1 usd = 71.43 inr 1 gbp = 93.28 inr 1 eur = 78.68 inr 1 aed = 19.45 inr 1 sar = 19.04 inr 1 kwd = 235.18 inr

Jan / 2020
28
Tuesday

സ്ത്രീകളെ ലൈംഗിക വേഴ്ചയ്ക്ക് ശേഷം കൊന്ന് തള്ളിയ സയനൈയ്ഡ് മോഹൻ ചർച്ചയായത് 2009ൽ; ക്ഷേത്ര ദർശനത്തിനെത്തുന്ന നിരാശരെ കണ്ടെത്തി കൊന്ന സയനൈഡ് മല്ലികയുടെ കഥ പുറം ലോകത്ത് എത്തിയത് 2007ലും; ജോളിയും സയനൈഡുമായുള്ള ക്രിമിനൽ ബന്ധം തുടങ്ങുന്നത് 2002ലും: സീരിയൽ കില്ലർമാരിൽ റാണിയായി കൂടത്തായിയിലെ ക്രൂര; താമരശ്ശേരിയിലെ കൂട്ടക്കൊലപാതകം ചർച്ചയാകുമ്പോൾ

October 08, 2019 | 10:18 AM IST | Permalinkസ്ത്രീകളെ ലൈംഗിക വേഴ്ചയ്ക്ക് ശേഷം കൊന്ന് തള്ളിയ സയനൈയ്ഡ് മോഹൻ ചർച്ചയായത് 2009ൽ; ക്ഷേത്ര ദർശനത്തിനെത്തുന്ന നിരാശരെ കണ്ടെത്തി കൊന്ന സയനൈഡ് മല്ലികയുടെ കഥ പുറം ലോകത്ത് എത്തിയത് 2007ലും; ജോളിയും സയനൈഡുമായുള്ള ക്രിമിനൽ ബന്ധം തുടങ്ങുന്നത് 2002ലും: സീരിയൽ കില്ലർമാരിൽ റാണിയായി കൂടത്തായിയിലെ ക്രൂര; താമരശ്ശേരിയിലെ കൂട്ടക്കൊലപാതകം ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര രാജ്യത്ത് വലിയ ചർച്ചയായി മാറുകയാണ്. രാജ്യത്തെ നടുക്കിയ മറ്റു ചില സീരിയൽ കില്ലറാണ് ഇന്ന് ജോളി. ജോളിയുടെ ക്രൂരതകൾ സമാനതകളില്ലാത്തതാണെന്ന് ഏവരും വിലയിരുത്തുന്നു. സയനൈഡ് മോഹനനും സയനൈഡ് മല്ലികയും ജയങ്കറും ഉൾപ്പെടെ രാജ്യത്തെ ഞെട്ടിച്ച സീരിയൽ കില്ലർമാർക്കൊപ്പം ഈ മലയാളിയും എത്തുകയാണ്. പിണറായിയിൽ സൗമ്യ കാട്ടിയതിന് അപ്പുറത്തേക്കുമുള്ള ക്രൂരത. ക്രിമിനൽ മനസ്സുകളിൽ ജോളിയുടേത് ആരേയും വീഴ്‌ത്തുന്ന പ്രകൃതമാണ്. ആർക്കും സംശയം തോന്നതാതെ എല്ലാം ഭംഗിയായി നടത്തി. ഏത്ര തെളിവ് നശീകരണം നടത്തിയാലും കൃത്യത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു പഴുതുണ്ടാകുമെന്നാണ് അന്വേഷകർ സ്വീകരിക്കുന്ന പൊതു തത്വം. അങ്ങനെയാണ് വർഷങ്ങൾക്ക് ശേഷം ജോളി പിടിക്കപ്പെട്ടത്.

സയനൈയ്ഡ് മോഹന്റെ കൊലപാതകങ്ങൾ പുറത്തുവന്നത് 2009ലാണ്. അതിന് മുമ്പ് തന്നെ ജോളി സയനൈയ്ഡിന്റെ സാധ്യതകൾ കണ്ടെത്തി കൊലപാകങ്ങൾ തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ അനുകരണങ്ങൾക്ക് പോകാത്ത കൊലപാതക ശൈലിയാണ് ജോളി തെരഞ്ഞെടുത്തതെന്ന് വ്യക്തം.

സ്ത്രീകളുമായി ലൈംഗികവേഴ്ച,ശേഷം ജീവനെടുക്കും

ഇരുപതോളം യുവതികളെ കൊലപ്പെടുത്തിയ സയനൈഡ് മോഹനൻ എന്ന മോഹൻകുമാറിന്റെ ക്രൂരത നടുക്കത്തോടെയാണ് രാജ്യം കേട്ടത്. സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം അവരെ സയനൈഡ് നൽകി കൊലപ്പെടുത്തുന്നതായിരുന്നു അദ്ധ്യാപകനായിരുന്ന മോഹൻകുമാറിന്റെ രീതി. ഇരുപതോളം യുവതികളെ ഇങ്ങനെ കൊലപ്പെടുത്തിയ സയനൈഡ് മോഹനൻ പിന്നീട് പൊലീസിന്റെ പിടിയിലാവുകയും 2013-ൽ ഇയാൾക്ക് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.

വിവാഹ വാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പൈവളിഗെ സ്വദേശിനിയായ 26 കാരിയെ സയനൈഡ് ഗുളിക നൽകി കൊലപ്പെടുത്തിയ കേസിലാണ് സീരിയൽ കില്ലർ സയനൈഡ് മോഹനൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി.ത്. കന്യാന സ്വദേശിയും കർണ്ണാടക വിദ്യാഭ്യാസ വകുപ്പിൽ കായികാധ്യാപകനുമായിരുന്നു മോഹനൻ. വിവാഹ വാഗ്ദാനം നൽകി ലോഡ്ജിൽ വെച്ച് പീഡിപ്പിച്ച ശേഷം ഗർഭിണിയാകാതിരിക്കാനുള്ള മരുന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് സയനൈഡ് ഗുളിക നൽകി കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്. കൊലപാതകം, വിഷം നൽകൽ, സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കൽ വഞ്ചന എന്നീ കുറ്റങ്ങളാണ് മോഹനനെതിരെ ചുമത്തിയിരിക്കുന്നത്. 2009 ഒക്ടോബർ 21 നാണ് സയനൈഡ് മോഹനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലിൽ പൈവളികെയിൽ നിന്നുള്ള യുവതിയെ കൊലപ്പെടുത്തിയതായി അദ്ദേഹം സമ്മതിച്ചിരുന്നു. പിന്നീട് തെളിവെടുപ്പിൽ മരിച്ച യുവതിയുടെ അമ്മായി പരമേശ്വരി സയനൈഡ് മോഹനെ തിരിച്ചറിഞ്ഞതോടെ ഗതിമാറുകയായിരുന്നു. സമാന രീതിയിൽ ഇരുപതോളം യുവതികളെയാണ് മോഹനൻ കൊലപ്പെടുത്തിയത്. വിവിധ കേസുകളിൽ 2009 ൽ അറസ്റ്റിലായ മോഹനൻ ഇപ്പോഴും ജയിലിലാണ്. ഇരുപതു കേസുകളിൽ 15 എണ്ണത്തിലും മോഹനനെ കോടതി ശിക്ഷിച്ചിരുന്നു. ഒ.എം കിസ്റ്റ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

ടാക്സി ഡ്രൈവർമാരെ കൊന്നൊടുക്കിയ ഡോക്ടർ...

ആയുർവേദ ഡോക്ടറായിരുന്ന ദേവേന്ദ്ര ശർമ്മ കൂടുതൽ പണത്തിനുവേണ്ടിയായിരുന്നു ക്രൂരതയ്ക്കിറങ്ങിയത്. ഉത്തർപ്രദേശ്,ഗുഡ്ഗാവ്,രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നായി ടാക്സി ഡ്രൈവർമാരെ കൊലപ്പെടുത്തിയശേഷം കാറുകൾ തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ രീതി. 2002 മുതൽ 2004 വരെ മുപ്പതോളം പേരെ ഇത്തരത്തിൽ കൊലപ്പെടുത്തിയെന്നായിരുന്നു ദേവേന്ദ്ര ശർമ്മയുടെ കുറ്റസമ്മതം. 2008-ൽ ദേവേന്ദ്ര ശർമ്മയെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു.

രാജ്യം നടുങ്ങിയ നിതാരി കൂട്ടക്കൊല

നിതാരിയിൽനിന്ന് കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ കൂട്ടത്തോടെ കണ്ടെടുത്തതിന് പിന്നാലെയാണ് രാജ്യത്തെ നടുക്കിയ നിതാരി കൂട്ടക്കൊലയുടെ ചുരുളഴിയുന്നത്. മൊഹീന്ദർസിങ് പാന്തർ, ഇയാളുടെ വീട്ടുജോലിക്കാരനായ സുരീന്ദർ കോലി എന്നിവർ ചേർന്ന് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. വിവിധ കേസുകളിലായി ഇരുവർക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു.

നോയിഡ സ്വദേശിയായ മൊനീന്ദർ സിങ് പാന്തർ, വേലക്കാരൻ സുരേന്ദർ കോലി എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. പിങ്കി സർക്കാർ എന്ന 20 വയസുകാരിയുടെ കൊലപാതകകേസിലാണ് പ്രതികൾ ഇരുവർക്കും സിബിഐ കോടതി ജഡ്ജി പവൻ കുമാർ പരമാവധി ശിക്ഷ വിധിച്ചത്. 2006 ഒക്ടോബർ അഞ്ചിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പിങ്കിയെ നോയിഡയിലെ നിതാരിയിലുള്ള മൊനീന്ദറിന്റെ വീടിന് മുന്നിൽ വച്ച് വേലക്കാരൻ സുരേന്ദർ കോലി ബലപ്രയോഗത്തിലൂടെ വീട്ടിലേക്ക് പിടിച്ചുകൊണ്ടുപോകുകയും തുടർന്ന് യുവതിയെ മൊനീന്ദർ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തുകയും തലയടക്കമുള്ള ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ചാക്കിലാക്കി വീടിന് മുന്നിലെ ഓടയിൽ ഉപേക്ഷിച്ചുവെന്നുമാണ് ഈ കേസ്.

2006 ഡിസംബർ 29 ന് പാന്ദറുടെ വീടിനു മുന്നിൽ നിന്ന് കൂട്ടത്തോടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ട കേസിൽ നടത്തിയ അന്വേഷണത്തിലാണ് മൊനീന്ദർ സിങ് പാന്ദറും വീട്ടുവേലക്കാരൻ സുരേന്ദർ കോലിയും ചേർന്ന് നടത്തിയ കൊലപാതക പരമ്പരകളുടെ ചുരുളഴിഞ്ഞത്. 19 പേരുടെ മൃതദേഹാവിശിഷ്ടങ്ങളാണ് പാന്ദറുടെ വീടിനുമുന്നിലെ ഓടയിൽ നിന്ന് കണ്ടെടുക്കപ്പെട്ടത്. രണ്ടുവർഷം കൊണ്ട് ഇരുവരും ചേർന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ അധികവും കൊച്ചുപെൺകുട്ടികളെയായിരുന്നു. ഈ കൂട്ടക്കൊലപാതകത്തിൽ ഓരോ കൊലപാതകങ്ങളും ഓരോ കേസുകളായാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ മൂന്നു കേസുകൾ കൂടുതൽ തെളിവുകൾ കിട്ടാത്തതിനാൽ അവസാനിപ്പിച്ചു. ബാക്കി 16 കേസുകളിലാണ് ഇരുപ്രതികൾക്കുമെതിരേ കുറ്റപത്രം നൽകിയിട്ടുള്ളത്. ഇതിൽ എട്ടാമത്തെ കേസാണ് പിങ്കി സർക്കാരിന്റെ കൊലപാതകം.

വിചാരണ പൂർത്തിയായ അഞ്ചുകേസുകളിൽ സുരീന്ദർ കോലിയെ സിബിഐ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. പാന്ദറെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കോലിയുടെ അപ്പീലിൽ ഒരു കേസിലെ വധശിക്ഷ സുപ്രീകോടതി ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്. റിംപ ഹൽദാർ എന്ന 14 വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഇരുവർക്കും സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിങ്കി സർക്കാർ കേസിൽ ഇരുവർക്കും വീണ്ടും സിബിഐ കോടതി വധശിക്ഷ വിധിക്കുന്നത്.

ചാൾസ് ശോഭരാജ്

തെക്കുകിഴക്കൻ ഏഷ്യയെയും യൂറോപ്പിനെയും വിറപ്പിച്ച സീരിയൽ കില്ലറാണ് ചാൾസ് ശോഭരാജ്. ഫ്രഞ്ച് പൗരനായിരുന്ന ചാൾസിന്റെ പിതാവ് ഇന്ത്യക്കാരനായിരുന്നു. പന്ത്രണ്ടോളം പേരെയാണ് ശോഭരാജ് അതിക്രൂരമായി കൊന്നൊടുക്കിയത്. കൊലപാതകത്തിനുശേഷം ഇരകളുടെ പണം കൈക്കലാക്കുന്ന ഇയാൾ ആഡംബരജീവിതമായിരുന്നു നയിച്ചിരുന്നത്. ബിക്കിനി കില്ലറെന്നായിരുന്നു ചാൾസ് ശോഭരാജിന് നൽകിയിരുന്ന വിശേഷണം. കൊല്ലപ്പെടുത്തിയ രണ്ടുസ്ത്രീകളുടെ മൃതദേഹങ്ങൾ ബിക്കിനി മാത്രം ധരിച്ചനിലയിൽ കണ്ടെത്തിയതായിരുന്നു ഈ പേരുവരാൻ കാരണം. പിന്നീട് ദി സെർപ്പന്റിൻ അഥവാ സർപ്പസ്വഭാവി എന്ന പേരും അയാൾക്ക് ലോകം പേടിയോടെ ചാർത്തിനൽകി. ഇന്ത്യയിൽവെച്ച് നേരത്തെ പിടിയിലായ ചാൾസ് ശോഭരാജ് 1976 മുതൽ 1997 വരെ ജയിൽവാസം അനുഭവിച്ചു. പിന്നീട് 2004-ൽ നേപ്പാളിൽവെച്ചും അറസ്റ്റിലായ ചാൾസ് ശോഭരാജ് അവിടെ തടവിൽ തുടരുകയാണ്.

കൊലപാതകം നടത്തുന്നതിലും തടവുചാടുന്നതിലും അതിസമർഥനായിരുന്നു ചാൾസ് ശോഭരാജ്. 1944ൽ വിയറ്റ്നാമിലെ സൈഗോണിൽ ഇന്ത്യാക്കാരനായ പിതാവിനും വിയറ്റ്നാമുകാരിയായ മാതാവിനുമാണ് ശോഭരാജ് ജനിച്ചത്. സൈഗോണിലെ തെരുവുകളിൽ കളിച്ചുവളർന്ന ബാല്യം, അമ്മ ഒരു ഫ്രഞ്ച് ആർമി ഓഫീസറെ വിവാഹം കഴിച്ചതോടെ തടിക്കടം മറിഞ്ഞു. അവർ പാരീസിലേക്ക് കൂടുമാറി. അമ്മ ശോഭരാജിനെ ഒരു ഫ്രഞ്ച് ബോർഡിങ് സ്‌കൂളിൽ ചേർത്തു. സ്‌കൂളിൽ നിന്നു പുറത്തിറങ്ങിയതോടെ ചാൾസ് ശോഭരാജ് എന്ന കുറ്റവാളി ജനിച്ചു. 1960കളുടെ തുടക്കത്തിൽ തന്നെ മോഷണക്കേസുകളിൽ പലവട്ടം പൊലീസ് ശോഭരാജിനെ അറസ്റ്റു ചെയ്തു. ചാന്റൽ കോംപാഗ്‌നോൺ എന്ന ഫ്രഞ്ചുകാരിയെ വിവാഹാം കഴിച്ച ശോഭരാജ് ഒരു പുതിയ മനുഷ്യനാവാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മോഷണവും കള്ളക്കടത്തും നിർബാധം തുടർന്നു. ഒടുവിൽ ആ വിവാഹബന്ധം അവസാനിപ്പിക്കുകയാണുണ്ടായത്. പിന്നീട് ശോഭരാജ്, മേരി ആൻഡ്രീ ലെക്ലെർക്ക് എന്ന കനേഡിയൻ യുവതിയുമായി പരിചയത്തിലാവുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു. തുടർന്നങ്ങോട്ട് ഭാര്യയും ഭർത്താവും കൂടി ഒന്നിച്ചായിരുന്നു പല കൃത്യങ്ങളും ചെയ്തിരുന്നത്.

1970 കളിലാണ് ശോഭരാജ് യൂറോപ്പിൽ മരണത്തിന്റെ ഭീതി വിതച്ചുതുടങ്ങിയത്. 1972നും 1976നും ഇടയിൽ ശോഭരാജ് കൊന്നുതള്ളിയത് രണ്ടു ഡസൻ മനുഷ്യരെയാണ്. ആദ്യ കാലത്ത് 'ബിക്കിനി കില്ലർ' എന്നായിരുന്നു ശോഭരാജിന്റെ അപരനാമം. ക്രൂരമായ കൊലപാതകങ്ങൾ വഞ്ചകൻ, സാത്താൻ തുടങ്ങിയ അർഥം വരുന്ന 'ദി സെർപന്റ്' എന്ന പേരും ശോഭാരാജിനു ലഭിച്ചു. 1976 ലാണ് ശോഭരാജ് ആദ്യമായി അറസ്റ്റിലാകുന്നത്. എന്നാൽ അന്ന് ശോഭാരാജ് സമർഥമായി ജയിൽ ചാടി. അതിനുശേഷം പല രാജ്യങ്ങളിൽ യാത്ര ചെയ്ത് പല ഭാഷകളിലും പ്രാവീണ്യം നേടി. ഇക്കാലളവിൽ തന്റെ തട്ടിപ്പുപരിപാടികൾ ദക്ഷിണേഷ്യയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു ടൂറിസ്റ്റുകളുടെ ഭക്ഷണത്തിൽ വിഷം കലർത്തിയതിനും, ഇസ്രയേലി ടൂറിസ്റ്റിനെ കൊന്നതിനും ശോഭരാജിനും ഭാര്യയ്ക്കുമെതിരേ ഇന്ത്യൻ പൊലീസ് കുറ്റം ചുമത്തി. ഒടുവിൽ ഇത് ശോഭരാജിന്റെ അറസ്റ്റിലേക്കു നയിച്ചു. എന്നാൽ 1986 ൽ ഡൽഹിയിലെ തിഹാർ ജയിലിൽ നിന്നും ശോഭരാജ് സമർഥമായി രക്ഷപ്പെട്ടു. എന്നാൽ ഒരു മാസത്തിനു ശേഷം പിടിയിലായി.

ജയിൽ ചാടിയതിന്റെ ശിക്ഷകൾ കൂടി അനുഭവിച്ച ശേഷം 1997 ലാണ് ശോഭരാജ് പുറത്തിറങ്ങുന്നത്. തുടർന്ന് പാരീസിലേക്കു പോയ ഇയാൾ അവിടെ ആഡംബര ജീവിതം നയിക്കുകയായിരുന്നു. എന്നാൽ ഈ സ്വാതന്ത്ര്യം അധികം നീണ്ടു നിന്നില്ല. 2003 ൽ ശോഭരാജ് നേപ്പാളിൽ വച്ച് അറസ്റ്റു ചെയ്യപ്പെട്ടു. 1975ൽ കോണി ജോ ബ്രോൺസിച്ച് എന്ന അമേരിക്കക്കാരനെ കൊന്ന കേസിലായിരുന്നു അത്. ആ കേസിൽ ജീവപര്യന്തം ലഭിക്കുകയും ചെയ്തു. ശോഭരാജ് 2004 ൽ നേപ്പാളിൽ നിന്നും ജയിൽ ചാടാൻ ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. അതോടെ ശോഭരാജിന്റെ അപ്പീൽ തള്ളുകയും ചെയ്തു. 2014 ൽ ബ്രോൺസിച്ചിന്റെ സുഹൃത്തായിരുന്ന ലോറന്റ് കാരിയർ എന്ന കനേഡിയനെ കൊന്ന കുറ്റവും ശോഭരാജിന്റെ തലയിൽ വന്നു. ഇതിന്റെ വിചാരണ ഇപ്പോഴും നടക്കുകയാണ്.

സയനൈഡ് മല്ലിക

കെ.ഡി. കെംപമ്മ എന്ന സയനൈഡ് മല്ലിക വിവിധ കാലയളവിലായി ആറു സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്. 1999 മുതൽ 2007 വരെയുള്ള കാലയളവിലായിരുന്നു ഈ കൊലപാതകങ്ങൾ. സയനൈഡ് നൽകി കൊലപ്പെടുത്തിയശേഷം ആഭരണങ്ങൾ തട്ടിയെടുക്കുന്ന മല്ലിക 2007-ൽ പൊലീസിന്റെ പിടിയിലായി. നിലവിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നു.

ബംഗളുരുവിൽ അടിക്കടി ക്ഷേത്ര ദർശനത്തിന് പോകാറുണ്ടായിരുന്ന ഇവർ, കടുത്ത ദുഃഖത്തോടെ ഇവിടെയെത്തുന്ന ഭക്തരെയാണ് ഉന്നംവച്ചിരുന്നത്. കടുത്ത വിശ്വാസിയായ സ്ത്രീയെന്ന തോന്നൽ ജനിപ്പിച്ച് അതീവ ദുഃഖിതരായ സ്ത്രീകളെ വശത്താക്കുകയായിരുന്നു ലക്ഷ്യം. ഇത്തരത്തിൽ കൂട്ടുകൂടുന്ന സ്ത്രീകളെ നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് ബംഗളുരു നഗരത്തിന് പുറത്തെ ക്ഷേത്രത്തിൽ വരാൻ ആവശ്യപ്പെടും. ഇവിടെയെത്തിയാൽ പുണ്യതീർത്ഥം എന്ന പേരിൽ സയനൈഡ് കലർത്തിയ വെള്ളം നൽകിയാണ് കൊലപാതകം നടത്തിയിരുന്നത്.

മല്ലികയുടെ ആദ്യ കുറ്റകൃത്യം നടക്കുന്നത് 1999 ഒക്ടോബർ 19 ന് ഹൊസ്‌കോടെയിൽ വച്ചാണ്. മുപ്പതുകാരിയായ മമത രാജനെയാണ് മല്ലിക കൊലപ്പെടുത്തുന്നത്. മമതയുടെ കൊലപാതക കേസിൽ അന്വേഷണം തന്നിലേക്ക് എത്താതിരുന്നത് മല്ലികയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. എങ്കിലും ഏഴ് വർഷത്തോളം അവർ കാത്തിരുന്നു. 2007 ലായിരുന്നു രണ്ടാം കൊലപാതകം. 2007ലാണ് കെമ്പമ്മ അഥവാ മല്ലികയുടെ രണ്ടാം കൊലപാതകം. തന്റെ കാണാതായ ചെറുമകൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ എത്തിയതായിരുന്നു എലിസബത്ത്. കബലമ്മ ക്ഷേത്രത്തിൽവച്ച് സയനൈഡ് കലക്കി നൽകി എലിസബത്തിനെയും കെമ്പമ്മ കൊലപ്പെടുത്തി.

പിന്നീട് കൊലപ്പെടുത്തുന്നത് അറുപതുകാരിയായ യശോദമ്മയെ ആണ്. സിദ്ദഗംഗ മഠത്തിൽവച്ചാണ് യശോദമ്മയെ സമാന രീതിയിൽ കൊലപ്പെടുത്തുന്നത്. പിന്നീട് 60 കാരിയായ മുനിയമ്മ, പില്ലമ്മ, എന്നിവരും കൊലചെയ്യപ്പെട്ടു. മുപ്പതുകാരിയായ നാഗവേണിയായിരുന്നു കെമ്പമ്മയുടെ അവസാന ഇര.

പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കിയ സഹോദരിമാർ

കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സഹോദരിമാരാണ് രേണുക ഷിൻഡെയും സീമാ ഗാവിദും. 13 തട്ടിക്കൊണ്ടുപോകൽ കേസുകളും ഒമ്പതുകൊലപാതകക്കേസുകളുമാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ഒരിക്കലും ദയ അർഹിക്കാത്ത സംഭവങ്ങളിൽ ഇരുവർക്കും വധശിക്ഷയാണ് ലഭിച്ചത്.

1990 ൽ പോക്കറ്റടിക്കിടെയാണ് രേണുക പിടിക്കപ്പെടുന്നത്. എന്നാൽ ആ സമയത്ത് രേണുകയ്ക്കൊപ്പം ഒരു കുട്ടിയുമുണ്ടായിരുന്നു. ഒരു കുട്ടിയുള്ള മാതാവ് ഒരിക്കലും മോഷ്ടിക്കില്ലെന്ന് പറഞ്ഞ് രേണുക കേസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. രേണുക, സഹോദരി സീമ, അമ്മ അഞ്ജന എന്നിവരെല്ലാം കുട്ടികളെ തട്ടിക്കൊണ്ടുപോയി ഇവരുടെ മറപറ്റിയാണ് മോഷണമടക്കമുള്ള കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്. ഈ കാലയളവിൽ ഈ കുട്ടികളെ മുറിവേൽപ്പിക്കുകയും പിന്നീട് ഭിക്ഷാടനത്തിനായി ഉപയോഗിച്ചും പിന്നീട് ഉപേക്ഷിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു.

ബലാത്സംഗം ചെയ്തത് 30 സ്ത്രീകളെ, കൊലപ്പെടുത്തിയത് 15 പേരെ

മുപ്പതു ബലാത്സംഗക്കേസുകൾ,15 കൊലപാതകങ്ങൾ,നിരവധി കവർച്ച കേസുകൾ.. എം.ജയശങ്കർ എന്ന കൊടുംക്രിമിനലിന്റെ പേരിലുള്ള കേസുകളുടെ എണ്ണം അനവധിയാണ്. തമിഴ്‌നാട്,ആന്ധ്രപ്രദേശ്,കർണാടക സംസ്ഥാനങ്ങളെ വിറപ്പിച്ച ജയശങ്കറിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തെങ്കിലും 2018-ൽ ഇയാൾ ജയിലിൽവെച്ച് ജീവനൊടുക്കി.

കൂടത്തായിയിൽ സയനൈഡ് പ്രയോഗം തുടങ്ങിയത് 2002ൽ

കുടത്തായിയിൽ 16 വർഷം മുമ്പാണ് ജോളിയുടെ അറസ്റ്റിന് കാരണമായ ആദ്യമരണം നടക്കുന്നത്. തുടർന്നുള്ള വർഷങ്ങളിലാണ് ചെറിയ കുട്ടിയടക്കം മറ്റുള്ള അഞ്ചുപേരും മരിക്കുന്നത്. ആറുപേരുടേയും മരണം സൈനഡ് ഉള്ളിൽ ചെന്നതാണെന്ന് പൊലീസ് പറയുന്നു. 2002 ഓഗസ്റ്റ് 22: റിട്ട.അദ്ധ്യാപികയായ അന്നമ്മ തോമസ്(57) മരിക്കുന്നു. ആട്ടിൻസൂപ്പ് കഴിച്ച ശേഷം ഛർദ്ദിക്കുകയും തളർന്ന് വീഴുകയുമായിരുന്നു. ഇവർ ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചു. 2008 ഓഗസ്റ്റ് 26: അന്നമ്മ തോമസിന്റെ ഭർത്താവും റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനുമായ ടോം തോമസ് പൊന്നാമറ്റം(66) മരിക്കുന്നു. കപ്പ പുഴുക്ക് കഴിച്ചതിനെ തുടർന്ന് ഛർദ്ദിക്കുകയും തളർന്നു വീഴുകയും ചെയ്തു. വായിൽ നിന്ന് നുരയും പതയും വന്ന ടോം തോമസ് ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചു.

2011 സെപ്റ്റംബർ 30: ടോം തോമസ്- അന്നമ്മ ദമ്പതികളുടെ മകനും കേസിൽ കസ്റ്റഡിയിലുള്ള ജോളിയുടെ ഭർത്താവുമായ റോയ് തോമസ്(40) മരിച്ചു. ഭക്ഷണം കഴിച്ച ശേഷം ശുചിമുറിയിലേക്ക് പോയ റോയ് തോമസ് അവിടെ ഛർദ്ദിച്ച് തളർന്നു വീഴുകയായിരുന്നു. അയൽക്കാരെത്തി റോയിയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് മരണം നടന്നു. 2014 ഫെബ്രുവരി 24: അന്നമ്മ തോമസിന്റെ സഹോദരൻ എം എം. മാത്യു മഞ്ചാടിയിൽ(68) മരിക്കുന്നു. വൈകീട്ട് 3.30ഓടെ വീട്ടിൽ തളർന്നു വീഴുകയായിരുന്നു. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സമീപത്ത് താമസിക്കുന്ന ജോളി വിവരമറിയിച്ചതിനെ തുടർന്നാണ് അയൽവാസികളെത്തുന്നത്. ആശുപത്രിയിൽ എത്തിക്കും മുമ്പേ മാത്യു മരിച്ചിരുന്നു. 2014 മെയ് മൂന്ന്: ടോം തോമസിന്റെ സഹോദരൻ സക്കറിയയുടെ കൊച്ചുമകൾ ആൽഫൈൻ ഷാജു(രണ്ട്) മരിക്കുന്നു. ആൽഫൈന്റെ സഹോദരന്റെ ആദ്യ കുർബാന ദിവസമായിരുന്നു അന്ത്യം. ഇറച്ചിക്കറി കൂട്ടി ബ്രഡ് കഴിച്ചതിനു പിന്നാലെ തളർന്ന് വീണ ആൽഫൈനെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നാം ദിവസം മരിക്കുകയായിരുന്നു.

2016 ജനുവരി 11: ടോം തോമസിന്റെ സഹോദര പുത്രൻ ഷാജുവിന്റെ ഭാര്യയും മരിച്ച ആൽഫൈന്റെ മാതാവുമായ സിലി ഷാജു(44) മരിക്കുന്നു. ഷാജുവിനെ ദന്ത ഡോക്ടറെ കാണിക്കാൻ പോയതായിരുന്നു. ജോളിയും ഒപ്പമുണ്ടായിരുന്നു. ഷാജു ഡോക്ടറുടെ മുറിയിലേക്ക് പോയ ശേഷം പുറത്ത് കാത്തിരുന്ന സിലി, ജോളിയുടെ മടിയിലേക്ക് തളർന്നു വീഴുകയായിരുന്നു. വായിൽ നിന്ന് നുരയും പതയും വന്ന സിലിയെ ആശുപത്രിയിൽ എത്തിക്കും മുമ്പേ മരിക്കുകയായിരുന്നു. 2017 ഫെബ്രുവരി ആറ്: ടോം തോമസിന്റെ മകന്റെ ഭാര്യ ജോളി, ടോം തോമസിന്റെ സഹോദര പുത്രൻ ഷാജുവിനെ വിവാഹം കഴിക്കുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
'നിങ്ങൾക്ക് എന്തിനാണ് ജോലി? ഡൽഹിയിലേക്ക് പൊയ്ക്കൂടെ..അവിടെ ഷഹീൻബാഗിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുകയാണല്ലോ! എല്ലാ ദിവസവും നിങ്ങൾക്ക് 1000 രൂപ വീതം കിട്ടും...സൗജന്യ ഭക്ഷണം.. അതും ബിരിയാണി.. ഇഷ്ടം പോലെ ചായയും പാലും.. ചില നേരത്ത് മധുരവും..പോരേ പൊടിപൂരം': മലയാളി യുവാവ് ദുബായിൽ ജോലിക്ക് അപേക്ഷിച്ചപ്പോൾ ഇന്ത്യൻ പ്രവാസി വ്യവസായി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ
1875ൽ ആദ്യ സെൻസസിനുള്ള നടപടി തുടങ്ങിയപ്പോഴുള്ള കുപ്രചാരണം ഇത് നികുതി കൂട്ടാനും പരിവർത്തിത ക്രൈസ്തവരെ നാടുകടത്താനും ഉള്ളതെന്ന്; 145 വർഷങ്ങൾക്ക് ശേഷവും കേരളത്തിലുള്ളത് സമാനമായ വാദങ്ങൾ; സെൻസസിലും എൻപിആറിലും തെറ്റായ വിവരം കൊടുത്താൽ പണി കിട്ടുക വ്യക്തിക്കും രാഷ്ട്രത്തിനും ഒരുപോലെ; ലോകവ്യാപകമായ നടത്തുന്ന ശാസ്ത്രീയ വിവര ശേഖരത്തോട് മുഖം തിരിക്കരുത്; അരുന്ധതി റോയും പിണറായി വിജയനും ഒരുപോലെ ചെയ്യുന്നത് ഭീതിവ്യാപാരം തന്നെ
'ഒരു പെണ്ണ് അല്പം ഇറക്കം കുറഞ്ഞ വസ്ത്രമോ കൈയില്ലാത്ത ഉടുപ്പോ ഇടുന്നത് അവൾ ആണുങ്ങളെ വളയ്ക്കാൻ വേണ്ടിയല്ല; ഒന്നിൽ കൂടുതൽ പുരുഷന്മാരെ പ്രണയിച്ച പെണ്ണ് വെടിയാണെന്ന് പത്തിൽ കൂടുതൽ പെണ്ണുങ്ങളെ പ്രണയിച്ചു തേച്ചവനും പറയും; വല്ലപ്പോഴും മദ്യപിക്കുന്ന പെണ്ണിന് സ്വഭാവദൂഷ്യമാണ് പോലും': മലയാളിയും ചില സ്ത്രീ സദാചാര ബോധവും: ഡോ.ഷിനു ശ്യാമളൻ എഴുതുന്നു
സാധ്യമാകുന്നത്ര ഇന്ത്യക്കാരെ വുഹാൻ നഗരത്തിൽ നിന്നും ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ; ചൈനയിലേക്കയക്കുക എയർ ഇന്ത്യയുടെ ബി 747 വിമാനം; രാജ്യത്ത് വൈറസ് ബാധയെന്ന് സംശയിക്കുന്ന നാലുപേരും ചൈനയിൽ നിന്നും അടുത്തിടെ തിരിച്ചെത്തിയവർ; സംസ്ഥാനത്ത് 436 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി; ആർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കെ കെ ശൈലജ ടീച്ചർ; നിശബ്ദനായെത്തുന്ന കൊലയാളി വൈറസിനെ തുരത്താൻ സജ്ജമായി ഭരണകൂടം
'ഒരു മതത്തെ മാത്രം പ്രീണിപ്പിക്കുന്നതാണ് കേരളരാഷ്ട്രീയത്തിന്റെ രീതി; കശ്മീരി പണ്ഡിറ്റുകൾക്ക് നീതി വേണമെന്ന് പറഞ്ഞ് എന്തേ ഇവരാരും തെരുവിൽ ഇറങ്ങിയില്ല; പാക്കിസ്ഥാനിൽ പീഡനം അനുഭവിക്കുന്ന ഹിന്ദുവിനോ ക്രിസ്ത്യാനിക്കോ വേണ്ടി ഇവരാരും പ്രതികരിച്ച് കണ്ടില്ല; പൗരത്വ നിയമം നടപ്പിലാക്കിയത് പോലും അന്നത്തെ കോൺഗ്രസ് സർക്കാരാണ്; ഇവിടെ ആരെങ്കിലും ബോംബ് വച്ചെന്ന് പറഞ്ഞാലും ഇന്ത്യൻ പൗരനല്ലാതാക്കാൻ നിയമമില്ല'; കേരളത്തിലെ മുസ്ലീങ്ങൾക്ക് ഗവർണർ എന്നും മാതൃക; ഷൂട്ട് അറ്റ് സൈറ്റിൽ സെൻകുമാർ
ഹാദിയ കേസിൽ കപിൽ സിബലിനും ദുഷ്യന്ത് ദവേക്കും ഇന്ദിരാ ജയ്‌സിംഗിനും വക്കീൽ ഫീസായി നൽകിയ പണമാണ് പൗരത്വനിയമപ്രക്ഷോഭങ്ങൾക്കായി നൽകി എന്ന് വളച്ചൊടിക്കുന്നത്; പൗരത്വ നിയമ വിരുദ്ധ പ്രക്ഷാഭങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് സാമ്പത്തിക സഹായം എന്ന വാർത്ത കൊണ്ടുവന്നത് അജ്ഞാത സ്രോതസുകളെ ഉദ്ധരിച്ചുകൊണ്ട്; എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് പോപ്പുലർ ഫ്രണ്ടിനെ ബന്ധപ്പെടുകയോ പ്രസ്താവന പുറത്തിറക്കുകയോ ചെയ്തിട്ടില്ല; കശ്മീരിൽ തങ്ങളുടെ ഘടകമുണ്ടെന്ന് തെളിയിക്കാനും സംഘടനയുടെ വെല്ലുവിളി
കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ചെന്നിത്തലയുടെ ചൂണ്ടയിൽ കൊത്തില്ല; ഗവർണർക്കെതിരെ പ്രമേയം കൊണ്ടുവരാനുള്ള നീക്കം സർക്കാരിനെ കുരുക്കാൻ ലക്ഷ്യമിട്ട്; പ്രതിപക്ഷ നോട്ടീസിനെ അനുകൂലിക്കേണ്ടെന്ന് തീരുമാനം; പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശം നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് മാറ്റില്ലെന്ന് ഗവർണറെ അറിയിച്ചതോടെ ആരിഫ് മുഹമ്മദ് ഖാൻ രണ്ടാമതും തിരുത്ത് ആവശ്യപ്പെടാൻ സാധ്യത; വിയോജിപ്പുള്ള ഭാഗങ്ങൾ വായിക്കാതെ വിടാനും വായിച്ച ശേഷം സ്വന്തം അഭിപ്രായം അതല്ലെന്ന് വിശദീകരിക്കാനും വഴികൾ
മദ്യക്കച്ചവടത്തിന് പണം ആവശ്യം വന്നപ്പോൾ അഞ്ച് കോടി വാഗ്ദാനം ചെയ്തത് ജോസ് നാലപ്പാടനും മിഥുൻ ഇട്ടൂപ്പും; മൂന്നു കോടി നൽകിയപ്പോൾ അവരുടെ സ്വന്തം കമ്പനിയായ കെഎൽഎം ആക്‌സിവയിൽ പണയപ്പെടുത്തേണ്ടി വന്നത് 15 കോടിയുടെ ഭൂമി; ബാക്കി രണ്ടു കോടി ആവശ്യപ്പെട്ടപ്പോൾ തന്നത് 85 ലക്ഷം രൂപ; അധിക ഈടായി നൽകേണ്ടി വന്നത് ഒന്നരക്കോടിയുടെ ഭൂമി; പിന്നാലെ വന്നത് വഞ്ചനാ കേസുകൾ; എംആൻഡ്ബി മദ്യ ബിസിനസ് പങ്കാളികൾ ചതിച്ചപ്പോൾ വഴിയാധാരമായ കഥ പറഞ്ഞ് മമ്മൂട്ടി സിനിമയുടെ നിർമ്മാതാവ് ഫ്രാൻസിസ് കണ്ണൂക്കാടൻ
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
കേരളം ഞെട്ടിയ പെൺക്രിമിനൽ ബുദ്ധി സിനിമയാക്കാൻ ഇറങ്ങിയവർ പോക്‌സോ കേസിൽ കുടുങ്ങി; കൂടത്തായി സിനിമയുടെ തിരക്കഥാകൃത്ത് ഡിനി ഡാനിയേലിനും ജീവിത പങ്കാളിക്കുമെതിരെ പ്ലസ്ടുകാരിയെ പീഡിപ്പിച്ചതിന് കേസ്; കുടുംബ സുഹൃത്തായി അടുത്തുകൂടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് സിനിമാ പ്രവർത്തകൻ ചമഞ്ഞെത്തിയ എസ് ജി വിനയൻ; ചിത്രങ്ങളുണ്ടെന്ന് കാണിച്ചും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ലിവിങ് ടുഗെദർ പാർട്ട്‌നർക്ക് പെൺകുട്ടിയെ പിച്ചിച്ചീന്താൻ എല്ലാ ഒത്താശയും ചെയ്തത് ഡിനി ഡാനിയേൽ
മോഡലിങ് നിർമ്മിച്ച് നൽകി പരിചയമുണ്ടാക്കി; ചരിത്രാധ്യാപികയെ വലയിൽ വീഴ്‌ത്തിയത് വശീകരണ ക്രിയകളിലൂടെ; അടുത്ത സ്‌കൂളിലെ അദ്ധ്യാപകനുമായി ബന്ധം തുടങ്ങിയ കാമുകിയെ കൊല്ലുന്നതിന് മുമ്പ് ആഭിചാരത്തിലൂടെ ശക്തി ഇരട്ടിപ്പിച്ചു; പഞ്ചാരവാക്കിൽ വീഴ്‌ത്തി വീട്ടിൽ കൊണ്ടു വന്ന് തന്ത്രത്തിൽ ബോധം കെടുത്തി; വസ്ത്രങ്ങൾ അഴിച്ചുമാറ്റിയത് നാരീ നഗ്ന പൂജയിലൂടെ അന്വേഷണത്തെ വഴി തെറ്റിക്കാൻ; രൂപശ്രീയുടെ മരണത്തിൽ അവിഹിതത്തിനൊപ്പം ആഭിചാരവും; ഡ്രോയിങ് മാഷ് വെങ്കിട്ട രമണ കാരന്ത ആളു ചില്ലറക്കാരനല്ല
പോരുന്നോ എന്റെ കൂടെ... ഹോട്ടലിൽ മുറി ബുക്കു ചെയ്യാം...! സുവിശേഷം കഴിഞ്ഞ് രാത്രിയിൽ കാറിൽ വരവേ റോഡരുകിൽ രണ്ട് യുവതികളെ 'പിക്ക് ചെയ്യാൻ' ശ്രമിച്ച പാസ്റ്ററുടെ ചോദ്യം ഇങ്ങനെ; ലൈംഗികച്ചുവയോടെ സംസാരിച്ച് പാസ്റ്റർ അടുത്തുകൂടിയത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിന് മുമ്പിൽ; കൈയോടെ തൂക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റു ചെയ്ത് ഉദ്യോഗസ്ഥരും; തീക്കട്ടയിൽ ഉറുമ്പരിക്കാൻ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയത് മതപരിവർത്തനത്തിലൂടെ പെന്തക്കോസ്തിലെത്തിയ ഷമീർ പാസ്റ്റർക്ക്
കാമാസക്തനായി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാമോഹിപ്പിച്ച് ഇണ ചേർന്ന് ഗർഭം ധരിപ്പിച്ച് സകല സൗഭാഗ്യങ്ങളോടും ജീവിക്കേണ്ട ഒരു കുഞ്ഞിനെ ചിന്നഭിന്നമാക്കി ചോരയാക്കി ഒഴുക്കി കളഞ്ഞതിന്റെ ശാപത്തിൽ കൂട്ടുനിന്നതിന്റെ ശിക്ഷ! ഭാര്യയുടെ മാനസ പുത്രനായ ആ നിഷ്ഠൂരനെ പറഞ്ഞതിന്റെ ഫലം പിറ്റേ പ്രഭാതത്തിൽ ഞാൻ അറിഞ്ഞു; സുനിൽ പരമേശ്വരനെ ചതിച്ച 'മാധ്യമ സുഹൃത്ത്' ആര്? അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് എങ്ങനെ സന്യാസിയായി; 'ഒരു കപട സന്യാസിയുടെ ആത്മകഥ' വീണ്ടും ചർച്ചയാകുമ്പോൾ
പ്രതി അത്യന്തം ക്രൂരമായ തരത്തിൽ ഒരു അറക്കവാൾ ഉപയോഗിച്ച് ആ ഹിന്ദുവിന്റെ തലയോട്ടി അറുക്കാൻ തുടങ്ങി; അതിനുശേഷം ഒരു അമ്പലത്തിലെ ഒരു ബ്രാഹ്മണനെ കൊണ്ടുവന്നു; ഇദ്ദേഹം വിശുദ്ധമായ പൂണൂൽ ധരിച്ചിട്ടുള്ളതുകൊണ്ട് തങ്ങൾ തന്നെ അദ്ദേഹത്തെ വധിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു; മറ്റു ഹിന്ദുക്കളെ കൊല്ലാൻ മാപ്പിളമാർക്കിടയിൽ ഭീകരമായ മത്സരം തന്നെ നടന്നു; മലബാർ കലാപം കർഷക സമരമല്ല വർഗീയ ലഹളതന്നെ; മാപ്പിള കലാപത്തിലെ കോടതി വിധിയുടെ തർജ്ജമ വായിച്ചാൽ നടുങ്ങും
സഹാധ്യാപകന്റെ കാറിലെ ഫോറൻസിക് പരിശോധനയിൽ മുടി കണ്ടത് നിർണ്ണായകമായി; കൊലപ്പെടുത്തിയത് ബക്കറ്റിലെ വെള്ളത്തിൽ ബലപ്രയോഗത്തിലൂടെ തല മുക്കി; കൊന്ന ശേഷം തെളിവ് നശിപ്പിക്കാൻ കൊണ്ടു തള്ളിയത് കടലിലും; വാഹനത്തിൽ മൃതദേഹം കൊണ്ടു പോയത് ഡ്രോയിങ് മാഷെ കുടുക്കി; മഞ്ചേശ്വരം മിയാപദവ് എച്ച് എസ് എസിലെ അദ്ധ്യാപികയെ കൊന്നത് വെങ്കിട്ട രമണൻ തന്നെ; അതിവേഗം കൊലപാതകത്തിന്റെ ചുരുൾ അഴിച്ച് കേരളാ പൊലീസ്; പ്രതി അറസ്റ്റിൽ
പുലർച്ചെ വിനോദസഞ്ചാരികളെ കാണാതെ വന്നതോടെ ഡോർ തട്ടിയിട്ടും തുറന്നില്ല; ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തുറന്നതോടെ കണ്ടത് കുട്ടികളും സ്ത്രീകളുമടക്കം എട്ടുപേരും അബോധാവസ്ഥിയിൽ കിടക്കുന്ന നിലയിൽ; ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരികരിച്ചു; തണുപ്പ് അകറ്റാൻ ജനലുകൾ അടച്ച് ഹീറ്റർ ഓൺ ചെയ്തത് വില്ലനായി; കാർബൺ മോണോക്‌സൈഡ് ചോർന്നത് മരണകാരണമായെന്ന് പ്രാഥമിക നിഗമനം; ഞെട്ടലോടെ മലയാളികൾ
ഞാൻ ഇപ്പോൾ പഴയ സുനിൽ പരമേശ്വരനല്ല.... ഉഗ്ര ശക്തിയുള്ള എന്റെ ദേവി തന്നെ പറയുന്നത് ശത്രുവിനോട് ക്ഷമിക്കൂ എന്നാണ്.....; എന്റെ കുടുംബം കുളം തോണ്ടിയത് അജന്താലയം അജിത് കുമാർ; അജിത്തിന് എന്റെ കുടുബത്തിൽ സൗഹൃദം ശക്തമായപ്പോൾ വീട്ടിൽ നിന്ന് ഞാൻ പുറന്തള്ളപ്പെട്ടു; 'ഒരു കപട സന്യാസിയുടെ ആത്മകഥ'യിലെ 'മാധ്യമ സുഹൃത്ത്' ആരെന്ന് മറുനാടനോട് വെളിപ്പെടുത്തി അനന്തഭദ്രം തിരക്കഥാകൃത്ത്; തിരുവനന്തപുരത്ത് നിന്ന് ആട്ടിയോടിച്ച കഥ മറയൂരിലെ 'സുനിൽ സ്വാമി' വെളിപ്പെടുത്തുമ്പോൾ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
കേരളം ഞെട്ടിയ പെൺക്രിമിനൽ ബുദ്ധി സിനിമയാക്കാൻ ഇറങ്ങിയവർ പോക്‌സോ കേസിൽ കുടുങ്ങി; കൂടത്തായി സിനിമയുടെ തിരക്കഥാകൃത്ത് ഡിനി ഡാനിയേലിനും ജീവിത പങ്കാളിക്കുമെതിരെ പ്ലസ്ടുകാരിയെ പീഡിപ്പിച്ചതിന് കേസ്; കുടുംബ സുഹൃത്തായി അടുത്തുകൂടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് സിനിമാ പ്രവർത്തകൻ ചമഞ്ഞെത്തിയ എസ് ജി വിനയൻ; ചിത്രങ്ങളുണ്ടെന്ന് കാണിച്ചും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ലിവിങ് ടുഗെദർ പാർട്ട്‌നർക്ക് പെൺകുട്ടിയെ പിച്ചിച്ചീന്താൻ എല്ലാ ഒത്താശയും ചെയ്തത് ഡിനി ഡാനിയേൽ