Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെറുപുഴയിലെ കെ.കരുണാകരൻ സ്മാരക ട്രസ്റ്റുമായി ഒരുബന്ധവുമില്ല; കരാറുകാരൻ ജോസഫിന്റെ ദുരൂഹമരണത്തിൽ കൈകഴുകി കണ്ണൂർ ഡിസിസി; പാർട്ടി നേതാക്കൾ അംഗങ്ങളായ ട്രസ്റ്റ് ഉൾപ്പെട്ട സംഭവത്തിൽ രണ്ടംഗ അന്വേഷണകമ്മിറ്റി; നാട്ടുകാർക്ക് പ്രിയപ്പെട്ട ജോയ് സാറിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണവും

ചെറുപുഴയിലെ കെ.കരുണാകരൻ സ്മാരക ട്രസ്റ്റുമായി ഒരുബന്ധവുമില്ല; കരാറുകാരൻ ജോസഫിന്റെ ദുരൂഹമരണത്തിൽ കൈകഴുകി കണ്ണൂർ ഡിസിസി; പാർട്ടി നേതാക്കൾ അംഗങ്ങളായ ട്രസ്റ്റ് ഉൾപ്പെട്ട സംഭവത്തിൽ രണ്ടംഗ അന്വേഷണകമ്മിറ്റി; നാട്ടുകാർക്ക് പ്രിയപ്പെട്ട ജോയ് സാറിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണവും

രഞ്ജിത്ത് ബാബു

കണ്ണൂർ: ചെറുപുഴയിലെ കെട്ടിട നിർമ്മാണ കരാറുകാരൻ മുതുപാറകുന്നേൽ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തിനെ നിയമിച്ചു. തളിപ്പറമ്പ് ഡി.വൈ. എസ്. പി. ടി.കെ. രത്നകുമാറിന്റെ മേൽനോട്ടത്തിൽ പെരിങ്ങോം സിഐ രാജഗോപാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. ചെറുപുഴ, പെരിങ്ങോം പൊലീസ് സ്റ്റേഷനുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മലയോര മേഖലയിൽ കെട്ടിടനിർമ്മാണ കരാർ പ്രവൃത്തിയിൽ ഏർപ്പെടുന്ന ജനപ്രിയനായ ചെറുപുഴ ചൂരപ്പടവിലെ മുതുപാറക്കുന്നേൽ ജോസഫിന്റെ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.
ജോസഫിന്റെ മരണം സംബന്ധിച്ച് ജനങ്ങളുടെ മനസ്സിൽ ഉണ്ടായിട്ടുള്ള സംശയങ്ങളും ആശങ്കകളും ദുരീകരിക്കാൻ സത്യസന്ധമായ അന്വേഷണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും പൊതു സമൂഹത്തിന്റെയും മനസ്സിലുണ്ടാക്കിയ കടുത്ത ദുഃഖത്തിന് ഒരു ചെറിയ ആശ്വാസമെങ്കിലും ലഭിക്കാൻ ഇതു സംബന്ധിച്ചുള്ള യഥാർത്ഥ വസ്തുതകൾ പുറത്ത് വരണമെന്ന് സതീശൻ പാച്ചേനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ചെറുപുഴയിൽ പ്രവർത്തിക്കുന്ന ലീഡർ കെ.കരുണാകരൻ സ്മാരക ട്രസ്റ്റുമായോ മറ്റ് സ്വകാര്യ സംരംഭങ്ങളുമായോ കോൺഗ്രസ് പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. കോൺഗ്രസ് ഭാരവാഹികൾ ഇതുപോലുള്ള സംരംഭങ്ങളിൽ പങ്കാളികളാകുന്നത് പാർട്ടി ഫോറത്തിൽ ചർച്ച ചെയ്ത് തീരുമാനിച്ചിട്ടല്ല. കോൺഗ്രസ് നേതാക്കളും ഭാരവാഹികളും വ്യക്തിഗതമായി ചാരിറ്റബിൾ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോൾ കൂടുതൽ സാമൂഹ്യ പ്രതിബന്ധതയോടെ ജന വിശ്വാസമാർജ്ജിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. ചെറുപുഴയിൽ പ്രവർത്തിക്കുന്ന ലീഡർ കെ.കരുണാകരൻ സ്മാരക ട്രസ്റ്റിന് ജനപ്രിയ കരാറുകാരൻ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് മറ്റ് വീഴ്ചകളൊന്നും ഇല്ലെന്നാണ് ട്രസ്റ്റ് ഭാരവാഹികൾ തന്നെ വ്യക്തമാക്കിയിട്ടുള്ളത്.

മരണപ്പെട്ട കരാറുകാരൻ ജോസഫ് കരാറെടുത്ത് നിർമ്മാണ പ്രവർത്തനം നടത്തിയ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ഇദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നിയമപരമായ സംവിധാനങ്ങൾ ഉണ്ട്. വളരെ അടിയന്തരമായും അധികൃതരുടെ ഭാഗത്ത് നിന്ന് അത്തരമൊരു അന്വേഷണം ആരംഭിക്കണം. ചെറുപുഴയിലെ ലീഡർ കെ കരുണാകരൻ ട്രസ്റ്റിൽ കോൺഗ്രസ് നേതാക്കൾ വ്യക്തിഗതമായി അംഗങ്ങൾ ആയതുകൊണ്ട് കോൺഗ്രസ് പാർട്ടിയെ ഇതുപോലുള്ള സംഭവങ്ങളിലേക്ക് രാഷ്ട്രീയ എതിരാളികൾ വലിച്ചിഴക്കുന്നത് ദുരുദ്യേശപരമാണ്.

പാർട്ടിയുമായി ബന്ധപ്പെട്ടതല്ലെങ്കിലും പാർട്ടി നേതാക്കൾ അംഗങ്ങളായ ചെറുപുഴയിലെ പ്രസ്തുത ട്രസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നല്കുന്നതിന് വേണ്ടി കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ.സോണി സെബാസ്റ്റ്യനെയും അഡ്വ.മാർട്ടിൻ ജോർജ്ജിനെയും ചുമതലപ്പെടുത്തിയതായി ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP