Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അവൻ അടിതെറ്റി വീണതാണെന്ന് തോന്നുന്നില്ല; എന്തോ ആപത്ത് പറ്റിയിട്ടുണ്ട്; കൂടെയുണ്ടായിരുന്ന രണ്ടുപേരെ പിന്നീട് സംസ്‌കാര സമയത്തുപോലും കണ്ടിട്ടില്ല; വെള്ളമില്ലാത്ത സ്വിമ്മിങ്പൂളിൽ വീണു കിടക്കുന്ന നിലയിൽ കണ്ട ജിഷ്ണുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അച്ഛൻ; റെസ്റ്റ്ഹൗസിൽ വിവാഹ ആഘോഷങ്ങൾക്കിടെ വഴക്കുണ്ടായെന്ന സംശയം ബലപ്പെടുത്തി വെളിപ്പെടുത്തലുകൾ

അവൻ അടിതെറ്റി വീണതാണെന്ന് തോന്നുന്നില്ല; എന്തോ ആപത്ത് പറ്റിയിട്ടുണ്ട്; കൂടെയുണ്ടായിരുന്ന രണ്ടുപേരെ പിന്നീട് സംസ്‌കാര സമയത്തുപോലും കണ്ടിട്ടില്ല; വെള്ളമില്ലാത്ത സ്വിമ്മിങ്പൂളിൽ വീണു കിടക്കുന്ന നിലയിൽ കണ്ട ജിഷ്ണുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അച്ഛൻ; റെസ്റ്റ്ഹൗസിൽ വിവാഹ ആഘോഷങ്ങൾക്കിടെ വഴക്കുണ്ടായെന്ന സംശയം ബലപ്പെടുത്തി വെളിപ്പെടുത്തലുകൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മകൻ അടിതെറ്റി വീണതാണെന്ന് കരുതുന്നില്ലെന്നും ദുരൂഹതയുണ്ടെന്നും വെളിപ്പെടുത്തി വെള്ളമില്ലാത്ത സ്വിമ്മിങ് പൂളിൽ വീണ് മരിച്ച ജിഷ്ണുവിന്റെ പിതാവ്. 'ഇങ്ങിനെ സംഭവിക്കുമെന്ന് കതരുതിയില്ലെന്നാണ് സുഹൃത്ത് പറയുന്നത്. കൂടെയുണ്ടായിരുന്ന രണ്ടുപേരെ പിന്നീട് സംസ്‌കാര സമയത്തു പോലും കണ്ടിട്ടില്ല. സ്ഥിരം മദ്യപാനിയോ പ്രശ്‌നക്കാരനോ അല്ലാത്ത അവൻ അടിതെറ്റി വീണതെന്ന് കരുതാനുമാവില്ല. അവനെന്തോ ആപത്ത് പറ്റിയിട്ടുണ്ട്. അല്ലാതെ എന്റെ കുഞ്ഞിന് ഈ ഗതി വരില്ല'- മകന്റെ അകാല വിയോഗത്തെക്കുറിച്ച് ഇത് പറയുമ്പോൾ കേഴിപ്പിള്ളി പാറശാലപ്പടി അറയ്ക്കൽ ശശി വിതുമ്പടലടക്കാൻ പാടുപെടുകയായിരുന്നു.

കോതമംഗലത്ത് അങ്ങാടി മർച്ചന്റ്‌സ് ഗസ്റ്റ് ഹൗസിന്റെ വെള്ളമില്ലാത്ത സ്വിമ്മിങ് പൂളിലാണ് ജിഷ്ണു വീണത്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടുകളിൽ കണ്ടെത്തിയിരുന്നു. മദ്യപിച്ചിരുന്ന സുഹൃത്തുക്കൾക്കിടെ ഉണ്ടായ കശപിശയെ തുടർന്ന് നടന്ന കൊലപാതകമാണോ ജിഷ്ണുവിന്റേത് എന്ന നിലയിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജിഷ്ണുവിന്റെ പിതാവിന്റെ വെളിപ്പെടുത്തൽ. ഇന്ന് രാവിലെ വീട്ടിലെത്തി കണ്ടപ്പോഴാണ് മറുനാടൻ പ്രതിനിധിയോട് ശശി മനസ്സുതുറന്നത്.

സംഭവത്തെക്കുറിച്ച് ശശി പറയുന്നത് ഇങ്ങിനെ. ഇന്നലെ പുലർച്ചെ മൂന്നരയോടെ ബന്ധു ഫോണിൽ വിളിച്ചറിയിച്ചപ്പോഴാണ് മകന് അപകടം നേരിട്ട കാര്യം അറിയുന്നത്.ബന്ധുവിനൊപ്പം വീട്ടിൽ നിന്നിറങ്ങി.ആശുപത്രിയിൽ എത്തി അന്വേഷിച്ചപ്പോൾ മരിച്ച നിലയിലാണ് കൊണ്ടുവന്നതെന്ന് ജീവനക്കാർ പറഞ്ഞു.

ഒന്ന് കാണിച്ചുതരുവോ എന്ന് ചോദിച്ചപ്പോൾ അവർ മോർച്ചറി തുറന്ന് അവനെ കാണിച്ചു. കണ്ണിന് മുകളിൽ ഒരു മുറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഷർട്ടും ഇല്ലായിരുന്നു. ആകെ തകർന്നുപോയി. തിരിച്ച് വീട്ടിലെത്തി. ഭാര്യ തിരക്കിയപ്പോൾ ഒന്നും ഇല്ലന്നും പറഞ്ഞ് ആശ്വസിപ്പിച്ചു. പൊലീസുകാരെത്തി സംശയമുണ്ടോ എന്ന് തിരക്കിയപ്പോൾ ഉണ്ടെന്ന് പറഞ്ഞു. പിന്നെ മൂവാറ്റുപുഴയിൽ കൊണ്ടുപോയി പൊലീസ് സർജ്ജൻ പോസ്റ്റുമോർട്ടം നടത്തി. വൈകിട്ട് വീട്ടിൽ കൊണ്ടുവന്ന് അന്ത്യകർമ്മങ്ങൾ നടത്തി. അവനെ ആശുപത്രിയിൽ കൊണ്ടുപോയ കൂട്ടത്തിലെ രണ്ട് പേരെ ആശുപത്രിയിൽ വച്ച് കണ്ടിരുന്നു. ഇവരോ രാത്രിയിൽ അവനൊപ്പം ഉണ്ടായിരുന്നവരോ സംസ്‌കാര ചടങ്ങകൾ കഴിയുന്നത് വരെ വീട്ടിലെത്തിയില്ല.

ഞാൻ വീട്ടിലിരിക്കില്ല,അവൾ (ഭാര്യ) കരച്ചിൽ നിർത്തിയിട്ടില്ല. വളോട് ഞാനെന്താ പറയുക. ന്റെ മകൻ പോയി. നി അവനെന്താണ് പറ്റിയതെന്ന് അറിയണം. തിന് പൊലീസ് വേണ്ടതെല്ലാം ചെയ്യണം. തൊഴുകൈകളോടെ ശശി ആവശ്യപ്പെട്ടു. കോതമംഗലം അങ്ങാടി മർച്ചന്റ്‌സ് ഗസ്റ്റ് ഹൗസിന്റെ വെള്ളമില്ലാത്ത സ്വിമ്മിങ് പൂളിൽ അവശനിലയിൽ കണ്ടെത്തിയ ജിഷ്ണു(27) പിന്നീട് ആശുപത്രിയിൽ മരണപ്പെടുകയായിരുന്നെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം.

ഇന്നലെ പുലരർച്ചെ 3 മണിയോടെയാണ് ജിഷ്ണുവിനെ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ എത്തിച്ചതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. മരണം ആന്തരിക രക്തസ്രാവം മൂലമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചന. വാരിയെല്ലിന് പൊട്ടലേറ്റതായും മൂവാറ്റുപുഴ താലുക്ക് ആശുപത്രിയിൽ പൊലീസ് സർജ്ജൻ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.

്ഒപ്പമിരുന്ന് മദ്യപിച്ചിരുന്ന ജിഷ്ണു സ്വിമ്മിങ് പൂളിലെത്തിയത് എങ്ങിനെയെന്ന കാര്യത്തിൽ സുഹൃത്തുക്കൾക്കും വിശദീകരണം നൽകാൻ കഴിയുന്നില്ലന്നാണ് പൊലീസ് പങ്കുവച്ച വിവരം. ശക്തമായ വീഴ്ചയിലോ ആഘാതം കൊണ്ടുണ്ടായ ആന്തരീക ക്ഷതം മൂലമാവാം രക്തശ്രാവം ഉണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം.മദ്യലഹരിയിൽ ബാലൻസ് തെറ്റി ഉണ്ടായ അപകടമാണോ ,മദ്യപിച്ചിരുന്നവർ തമ്മിൽ ഉണ്ടായ കശപിശയിൽ ജിഷ്ണു നിലം പതിച്ചതാണോ .എന്നിങ്ങിനെ സംഭവത്തിൽ നിരവധി സംശയങ്ങൾ ഉയർന്നുകഴിഞ്ഞു. പുരികത്തിന് മുകളിൽ കഷ്ടി രണ്ട് സെന്റീമിറ്ററോളം നീളത്തിലുള്ള മുറിവ് മാത്രമാണ് മൃതദേഹത്തിൽ പ്രത്യക്ഷത്തിൽ കണ്ട പരിക്ക്.

തട്ടേക്കാട് സ്വദേശിയായ സുഹൃത്തിന്റെ ഇന്ന് നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ ഇന്നലെ ഇവിടെ മുറിയെടുത്തവരുടെ കൂട്ടത്തിൽ മരണമടഞ്ഞ വിഷ്ണുവും ഉൾപ്പെട്ടിരുന്നു. വർക്ക്‌ഷോപ്പ് ജീവനക്കാരനാണ് ജിഷ്ണു. ഒപ്പമിരുന്ന് മദ്യപിച്ചിരുന്ന ജിഷ്ണു സ്വിമ്മിങ് പൂളിലെത്തിയത് എങ്ങിനെയെന്ന കാര്യത്തിൽ സുഹൃത്തുക്കൾക്കും വിശദീകരണം നൽകാൻ കഴിയുന്നില്ലന്നാണ് പൊലീസിൽ ലഭിച്ച സൂചന. ശക്തമായ വീഴ്ചയിലുണ്ടായ ആന്തരിക ക്ഷതം മൂലമാവാം രക്ത സ്രാവമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇത് മദ്യലഹരിയിൽ ബാലൻസ് തെറ്റി ഉണ്ടായ അപകടമാണോ അതോ മദ്യപിച്ചിരുന്നവർ തമ്മിൽ ഉണ്ടായ കശപിശയിൽ ജിഷ്ണു നിലംപതിച്ചതാണോ എന്നീ കാര്യങ്ങളിലാണിപ്പോൾ പ്രധാനമായും പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP