Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭാര്യയും; ഡോക്ടർമാർ വിലക്കിയിട്ടും സുഹൃത്തുക്കൾ മദ്യം നൽകിയെന്ന് നിമ്മി; ഔട്ട്ഹൗസിൽ ചാരായമെത്തിയതിന് തെളിവുണ്ടെന്ന് പൊലീസും; പാഡിയിലെ വൃത്തിയാക്കൽ തെളിവ് നശീകരണത്തിനെന്ന് നാട്ടുകാരും; ഒപ്പമിരുന്ന് മദ്യപിച്ചവർ കുടുങ്ങും

കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭാര്യയും; ഡോക്ടർമാർ വിലക്കിയിട്ടും സുഹൃത്തുക്കൾ മദ്യം നൽകിയെന്ന് നിമ്മി; ഔട്ട്ഹൗസിൽ ചാരായമെത്തിയതിന് തെളിവുണ്ടെന്ന് പൊലീസും; പാഡിയിലെ വൃത്തിയാക്കൽ തെളിവ് നശീകരണത്തിനെന്ന് നാട്ടുകാരും; ഒപ്പമിരുന്ന് മദ്യപിച്ചവർ കുടുങ്ങും

മറുനാടൻ മലയാളി ബ്യൂറോ

ചാലക്കുടി: കലാഭവൻ മണിയുടെ ഔട്ട് ഹൗസിൽ ചാരായം ഉപയോഗിച്ചതിന് തെളിവ്. പ്രത്യേക അതിഥികളെത്തുമ്പോഴാണ് ചാരായം കൊണ്ടുവരാറുണ്ടെന്ന് സുഹൃത്തുക്കളും നാട്ടുകാരും മൊഴിനൽകി. മണിയുടെ സഹായികളാണ് ഇതിന് നേതൃത്വം നൽകിയിരുന്നത്. എന്നാൽ മണി ചാരായം കുടിക്കാറില്ലെന്നും ഇവർ വ്യക്തമാക്കി. അതേസമയം, മരണത്തിന്റെ തലേദിവസം ചാരായം കൊണ്ടുവന്നതിന് സ്ഥിരീകരണമില്ല. രാസപരിശോധനാ ഫലം അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇന്ന് കൈമാറിയേക്കും.

അതിനിടെ കലാഭവൻ മണിയുടെ മരണത്തിൽ സംശയമുണ്ടെന്ന് ഭാര്യ നിമ്മിയും പറഞ്ഞു. മണി ബിയർ മാത്രമേ കഴിക്കാറുണ്ടായിരുന്നുള്ളൂ. യാതൊരു കുടുംബ പ്രശ്‌നവും ഉണ്ടായിരുന്നില്ല. മണിയോട് ആർക്കും ശത്രുതയില്ല. മണിക്ക് കരൾ രോഗം ഉണ്ടായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നു. മഞ്ഞപ്പിത്തം വന്നത് മാത്രമേ അറിയാമായിരുന്നുള്ളൂവെന്നും നിമ്മി പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നത്. എല്ല സത്യവും അന്വേഷത്തിലൂടെ പുറത്തുവരുമെന്നും നിമ്മി അറിയിച്ചു.

മദ്യപാനം ഡോക്ടർമാർ വിലക്കിയിട്ടും സുഹൃത്തുക്കൾ മദ്യം നൽകിയെന്നാണ് നിമ്മി പറയുന്നത്. ബിയർ മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് അറിയാമായിരുന്നത്. സുഹൃത്തുക്കൾ ഒത്തുകൂടുമ്പോൾ മാത്രമായിരുന്നു ഇത്. വീട്ടിൽ മദ്യപിക്കില്ലായിരുന്നു. മദ്യപിക്കരുതെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും കേട്ടിരുന്നില്ല. സുഹൃത്തുക്കളെ കാണുമ്പോൾ മദ്യപിക്കുമായിരുന്നു. ഇത് ബിയറാണെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും നിമ്മി പറയുന്നു. കലാഭവൻ മണിയുടെ മരണത്തിന് ശേഷം ഇതാദ്യമായാണ് നിമ്മി മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയത്.

മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും നിമ്മി പറഞ്ഞു. മണി ഒരു മാസമായി വീട്ടിൽ വന്നിരുന്നില്ലെന്നത് ശരിയാണ്. അത് പരിപാടികളുടെ തിരക്ക് മൂലമായിരുന്നു. ജനവരി ഒന്നിന് അദ്ദേഹത്തിന്റെ പിറന്നാളായിരുന്നു.അന്നും അതിന് ശേഷം വിവാഹ വാർഷികത്തിനും വീട്ടിൽ വന്നിരുന്നു. അസുഖം കൂടി ആശുപത്രിയിൽ പോയത് താൻ അറിഞ്ഞിരുന്നില്ലെന്നും അവർ വ്യക്തമാക്കി. മണിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേകം പരാതി നൽകുമെന്ന് മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണനും അറിയിച്ചു. രാസപരിശോധനാ ഫലം വന്നതിന് ശേഷമായിരിക്കും പരാതി നൽകുക.

മണിയുടെ ആന്തരികാവയവങ്ങളിൽ കീടനാശിനിയുടെ സാന്നിധ്യം ഉള്ളതായാണ് സൂചന. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലത്തിൽ ഈ വിവരമുണ്ടെന്നാണ് അറിയുന്നത്. പരിശോധനാഫലം ഇന്ന് അധികൃതർക്ക് കൈമാറിയേക്കും. ഓർഗാനോ ഫോസ്‌ഫേറ്റ് വിഭാഗത്തിൽപ്പെട്ട കീടനാശിനിയാണ് ഇതെന്നാണ് നിഗമനം. മരണകാരണമാകാവുന്ന അളവിൽ മെഥനോൾ മണിയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിലെ സൂചന. ഒപ്പം മദ്യപിച്ചവരുടെ ശരീരത്തിലില്ലാത്ത മീഥൈൽ ആൽക്കഹോൾ (മെഥനോൾ) മണിയുടെ ശരീരത്തിൽമാത്രം വന്നത് എങ്ങനെയെന്നാണ് സംശയം.

അതിനിടെ കലാഭവൻ മണിയുടെ മരണം സംബന്ധിച്ച കേസിൽ അരുൺ, വിപിൻ, മുരുകൻ എന്നീ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണിയുടെ സഹായികളാണ് ഇവർ. ഇന്നലെ രാത്രിയിൽ കസ്റ്റഡിയിലെടുത്ത ഇവരെ ഇപ്പോഴും ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. മണിയുടെ ഔട്ട് ഹൗസായ പാഡി വൃത്തിയാക്കിയത് ഇവരാണ്. തെളിവ് നശിപ്പിച്ചതായി മണിയുടെ സഹോദരൻ രാമകൃഷ്ണൻ ആരോപിച്ചിരുന്നു. ഇക്കാര്യം മണിയുടെ വീട്ടിനടുത്തുള്ളവരും സ്ഥിരീകരിക്കുന്നുണ്ട്. ഇവരെത്തി പാഡി വൃത്തിയാക്കിയ ശേഷം ചില സാധനങ്ങൾ എടുത്തുകൊണ്ട് പോയെന്നും നാട്ടുകാർ പറയുന്നു.

രാസപരിശോധനാ ഫലം പുറത്തുവന്നതിനുശേഷം കേസിൽ പരാതി നൽകുമെന്ന് മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. കുടുംബത്തിന്റെ സംശയങ്ങൾ പൊലീസിനെ ബോധ്യപ്പെടുത്തും. മിഥൈൽ ആൽക്കഹോൾ കണ്ടെത്തിയത് എങ്ങനെയെന്ന് അന്വേഷിക്കണം. രാസപരിശോധനയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതായി അറിയില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP