മിണ്ടാത്തത് ചുമ്മാതല്ല; തട്ടിപ്പിൽ കോൺഗ്രസുകാർക്കും ബന്ധമെന്ന് സൂചന; യൂത്ത്കോൺഗ്രസ് നേതാവ് പാതിരാത്രി ജയയെ വിളിച്ചിരുന്നത് മണിക്കൂറുകളോളം; കുടുങ്ങുമെന്നായപ്പോൾ ഫേസ്‌ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് നേതാവ്; കെടിഡിസിയിലെ ജോലി തട്ടിപ്പ് മറ്റൊരു സോളാർ തന്നെ

സിപിഎം നേതാക്കളുടെ തട്ടിപ്പിനെപ്പറ്റി കോൺഗ്രസുകാർ ഒരക്ഷരം മിണ്ടാത്തത് ചുമ്മാതല്ല; തട്ടിപ്പിൽ കോൺഗ്രസുകാർക്കും ബന്ധമെന്ന് സൂചന; യൂത്ത്കോൺഗ്രസ് നേതാവ് പാതിരാത്രി ജയയെ വിളിച്ചിരുന്നത് മണിക്കൂറുകളോളം; കുടുങ്ങുമെന്നായപ്പോൾ ഫേസ്‌ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് നേതാവ്; കെടിഡിസിയിലെ ജോലി തട്ടിപ്പ് മറ്റൊരു സോളാർ തന്നെ

ആർ കനകൻ

കൊല്ലം: കെടിഡിസി അടക്കം നിരവധി സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ പ്രതികളായ സിപിഎം നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടും ഉന്നത നേതാക്കളുടെ ബന്ധം പുറത്തു വന്നിട്ടും കോൺഗ്രസ് നേതാക്കൾക്ക് അനക്കമില്ല. അടൂരിലെ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കേസിലെ മുഖ്യപ്രതി ജയസൂര്യ പ്രകാശുമായുള്ള ബന്ധമാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കടമ്പനാട്ടുള്ള യൂത്ത്കോൺഗ്രസ് നേതാവ് ജയസൂര്യയുമായി രാത്രി സല്ലാപം പതിവാക്കിയിരുന്നുവെന്ന് ഫോൺ രേഖകൾ സൂചിപ്പിക്കുന്നു. പാതിരാത്രിയിൽ മണിക്കൂറുകളോളമാണ് നേതാവ് ഇവരെ വിളിച്ചിരുന്നത്. സോളാർ മോഡൽ തട്ടിപ്പു കേസാണിതെന്ന മറുനാടന്റെ ആദ്യനിരീക്ഷണം ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക് ഇപ്പോൾ. സോളാർ കേസിലും ഇതു തന്നെയാണ് നടന്നത്. മന്ത്രിമാരും എംഎൽഎമാരും യൂത്ത്കോൺഗ്രസ് നേതാക്കളുമെല്ലാം രാത്രികാല സല്ലാപം പതിവാക്കിയിരുന്നു. വൻതട്ടിപ്പാണ് പ്രശാന്ത പ്ലാന്തോട്ടവുമായി ചേർന്ന് ജയസൂര്യ പ്രകാശ് നടത്തിയത്.

അടൂരിൽ രണ്ടുപേരിൽ നിന്നായി 18 ലക്ഷം രൂപ തട്ടിയെന്ന പരാതിയും വെളിച്ചത്തു വന്നിട്ടുണ്ട്. ഈ തുക തിരികെ നൽകാമെന്നും പരാതി പിൻവലിക്കണമെന്നും സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റംഗം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയുന്നു. ജയസൂര്യയും മാതാവും കടമ്പനാട് രണ്ടാം വാർഡ് അംഗം ജെ സതിയമ്മയും സ്വന്തമായി വീടില്ലാത്തവർ ആണെന്നാണ് നാട്ടിൽ പ്രചരിപ്പിച്ചിരുന്നത്. ഈ സമയം മലയൻകീഴിൽ ജയസൂര്യ ഒരു കോടി മുടക്കി വീട് നിർമ്മിക്കുകയായിരുന്നു.

കഴിഞ്ഞ മെയ് 30 നാണ് വീടില്ലാത്തവർക്ക് വീട് നിർമ്മിക്കാൻ സതിയമ്മ മൂന്നു സെന്റ് ദാനമായി നൽകിയത്. ഇതാകട്ടെ സിപിഎം വലിയ വാർത്തയായി കൊട്ടിഘോഷിക്കുകയും ചെയ്തു. സ്വന്തമായി വീടില്ലാത്ത പഞ്ചായത്തംഗവും മകളും സഹോദരനൊപ്പമാണ് താമസിക്കുന്നതെന്നും പ്രചരിപ്പിച്ചു. നാട്ടുകാരെ പറ്റിച്ചു കിട്ടിയ പൈസ കൊണ്ട് ജയസൂര്യ അമ്മയുടെ പേരിൽ വാങ്ങിയ 26 സെന്റിൽ മൂന്നു സെന്റാണ് ഡിവൈഎഫ്ഐയുടെ അഭയം ഭവന പദ്ധതി നടപ്പാക്കിയത്. ഇതിന്റെ നിർമ്മാണോദ്ഘാടനം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ് നിർവഹിച്ചത്.

പാർട്ടിക്ക് വലിയ പരുക്കില്ലാതെ തട്ടിപ്പ് കേസ് ഒതുക്കാനാണ് സിപിഐഎം നേതൃത്വം ശ്രമിക്കുന്നത്. അഞ്ചൽ ഉള്ള മഹീന്ദ്ര ഷോറൂമിൽ നിന്ന് ജയസൂര്യ എക്സ്യുവി ബുക്ക് ചെയ്തതിന് ശേഷം നൽകിയ ഏഴു ലക്ഷത്തിന്റെ ചെക്ക് മടങ്ങിയിരുന്നു. സന്തത സഹചാരിയായ യുവാവിന്റെ പേരിലാണ് ഇവർ വാഹനം ബുക്ക് ചെയ്തത്. സാമ്പത്തിക ഇടപാടുകൾ ജയസൂര്യയാണ് നടത്തിയിരുന്നത്. തങ്ങളെ പറ്റിച്ചതിന്റെ പേരിൽ ഷോറൂം അധികൃതർ കേസ് കൊടുക്കാനിരിക്കേ ചെലവായ പണം തിരികെ നൽകി തലയൂരിയിക്കുകയാണ് ജയസൂര്യയുടെ ബിനാമി.

കൊല്ലം പൊലീസ് കഴിഞ്ഞ ദിവസം പ്രശാന്ത് പ്ലാന്തോട്ടത്തിന്റെ വീട്ടിൽ പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. ജയസൂര്യ മാതാവിന്റെ പേരിൽ വാങ്ങിയ ഭൂമിയുടെ രേഖകൾ കടമ്പനാട് വില്ലേജ് ഓഫീസിൽ നിന്നും കണ്ടെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP