Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഴുകൊണ്ട് തലയിൽ വെട്ടി, തള്ളവിരൽ അരിഞ്ഞെടുത്തു; രക്തം ചീറ്റുമ്പോഴും അക്രമം നിർത്താൻ സുബോധ് പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല; ഓടിരക്ഷപ്പെടാൻ ശ്രമിക്കവെ പ്രശാന്ത് നട്ട് റിവോൾവർ ഉപയോഗിച്ച് തലയിൽ പോയിന്റെ ബ്ലാങ്കിൽ നിന്നും വെടിയുതിർത്തു: ബുലന്ദ്ശഹറിൽ വെച്ച് ഇൻസ്‌പെക്ടർ സുബോധ് കുമാർ സിങ് കൊലപ്പെടുത്തിയ ക്രൂരമായ രീതി വെളിപ്പെടുത്തി അറസ്റ്റിലായ പ്രതി

മഴുകൊണ്ട് തലയിൽ വെട്ടി, തള്ളവിരൽ അരിഞ്ഞെടുത്തു; രക്തം ചീറ്റുമ്പോഴും അക്രമം നിർത്താൻ സുബോധ് പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല; ഓടിരക്ഷപ്പെടാൻ ശ്രമിക്കവെ പ്രശാന്ത് നട്ട് റിവോൾവർ ഉപയോഗിച്ച് തലയിൽ പോയിന്റെ ബ്ലാങ്കിൽ നിന്നും വെടിയുതിർത്തു: ബുലന്ദ്ശഹറിൽ വെച്ച് ഇൻസ്‌പെക്ടർ സുബോധ് കുമാർ സിങ് കൊലപ്പെടുത്തിയ ക്രൂരമായ രീതി വെളിപ്പെടുത്തി അറസ്റ്റിലായ പ്രതി

മറുനാടൻ മലയാളി ബ്യൂറോ

ബുലന്ദ്ശഹർ: ഗോവധം ആരോപിച്ച് ഡിസംബർ മൂന്നിന് യു.പിയിലെ ബുലന്ദ്ശഹറിലുണ്ടായ സംഘർഷത്തിനിടയിൽ പൊലീസ് ഇൻസ്‌പെക്ടർ സുബോധ് കുമാർ സിങ് കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നു. കൊലപ്പെടുത്തും മുമ്പ് കൊല്ലാക്കൊല ചെയ്യുകയായിരുന്നും സംഘപരിവാർ പ്രവർത്തകരെന്നാണ് പുറത്തുവന്ന വിവരം. വെടിയേറ്റു മരിക്കുംമുമ്പ് മൂർച്ചയുള്ള മഴുകൊണ്ട് കലുവ എന്നയാൾ സിങ്ങിന്റെ തലയിൽ വെട്ടുകയും തള്ളവിരൽ അരിഞ്ഞെടുക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. 


ഇൻസ്‌പെക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതിയായ പ്രശാന്ത് നട്ടിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നിർണായക വെളിപ്പെടുത്തൽ. തബ്‌ലീഗ് ജമാഅത്തിന്റെ പരിപാടിയിൽ പങ്കെടുക്കാൻ പതിനായിരങ്ങൾ പോകുന്ന പാതയിൽ മരം മുറിച്ചിട്ട് ഗതാഗതതടസ്സം സൃഷ്ടിക്കാൻ കലുവ ശ്രമിച്ചപ്പോൾ സുബോധ് കുമാർ തടഞ്ഞിരുന്നു. ഇതിൽ ക്ഷുഭിതനായ കലുവ മഴുകൊണ്ട് തലയിൽ വെട്ടി. തടിച്ചുകൂടിയ സംഘ്പരിവാർ പ്രവർത്തകർ കല്ലും വടികളുംകൊണ്ട് ആക്രമിക്കുകയായിരുന്നു. രക്തം ചീറ്റുമ്പോഴും അക്രമം നിർത്താൻ സുബോധ് പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. ഓടിരക്ഷപ്പെടാൻ ശ്രമിക്കവെ പ്രശാന്ത് നട്ട്, സുമിത് എന്നിവരടക്കം നിരവധി പേർ സുബോധിനെ വളഞ്ഞിട്ട് കീഴ്‌പ്പെടുത്തുകയായിരുന്നു.

പ്രശാന്ത് നട്ട് റിവോൾവർ ഉപയോഗിച്ച് തലയിൽ വെടിയുതിർത്തു. അപ്പോഴും കലി തീരാതെ സുമിതും സംഘവും സുബോധിനെ വടികൊണ്ട് അടിച്ചുകൊണ്ടിരുന്നു. ഒപ്പമുണ്ടായിരുന്ന പൊലീസുകാർ സുബോധിനെ ആശുപത്രിയിൽ എത്തിക്കാൻ ജീപ്പിൽ കയറ്റിയെങ്കിലും വാഹനത്തിനുനേരെയും ആക്രമണമുണ്ടായി. കല്ലെറിയുകയും തീയിടാൻ ശ്രമിക്കുകയും ചെയ്തു. സുബോധിന്റെ ഷൂ കത്തിപ്പോയി. വനത്തിനുസമീപം പശുവിന്റെ ജഡാവശിഷ്ടങ്ങൾ കണ്ടെന്നുപറഞ്ഞ് തുടങ്ങിയ സംഘർഷം ശമിപ്പിക്കുന്നതിനായി പ്രദേശത്ത് എത്തിയ പൊലീസ് സംഘത്തിനുനേർക്ക് ഒരു വിഭാഗം ആക്രമണമഴിച്ചുവിടുകയായിരുന്നു. സുബോധിനെ മഴുകൊണ്ട് വെട്ടിയ കലുവ ആയിരുന്നുവത്രെ ആളുകളെ വിളിച്ചുകൂട്ടിയത്. വർഗീയ കലാപം ലക്ഷ്യമിട്ടായിരുന്നു മരം മുറിച്ചിട്ട് ഗതാഗതം തടസ്സപ്പെടുത്താൻ സംഘ്പരിവാറുകാർ ശ്രമിച്ചതെന്ന് പേരു വെളിപ്പെടുത്താത്ത മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ആറുമാസം മുമ്പുവരെ ഡൽഹിയിൽ ഒല ടാക്‌സി ഡ്രൈവർ ആയിരുന്നു പ്രധാന പ്രതിയായ പ്രശാന്ത് നട്ട്. കൊല നടന്ന് 26 ദിവസത്തിനുശേഷം വ്യാഴാഴ്ചയാണ് ഗ്രേറ്റർ നോയിഡയിൽനിന്ന് പൊലീസ് ഇയാളെ പിടികൂടിയത്. സുബോധ് കുമാറിനെ വെടിവെച്ചുവെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇടത്തെ പുരികത്തിനു മുകളിലാണ് വെടിവെച്ചത്. ഇതിനുപുറമെ ദേഹത്ത് നിരവധി പരിക്കുകളും ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.

സുബോധ് കുമാറിന്റെ ഇടത്തേ പുരികത്തിനു മുകളിലാണു വെടിയേറ്റതെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കയ്യിലും കാലിലുമായി നിരവധി പരുക്കുകളും കണ്ടെത്തി. 27 പേരെ പ്രതികളാക്കിയാണു പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയതത്. സംഭവത്തിൽ പിടിയിലായ സൈനികോദ്യോഗസ്ഥനുൾപ്പെടെ ഇതിൽപെടുമെങ്കിലും പ്രശാന്ത് നട്ടിന്റെ പേര് എഫ്‌ഐആറിൽ ഉണ്ടായിരുന്നില്ല. എന്നാൽ പ്രശാന്ത് കേസിലെ മുഖ്യപ്രതിയാണെന്നു വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾതന്നെ വ്യക്തമായെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിലെ പ്രധാന ആരോപണവിധേയരായ ബജ്‌റംഗ്ദൾ ജില്ല കൺവീനർ യോഗേഷ് രാജ്, യുവമോർച്ച നേതാവ് സിഖാർ അഗർവാൾ എന്നിവരെ പിടികൂടാനായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP