Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കല്ലടയിൽ ക്രിമിനലുകളൊന്നുമില്ലെന്ന മുതലാളിയുടെ വാദം പൊളിഞ്ഞു; രണ്ടരക്കിലോ കഞ്ചാവുമായി കല്ലട ബസിലെ താൽക്കാലിക ജീവനക്കാരൻ അറസ്റ്റിലായത് സൗത്ത് റെയിൽവേ സ്റ്റേഷനിൽ; ചർച്ചയാകുന്നത് ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള മയക്കുമരുന്ന് കള്ളക്കടത്തിന്റെ വഴികൾ; കല്ലട സുരേഷിന്റെ ജീവനക്കാരുടെ ക്രിമിനൽ പശ്ചാത്തലം ഉറപ്പിച്ച് പൊക്കിയത് കൂവപ്പാടത്തെ പ്രഭുവിനെ; പിടിച്ചെടുത്ത കഞ്ചാവിന്റെ പിന്നാലെ അന്വേഷണവുമായി പൊലീസ്

കല്ലടയിൽ ക്രിമിനലുകളൊന്നുമില്ലെന്ന മുതലാളിയുടെ വാദം പൊളിഞ്ഞു; രണ്ടരക്കിലോ കഞ്ചാവുമായി കല്ലട ബസിലെ താൽക്കാലിക ജീവനക്കാരൻ അറസ്റ്റിലായത് സൗത്ത് റെയിൽവേ സ്റ്റേഷനിൽ; ചർച്ചയാകുന്നത് ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള മയക്കുമരുന്ന് കള്ളക്കടത്തിന്റെ വഴികൾ; കല്ലട സുരേഷിന്റെ ജീവനക്കാരുടെ ക്രിമിനൽ പശ്ചാത്തലം ഉറപ്പിച്ച് പൊക്കിയത് കൂവപ്പാടത്തെ പ്രഭുവിനെ; പിടിച്ചെടുത്ത കഞ്ചാവിന്റെ പിന്നാലെ അന്വേഷണവുമായി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കല്ലട ബസിൽ മയക്കുമരുന്ന് കടത്തും കഞ്ചാവ് വിൽപ്പനയും സജീവമാണെന്ന വാദങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ ഇതൊക്കെ സുരേഷ് കല്ലട നിഷേധിച്ചു. നല്ല രീതിയിൽ നടക്കുന്ന പ്രസ്ഥാനത്തെ തകർക്കാനുള്ള ശ്രമമായി ഇതിനെയെല്ലാം വിലയിരുത്തി. എന്നാൽ കല്ലടയിലെ കഞ്ചാവ് കടത്തിന് വ്യക്തമായ തെളിവുമായി വിൽപ്പനയ്ക്ക് എത്തിച്ച രണ്ടരക്കിലോ കഞ്ചാവുമായി കല്ലട ബസിലെ താൽക്കാലിക ജീവനക്കാരൻ അറസ്റ്റിലായി. കൂവപ്പാടം ഓടമ്പിള്ളിപ്പറമ്പിൽ അശോക് കുമാറിന്റെ മകൻ പ്രഭു (22) വിനെയാണ് സൗത്ത് റെയിൽവേ സ്റ്റേഷൻ രണ്ടാം പ്‌ളാറ്റ്ഫോമിനു സമീപം കർഷക റോഡിൽ നിന്നു കടവന്ത്ര പൊലീസ് പിടികൂടിയത്. ക്രിമിലുകൾ കല്ലട ബസിൽ ജോലി ചെയ്യുന്നുവെന്നതിന് തെളിവാണ് ഇതും.

മൂന്നു വലിയ പ്ലാസ്റ്റിക് പായ്ക്കറ്റുകളിലും 33 ചെറിയ പേപ്പർ പൊതികളിലുമായിരുന്നു കഞ്ചാവ്. നഗരത്തിലെ കഞ്ചാവ് വിൽപ്പന ഏജന്റുമാർക്കു വിൽക്കുന്നതിനായി തിരൂപ്പൂരിൽനിന്നു ട്രെയിൻ മാർഗം കൊണ്ടുവന്നതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ചെറിയ പൊതികൾ ഇയാൾ സ്വന്തം നിലയിൽ വിൽപന നടത്തുകയും ചെയ്യും. നഗരത്തിലേക്ക് വലിയതോതിൽ കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കടവന്ത്ര എസ്‌ഐ കിരൺ സി. നായർ, സീനിയർ സിപിഒമാരായ രതീഷ്‌കുമാർ, പ്രദീപ്, സിപിഒ ബിജു എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബസിൽ കൊച്ചിയിലെത്തിച്ച കഞ്ചാവ് സ്‌റ്റേഷനിൽ വിതരണത്തിന് എത്തിച്ചതാണോ എന്ന സംശയവും ഉണ്ട്. എന്നാൽ ഇത്തരത്തിൽ അന്വേഷണം പോകില്ലെന്നാണ് സൂചന.

കല്ലട ബസുകളിൽ വ്യാപകമായി മയക്കുമരുന്ന് കടത്ത് നടക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ബംഗളുരുവിൽ നിന്ന് മയക്കുമരുന്ന് കൊച്ചിയിൽ എത്തിക്കാനുള്ള സുരക്ഷിത മാർഗ്ഗമായിരുന്നു കല്ലട ബസ്. ആരും പരിശോധിക്കാത്തതിനാൽ തന്നെ ഇതിലൂടെ മയക്കുമരുന്നുമായി നിരവധി പേർ യാത്രക്കാരെന്ന വ്യാജേന സഞ്ചരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കല്ലട ഗ്രൂപ്പിന്റെ ഓഫീസ് റെയ്ഡ് ചെയ്യുമ്പോൾ ചില സാധനങ്ങൾ ജീവനക്കാർ എടുത്തുമാറ്റിയതും ചർച്ചയായി. ഇതെല്ലാം വ്യാജ പ്രചരണമെന്ന് പറഞ്ഞ് കല്ലട മുതലാളി സുരേഷ് തള്ളി. ഇതിനൊപ്പം തന്റെ ബസിൽ മയക്കുമരുന്ന് മാഫിയയിലെ ആരും ഇല്ലെന്നും വിശദീകരിച്ചു. ഇതിന് ഏറ്റ തിരിച്ചടിയാണ് താൽകാലിക ജീവനക്കാരന്റെ അറസ്റ്റ്. ബസിലെ താൽകാലിക ജീവനക്കാരുടെ ക്രിമിനൽ പശ്ചാത്തലവും ഇത് വിശദീകരിക്കുന്നുണ്ട്.

സുരേഷ് കല്ലട ടൂറിസ്റ്റ് ബസിലെ യാത്രക്കാരെ ബസ് ജീവനക്കാർ അതിക്രൂരമായി മർദിച്ച കേസിൽ സുരേഷ് കല്ലടയെ പ്രതിയാക്കിയിട്ടില്ല. സുരേഷ് കല്ലട ബസിലെ യാത്രക്കാരായ യുവാക്കളുടെ മേൽ ജീവനക്കാർ മർദ്ദനം അഴിച്ചുവിട്ടത് വിവാദമായതിനെ തുടർന്നാണ് സുരേഷ് കല്ലടയോട് നേരിട്ട് ഹാജരാകാൻ കൊച്ചി പൊലീസ് ആവശ്യപ്പെട്ടിരുന്നു. അഞ്ച് മണിക്കൂറാണ് ചോദ്യം ചെയ്തത്. സംഭവത്തിൽ അറസ്റ്റിലായവരെല്ലാം കൊടു ക്രിമിനലുകളാണ്. ബസിലെ ജീവനക്കാർ അല്ലാത്ത ആളുകളാണ് യാത്രക്കാരെ മർദ്ദിച്ചത്. ഇവർ വൈറ്റിലയിലെ കല്ലട ഓഫീസിലുള്ളവരാണ്.ർദ്ദനം ഏറ്റ യാത്രക്കാർ തിരിച്ചറിഞ്ഞത് കാരണമാണ് ഇവരെ അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളും നിർണ്ണായകമായി.

അതേസമയം സുരേഷ് കല്ലടയുടെ ടൂറിസ്റ്റ് ബസ് പെർമിറ്റുകളുടെ പരിശോധന മോട്ടോർ വാഹനവകുപ്പിൽ ധൃതഗതിയിൽ പൂർത്തിയാവുകയാണ്. സുരേഷ് കല്ലടയുടെ ടൂറിസ്റ്റ് ബസുകളുടെ പെർമിറ്റ് 2022 വരെയുണ്ട്. എല്ലാം കേരളാ പെർമിറ്റ് ആണ്. 2022 വരെ പെർമിറ്റ് ഇവർക്ക് ഉപയോഗിക്കാവുന്നതാണ്. അതിനാൽ പെർമിറ്റുകൾ പരിശോധിക്കാനാണ് തീരുമാനം. എന്തെങ്കിലും ക്രമക്കേടുകൾ കണ്ടാൽ പെർമിറ്റ് റദ്ദ് ചെയ്യും. ബംഗളൂരുവിലേക്കുള്ള 'സുരേഷ് കല്ലട' ബസിലെ യാത്രക്കാരായ 3 യുവാക്കളെ ഒരാഴ്ച മുമ്പ് പുലർച്ചെയാണ് ബസ് ജീവനക്കാർ ക്രൂരമായി ആക്രമിച്ചത്.അന്ന് തന്നെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലുമെത്തി. എന്നാൽ പത്രങ്ങളോ മുൻനിര ചാനലുകളോ ഇതിനെ പ്രധാന വാർത്തയാക്കിയില്ല. എന്നാൽ ഇന്നലെ സോഷ്യൽ മീഡിയ ഈ വിഷയത്തിൽ കടന്നാക്രമണം നടത്തി. മറുനാടൻ പുറത്തുവിട്ട വിവരങ്ങളും വൈറലായി. ഇതോടെ കല്ലടയ്‌ക്കെതിരെ ജനരോഷം ശക്തമായി. മറുനാടൻ വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ മുഖ്യധാരാ മാധ്യമങ്ങളും കണ്ണു തുറുന്നു. കല്ലടയുടെ കള്ളക്കളികൾ അവരും വാർത്തയാക്കി.

ശനിയാഴ്ച രാത്രി തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട കല്ലട ബസിലെ യാത്രക്കാരായ അജയഘോഷ്, സച്ചിൻ, അഷ്‌കർ എന്നിവർക്കാണു ക്രൂരമർദനമേറ്റത്. അജയഘോഷ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവർ തമിഴ്‌നാട് ഈറോഡിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഹരിപ്പാട് വച്ച് കേടായ ബസിനു പകരം ബസ് ഏർപ്പാടാക്കാത്തതു യുവാക്കൾ ചോദ്യം ചെയ്തിരുന്നു. ഇതിനു പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നു പൊലീസ് അറിയിച്ചു. സോഷ്യൽ മീഡിയ കൃത്യമായി ഇടപെട്ടതാണ് പ്രതികളെ പിടിക്കാൻ കാരണം. സംഭവത്തിലെ ഗൂഢാലോചനയിൽ കല്ലട സുരേഷ് ബസ് മുതലാളി സുരേഷിനും പങ്കുണ്ടെന്ന് വ്യക്തമാണ്. ഇയാളുടെ അറിവോടെയാണ് അക്രമം നടന്നതെന്നാണ് സൂചന. ഈ കേസിൽ കല്ലട മുതലാളിയെ പൊലീസ് കേസിൽ പ്രതി ചേർത്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP