Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവാവ് വീണു കിടന്ന നിലയിൽ കണ്ട സ്വിമ്മിങ് പൂളിന് സമീപത്തെ ഭിത്തിയിലും പില്ലറിലും രക്തക്കറ; അരഭിത്തിയുടെ മേൽഭാഗത്തെ സിമന്റ് അടർന്നു വീണ നിലയിൽ; പുലർച്ചെ ഒന്നരയോടെ ജിഷ്ണു വെള്ളംകുടിച്ച് വിശ്രമിക്കുന്നത് കണ്ടെന്ന് ഗസ്റ്റ് ഹൗസ് ജീവനക്കാരൻ; മൂന്നരയോടെ ജിഷ്ണു മരിച്ചതായി കൂട്ടുകാർ അറിയിച്ചെന്ന് മാനേജർ; ആ വിവാഹ സൽക്കാര രാത്രിയിൽ കോതമംഗലം അങ്ങാടി മർച്ചന്റ് ഗസ്റ്റ്ഹൗസിൽ സംഭവിച്ചതെന്ത്?

യുവാവ് വീണു കിടന്ന നിലയിൽ കണ്ട സ്വിമ്മിങ് പൂളിന് സമീപത്തെ ഭിത്തിയിലും പില്ലറിലും രക്തക്കറ; അരഭിത്തിയുടെ മേൽഭാഗത്തെ സിമന്റ് അടർന്നു വീണ നിലയിൽ; പുലർച്ചെ ഒന്നരയോടെ ജിഷ്ണു വെള്ളംകുടിച്ച് വിശ്രമിക്കുന്നത് കണ്ടെന്ന് ഗസ്റ്റ് ഹൗസ് ജീവനക്കാരൻ; മൂന്നരയോടെ ജിഷ്ണു മരിച്ചതായി കൂട്ടുകാർ അറിയിച്ചെന്ന് മാനേജർ; ആ വിവാഹ സൽക്കാര രാത്രിയിൽ കോതമംഗലം അങ്ങാടി മർച്ചന്റ് ഗസ്റ്റ്ഹൗസിൽ സംഭവിച്ചതെന്ത്?

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വെള്ളമില്ലാത്ത സ്വമ്മിങ് പൂളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരണമടഞ്ഞ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബന്ധുക്കളും സുഹൃത്തുക്കളും. ഇന്ന് ഉച്ചയോടെ സ്വമ്മിങ്പൂളിൽ തങ്ങൾ നടത്തിയ പരിശോധനയിൽ സമീപമുള്ള കെട്ടിടത്തിലെ ഭിത്തിയിലും പില്ലറിലും രക്തക്കറ കണ്ടെത്തിയതായിട്ടാണ് ഇവരുടെ വെളിപ്പെടുത്തൽ.

സമീപത്തെ അരഭിത്തിയുടെ മേൽഭാഗം ചുരണ്ടിമാറ്റിയപോലെ സിമന്റ് തേയ്പ് അടർന്ന പോയ നിലയിലുമാണെന്നും ഇവർ വ്യക്തമാക്കി. താൻ മീൻവെട്ടാൻ കത്തിതേയ്ച്ചപ്പോൾ സിമന്റെ അടർന്നതാണെന്നാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഗസ്റ്റ് ഹൗസ് ജീവനക്കാരൻ നൽകിയ മറപടിയെന്നും ഇവർ അറിയിച്ചു.ഇതോടെ സംഭവത്തിൽ തങ്ങൾക്കുള്ള സംശയം വർദ്ധിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി ദൂരൂഹത അകറ്റണമെന്നും ഇവർ ആവശ്യപ്പെട്ടു.

കോതമംഗലം അങ്ങാടി മർച്ചന്റ് ഗസ്റ്റ്ഹൗസിന്റെ വെള്ളമില്ലാത്ത സ്വമ്മിങ് പൂളിൽ അവശനിലയിൽ കണ്ടെത്തിയ പാറശാലപ്പടി അറയ്ക്കൽ ശശിയുടെ മകൻ ജിഷ്ണു ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ മരണമടഞ്ഞതായിട്ടാണ് പുറത്തായ വിവരം. കൂട്ടുകാരന്റെ വിവാഹ സൽക്കാരവുമായി ബന്ധപ്പെട്ട് കൂട്ടുകാർ ചേർന്ന് ഇവിടെ കൂടുകയായിരുന്നു. മദ്യപാനവും ആഘോഷവും നടക്കുന്നതിനിടെ ഉണ്ടായ ബഹളത്തിൽ ജിഷ്ണുവിന് നേരെ ആക്രമണം ഉണ്ടായോ എന്ന സംശയം ഉയർന്നിട്ടുണ്ട്.

ജിഷ്ണു മരിച്ച ശേഷമുള്ള നടപടിക്രമങ്ങളിൽ പൊലീസിന്റെ ഭാഗത്തുനിന്നും കാര്യമായ ശ്രദ്ധക്കുറവ് ഉണ്ടായെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മരണം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ജിഷ്ണുവിനെ അവശനിലയിൽ കണ്ടെത്തിയ സ്വമ്മിങ് പൂൾ പൊതുജനങ്ങൾ കതയറാതെ സംരക്ഷിക്കുന്ന കാര്യത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരുനീക്കവും ഉണ്ടായില്ലെന്നും ഇത് ഇവിടെ നിന്നും ലഭിക്കുമായിരുന്ന തെളിവ് നഷ്ടപ്പെടുന്നതിന് കാരണമായെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു.

പുലർച്ചെ ഒന്നരയോടെ മുറിയെടുത്തവരിൽ രണ്ടുപേർ വന്ന് തന്നെ വിളിച്ചെന്നും ഒരാൾ അവശനാണെന്നും ഒരു കുപ്പി വെള്ളം വേണമെന്നും പറഞ്ഞെന്നും തുടർന്ന് താൻ വെള്ളം കൊടുത്തുവെന്നും ജിഷ്ണു വെള്ളം കുടിച്ച്് വിശ്രമിക്കുന്നത് കണ്ടശേഷം വീണ്ടും ഉറങ്ങാൻ പോയെന്നുമാണ് ഗസ്റ്റ് ഹൗസ് ജീവനക്കാരൻ സംഭവത്തിൽ നൽകിയിട്ടുള്ള വിശദീകരണം.

ഈസമയം മൂന്നാല് പേർ സ്വിമ്മിങ് പൂളിന് സമീപം മതിലിൽ ഇരുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും ഇവരോട് നോക്കിക്കോളമെന്ന് പറഞ്ഞശേഷമാണ് താൻ മുറിയിലേക്ക് മടങ്ങിയതെന്നും പിന്നെ 3.30 തോടെ ഇവരിൽ ചിലർ വിളിച്ചുണർത്തി ജിഷ്ണുവിനെ ആശുപത്രിയിൽ കൊണ്ടുപോയതായി അറിയിക്കുകയായിരുന്നെന്നും മാനേജർ മറുനാടനോട് വ്യക്തമാക്കി.

കൂടെയുണ്ടായിരുന്നവർ എവിടെ എന്നന്വേഷിച്ചപ്പോൾ മറ്റ് രണ്ട് പേർക്ക് ബൈക്ക് അപകടത്തിൽ പരിക്കേറ്റെന്നും ഇവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും കൂടുതൽ പേരും അങ്ങോട്ടുപോയി എന്നുമായിരുന്നു ജിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ച രണ്ട് പേർ തങ്ങളോട് വെളിപ്പെടുത്തിയതെന്ന് ജിഷ്ണുവിന്റെ പിതാവ് ശശി അറിയിച്ചു.

വാഹനാപകടത്തിൽ പരിക്കേറ്റാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിൽ ഇതിനകം തന്നെ ആശുപത്രിയിൽ നിന്നും മൂവാറ്റുപുഴ പൊലീസിൽ ഇന്റിമേഷൻ എത്തേണ്ടതായിരുന്നെന്നും എന്നാൽ ഇത്തരത്തിൽ ഇന്നലെയും ഇന്നും ഇന്റിമേഷൻ വന്നിട്ടില്ലന്നും അതിനാൽ ജിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചവർ നൽകിയ വിവരം ശരിയാണോ എന്നകാര്യം പൊലീസ് അന്വേഷിച്ച് ഉറപ്പുവരുത്തണമെന്നും ശശിയും ബന്ധുക്കളും ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP