Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിസിനസ് പങ്കാളിയാക്കാമെന്ന് മോഹിപ്പിച്ചും പരാധീനത പറഞ്ഞ് കടം വാങ്ങിയും കോടികൾ തട്ടി ഒരുസുപ്രഭാതത്തിൽ മുങ്ങി; നാട്ടിൽ ആഡംബരവീടും ആഡംബരക്കാറുകളുമായി അടിപൊളി ജീവിതം; പണം മടക്കിചോദിച്ചവരോട് ഭീഷണിയും വെല്ലുവിളിയും; കുവൈറ്റിൽ പ്രവാസി മലയാളികളെ കബളിപ്പിച്ച ജിൻസ് ജെയിംസ് കാനഡയിലേക്ക് മുങ്ങുന്നതിനിടെ പൊലീസ് വലയിൽ

ബിസിനസ് പങ്കാളിയാക്കാമെന്ന് മോഹിപ്പിച്ചും പരാധീനത പറഞ്ഞ് കടം വാങ്ങിയും കോടികൾ തട്ടി ഒരുസുപ്രഭാതത്തിൽ മുങ്ങി; നാട്ടിൽ ആഡംബരവീടും ആഡംബരക്കാറുകളുമായി അടിപൊളി ജീവിതം; പണം മടക്കിചോദിച്ചവരോട് ഭീഷണിയും വെല്ലുവിളിയും; കുവൈറ്റിൽ പ്രവാസി മലയാളികളെ കബളിപ്പിച്ച ജിൻസ് ജെയിംസ് കാനഡയിലേക്ക് മുങ്ങുന്നതിനിടെ പൊലീസ് വലയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുവൈറ്റിൽ പ്രവാസി മലയാളികളെ ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്തും കടം വാങ്ങിയും കോടികൾ കൈക്കലാക്കി മുങ്ങിയ ജിൻസ് ജെയിംസ് പിടിയിൽ. കടുത്തുരുത്തി ഞീഴൂർ കാപ്പിൽ ജിൻസ് ജെയിംസ്(33) നെ മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് എമിഗ്രേഷൻ വിഭാഗമാണ് പിടികൂടിയകത്. കാനഡയിലേക്ക് കടക്കാനുള്ള നീക്കത്തിനിടെയാണ് പിടിവീണത്.

കോടികൾ കൈക്കലാക്കിയശേഷം ധൈര്യമുണ്ടെങ്കിൽ വാങ്ങിക്കൊള്ളാൻ ഇടപാടുകാരെ വെല്ലുവിളിച്ചാണ് ഇയാൾ കടന്നുകളഞ്ഞതെന്ന് അറിയുന്നു.10 വർഷക്കാലം കുവൈറ്റിൽ പ്രവാസിയായിരുന്നു ജിൻസ് ജെയിംസ്. ജിൻസ് രാജ്യം വിട്ടുപോകുന്നത് തടയാനായി പൊലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് ആണ് പ്രതിയെ കുടുക്കിലാക്കിയത്. ഇയാളെ കടുത്തുരുത്തി പൊലീസ് നാട്ടിലെത്തിക്കും.

കുവൈറ്റിൽ മെയിൽ നേഴ്‌സായി ജോലി തുടങ്ങിയ ജിൻസ് പിന്നീട് ഇവിടെ പല ബിസിനസുകൾക്കും തുടക്കമിടുകയായിരുന്നു. ഇതിൽ പങ്കാളികളാക്കാം, ലാഭമുണ്ടാക്കാം എന്നൊക്കെ പ്രലോഭിപ്പിച്ചായിരുന്നു പലരിൽ നിന്നായി മൂന്നു കോടിയോളം രൂപ കൈക്കലാക്കിയത്.ഇതിനിടെ പ്രവാസികൾ ചേർന്ന് നടത്തുന്ന ചിട്ടിയിലും ഇയാൾ ചേർന്നു. ആദ്യ ഗഡു അടച്ചശേഷം ചിട്ടിപിടിച്ച ജിൻസ് പിന്നീട് തുക തിരിച്ചടച്ചില്ല. ഈ പണമൊക്കെയായി ഇയാൾ നാട്ടിലേക്ക് മുങ്ങുകയായിരുന്നു.ഒരുസുപ്രഭാതത്തിൽ ഗർഫിലെ ബിസിനസ് സ്ഥാപനങ്ങളെല്ലാം അരുമാറിയാതെ വിറ്റ് നാട്ടിലേക്ക് കടന്നു.

കുവൈറ്റിൽ വച്ചും നാട്ടിൽ വച്ചും ഇയാളോട് പണം ആവശ്യപ്പെട്ടവരോട് ധൈര്യമുണ്ടെങ്കിൽ വാങ്ങിയെടുക്കാനായിരുന്നു ജിൻസിന്റെ വെല്ലുവിളി. ചിലരിൽ നിന്നും കടമായും പണം വാങ്ങിയിരുന്നു. ഒരാൾക്കും ഒരു രൂപ പോലും തിരിച്ചുകൊടുത്തില്ലെന്ന് മാത്രമല്ല പണം ചോദിച്ചെത്തുന്നവരോട് ധാർഷ്ട്യവും ഭീഷണിയുമായിരുന്നു മറുപടി. ഇതോടെ ഗത്യന്തരമില്ലാതെ 9 പ്രവാസികൾ നാട്ടിലെത്തി കോട്ടയം എസ്‌പിക്ക് പരാതി നൽകി. മെയിൽ പണം തിരികെ വാങ്ങാൻ ജിൻസ് കുവൈറ്റിൽ താമസിച്ചിരുന്ന ഫ്ളാറ്റിൽ ചെന്നപ്പോഴാണ് ഇയാൾ നാട്ടിലേക്ക് മടങ്ങിയെന്ന് പണം നഷ്ടപെട്ടവർ അറിയുന്നത്. സാമ്പത്തിക കുറ്റത്തിന് കുവൈറ്റിൽ പരാതി ഉണ്ടായതോടെ പൊലീസ് തിരക്കിയെത്തിയപ്പോൾ കൂടെയുണ്ടായിരുന്ന സഹോദരനും നാട്ടിലേക്ക് കടന്നു. കോട്ടയം, എറണാകുളം ഭാഗത്തുള്ള നിരവധി ആളുകളുടെ പണം നഷ്ടപെട്ടതായി പറയുന്നു.

പൊലീസിന്റെ ഭാഗത്ത് നിന്നും ആദ്യ ഘട്ടത്തിൽ ഇതിനെതിരെ നടപടിയുണ്ടായില്ല. തട്ടിയെടുത്ത പണം ഉപയോഗിച്ച് ജിൻസ് ആഡംബര വീടുകളും രണ്ട് കാറുകളും വാങ്ങിയതായും പരാതിയിൽ പറയുന്നു. കുവൈറ്റിലെ പല ബാങ്കുകളിൽ നിന്നായി വൻതുക വായ്പ എടുത്തുട്ടുണ്ടെന്നും ഇവർ നൽകിയ മൊഴിയിൽ പറയുന്നു. പരാതിക്കാരും ബന്ധുക്കളും ദിവസങ്ങൾക്ക് മുമ്പ് ഞീഴൂരിലെ ഇയാളുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ജിൻസിന്റെ ഭാര്യയും സഹോദരനും തട്ടിപ്പിൽ പങ്കാളിയാണെന്നും ആരോപണമുണ്ട്. തട്ടിച്ചെടുത്ത പണം ഉപയോഗിച്ചായിരുന്നു ഈ ആഡംബര വീട് പണി കഴിപ്പിച്ചതെന്നാണ് പരാതിക്കാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP