Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എഎസ്‌ഐ വിൽസണെ കൊലപ്പെടുത്തിയ ശേഷം തൗഫിക്കും ഷെമീമും പദ്ധതിയിട്ടത് മംഗലാപുരത്തേക്ക് രക്ഷപ്പെടാൻ; സമൂഹ മാധ്യമങ്ങളിലടക്കം സിസിടിവി ദൃശ്യങ്ങൾ പ്രചരിക്കുന്നെന്നറിഞ്ഞതോടെ മുടിയും താടിയും വെട്ടി വസ്ത്രം മാറിയത് വടകരയിൽ ഇറങ്ങി; കളിയിക്കാവിള കൊലപാതകത്തിലെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നത് കന്യാകുമാരി ഡി.സി.പി യടക്കമുള്ള സംഘം

എഎസ്‌ഐ വിൽസണെ കൊലപ്പെടുത്തിയ ശേഷം തൗഫിക്കും ഷെമീമും പദ്ധതിയിട്ടത് മംഗലാപുരത്തേക്ക് രക്ഷപ്പെടാൻ; സമൂഹ മാധ്യമങ്ങളിലടക്കം സിസിടിവി ദൃശ്യങ്ങൾ പ്രചരിക്കുന്നെന്നറിഞ്ഞതോടെ മുടിയും താടിയും വെട്ടി വസ്ത്രം മാറിയത് വടകരയിൽ ഇറങ്ങി; കളിയിക്കാവിള കൊലപാതകത്തിലെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നത് കന്യാകുമാരി ഡി.സി.പി യടക്കമുള്ള സംഘം

മറുനാടൻ മലയാളി ബ്യൂറോ

വടകര: കളിയിക്കാവിളയിൽ തമിഴ്‌നാട് എഎസ്ഐയെ കൊലപ്പെടുത്തിയ പ്രതികളെ തെളിവെടുപ്പിനായി വടകരയിലെത്തിച്ചു. ഇവർ താടിയും മുടിയും വെട്ടി രൂപമാറ്റം വരുത്തിയ ബാർബർ ഷോപ്പിലുംവസ്ത്രം വാങ്ങിയ കടയിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കന്യാകുമാരി ഡി.സി.പി യടക്കമുള്ള സംഘമാണ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.

കൊലപാതക ശേഷം പ്രതികളായ തൗഫിക്കും ഷെമീമും പദ്ധതിയിട്ടത് മംഗലാപുരത്തേക്ക് രക്ഷപ്പെടാൻ. ട്രെയിനിൽ യാത്രചെയ്യവോണ് സോഷ്യൽ മീഡിയയിലടക്കം സി.സി.ടി.വി ദൃശ്യങ്ങൾ പ്രചരിക്കുന്നത് അറിഞ്ഞത്. ഉടൻ തന്നെ വടകര ഇരിങ്ങൽ റെയിൽവേ ക്രോസിംഗിൽ ഇറങ്ങി. ഇവിടെയുള്ള ബാർബർ ഷോപ്പിലെത്തി മുടിയും താടിയും വെട്ടി മുഖത്ത് രൂപമാറ്റം വരുത്തുകയായിരുന്നു.

തുടർന്ന് ഇരിങ്ങലിൽ നിന്ന് ബസ് മാർഗ്ഗം പുതിയ സ്റ്റാന്റിലെത്തി വസ്ത്രം വാങ്ങുകയും ആളൊഴിഞ്ഞ ബിൽഡിംഗിൽ നിന്ന് വസ്ത്രം മാറുകയും ചെയ്തു. പിന്നീട് റെയിൽവേ സ്റ്റേഷനിലെത്തി മംഗലാപുരത്തേക്കുള്ള യാത്ര തുടരുകയും ചെയ്തു. ബാർബർ ഷോപ്പിലും വസ്ത്രാലയത്തിലും പ്രതികളെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കൂടാതെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം അന്വേഷണസംഘം ശേഖരിക്കുകയും ചെയ്തു.

ജനുവരി 8 നാണ് വിൽസണെ കളിയിക്കാവിള ചെക്ക്‌പോസ്റ്റിൽ വെച്ച് വെടിവെച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. ജനുവരി 14 ന് അബ്ദുൾ ഷമീമും തൗഫീഖും ഉഡുപ്പിയിൽ നിന്നും അറസ്റ്റിലാകുകയും ചെയ്തിരുന്നു. തമിഴ്‌നാട്-കേരള അതിർത്തിയായ കളിയിക്കാവിള മുസ്ലിം പള്ളിക്കു സമീപത്തെ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ വിൽസണെ (57) വെടിവച്ചും വെട്ടിയുമാണ് കൊലപ്പെടുത്തിയത്. എഎസ്ഐയെ വെടിവച്ച ശേഷം പുറത്തേക്ക് വലിച്ചിഴച്ച് അക്രമികൾ കാലിൽ വെട്ടിയെന്നാണു സാക്ഷിമൊഴി. വെടിവച്ചശേഷം പള്ളിയുടെ വളപ്പിനുള്ളിൽ കടന്ന് മറുവശത്തുകൂടിയാണ് പ്രതികൾ രക്ഷപ്പെട്ടത്. കൂട്ടാളികളെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായാണ് എസ്‌ഐ വിത്സനെ വെടിവച്ച് കൊന്നതെന്ന് പ്രതികൾ സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

ഐഎസിൽ ചേർന്നെന്ന് കരുതുന്ന മെഹബൂബ് പാഷയാണ് കൃത്യം നടത്തിയ 17അംഗ സംഘത്തിന്റെ തലവനെന്ന് കർണാടക പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഎസ് ബന്ധം തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP