Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇതുവരെ കിട്ടിയ ഒരു തുമ്പും ജെസ്‌നയിൽ എത്തിയില്ല; നിർണ്ണായക തെളിവുകൾ കണ്ടെന്ന് പറഞ്ഞ പൊലീസിന് മിണ്ടാട്ടം നിലച്ചു; ആകെ ചൂണ്ടിക്കാട്ടാനുള്ളത് ഒരു ആൺ സുഹൃത്ത് മാത്രം; പലതവണ ചോദ്യം ചെയ്തിട്ടും ഒന്നും ലഭിക്കാതിരുന്ന പൊലീസ് ലക്ഷ്യം വയ്ക്കുന്നത് ആൺ സുഹൃത്തിനെ തന്നെ

ഇതുവരെ കിട്ടിയ ഒരു തുമ്പും ജെസ്‌നയിൽ എത്തിയില്ല; നിർണ്ണായക തെളിവുകൾ കണ്ടെന്ന് പറഞ്ഞ പൊലീസിന് മിണ്ടാട്ടം നിലച്ചു; ആകെ ചൂണ്ടിക്കാട്ടാനുള്ളത് ഒരു ആൺ സുഹൃത്ത് മാത്രം; പലതവണ ചോദ്യം ചെയ്തിട്ടും ഒന്നും ലഭിക്കാതിരുന്ന പൊലീസ് ലക്ഷ്യം വയ്ക്കുന്നത് ആൺ സുഹൃത്തിനെ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

റാന്നി: കാണാതായ കോളേജ് വിദ്യാർത്ഥിനി ജെസ്നയെ കുറിച്ച് പൊലീസിന് തുമ്പൊന്നുമില്ല. കർണ്ണാടകയിലെ അന്വേഷണവും വഴിമുട്ടി. കുടകിൽ പൊലീസിന് ഒരു തുമ്പും കണ്ടെത്താനായില്ല. ഇതോടെ ജെസ്‌നയുടെ തിരോധാനത്തിന്റെ യഥാർത്ഥ കാരണം അജ്ഞാതമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ ജെസ്‌നയുടെ ആൺസുഹൃത്തിനെ പൊലീസ് കൂടുതൽ ചോദ്യംചെയ്യും. നേരത്തേ കണ്ടെത്തിയ ഫോൺകോളുകൾ, സന്ദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യംചെയ്യുന്നത്. ഇടുക്കിയിൽനിന്ന് കണ്ടെത്തിയ കാൽ ആരുടേതാണെന്നുള്ള അന്വേഷണവും നടന്നുവരുന്നു. ഡി.എൻ.എ. ഫലത്തിനായി കാത്തിരിക്കുകയാണ്.

പൊലീസ് ശേഖരിച്ച ഫോൺകോളുകളുമായി ബന്ധപ്പെട്ട അന്വേഷണം അവസാന ഘട്ടത്തിലേക്കെത്തുന്നു. ഇതിനായി പ്രത്യേക സൈബർ സംഘവും പ്രവർത്തിക്കുന്നുണ്ട്. അതായത് ജെസ്‌നാ കേസിൽ പൊലീസിന് ഇപ്പോഴും ചൂണ്ടിക്കാട്ടാനുള്ളത് ഈ ആൺ സുഹൃത്തിനെ മാത്രമാണ്. രാഷ്ട്രീയ ഇടപെടലുകൾക്കിടയിലും ആൺ സുഹൃത്തിനെ മുന്നിൽ നിർത്തി അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനാണ് നീക്കം. ജെസ്നയും ആൺസുഹൃത്തും തമ്മിലുള്ള ഫോൺസന്ദേശങ്ങൾ, മുണ്ടക്കയത്തെ വസ്ത്രശാലയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ എന്നിവയെല്ലാം സുഹൃത്തിനെ കൂടുതൽ ചോദ്യംചെയ്യാൻ കാരണമായി. അതിനിടെ ഇടുക്കിയിലെ കാലുമായി ബന്ധപ്പെട്ട ഡിഎൻഎ പരിശോധനയ്ക്കായി പൊലീസ് കാത്തിരിക്കുകയാണ്. അതിന് ശേഷമാത്രമേ അടുത്ത ഘട്ടത്തിലേക്ക് പൊലീസ് നീങ്ങൂ.

മുണ്ടക്കയത്ത് സി.സി.ടി.വി. ദൃശ്യത്തിൽ കണ്ട യുവതി ആരാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. ജെസ്നയല്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അടിമാലിയിൽ ജെസ്നയോട് സാമ്യമുള്ള കുട്ടിയെ ടാക്സിഡ്രൈവർ കണ്ടെന്ന വിവരവും ഒരാഴ്ചയായി പൊലീസ് അന്വേഷിച്ചുവരുന്നു. മെയ്‌ ഒമ്പതിന് കാറിൽ യുവതിയും മറ്റൊരാളും കോതമംഗലത്തുനിന്ന് അടിമാലിവരെയെത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം. ഒരാഴ്ചമുമ്പാണ് വിവരം ലഭിക്കുന്നത്. അതാരാണെന്ന് കണ്ടെത്താൻ അന്വേഷണം നടത്തിവരുകയാണ്.

കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടിൽ ജയിംസിന്റെ മകൾ ജെസ്ന മരിയ ജയിംസിനെ മാർച്ച് 22-നാണ് കാണാതായത്. ഐ.ജി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. ജില്ലയിൽ അന്വേഷണച്ചുമതല വഹിച്ചിരുന്ന തിരുവല്ല ഡിവൈ.എസ്‌പി. ആർ. ചന്ദ്രശേഖരപിള്ള ചൊവ്വാഴ്ച സർവീസിൽനിന്ന് വിരമിച്ചു. ഇതും അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP