Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോളിക്ക് സയനൈഡ് എത്തിച്ചു നൽകിയ ജുവല്ലറി ജീവനക്കാരൻ ആദ്യ ഭർത്താവ് റോയിയുടെ ബന്ധു; വീട്ടിൽ നിത്യസന്ദർശകനായ മാത്യുവുമായി ജോളിക്ക് വഴിവിട്ട ബന്ധം; ആറ് കൊലപാതകങ്ങൾക്കും സയനൈഡ് നൽകിയത് ഇയാളെന്ന നിഗമനം; നായയെ കൊല്ലാനാണു ജോളി സയനൈഡ് ആവശ്യപ്പെട്ടതെന്ന് മാത്യു; റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന വിവരമറിഞ്ഞതോടെ ജോളിയുമായി വഴക്കിട്ടെന്നും മാത്യു; മൊഴികൾ പൂർണമായും വിശ്വാസത്തിലെടുക്കാതെ അന്വേഷണ സംഘം

ജോളിക്ക് സയനൈഡ് എത്തിച്ചു നൽകിയ ജുവല്ലറി ജീവനക്കാരൻ ആദ്യ ഭർത്താവ് റോയിയുടെ ബന്ധു; വീട്ടിൽ നിത്യസന്ദർശകനായ മാത്യുവുമായി ജോളിക്ക് വഴിവിട്ട ബന്ധം; ആറ് കൊലപാതകങ്ങൾക്കും സയനൈഡ് നൽകിയത് ഇയാളെന്ന നിഗമനം; നായയെ കൊല്ലാനാണു ജോളി സയനൈഡ് ആവശ്യപ്പെട്ടതെന്ന് മാത്യു; റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന വിവരമറിഞ്ഞതോടെ ജോളിയുമായി വഴക്കിട്ടെന്നും മാത്യു; മൊഴികൾ പൂർണമായും വിശ്വാസത്തിലെടുക്കാതെ അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായിലെ ആറ് ദുരൂഹ മരണങ്ങളുടെയും ഉത്തരവാദിത്തം ജോളി ഏറ്റെടുത്തിട്ടുണ്ട്. താൻ തന്നെയാണ് കൊലപ്പടെുത്തിയതെന്ന് ജോളി പറയുമ്പോഴും കൂട്ടുപ്രതികളും ഉണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. നിലവിൽ കേസിൽ പ്രതിയായി ചേർത്തിരിക്കുന്നത് താമരശ്ശേരിയിലെ ജുവല്ലറി ജീവനക്കാരൻ എം എസ് മാത്യുവിനെയാണ്. ഇരുവരും തമ്മിൽ വർഷങ്ങളുടെ ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ജോളിയും സയനൈഡ് എത്തിച്ച എം.എസ്. മാത്യുവുമായുള്ള വിഴിവിട്ട ബന്ധം നിലവിലെ ഭർത്താവ് ഷാജു സ്‌കറിയയും അറിഞ്ഞിരുന്നില്ല.

ജോളിയുടെ ഭർത്താവ് റോയിയുടെ ബന്ധുവായ മാത്യു ഇവരുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. ഇരുവരും തമ്മിൽ വഴിവിട്ട അടുപ്പമുണ്ടായിരുന്നുവെന്നു പൊലീസ് പറയുന്നു. ആറ് കൊലപാതകങ്ങൾക്കും സയനൈഡ് നൽകിയതു മാത്യുവാണെന്നാണു പൊലീസിന്റെ നിഗമനം. 2008 ലാണ് ആദ്യമായി ജോളിക്കു സയനൈഡ് നൽകിയതെന്നാണു മാത്യുവിന്റെ മൊഴി. 2008 ലായിരുന്നു ജോളിയുടെ ഭർതൃപിതാവ് ടോം തോമസിന്റെ മരണം. നായയെ കൊല്ലാനാണു ജോളി സയനൈഡ് ആവശ്യപ്പെട്ടതെന്നാണു മാത്യുവിന്റെ മൊഴി.

മാത്യു ജോലി ചെയ്തിരുന്ന ജൂവലറിയിലേക്ക് ആഭരണങ്ങൾ നിർമ്മിച്ചുനൽകുന്ന പ്രജികുമാറിൽ നിന്നു സയനൈഡ് വാങ്ങി ജോളിക്കു നൽകി. 2002 ലെ അന്നമ്മ തോമസിന്റെ മരണത്തിലും സയനൈഡ് നൽകിയതു മാത്യു തന്നെയെന്നാണു പൊലീസിന്റെ നിഗമനം. സയനൈഡ് നൽകിയതുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ 2 പേരുടെ മൊഴികളിലും വൈരുധ്യമുണ്ട്. ഒരു തവണ മാത്രമേ മാത്യുവിനു സയനൈഡ് നൽകിയിട്ടുള്ളു എന്നാണു പ്രജികുമാറിന്റെ മൊഴി. എന്നാൽ ജോളിക്ക് 2 തവണ സയനൈഡ് നൽകിയെന്നാണു മാത്യുവിന്റെ മൊഴി.

റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന വിവരമറിഞ്ഞതോടെയാണു ജോളിയുടെ ഉദ്ദേശ്യം വ്യക്തമായതെന്നു മാത്യു പറയുന്നു. ഇതിന്റെ പേരിൽ മാത്യുവും ജോളിയും വഴക്കിട്ടിരുന്നുവെങ്കിലും വീണ്ടും അടുത്തു. 2017 ൽ ഷാജു സഖറിയാസിനെ ജോളി വിവാഹം കഴിക്കുന്നതിനെ മാത്യു എതിർത്തിരുന്നുവെന്നു പൊലീസ് പറഞ്ഞു. അതേസമയം മാത്യുവിന്റെ മൊഴി പൂർണായും മുഖവിലക്കെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

നിലവിൽ 2011ൽ ജോളിയുടെ ഭർത്താവ് റോയ് തോമസ് മരിച്ച കേസിലാണ് മൂന്നുപേരെയും അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റു മരണങ്ങൾക്കു പിന്നിലും മുഖ്യപ്രതി ജോളി തന്നെയാണെന്ന് റൂറൽ എസ്‌പി കെ.ജി. സൈമൺ. എന്നാൽ, ഈ കേസുകളിൽ തെളിവുകൾ ശേഖരിക്കുക എന്നത് പൊലീസിനെ സംബന്ധിച്ച് പിടിപ്പത് പണിയാണ്. സ്വത്ത് സമ്പാദിക്കുക മാത്രമായിരുന്നില്ല ഉദ്ദേശ്യം. ഓരോ കൊലക്കും ഓരോ കാരണമാണ്. എല്ലാ മരണ സമയത്തും ജോളിയുടെ സന്നിധ്യമുണ്ടായിരുന്നുവെന്ന് എസ്‌പി വ്യക്തമാക്കി.

രണ്ടു മാസം മുമ്പാണ് റോയിയുടെ മരണം അന്വേഷിക്കാൻ പരാതി കിട്ടിയത്. ജോളിയുടെ മൊഴിയിൽ 50 ഓളം വൈരുദ്ധ്യങ്ങൾ കണ്ടെത്തിയതിനാലാണ് കല്ലറകൾ തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചത്. കല്ലറകളിൽനിന്ന് രണ്ടു പേരുടെ മൃതദേഹാവശിഷ്ടം മാത്രമാണ് ലഭിച്ചത്. കല്ലറ പുതുക്കി നിർമ്മിച്ചപ്പോൾ മറ്റു മൃതദേഹങ്ങൾ മാറ്റി. ജോളി നാട്ടിൽ പ്രചരിപ്പിച്ചിരുന്നത് താൻ എൻ.ഐ.ടിയിലെ അദ്ധ്യാപികയാണ് എന്നായിരുന്നു. റോയിയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് ജോളി പ്രചരിപ്പിച്ചു. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നു. റോയിക്ക് സയനൈഡ് നൽകിയതു താനാണെന്ന് ജോളി സമ്മതിച്ചിട്ടുണ്ട്. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്നു പേരെയാണ് അറസ്റ്റു ചെയ്തത്. അതിൽ മുഖ്യപ്രതിയായ ജോളിക്ക് എല്ലാ മരണങ്ങളിലും പങ്കുണ്ടെന്ന് വ്യക്തമായി. എല്ലാ മരണത്തിനും കാരണം സ്വത്ത് തർക്കമല്ല, ഓരോ കൊലപാതകത്തിനും ഓരോ കാരണങ്ങളാണ്.

കുടുംബത്തിലെ സാമ്പത്തിക അധികാരം കൈക്കലാക്കാനാണ് അന്നമ്മ തോമസിനെ വകവരുത്തിയതെന്നാണ് ജോളിയുടെ മൊഴിയിൽ നിന്നും വ്യക്തമായത്. വീട്ടിലെ ഗൃഹനാഥയായ അന്നമ്മക്കായിരുന്നു കുടുംബത്തിന്റെ മുഴുവൻ അധികാരവും. അന്നമ്മക്ക് നേരത്തെ ആട്ടിൻസൂപ്പ് കഴിച്ചപ്പോൾ ശാരീരികാസ്വാസ്ഥ്യമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്ന് പരിശോധനകളിൽ അവർക്ക് ഒരസുഖവും ഇല്ലെന്നായിരുന്നു റിപ്പോർട്ട്. അതുകൊണ്ടാകാം അന്നമ്മ തോമസിന് ആട്ടിൻ സൂപ്പിൽ സയനൈഡ് നൽകിയത്.

കുടുംബ സ്വത്തു പിടിച്ചെടുക്കാനാണ് ടോം തോമസിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. കേസിൽ ഒസ്യത്തു നിർണായക തെളിവാകുമെന്ന് എസ്‌പി കെ.ജി.സൈമൺ വ്യക്തമാക്കി. സിലി,ഒരു വയസ്സുള്ള ആൽഫൈൻ എന്നിവരുടെ മരണത്തിനു പിന്നിലുള്ള കാരണങ്ങളായി പറഞ്ഞിരുന്നതിൽ നിരവധി പൊരുത്തക്കേടുകളുണ്ട്. രണ്ടുപേരുടെയും മരണം ഭക്ഷണവുമായി ബന്ധപ്പെട്ടാണ്. കുഞ്ഞ് ഇറച്ചി ഉൾപ്പെടെയുള്ള ഭക്ഷണം കഴിച്ച ശേഷവും അസുഖത്തെ തുടർന്ന് ആശുപത്രിയിലെത്തിയ സിലി പരിശോധനാ മുറിക്ക് മുന്നിലിരുന്ന് വെള്ളം കുടിച്ചതിനു ശേഷവുമാണ് മരിച്ചത്.

സയനൈഡ് ജോളിക്ക് എത്തിച്ച മാത്യുവിന്റെ പങ്ക് സംബന്ധിച്ച് പറയാൻ ആയിട്ടില്ല. വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനാലാണ് ഷാജുവിനെ അറസ്റ്റ് ചെയ്യാത്തത്. രണ്ടു മാസത്തിനിടെ 200ഓളം പേരെ ചോദ്യം ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ സ്വത്ത് പ്രധാന ഘടകമാണെന്ന് കരുതുന്നു. ടോം തോമസിന്റെ മരണശേഷം വ്യാജ ഒസ്യത്തുണ്ടാക്കി വസ്തു മുഴുവൻ ജോളിയുടെ പേരിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ ജോളി ഒസ്യത്തിൽ തിരിമറി നടത്തിയതായി വ്യക്തമായതിനെ തുടർന്ന് വില്ലേജ് ഓഫീസർ സ്വത്ത് വീണ്ടും പഴയ നിലയിൽ ആക്കുകയായിരുന്നു. ഇതിൽ അന്വേഷണം നടത്തുന്നുണ്ടെന്നും എസ്‌പി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP