Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരെയെങ്കിലും ഒക്കെ അപമാനിക്കാൻ തൽപര കക്ഷികൾ ചമച്ചു വിടുന്ന ട്രോളുകൾ രണ്ടു കൈയും നീട്ടി ഷെയർ ചെ്യ്യുന്നവർക്കൊക്കെ ഇത് പാഠമാകട്ടേ; ചെറുപുഴയിലെ നവദമ്പതിമാരെ ട്രോളാൻ കൂട്ടു നിന്നവരിൽ ഇതുവരെ അറസ്റ്റിലായത് 11 പേർ; കുടുങ്ങിയവരിൽ ഏറെയും ഷെയർ ചെയ്തവർ; പിരിച്ചുവിട്ടെങ്കിലും ട്രോൾ ഷെയർ ചെയ്ത വാട്‌സാപ്പ് ഗ്രൂപ്പ് അഡ്‌മിന്മാരെ തേടി പൊലീസ്

ആരെയെങ്കിലും ഒക്കെ അപമാനിക്കാൻ തൽപര കക്ഷികൾ ചമച്ചു വിടുന്ന ട്രോളുകൾ രണ്ടു കൈയും നീട്ടി ഷെയർ ചെ്യ്യുന്നവർക്കൊക്കെ ഇത് പാഠമാകട്ടേ; ചെറുപുഴയിലെ നവദമ്പതിമാരെ ട്രോളാൻ കൂട്ടു നിന്നവരിൽ ഇതുവരെ അറസ്റ്റിലായത് 11 പേർ; കുടുങ്ങിയവരിൽ ഏറെയും ഷെയർ ചെയ്തവർ; പിരിച്ചുവിട്ടെങ്കിലും ട്രോൾ ഷെയർ ചെയ്ത വാട്‌സാപ്പ് ഗ്രൂപ്പ് അഡ്‌മിന്മാരെ തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ശ്രീകണ്ഠപുരം: എന്തും ഏതും കണ്ടാലുടൻ ഷെയർ ചെയ്യുന്നതാണ് മലയാളികളുടെ ഇപ്പോഴത്തെ പ്രധാന വിനോദം. കാണുന്നത് സത്യമാണോ എന്ന് പോലും അറിയാതെ ഏത് സന്ദേശവും മറ്റുള്ളവരിൽ എത്തിക്കും. ഇതാണ് ചെറുപുഴയിലെ നവദമ്പതിമാരുടെ ട്രോളും വൈറലാകാൻ കാരണം. ഫെയ്‌സ് ബുക്കിലും വാട്‌സാപ്പിലും ഏറെ പ്രചരിച്ച ഈ പോസ്റ്റുകൾ തീർത്തും അപകീർത്തിപ്പെടുത്തലിന്റെ പരിധിയിൽ വരുന്നതായിരുന്നു. ഇതോടെ ഷെയർ ചെയ്തവരെല്ലാം കുടുങ്ങുകയാണ്. നവദമ്പതികളെ സാമൂഹികമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി പോസ്റ്റുകൾ പ്രചരിപ്പിച്ച കേസിൽ 11 പേർ അറസ്റ്റിലായി.

ചെമ്പന്തൊട്ടിയിലെ തോട്ടുങ്കര ജൂബി ജോസഫിന്റെ പരാതിയിൽ ആലക്കോട് ജോസ്ഗിരിയിലെ കല്ലുകെട്ടാംകുഴി റോബിൻ തോമസ്(29) ഉൾപ്പെടെ വിവിധ വാട്‌സാപ്പ് ഗ്രൂപ്പ് അഡ്‌മിന്മാരാണ് അറസ്റ്റിലായത്. സംഭവം വിവാദമായതോടെ മലയോരത്തെ ഒട്ടേറെ വാട്‌സാപ്പ് ഗ്രൂപ്പുകൾ പിരിച്ചുവിട്ടു. ഇതിന്റെ അഡ്‌മിന്മാർ പിടിക്കപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. എന്നാൽ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കുറ്റക്കാരെ കണ്ടെത്താനാണ് ശ്രമം. ഗൾഫിൽനിന്നടക്കം ചിത്രം ഷെയർ ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ട്. അതിനിടെ ആദ്യം ചിത്രം പ്രചരിപ്പിച്ചത് താനല്ലെന്നും മറ്റൊരാൾ അയച്ച ചിത്രത്തിന് കമന്റിടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും റോബിൻ തോമസ് പൊലീസിന് മൊഴിനൽകി.

ഇതോടെ ഒന്നാം പ്രതി മറ്റൊരാളാണെന്ന സൂചനയിലാണ് അന്വേഷണം നടക്കുന്നത്. ഇനിയും വാട്‌സാപ്പ് ഗ്രൂപ്പ് അഡ്‌മിന്മാരും ഷെയർ ചെയ്തവരും കേസിൽ പ്രതികളാകുമെന്ന് ശ്രീകണ്ഠപുരം സിഐ. വി.വി. ലതീഷ് അറിയിച്ചു. വരനും വധുവും തമ്മിലുള്ള പ്രായവ്യത്യാസം സൂചിപ്പിക്കുന്ന കമന്റോടുകൂടിയാണ് വാട്‌സാപ്പ് പ്രചാരണം. പത്രത്തിൽ നൽകിയ വിവാഹപരസ്യത്തിന്റെ ഫോട്ടോയും കുടുംബത്തോടൊപ്പം നിൽക്കുന്ന ഫോട്ടോയും ചേർത്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടത്തിയെന്നാണ് പരാതി. മലയോരമേഖലയിലെ പല വാട്‌സാപ്പ് ഗ്രൂപ്പുകളും പൊലീസ് നിരീക്ഷണത്തിലാണ്. എന്നാൽ ഈ പ്രചരണമൊന്നും ശരിയല്ലെന്ന് പിന്നീട് തെളിഞ്ഞു. മാനസിക സംഘർഷം കാരണം നവദമ്പതികൾക്ക് ആശുപത്രിയിൽ ചികിൽസ തേടേണ്ടിയും വന്നു.

അതിനിടെ അപവാദപ്രചാരണം നടത്തിയ കേസിൽ ഗൾഫിൽ ജോലിചെയ്യുന്ന രണ്ടുപേർക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ശ്രീകണ്ഠപുരം പൊലീസ് തീരുമാനിച്ചു. അപവാദം പ്രചരിപ്പിച്ച ഗൾഫിലുള്ളവർ ഫോൺ നമ്പർ ഒഴിവാക്കിയ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസിറക്കി പിടികൂടാൻ തീരുമാനിച്ചത്. അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ പേർ പ്രതികളാകുമെന്നാണ് സൂചന. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച് വിവാഹിതരായ ചെറുപുഴയിലെ അനൂപിനും ജുബിക്കുമെതിരെയായിരുന്നു വാട്സാപ്പ് ഗ്രൂപ്പ് വഴി പ്രായവും ബോഡിഷെയിമിങ്ങും നിറഞ്ഞ മെസേജുകളും ട്രോളുകളും പ്രചരിച്ചത്. പഞ്ചാബിൽ എയർപോർട്ട് ജീവനക്കാരനായ ചെറുപഴ പാറത്താഴ ഹൗസിലെ അനൂപിന്റേയും ഷാർജയിൽ സ്വകാര്യ കമ്പനി ജീവനക്കാരിയായ ചെമ്പൻ തൊട്ടി തോട്ടുങ്കര സ്വദേശി ജുബിയുടേയും വിവാഹദിവസം പത്രത്തിൽ വന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ അവമതിപ്പുണ്ടാകും വിധം പ്രചരിച്ചത്.

വിവാഹശേഷം ഇരുവരും കുടുംബാംഗങ്ങളോടൊപ്പം നിൽക്കുന്ന ഫോട്ടോ ചേർത്ത് അതിരു കടന്ന അപമാനിക്കലും നടന്നു. ഇതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിലും പൊലീസിലും പരാതി നൽകി മനോവൈഷമ്യത്തിൽ കഴിയുകയായിരുന്നു നവദമ്പതികൾ. ശ്രീകണ്ഠാപുരം നഗരത്തിലെ ഒരു വാട്സാപ്പ് ഗ്രൂപ്പിന്റേയും പുലിക്കുരുമ്പയിലെ വാട്സാപ്പ് ഗ്രൂപ്പിന്റേയും പേരാണ് ദമ്പതികൾ പരാതിയിൽ നൽകിയിരുന്നത്. കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണുകൾ പൊലീസ് സൈബർ സെൽ പരിശോധിച്ചു വരികയാണ്.

ആളുകളുടെ മാനിസകാവസ്ഥയും സ്വകാര്യതയും പരിഗണിക്കാതെ ആരോ ഒരാൾ തുടങ്ങിവച്ചതാണ് നവ ദമ്പതികളെ അപമാനിക്കൽ. വിവാഹം വളരെ പെട്ടാന്നായതിനാൽ അധികം പേരെയൊന്നും ക്ഷണിച്ചിരുന്നില്ല. അതിനാലാണ് വിവാഹപരസ്യം നൽകിയത്. ആ പരസ്യത്തിലെ വിലാസവും കല്യാണ ഫോട്ടോയും ചേർത്താണ് ദുഷ്പ്രചരണം നടത്തിയത്. നാല് വർഷം മുമ്പാണ് ടൂറിസത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ജുബി ഒന്നാം റോങ്കോടെ പാസായത്. 27 വയസ്സുള്ള ജുബിയെ ഇഷ്ടപ്പെട്ട് 29 കാരനായ അനൂപിന്റെ കുടുംബം വിവാഹാലോചനയുമായി എത്തുകയായിരുന്നു. അല്പം തടിച്ച ശരീര പ്രകൃതിയായ ജുബിയെ 48 വയസ്സുള്ള വധുവിന് 28 കാരൻ വരൻ എന്നൊക്കെ പ്രചരിപ്പിച്ച് സമൂഹ മാധ്യമത്തിലൂടെ അപമാനിക്കൽ അരങ്ങേറിയത്.

എന്നാൽ ഇതൊന്നും കണ്ട് കരഞ്ഞ് തളർന്നിരിക്കാൻ നവദമ്പതികൾ തയ്യാറല്ല. അപവാദ പ്രചാരണം നടത്തിയവർക്കെതിരെ നിയമത്തിന്റെ ഏതറ്റം വരേയും പോകുമെന്നുറച്ച് പോരാടുകയാണവർ. സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP